ലൈംഗികരോഗങ്ങൾ എന്തുകൊണ്ട്?

സെക്‌സിലേർപ്പെടുമ്പോൾ ലൈംഗികാവയവത്തിൽ അതിയായ വേദന അനുഭവപ്പെടാറുണ്ടായിരുന്നു നജിമയ്‌ക്ക്. ഭർത്താവിനോട് ഈ കാര്യം സൂചിപ്പിച്ചപ്പോൾ നിസ്സാരമായിട്ടാണ് എടുത്തത്. പിന്നെ നജിമ നിർബന്ധിച്ചതുകൊണ്ടാണ് ഡോക്‌ടറെ കണ്ടത്. ഭർത്താവിനു ഈ കാര്യങ്ങൾ ഡോക്‌ടറോടു തുറന്നു പറയാൻ മടിയായിരുന്നു. ഇൻഫക്ഷനായിരുന്നു നജിമയ്‌ക്ക്. തക്ക സമയത്ത് ഡോക്‌ടറെ കണ്ടതിനാൽ വലിയ കുഴപ്പമില്ലാതെ രക്ഷപ്പെട്ടു.

പക്ഷേ പലരും നജിമയെപ്പോലെയല്ല. ഇത്തരം കാര്യങ്ങൾക്ക് ഡോക്‌ടറെ കാണാൻ മടിയാണ്. ലൈംഗികരോഗങ്ങൾ ചികിത്സിക്കാതിരിക്കുന്നതും മൂടി വയ്‌ക്കുന്നതും അപകടമാണ്. ചില കേസുകളിൽ യാതൊരു ലക്ഷണവും പ്രകടമാകാറില്ല. രോഗം മൂർച്‌ഛിക്കുമ്പോഴാകും രോഗി വിവരമറിയുക. അതിനാൽ എന്തെങ്കിലും സംശയം തോന്നിയാലുടനെ തന്നെ ലൈംഗികരോഗ വിദഗ്‌ധനെ കാണാൻ മടിക്കരുത്.

ലൈംഗികാവയവങ്ങളിലെ വ്രണങ്ങൾ, പഴുപ്പ്, മുഴകൾ, കുരുക്കൾ, സ്‌ത്രീകളിൽ ലൈംഗിക ബന്ധം വേദനാജനകമാവുക, ഫംഗസ് ബാധ, വെള്ളപോക്ക്, യോനിയിൽ നിന്നും ദ്രവരൂപത്തിൽ ദുർഗന്ധത്തോടു കൂടിയ സ്രവം… ലൈംഗിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പൊതുവെ പലർക്കും മടിയാണ്. എന്നാൽ ഈ ലക്ഷണങ്ങളിൽ ചിലതെങ്കിലും ഗുരുതരമായ ലൈംഗികരോഗങ്ങളുടെ മുന്നോടിയായിരിക്കും എന്നോർക്കേണ്ടതുണ്ട്.

ഹെർപ്പിസ്, ജനിറ്റൽ പാർട്ട്, ഗൊണേറിയ, സിഫിലിസ്, ക്ലാമെഡിയ… ഏറ്റവുമൊടുവിൽ എൺപതുകളുടെ ആരംഭത്തിൽ ഒരു കൊടുങ്കാറ്റുപോലെ കടന്നു വന്ന എയ്‌ഡ്‌സിനെയും ലൈംഗിക രോഗങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താനാവും. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളാണ് പൊതുവെ ലൈംഗിക രോഗങ്ങളെന്നു വിശേഷിപ്പിക്കുന്നതെങ്കിലും വായുവിലൂടെയും ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും വസ്‌ത്രത്തിലൂടെയും ഉപകരണങ്ങളിലൂടെയും രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാം.

ലൈംഗിക രോഗങ്ങൾ

ഹെർപ്പിസ്: വളരെ സാധാരണമായി കണ്ടുവരുന്ന ഒരു ലൈംഗികരോഗമാണിത്. മൂത്രമൊഴിക്കുമ്പോൾ എരിച്ചിൽ, മൂത്രത്തിൽ പഴുപ്പ്, ഇടയ്‌ക്കിടയ്‌ക്ക് മൂത്രമൊഴിക്കണമെന്ന തോന്നൽ, പനി, മലബന്ധം, ലൈംഗികാവയവത്തിൽ ചെറിയ കുരുക്കൾ പ്രത്യക്ഷപ്പെടുക എന്നിവ ഹെർപ്പിസ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങളാണ്. ഒരു പക്ഷേ ചികിത്സയൊന്നും കൂടാതെ ആദ്യതവണ രോഗം ഭേദമായെന്നു വരാം. എന്നാൽ വീണ്ടും രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുകയാണെങ്കിൽ വൈദ്യ സഹായം തേടാൻ മറക്കരുത്.

പാർട്ട്‌സ്: പാർട്ട്‌സ് എച്ച്.പി.വി വൈറസാണ് രോഗം പരത്തുന്നത്. രോഗ ബാധയുള്ളവരിൽ ശരീരമാസകലം ചെറിയ ചെറിയ കുരുക്കൾ പ്രത്യക്ഷപ്പെടാം. ഇത് പ്രധാനമായും 70 തരത്തിലാണുള്ളത്. തൊലിപ്പുറത്തുണ്ടാവുന്നവ, 10 മില്ലി മീറ്റർ അകത്തേക്കുള്ളവയുമൊക്കെ എരിച്ചു കളയാനാവും. ഇതിലും വലുപ്പമുള്ളവ ഓപ്പറേഷനിലൂടെ നീക്കം ചെയ്യുന്നതാണ് ഉചിതം.

ഗൊണേറിയ: മൂത്രനാളിയിൽ വ്രണം/ മുറിവുണ്ടാകുന്നതാണ് ഗൊണേറിയ. രോഗാവസ്‌ഥയിൽ മൂത്രനാളിയിൽ എരിച്ചിൽ അനുഭവപ്പെടുക സ്വാഭാവികമാണ്. ചിലപ്പോഴൊക്കെ രക്‌തവും പഴുപ്പുമുണ്ടാകാം. ആന്‍റിബയോട്ടിക് മരുന്നുകൾ നൽകി രോഗം ഭേദമാക്കാനാവും. രോഗം വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുകയാണെങ്കിൽ തുടർന്നുണ്ടാകുന്ന മുറിവ് മൂത്രനാളിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയെന്നു വരാം. ഈയൊരവസ്‌ഥയിൽ രോഗം ഭേദമാക്കാൻ ഓപ്പറേഷൻ തന്നെ വേണ്ടിവരും. രോഗബാധിതരിൽ കടുത്ത പനിയുണ്ടാവും. ഏതിനം ബാക്‌ടീരിയയാണെന്ന് തിരിച്ചറിയുന്നതിനു പഴുപ്പിന്‍റെ സ്‌ക്രീനിംഗ്/പരിശോധന നടത്തേണ്ടതുണ്ട്. ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തിയാൽ എളുപ്പം ചികിത്സിച്ച് ഭേദമാക്കാനാവും.

സിഫിലിസ്: ബാക്‌ടീരിയ മൂലമാണ് സിഫിലിസ് രോഗം പരക്കുന്നത്. ലൈംഗിക ബന്ധത്തിലൂടെയാണ് രോഗം പടരുന്നത്. സിഫിലിസ് രോഗബാധയുള്ള പുരുഷന്മാരുടെ ലൈംഗികാവയവത്തിനു മീതെ മുഴകൾ പ്രത്യക്ഷപ്പെടാം. ചിലരിൽ ചികിത്സ കൂടാതെ തന്നെ രോഗം ഭേദമായെന്നു വരാം. അല്ലാത്തവരിൽ ആദ്യഘട്ടത്തിൽ ഒരു മൈക്രോസ്‌കോപ്പിന്‍റെ സഹായത്തോടെ വ്രണത്തിലെ ദ്രവപരിശോധന നടത്തിയാണ് ബാക്‌ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തുന്നത്. രണ്ടാംഘട്ടത്തിലെത്തുന്നതോടെ ശരീരത്തിൽ ചുവപ്പു കുരുക്കൾ പ്രത്യക്ഷപ്പെടും. തുടർന്ന് രോഗം സാവകാശം ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലേയ്‌ക്ക് പടരാം. എന്നാൽ മൂന്നാം ഘട്ടത്തിനു ശേഷം രോഗം ചികിത്സിച്ച് ഭേദമാക്കാൻ സാധിച്ചെന്നു വരില്ല. ശരീരത്തിന്‍റെ രക്‌തക്കുഴലുകളിലേയ്‌ക്ക് രോഗം വ്യാപിച്ച് രക്‌തക്കുഴലുകളിൽ പൊട്ടലുണ്ടാവാം. പുരുഷന്മാരിൽ മാത്രമല്ല സ്‌ത്രീകളിലും ഈ രോഗം കണ്ടുവരാറുണ്ട്. മരുന്നും ഇഞ്ചക്ഷനും നൽകി രോഗം ഭേദമാക്കാനാവും.

ക്ലാമെഡിയ: രോഗാണുക്കൾ യോനിയിലൂടെ പ്രവേശിച്ച് ഗർഭപാത്രത്തിലെത്തുന്നു. വന്ധ്യതയുടെ പ്രധാന കാരണങ്ങളിലൊന്നാണിതും. രോഗം കണ്ടെത്തിയാൽ ഉടൻ ചികിത്സ തേടുന്നതാണ് അഭികാമ്യം. മൂത്രമൊഴിക്കുമ്പോൾ എരിച്ചിൽ, വയറുവേദന, ആർത്തവ നാളുകളിൽ കഠിനമായ വേദന, മലവിസർജ്‌ജന സമയത്തുണ്ടാകുന്ന വേദന, പനി എന്നിവ രോഗലക്ഷണങ്ങളാണ്.

ദാമ്പത്യം സുഖകരം

നിങ്ങളുടെ ദാമ്പത്യജീവിതത്തിനിടയിലേക്ക് പ്രലോഭനങ്ങളുടെ പൂക്കൂടയുമായി മൂന്നാമതൊരാൾ കടന്നുവരുന്നുവെങ്കിൽ ഓർക്കുക, ആ വഴിത്താരയിലെങ്ങും അയാൾക്ക് അല്ലെങ്കിൽ അവൾക്ക് മുമ്പിൽ പച്ച സിഗ്നൽ തെളിച്ചത് നിങ്ങൾ തന്നെയാണ്! ഇത്തരം അപകടങ്ങൾ വൈകിയ വേളയിൽ ഒഴിവാക്കാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് ഇതിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ സ്വന്തം ദാമ്പത്യജീവിതത്തിൽ നിന്നും അകറ്റി നിർത്തുന്നതാണ്… ഊഷ്‌മളമായ ദാമ്പത്യത്തിനുതകുന്ന ചില കാര്യങ്ങൾ…

സെക്‌സ് അപ്രതീക്ഷിതം

മുന്നൊരുക്കങ്ങളോടെയുള്ള ലൈംഗികബന്ധം പലപ്പോഴും പ്രീ പ്ലാൻ ചെയ്യപ്പെട്ട ഒരു നാടകം പോലെയായിപ്പോകുന്നു. ഇനി ഇതിനൊരു മാറ്റമാവട്ടെ. ഇന്ന് സംഭവം ഉണ്ടാവില്ല എന്നുള്ള മുൻധാരണകൾ ഞൊടിയിടയിൽ മാറ്റിമറിച്ച് നിങ്ങൾ അതിനു മുതിരുമ്പോൾ അപ്രതീക്ഷിതമായ ഒരു പിറന്നാൾ സമ്മാനം കിട്ടിയ അദ്‌ഭുതമായിരിയ്ക്കും നിങ്ങളുടെ ഇണയുടെ മുഖത്തും മനസ്സിലും.

റൊമാന്‍റിക് മൂഡ്

ബെഡ്‌റൂമിലെ മണത്തിലും വെളിച്ചത്തിനുമെല്ലാം നിങ്ങളുടെ ലൈംഗികതയെ ഉത്തേജിപ്പിയ്‌ക്കാനും നിലനിർത്താനുമുള്ള സ്വാധീനമുണ്ടെന്നോർക്കുക. കൃത്രിമ മണം സൃഷ്‌ടിക്കുന്നതിനേക്കാൾ ബെഡ്‌റൂമിൽ ഫ്രഷായ പൂക്കൾ സൂക്ഷിച്ചു നോക്കൂ! പ്രത്യേകിച്ചും മുല്ല, റോസ് തുടങ്ങിയവയ്‌ക്ക് സവിശേഷമായ ഒരു മൂഡ് തന്നെ സൃഷ്‌ടിയ്‌ക്കാനുള്ള ശേഷിയുണ്ടെന്ന് ഗവേഷണ ഫലങ്ങൾ പറയുന്നു. ഇതൊന്നും പെട്ടെന്ന് ലഭ്യമല്ലാത്ത സാഹചര്യത്തിൽ മുൻസൂചിപ്പിച്ച പുഷ്‌പങ്ങളുടെ പെർഫ്യൂമുകളും ആവാം.

മുറി മാറാം

ഒരേ മുറിയിൽത്തന്നെ വർഷങ്ങളായി സെക്‌സ് ചെയ്യുന്ന ദമ്പതികൾക്കിടയിൽ മടുപ്പ് വരുന്നതായി ലൈംഗിക ശാസ്‌ത്രജ്‌ഞർ കണ്ടെത്തിയിട്ടുണ്ട്. ആവർത്തിത സാഹചര്യങ്ങൾ തലച്ചോറിലെ പാരിറ്റൽ ലോബിൽ അസെറ്റൈൽ കൊളൈൻ എന്ന മസ്‌തിഷ്‌ക രാസവസ്‌തുവിലുണ്ടാക്കുന്ന വ്യതിയാനമാണത്രേ ഇതിനു കാരണം. പുതുമയുടെ ഉണർവ്വ് സെക്‌സിനെ ഊർജ്‌ജസ്വലമാക്കുമെങ്കിൽ ഇടയ്‌ക്കിടയ്‌ക്ക് ബെഡ്‌റൂം നിങ്ങൾക്കൊന്നു മാറ്റിക്കൂടെ?

വേഷത്തിലറിയാം വിശേഷം

എന്നും മുഷിഞ്ഞുനാറിയ നൈറ്റി തന്നെയാണോ ബെഡ്‌റൂമിലെ നിങ്ങളുടെ യൂണിഫോം? എങ്കിൽ നിങ്ങളുടെ കാര്യം കട്ടപ്പൊകയാണ്! ഇനി നൈറ്റി അലക്കിത്തേച്ചേക്കാം എന്നു തീരുമാനിച്ചാലും രക്ഷയില്ല! നൈറ്റിയേ വേണ്ടെന്ന് പ്രതിജ്‌ഞയെടുക്കൂ. ഞെട്ടണ്ട. ഉദ്ദേശിച്ചത്, വേഷത്തിൽ ഇടയ്‌ക്കിടെ വ്യത്യസ്‌തതയാവാം. എന്ന് ബെഡ്‌റൂമിൽ അല്‌പസ്വല്‌പം സെക്‌സിയായി വേഷം ധരിക്കുന്നതിൽ കൗതുകം കണ്ടെത്തൂ. പുരുഷൻ സ്‌ത്രീയുടെ വസ്‌ത്രമല്ല, വസ്‌ത്രമില്ലാത്ത ഭാഗങ്ങളാണ് ശ്രദ്ധിക്കുന്നതെന്ന് ഫാഷൻ ഡിസൈനേഴ്‌സ് പണ്ടേ മനസ്സിലാക്കിയ പുരുഷ മനഃശാസ്‌ത്രമാണ്! അതുകൊണ്ടുണ്ടാകുന്ന അപകടം ദാമ്പത്യജീവിതത്തിൽ എന്നുമോർക്കാവുന്ന സുഖകരമായ അനുഭൂതിയായി നിങ്ങളുടെ മനസ്സിൽ എന്നും നിലനിൽക്കും.

ഇഷ്‌ടം നോക്കൂ കാര്യം നേടാം

ജീവിതത്തിൽ ഭാര്യയ്‌ക്ക് പുല്ലുവില കല്‌പിക്കുന്ന പുരുഷകേസരികൾ പോലും ബെഡ്‌റൂമിൽ ആട്ടിൻകുട്ടിയാണ്! പക്ഷേ അതുകൊണ്ടുമാത്രം ആയില്ലല്ലോ. ഇണയുടെ ഇഷ്‌ടം നോക്കുന്ന പങ്കാളിയുടെ പ്രകടനം ഏറ്റവും അധികം വെളിപ്പെടേണ്ടത് കിടപ്പറയിലാണ്. സെക്‌സിലെ രീതികൾ തൊട്ട് സംസാരശൈലി വരെ പങ്കാളിയ്‌ക്ക് ഇഷ്‌ടപ്പെടുന്ന രീതിയിലായാലേ ബന്ധം ഊഷ്‌മളമാവൂ.

ഭാര്യവീട്ടുകാരുടെ കുറ്റവും അമ്മായിയമ്മയുടെ കൊനുഷ്‌ടുസ്വഭാവവങ്ങളും കിടപ്പറയിൽ ചർച്ചാവിഷയമാക്കാതിരുന്നാൽ കാര്യം നേടാം.

ആവേശം അവയവങ്ങളിൽ

സംഗതി സത്യമാണ്! സ്‌നേഹം, പ്രേമം, മാങ്ങ, തേങ്ങ, മലപ്പുറം കത്തി എന്നൊക്കെ വീമ്പിളക്കുമെങ്കിലും പുരുഷന്‍റെ മൽപ്പിടിത്തം നിങ്ങളുടെ അവയവങ്ങളുമായാണ്. അതുകൊണ്ട് 34-32-34 അളവൊന്നുമല്ലെങ്കിലും ആരെക്കൊണ്ടും കുറ്റംപറയിപ്പിക്കാത്ത ഫിഗർ കാത്തുസൂക്ഷിയ്‌ക്കൂ, അപ്പുറത്തു നിന്നും അർഹിയ്‌ക്കുന്നതിലേറെ പരിഗണന കിട്ടും!

പുരുഷന്‍റെ വ്യക്‌തിത്വത്തിനു മുമ്പിലാണ് പെണ്ണ് ആദ്യം കീഴടങ്ങുന്നത്. പിന്നെ അവളുടെ മനസ്സിന്‍റെ ആജ്‌ഞയ്‌ക്ക് തന്‍റെ ശരീരത്തെ അവൾ ഇഷ്‌ടപുരുഷനു മുമ്പിൽ അടിയറവുവെയ്‌ക്കുകയാണ്. ഒരു സമ്മാനം പോലെ. അതുകൊണ്ട് ഭർത്താവ് വ്യക്‌തിത്വവും, സ്‌ത്രീ അതിനൊപ്പം തന്‍റെ ശരീരവും പരിപോഷിപ്പിച്ചെടുക്കട്ടെ.

അധികപ്രസംഗം ബോറാണ്

രാഷ്‌ട്രീയക്കാർ മാത്രമല്ല ദാമ്പത്യബോധമില്ലാത്ത ഭർത്താക്കന്മാരും ഈ കൂട്ടത്തിലുണ്ട്. വാചാലത വീടിനുപുറത്ത് അവനവന്‍റെ തൊഴിലിൽ പലപ്പോഴും ഗുണം ചെയ്‌തേക്കാമെങ്കിലും ബെഡ്‌റൂമിന്‍റെ ഭരണഘടനയ്‌ക്കുപുറത്താണ് ഇതിനു സ്‌ഥാനം. സ്വന്തം വീരസാഹസിക കഥകളും പൊങ്ങച്ച ചരിതങ്ങളും വിളമ്പി ഭാര്യയുടെ മുമ്പിൽ ആളാവാൻ ശ്രമിയ്‌ക്കുന്ന അഴകിയരാവണന്മാരെ സ്‌ത്രീകൾ പുച്‌ഛത്തോടെയേ കാണൂ. ഇക്കാര്യത്തിൽ കിടപ്പറയിൽ സ്‌ത്രീകൾ കുറച്ചുഭേദമാണെന്നാണ് സർവ്വേ ഫലങ്ങൾ വെളിപ്പെടുത്തുന്നത്.

വികാരം വാനത്തോളം

നിങ്ങളും പങ്കാളിയും മാത്രമുള്ള ഒരിടത്ത് വികാരങ്ങൾക്ക് കടിഞ്ഞാണിട്ട് വരിഞ്ഞു മുറുകി സ്വയം വീർപ്പുമുട്ടേണ്ട കാര്യമില്ല! ചിലപ്പോൾ അത് നിങ്ങളാഗ്രഹിയ്‌ക്കുന്ന പൊസിഷനിലുള്ള ലൈംഗികവേഴ്‌ചയാകാം. മറ്റു ചിലപ്പോൾ രാത്രിയിൽ വേണ്ട, പുലർച്ചെമതി എന്ന ആഗ്രഹവുമാകാം. വേഴ്‌ചയുടെ സമയത്ത് ശബ്‌ദമുണ്ടാക്കാനാണു നിങ്ങൾക്കു തോന്നുന്നതെങ്കിൽ അതിനൊട്ടും മടിവേണ്ട. അതല്ല പങ്കാളിയെ വരിഞ്ഞുമുറുക്കാനാണു തോന്നുന്നതെങ്കിൽ കൂടുതൽ ആവേശത്തോടെ തന്നെ അങ്ങനെ ചെയ്‌തോളൂ…

പുതിയ പരീക്ഷണങ്ങൾ?

ഇക്കാര്യത്തിൽ നമ്മളെ കടത്തിവെട്ടുന്നവരാണ് പാശ്ചാത്യർ. ദാമ്പത്യജീവിതം (അഥവാ പ്രണയജീവിതം) തന്നെ അവർക്കു പരീക്ഷണങ്ങളുടെ സുവർണ്ണഘട്ടമാണ്. വ്യത്യസ്‌ത രീതിയിലും ആകൃതിയിലുമുള്ള ലൈംഗികഉപകരണങ്ങളുടെ ലഭ്യത ഒരുപരിധി വരെ ഇതിന് അവരെ സഹായിക്കുന്നുണ്ട്. സെക്സ് ക്രിയാത്മകമാണ്. നിങ്ങളുടെ ഭാവനകൾക്കനുസരിച്ച് അതിനെ സമീപിക്കൂ.

പൂർവ്വകേളി പൂർവ്വാധികം

ഫോർപ്ലേവ അഥവാ പൂർവ്വകേളികൾക്ക് സമയം കണ്ടെത്തുന്ന ഭർത്താക്കന്മാർ മാത്രമേ തങ്ങളുടെ ഭാര്യമാരെ ബഹുമാനിയ്‌ക്കുന്നുള്ളൂ എന്നാണ് മനഃശാസ്‌ത്രജ്‌ഞന്മാരുടെ അഭിപ്രായം. കാരണം തന്‍റെ ഇണയുടെ ലൈംഗികതയോടുള്ള ആദരവാണത്. അത് വ്യക്‌തിത്വത്തിന്‍റെ തന്നെ ഭാഗമാണ് എന്നത് മറക്കാതിരിക്കുക.

സ്വന്തം സുഖത്തിനു വേണ്ടി

പങ്കാളിയെ കരുവാക്കുന്ന തരത്തിലുള്ള വേഴ്‌ചകൾ ദാമ്പത്യത്തെ എന്നല്ല കുടുംബജീവിതത്തെ തന്നെ താറുമാറാക്കും. മൂഡിലേക്കുവരാൻ സ്‌ത്രീകൾക്കു കൂടുതൽ സമയമെടുക്കും.

ഉപദേശകർക്ക് സുല്ല്

ലൈംഗികപ്രശ്നങ്ങളും ദാമ്പത്യത്തിലെ താളപ്പിഴകളും ചൂഷണം ചെയ്യില്ല എന്നുറപ്പുള്ളവരോടു മാത്രമേ പങ്കുവയ്‌ക്കാവൂ. അല്ലെങ്കിൽ ഉപദേശങ്ങളുമായി അടുത്തുകൂടുന്നവർ നമ്മളെ ഉപയോഗിവച്ചിട്ടുപോകും. ഇത്തരം കാര്യങ്ങൾ നല്ലൊരു സെക്‌സോളജിസ്‌റ്റുമായോ, മനഃശാസ്‌ത്രജ്‌ഞരുമായോ ആരായുന്നതാണ് ഏറ്റവും ഉചിതം. കൂട്ടത്തിൽ പറയട്ടെ, നമ്മൾ സമീപിയ്‌ക്കുന്ന ചികിത്സകന്‍റെ യോഗ്യതകളെക്കുറിച്ച് വ്യക്‌തമായ ധാരണ ചികിത്സയ്‌ക്കു മുമ്പേ നേടിയിരിക്കണം. പരസ്യങ്ങളിൽ വഞ്ചിതരാവരുത്.!

മൊബൈൽ ഒരു പാര

പരിചയപ്പെടുന്നവർക്കെല്ലാം മൊബൈൽ നമ്പർ കൊടുക്കുന്നശീലം നിങ്ങൾക്കുണ്ടോ? സംശയം വേണ്ട സ്വന്തം ദാമ്പത്യ ബന്ധത്തിന്‍റെ ശവക്കുഴിയാണ് നിങ്ങൾ തോണ്ടുന്നത്. കഴിയുന്നതും പരിചയക്കാർക്കും പുതിയ സുഹൃത്തുക്കൾക്കും വീട്ടിലെയോ ഓഫീസിലെയോ ലാന്‍റ്നമ്പർ മാത്രം കൊടുക്കാൻ ശ്രദ്ധിക്കുക. വിശ്വാസ്യത ആർജ്‌ജിച്ചു കഴിഞ്ഞാൽ മാത്രം സെൽ നമ്പർ നൽകുക. അസമയത്ത് അപരിചിതമായ നമ്പറുകളിൽ നിന്നുള്ള കോളുകൾ കഴിയുന്നതും ഒഴിവാക്കുക. അഥവാ അങ്ങനെ എന്തെങ്കിലുമുണ്ടായാൽ അവരെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സംസാരിക്കാതിരിക്കുക.

കിടപ്പറയിൽ കുറ്റം വേണ്ട!

ദാമ്പത്യത്തിലെ താളപ്പിഴകൾക്ക് അമരം പിടിയ്‌ക്കുന്നതിൽ ഒരു പ്രധാന പങ്ക് കുറ്റപ്പെടുത്തലുകൾക്കുണ്ട്. തൊട്ടതിനും പിടിച്ചതിനുമൊക്കെ ശകാരം വർഷിയ്‌ക്കുന്ന ഇണയോട് എങ്ങനെ ലൈംഗികതൃഷ്‌ണ തോന്നാനാണ്? ഇനി, പോരാത്തതിന് അയലത്തെ ഭർത്താവുമായോ ഭാര്യയുമായോ താരതമ്യപ്പെടുത്തുന്ന സ്വഭാവം കൂടിയുണ്ടെങ്കിൽ തീർന്നു. പറയത്തക്ക നന്മകളൊന്നും നമ്മുടെ ഇണയിൽ ഇല്ലെങ്കിൽക്കൂടി ദോഷം തന്നെ പറഞ്ഞോണ്ടിരുന്നാൽ എന്തു ദാമ്പത്യം? സമാധാനത്തിനും സന്തോഷത്തിനും വേണ്ടി അല്‌പം നുണ പറയുന്നതിൽപ്പോലും തെറ്റില്ല എന്നാണ് ദാമ്പത്യ മനഃശാസ്‌ത്രജ്‌ഞന്മാരുടെ പക്ഷം.

സംശയം എന്ന സയനൈഡ്

അതേ, സംശയം പൊട്ടാസ്യം സയനൈഡിനേക്കാൾ വിഷമയമാണ്! ഒരു തുള്ളിമതി ഏതു പരിശുദ്ധ ദാമ്പത്യവും മലിനമാവാൻ. തങ്ങളുടെ സംശയത്തിനു കാരണം ഇണയോടുളള അമിത സ്‌നേഹമാണെന്നു വിശ്വസിപ്പിക്കുന്ന ചില സംശയ രോഗികളുണ്ട്. ശുദ്ധ അസംബന്ധമാണത്. സ്‌നേഹത്തിന്‍റെ തീവ്രതയിൽ വിശ്വാസമാണ് വർദ്ധിക്കുന്നത്, സംശയമില്ല. യഥാർത്ഥത്തിൽ സംശയത്തിന് സ്‌നേഹവുമായി യാതൊരു ബന്ധവുമില്ല. ഉപബോധ മനസ്സിലെ ലൈംഗിക കുറ്റബോധമാണ് സംശയിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് ആധുനിക മനഃശാസ്‌ത്രം കണ്ടെത്തിയിട്ടുണ്ട്.

ഇഷ്‌ടങ്ങളെ ബഹുമാനിക്കൂ

ഭാര്യയും ഭർത്താവും ബന്ധുക്കളല്ല. ഒരു സാമൂഹ്യ- നിയമ ഉടമ്പടിയിലൂടെ പരസ്‌പരം ബന്ധിയ്‌ക്കപ്പെട്ട സുഹൃത്തുക്കൾ മാത്രമാണ്. അവർക്കിടയിൽ ഇഷ്‌ടാനിഷ്‌ടങ്ങൾക്ക് വൈരുദ്ധ്യമുണ്ടെങ്കിൽ തികച്ചും സ്വാഭാവികമെന്നേ പറയാനാവൂ. സ്വന്തം നിലയിൽ ആസ്വദിക്കുവാൻ ബുദ്ധിമുട്ടുള്ള ഒരു പ്രത്യേക താല്‌പര്യം പങ്കാളിക്കുണ്ടെങ്കിൽ ആ സംഗതിയുമായി പൊരുത്തപ്പെടാൻ ശ്രമിക്കുക. എഴുത്തുകാരായ പലരുടെയും ഭാര്യമാർ ചരമക്കോളം പോലും വായിക്കാത്ത അക്ഷര വിരോധികളാണെന്ന് ഓർക്കുക! എന്നിട്ടും അവർക്കിടയിൽ പ്രശ്നമില്ല.!

– ഡോ.ടൈറ്റസ് പി.വർഗ്ഗീസ്. സെക്സോളജിസ്റ്റ് & സൈക്കോളജിസ്‌റ്റ്

വിവാഹത്തിനു മുമ്പ് ഗർഭ നിരോധന ഗുളിക കഴിക്കാമോ?

കൗമാര പ്രായത്തിൽ എതിർ ലിംഗക്കാരോട് ആകർഷണം തോന്നുന്നത് സ്വാഭാവികമാണ്. അത് പ്രകൃതിയുടെ നിയമവുമാണ്. ബയോളജിക്കലായ ഈ കാര്യം ആർക്കും തന്നെ നിഷേധിക്കാനാവില്ല. ശാരീരികമായ ബന്ധത്തിൽ ഏർപ്പെടാൻ മനസും ശരീരവും തുടിക്കും. പ്രണയം സെക്സിലെത്തും. പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ കാര്യം കൈവിടാം.

ഒരു പഠന പ്രകാരം ഇന്ത്യയിൽ എല്ലാവർഷവും 15നും 19നും ഇടയിലുള്ള 1.6 കോടി പെൺകുട്ടികളാണ് ഗർഭം ധരിക്കുന്നത്. ഈ പ്രായത്തിൽ ഗർഭം ധരിക്കുന്നതിന്‍റെ പ്രധാന കാരണം അറിവില്ലായ്മയും അൽപജ്ഞാനവും ആണ്. ഉദാ: സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, ഗർഭ നിരോധന മാർഗ്ഗങ്ങളെ പറ്റിയുള്ള അറിവില്ലായ്മ, അത് നടപ്പിലാക്കുന്നതിലെ പാകപ്പിഴവ്. സുരക്ഷിതമല്ലാത്ത ലൈംഗിക വേഴ്ച പല പ്രശ്നങ്ങൾക്കും കാരണമാകും. ഇൻഫക്ഷൻ ഉണ്ടാവും. സർവിക്കൽ കാൻസർ, ഹൈപ്പർ ടെൻഷൻ ഇവയും പിടിപെടാം. ഈ അസുഖങ്ങൾ എല്ലാം തന്നെ സ്ത്രീക്കും പുരുഷനും പിടിപെടാം.

കൗമാര പ്രായത്തിലെ ഗർഭധാരണവും അസുരക്ഷിതമായ ലൈംഗിക വേഴ്ചമൂലമുണ്ടാവുന്ന അസുഖങ്ങളെ പറ്റിയും ഡൽഹി മുൽചന്ദ് ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. മിതാ വർമ്മ സംസാരിക്കുന്നു. കൗമാരക്കാരുപയോഗിക്കുന്ന കോൺട്രാസെപ്റ്റീവ് ഗുളികകളെ പറ്റിയും അവയുണ്ടാക്കുന്ന അപകടങ്ങളെ പറ്റിയും വിശദീകരിക്കുന്നു.

കോൺട്രാസെപ്റ്റീവ് പിൽസ് എന്താണ്, എപ്പോൾ എങ്ങനെ ഉപയോഗിക്കണം?

ഇത് എമർജൻസി കോൺട്രാസെപ്റ്റീവ് ആണ്. ഇതിനെ പോസ്റ്റ് കോർഡൽ അല്ലെങ്കിൽ മോണിംഗ് ആഫ്റ്റർ പിൽ എന്നും പറയാറുണ്ട്. ഐപിൽ ഒരു ഹോർമോൺ ആണ്. ലൈംഗിക ബന്ധം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ ഉപയോഗിച്ചാലാണ് യഥാർത്ഥ ഫലം ലഭിക്കുന്നത്. ഈ ഗുളിക 72 മണിക്കൂറിനുള്ളിൽ 2 പ്രാവശ്യം 24 മണിക്കൂർ ഗ്യാപിൽ ഉപയോഗിക്കാൻ പാടുള്ളൂ. ബലാത്സംഗം നടന്നാലോ ഗർഭധാരണം ആഗ്രഹിക്കുന്നില്ലെങ്കിലോ മാത്രമേ ഈ ഗുളിക ഉപയോഗിക്കാൻ പാടുള്ളൂ. അതുപോലെ ലൈംഗിക വേഴ്ച വേളയിൽ കോണ്ടം പൊട്ടി പോവുകയാണെങ്കിലും പിൽ കഴിക്കാം. ചിലർ വിഡ്രോവൽ ടെക്നിക് ഉപയോഗപ്പെടുത്താറുണ്ട്. ഈ സമയത്ത് അണ്ടർ ഏജ് ഇജാക്കുലേഷൻ സംഭവിച്ചാൽ ഗുളിക ഉപയോഗിക്കുന്നവരുണ്ട്. പിരിയഡ് തെറ്റിയാൽ നിങ്ങൾ സുരക്ഷയെക്കുറിച്ചോർത്ത് ടെൻഷൻ അടിക്കുന്ന അവസ്ഥയുണ്ടെങ്കിലും എമർജൻസി കോൺട്രാസെപ്റ്റീവ് പിൽസ് ആവശ്യമായി വരുന്നു.

ഈ മരുന്ന് കഴിക്കുന്നത് പെൺകുട്ടികൾ ശീലമാക്കിയാൽ എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാവുമോ?

തീർച്ചയായും, ഇതൊരു ശീലമാക്കാൻ പാടില്ല. സ്‌ഥിരമായി ഉപയോഗിച്ചാൽ പാർശ്വഫലങ്ങൾ അനവധിയാണ്. കൗമാരക്കാരിൽ സെക്സ് എജുക്കേഷൻ നടപ്പാക്കണം. ഇതേക്കുറിച്ചുള്ള അറിവുകൾ ഇപ്പോൾ ഇന്‍റർനെറ്റിലും ലഭ്യമാണ്. 8-ാം ക്ലാസിലെ പാഠ പുസ്തകങ്ങളിലും ഇതേപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഈ ഗുളിക എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പെൺകുട്ടികൾ അറിഞ്ഞിരിക്കണം. ഹെവിഡോസ് ആയതിനാൽ മാസമുറ തെറ്റാം. തലക്കറക്കം, ഛർദ്ദി എന്നിവയും ഉണ്ടാവാം. സ്തനങ്ങളിൽ വേദന, വയറുവേദന, അസമയത്തുള്ള രക്തസ്രാവം എന്നിവയും ഉണ്ടാവുന്നു. നിങ്ങൾ സെക്ഷ്വലി ആക്റ്റിവാണെങ്കിൽ കോൺട്രാസെപ്റ്റീവ് പിൽസിന്‍റെ ഉപയോഗം എമർജൻസി സമയത്ത് മാത്രമായി പരിമിതപ്പെടുത്തണം. സ്‌ഥിരമായ ഉപയോഗം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇതിന്‍റെ ഏറ്റവും വലിയ സൈഡ് ഇഫക്ട് ട്യൂബ് പ്രെഗ്നൻസിയാണ്. ഈ പിൽസ് ഉപയോഗിച്ചാൽ ഫലം നൂറ് ശതമാനം ലഭിക്കുകയുമില്ലെന്ന് മനസ്സിലാക്കുക. 10 ശതമാനം കേസുകളിൽ ഇത് ഫലപ്രദമാക്കാറില്ല.

പെൺകുട്ടികൾ വിവാഹത്തിന് മുമ്പ് ഈ ഗുളിക ഉപയോഗിച്ചാൽ വിവാഹശേഷം ഗർഭധാരണത്തിനു എന്തെങ്കിലും പ്രശ്നം നേരിടുമോ?

വിവാഹത്തിനു മുമ്പ് സ്‌ഥിരമായി കോൺട്രാസെപ്റ്റീവ് പിൽ ഉപയോഗിച്ച പെൺകുട്ടിക്ക് ഗർഭധാരണത്തിനു പ്രശ്നങ്ങൾ തീർച്ചയായും ഉണ്ടാവും. വല്ലപ്പോഴും ആണ് ഗുളിക ഉപയോഗിച്ചതെങ്കിൽ പ്രശ്നങ്ങൾ വരാനിടയില്ല. മാസമുറ തെറ്റാറുണ്ടെങ്കിൽ തീർച്ചയായും ഗർഭ ധാരണത്തെയത് ബാധിക്കും. കാരണം ഇത് ഓവുലേഷൻ പ്രക്രിയയെ തകിടം മറിക്കുന്നു. വിവാഹത്തിനുമുമ്പ് സ്‌ഥിരമായി ഓവുലേഷൻ തടസ്സപ്പെടാൻ ഇടയാക്കിയിട്ടുണ്ടെങ്കിൽ വിവാഹശേഷം ഗർഭ ധാരണം പ്രയാസമായി തീരും.

വിപണിയിൽ എത്ര തരം കോൺട്രാസെപ്റ്റീവ് പിൽസ് ലഭ്യമാണ്?

ഇന്ത്യയിൽ കോൺട്രാസെപ്റ്റീവ് പിൽസ് മാത്രമേ ഉള്ളൂ. ഇതിൽ ലിവനോഗസ്റ്ററോൾ അടങ്ങിയിട്ടുണ്ട്. ഒരു ടാബ്‍ലറ്റിൽ 750 മൈക്രോ ഗ്രാം ഉണ്ടാവും. 25 മണിക്കൂറിനകമാണ് 2 ഗുളികകൾ കഴിക്കുന്നത്. ഇന്ത്യയിൽ 1500 മൈക്രോഗ്രാമിലുള്ള ഗുളികകൾ ലഭ്യമല്ല. കാരണം അതിന്‍റെ ഡോസ് ഹെവിയാണ്. എമർജൻസി കോൺട്രാസെപ്റ്റിവിനു പകരമുള്ള മറ്റൊരു മരുന്ന് ഇപ്പോൾ ട്രയലിൽ ആണ്. യൂലിപ്രിസ്റ്റൽ എന്നാണിതിനെ പറയുന്നത്.

കോൺട്രാസെപ്റ്റീവ് പിൽസ് കൂടാതെ മറ്റെന്തെങ്കിലും നല്ല മാർഗ്ഗങ്ങൾ ഉണ്ടോ?

കോൺട്രാസെപ്റ്റീവ് പിൽസ് കൂടാതെ മറ്റനേകം ബർത്ത് കൺട്രോൾ ഉപാധികൾ ഉണ്ട്. അതിൽ പ്രധാനം കോണ്ടം ആണ്. അണുബാധയിൽ നിന്നും ഇത് രക്ഷിക്കുന്നു. സാംക്രമിക രോഗങ്ങളിൽ നിന്നും തടയുന്നു. വിപണിയിൽ മറ്റ് ബർത്ത് കൺട്രോൾ അപ്ലിക്കേഷനും ലഭ്യമാണ്. വജൈനൽ ടാബ്‍ലറ്റ്, ഇത് കോണ്ടത്തിനൊപ്പം ഉപയോഗിക്കാം. ഫർടൈൽ പിരിയഡിൽ സെക്‌സിൽ ഏർപ്പെടുമ്പോൾ കോണ്ടവും വജൈനൽ ടാബ്‍ലറ്റും ഉപയോഗിക്കാവുന്നതാണ്. കോണ്ടവും വജൈനൽ ടാബ്‍ലറ്റും ഒന്നിച്ചു ഉപയോഗിക്കുമ്പോൾ ഇരട്ടി സുരക്ഷയാണ് ലഭിക്കുന്നത്.

കോണ്ടം നൂറ് ശതമാനം സുരക്ഷിതമോ?

അതേ, ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ കോണ്ടം വളരെ നല്ല കോൺട്രാസെപ്ക്ഷൻ ആണ്. സ്ത്രീകൾക്ക് വജൈനൽ ടാബ്‍ലറ്റ് ഉപയോഗിക്കാം.

പെൺകുട്ടികൾ രണ്ടോ മൂന്നോ കോൺട്രാസെപ്റ്റീവ് പിൽസ് കഴിച്ചാൽ എന്താവും ദൂഷ്യഫലം?

ഉപയോഗക്രമം അനുസരിച്ചു മാത്രമേ മരുന്ന് കഴിക്കാൻ പാടുള്ളൂ. ഇടവേളയ്ക്ക് മുമ്പോ എണ്ണത്തിൽ കൂടുതലോ ഒരിക്കലും കഴിക്കാൻ പാടില്ല. ഐപിൽ ഉപയോഗിച്ച് 3 ആഴ്ചയ്ക്ക് വരെ കോണ്ടം ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയാണെങ്കിൽ ട്യൂബ് പ്രെഗ്നൻസി ടെസ്റ്റ് നടത്തണം.

പെൺകുട്ടികൾ പിൽ കഴിക്കുകയും എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഇതുമൂലം ഉണ്ടാവുകയും ചെയ്യുകയാണെങ്കിൽ മറ്റുള്ളവരോട് ഇത് ഒളിച്ച് വയ്ക്കുകയാവും ചെയ്യുക. ഇത് പ്രശ്നം വഷളാക്കുമോ?

ഇങ്ങനെയുള്ള അവസ്‌ഥകൾ, സെക്ഷ്വലി ആക്ടീവായ പെൺകുട്ടി പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ട് ഗുളിക കഴിച്ച് പ്രശ്നം തോന്നിയാൽ ഡോക്ടറെ ചെന്ന് കാണാവുന്നതാണ്. പെൺകുട്ടിയ്ക്ക് ജോലിയുണ്ടെങ്കിലോ പഠിപ്പുള്ളവൾ ആണെങ്കിലോ ഡോക്ടറെ പോയി കാണാൻ മടിക്കുന്നതെന്തിനാണ്? വീട്ടുകാരോടും പ്രശ്നം പറയാവുന്നതാണ്. ശാരീരിക അസ്വസ്ഥതകൾ ആരോടെങ്കിലും ഷെയർ ചെയ്യണം.

ട്യൂബ് പ്രെഗ്നൻസി ജീവനു അപായമുണ്ടാക്കുന്ന സംഗതിയാണ്. ഗർഭാശയത്തിനു പുറത്തുള്ള ഗർഭം ഐപിൽ കൊണ്ട് സംഭവിക്കാം. ഇതും പെൺകുട്ടിയുടെ ജീവന് അപായമുണ്ടാക്കുന്നതാണ്.

സുരക്ഷിതമായ സെക്സ്… ചെറുപ്പക്കാർക്ക് എന്തു ഉപദേശമാണ് നൽകാനുള്ളത്?

 18 വയസു കഴിഞ്ഞ ചെറുപ്പക്കാർ സെക്സിൽ ഏർപ്പെടുന്നതിൽ യാതൊരു തെറ്റുമില്ല. പക്ഷേ ലൈംഗിക വേഴ്ചയിൽ കോണ്ടം തീർച്ചയായും ഉപയോഗിച്ചിരിക്കണം. സുരക്ഷിതമല്ലാത്ത സെക്സ് എച്ച്ഐവി, എസ്ടിഐ, സർവിക്കൽ കാൻസർ എന്നിവയ്ക്ക് കാരണമാവുന്നു. ലൗവ് അഫയർ, സെക്സ്, ഫിസിക്കൽ റിലേഷൻഷിപ്പ് എന്നിവ വ്യക്‌തിയുടെ താൽപര്യങ്ങൾ ആണ്. സുരക്ഷയും നിങ്ങളുടെ കടമയാണ്. ഡോക്‌ടറുടെ ഉപദേശം തേടുക.

പ്രതിശ്രുതവരൻ ശാരീരിക ബന്ധത്തിന് നിർബന്ധിക്കുമ്പോള്‍

ചോദ്യം

ഞാൻ 25 വയസ്സുള്ള പെൺകുട്ടിയാണ്. 3 മാസത്തിന് ശേഷം ഞാൻ വിവാഹം കഴിക്കാൻ പോകുന്നു. പ്രതിശ്രുത വരൻ ഒരു വലിയ കമ്പനിയിൽ നല്ല സ്ഥാനത്താണ് ജോലി ചെയ്യുന്നത്. ഇതൊക്കെയാണെങ്കിലും ഒരു ആശങ്കയുണ്ട്. യഥാർത്ഥത്തിൽ, പ്രതിശ്രുതവരൻ വിവാഹത്തിന് മുമ്പ് ശാരീരിക ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നു. മാത്രമല്ല, മൊബൈലിൽ അശ്ലീല വീഡിയോകൾ അയയ്ക്കുകയും ചെയ്യുന്നു, സംസാരിക്കുമ്പോഴെല്ലാം ലൈംഗികതയെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ അവൻ ആഗ്രഹിക്കുന്നു. വീഡിയോ കോളിനിടെ, നഗ്നയാകാനും അദ്ദേഹം എന്നോട് പറയുന്നു. എന്‍റെ പ്രതിശ്രുതവരൻ ഏതെങ്കിലും മാനസിക വൈകല്യത്തിന് ഇരയാണോ? ഞാൻ എന്തുചെയ്യണം, ദയവായി ഉപദേശിക്കുക

 

ഉത്തരം

വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധം പുലർത്തുന്നത് ഉചിതമല്ല. നിങ്ങളുടെ പ്രതിശ്രുത വരൻ ഇതിനായി സമ്മർദ്ദം ചെലുത്തുന്നുവെങ്കിൽ, അത് നിരസിക്കുക. അയാൾ‌ക്ക് എന്തെങ്കിലും മാനസിക വൈകല്യമുണ്ടോ എന്ന് അയാളുമായിമായി അടുത്തിടപഴകിയാൽ‌ മാത്രമേ അറിയാൻ‌ കഴിയൂ.

നിങ്ങളുടെ പ്രതിശ്രുതവരൻ ലൈംഗികതയെക്കുറിച്ച് മാത്രമേ സംസാരിക്കുകയുള്ളൂവെങ്കിൽ, അശ്ലീല സിനിമകൾ കാണാൻ താൽപ്പര്യമുണ്ടെങ്കിൽ, വ്യക്തമായും ഇത് ഒരു വൈകല്യമാണ്, അതിനെ സെക്സ് അഡിക്ഷൻ എന്ന് വിളിക്കുന്നു.

സെക്സ് അഡിക്ഷൻ ഒരു മാനസിക രോഗമാണ്, ഇത് മാനസികാരോഗ്യത്തെ മാത്രമല്ല, കരിയറിനെയും ബാധിക്കുന്നു. ഈ വൈകല്യം ഉള്ളവർ ലൈംഗികതയെക്കുറിച്ച് സംസാരിക്കാനും അശ്ലീല സിനിമകൾ കാണാനും കൂടെകൂടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും ഇഷ്ടപ്പെടുന്നുവെന്ന് ഗവേഷകർ പറയുന്നു.

സെക്സിന്‍റെ കാര്യത്തിൽ സ്വയം നിയന്ത്രിക്കാനാകാത്ത സാഹചര്യം മറ്റുള്ളവരുടെ ജീവിതത്തെയും ബാധിക്കും.. അത്തരമൊരു വ്യക്തിക്ക് സ്വയം അസ്വസ്ഥതയോ പിരിമുറുക്കമോ തോന്നുന്നുവെങ്കിൽ, അയാൾ വീണ്ടും വീണ്ടും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നു,

നിങ്ങളുടെ പ്രതിശ്രുതവരൻ ലൈംഗിക ആസക്തിയാൽ കഷ്ടപ്പെടുന്നുണ്ടോ, അക്കാര്യം സ്വയം പറയുകയോ അയാളുമായി അടുക്കുകയോ ചെയ്താൽ മാത്രമേ കൃത്യമായി അറിയാൻ കഴിയു .

നിങ്ങളുടെ പ്രതിശ്രുതവരന്‍റെ പെരുമാറ്റത്തിൽ  വൈകല്യം ഉണ്ടെന്നു ഉറപ്പാണെങ്കിൽ, ഈ വിവാഹം വേണോ വേണ്ടയോ എന്നു പുനർആലോചിക്കുന്നതിലും തെറ്റില്ല. ഒരു മനഃശാസ്ത്രഞ്ജനെ കൺസൾട്ട് ചെയ്യുക.

നവ ദമ്പതികളുടെ ലൈംഗിക തെറ്റിദ്ധാരണകൾ

പുതുതായി വിവാഹിതരായവർക്ക് എല്ലാം പുതിയതാണ്. ലൈംഗികതയുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങൾ അവർക്കുണ്ട്. ഗർഭനിരോധന മാർഗ്ഗങ്ങളുടെ ഉപയോഗം എങ്ങനെ, എന്താണ് പരിപൂർണമായ സെക്സ് അനുഭവം, പറഞ്ഞു കേട്ട ചില കെട്ടുകഥകൾ, ആശയവിനിമയത്തിന്‍റെ അഭാവം.. ഇങ്ങനെ പല കാരണങ്ങൾ മൂലം ഒരുപാട് തെറ്റിദ്ധാരണകൾ നവ ദമ്പതിമാർക്കുണ്ടാകാം.

പ്രണയം, വിവാഹം ലൈംഗികത, എന്നിവ നൂറ്റാണ്ടുകളായി തുടരുന്ന സംഗതി ആണ്. ദമ്പതികൾ തമ്മിലുള്ള പ്രണയം. സ്നേഹത്തിന്‍റെ സംഗമം ആത്മാവിൽ നിന്നും ശരീരത്തിൽ നിന്നും ഉടലെടുക്കുന്നതാണല്ലോ.

നവദമ്പതികൾക്ക് തുടക്കത്തിൽ രണ്ടുപേരുടെയും ശാരീരിക ഐക്യം വളരെ ശരിയാണെന്ന ധാരണയുണ്ട്, എന്നിരുന്നാലും, പുതുതായി വിവാഹിതരായ ദമ്പതികൾക്ക് ലൈംഗികതയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. പരസ്പരം അടുക്കാൻ സാധിക്കാതെ ലൈംഗികതയുമായി ബന്ധപ്പെട്ട് ഇരുവർക്കും ഇടയിൽ ഉണ്ടാകാവുന്ന ഭിന്നതകൾ എന്തൊക്കെയാണ്

നവ ദമ്പതികളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട സംശയങ്ങൾ മനസിലാക്കാം

പുതുതായി വിവാഹിതരായവർക്ക് എല്ലാം പുതിയതാണ്. അവർക്ക് അതുകൊണ്ട് ലൈംഗിക കാര്യത്തിലും ചില അസ്വസ്ഥത തോന്നുന്നു. ജീവിതപങ്കാളിയെ തൃപ്തിപ്പെടുത്താൻ കഴിയുമോ എന്ന് സംശയിക്കുന്നു. ചില ആളുകൾക്ക് വിവാഹ ശേഷം സ്വയം നിയന്ത്രിക്കാൻ കഴിയില്ല. അതുകൊണ്ടാണ് അവർക്ക് സംശയം തോന്നുന്നത്… വിവാഹശേഷം, ദിവസത്തിൽ പല തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പുരുഷൻ ഇഷ്ടപ്പെടുന്നു.

പങ്കാളി സെക്സ് കൂടുതൽ ചിന്തിക്കുന്നുണ്ടെന്ന് കരുതി ആ സന്തോഷം തുല്യമായി ആസ്വദിക്കാൻ രണ്ട് പേർക്കും ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല. ഇതിൽ അവർക്ക് അസ്വസ്ഥത തോന്നുന്നു. എന്നിരുന്നാലും, കുറച്ച് സമയത്തിനു ശേഷം, ഇരുവർക്കും സാധാരണ ലൈംഗികത എങ്ങനെയാണെന്നതിനെക്കുറിച്ച് മനസിലാവുകയും ചെയ്യും.

ഗർഭനിരോധന മാർഗ്ഗങ്ങളുടെ ഉപയോഗം

ഗർഭനിരോധന മാർഗ്ഗം ഉപയോഗിക്കുന്നത് വ്യക്തിയെ സുരക്ഷിതനാക്കുന്നു. എന്നാൽ ചില ആളുകൾക്ക് പല കാരണം കൊണ്ട് ഇത് ഉപയോഗിക്കാൻ കഴിയില്ല. അനുഭവപരിചയം കൊണ്ട് മാത്രമേ പുരുഷന്മാർക്ക്. കോണ്ടം ശരിയായി ഉപയോഗിക്കാൻ കഴിയാറുള്ളു. കോണ്ടം കൃത്യമായി ഉപയോഗിക്കാൻ അറിയില്ലെങ്കിൽ അത് ഉദ്ധാരണത്തെയും ബാധിക്കും. ആ നിമിഷത്തിൽ പുരുഷന്മാർ അസ്വസ്ഥരാകുന്നു.

ഈ അവസ്ഥയ്ക്ക് എങ്ങനെ പ്രതികരിക്കണം എന്ന് നൽകണമെന്ന് നവ വധുവിനും മനസ്സിലാകില്ല. അതിനാൽ, അവർ ഇരുവരും സ്വയം അപഹാസ്യരായോ എന്ന് ചിന്തിച്ചേക്കാം

പരിപൂർണ്ണതയുടെ അഭാവം

ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ സെക്സ് പൂർണമായും ആസ്വദിക്കാൻ കഴിയാതെ വരുന്നത് ദമ്പതികളെ അസ്വസ്ഥരാക്കുന്നു. പുരുഷന്മാർക്ക് അകാല സ്ഖലനം ഉണ്ടാകുമ്പോഴോ സ്ത്രീക്ക് നനവ് സംഭവിക്കാത്തപ്പോഴും ലൈംഗിക ജീവിതത്തിൽ സമ്മർദം ആരംഭിക്കുന്നു. വളരെയധികം ടെൻഷനും ആകാംക്ഷയുമായി ലൈംഗികത ആസ്വദിക്കാൻ കഴിയില്ല. രണ്ടുപേരും ഒരുമിക്കുന്നത് ഏകാഗ്രമായ മനസ്സിനോടും ശരീരത്തോടും കൂടിയായിരിക്കണം. മനസ്സ് ഏകാഗ്രമായിരിക്കുന്ന സാഹചര്യത്തിൽ, നിങ്ങൾക്ക് അതിൽ ആനന്ദം കണ്ടെത്താനാകും, ലൈംഗികതയുമായി ബന്ധപ്പെട്ട നിങ്ങളുടെ ഭിന്നതകൾ അപ്രത്യക്ഷമാകും

ചില കെട്ടുകഥകൾ

ആദ്യ രാത്രിയിൽ സ്ത്രീക്ക് രക്തം വന്നാൽ അത് അവളുടെ കന്യകാത്വം കാണിക്കുന്നു എന്നതാണ് ലൈംഗികതയുമായി ബന്ധപ്പെട്ട കെട്ടുകഥ. അത്തരമൊരു സാഹചര്യത്തിൽ ബ്ലഡ്‌ കണ്ടില്ലെങ്കിൽ ചില പുരുഷൻമാർ സംശയിക്കും. ഇക്കാരണത്താൽ ദാമ്പത്യത്തിൽ പ്രശ്‌നങ്ങളുണ്ടാകാറുണ്ട് . ഇതുകൂടാതെ, പുരുഷന് സ്ത്രീയെ തൃപ്തിപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ, അവൻ അവരുടെ മേൽ അമിത സമ്മർദ്ദം ചെലുത്തി ലൈംഗിക ബന്ധം അക്രമ സ്വഭാവമായി മാറുന്നു. എന്നാൽ ഇതെല്ലാം മിഥ്യ മാത്രമാണ് എന്ന് അറിയുക. സ്നേഹം ഉണ്ടെങ്കിൽ എല്ലാം മെല്ലെ ശരിയാകും.

ആശയവിനിമയത്തിന്‍റെ അഭാവം

ഇരുവരും തമ്മിൽ ആശയവിനിമയം ഇല്ലെങ്കിൽ അടുപ്പം പുലർത്തുന്നത് പര്യാപ്തമല്ല. പരസ്പരം അടുപ്പം ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്, കാരണം ഇത് ലൈംഗിക സുഖവും ലൈംഗിക സാധ്യതയും വർദ്ധിപ്പിക്കുന്നു. എന്നാലും ഇന്‍റമസി എല്ലായ്പ്പോഴും ഒരുപോലെയല്ലെന്ന് ദമ്പതികൾ അറിയേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ ആശയവിനിമയം തുടരുക.

എന്നിരുന്നാലും, ആരും ഈ പ്രശ്നങ്ങളെ തുടക്കത്തിൽ കണക്കിലെടുക്കുന്നില്ല, കാരണം ഇന്‍റർനെറ്റ് ലോകം യുവതലമുറയ്ക്ക് അവബോധം സൃഷ്ടിക്കുന്നുണ്ട്. എന്നിരുന്നാലും,ആ അറിവു പൂർണ്ണമല്ല. ഓരോ വ്യക്തിക്കും ലൈംഗികത വ്യത്യസ്തവുമാണ്. അതിനാൽ അബദ്ധചിന്തകളുമായി ലൈംഗികതയെ സമീപിക്കാതിരിക്കുക.

ഉണരട്ടെ ഭാവനകൾ

വ്യത്യസ്‌തരാണ് എല്ലാവരും. ഒരാളുടെ ഇഷ്‌ടാനിഷ്‌ടങ്ങളായിരിക്കണമെന്നില്ല വേറൊരാൾക്ക്. നിറത്തിലും രൂപത്തിലും സ്വഭാവത്തിലും മാത്രമല്ല. അഭിരുചികളിലും ഒരാൾ മറ്റൊരാൾക്കു സമമല്ല. ഈ പ്രത്യേകതയുള്ളതു കൊണ്ട് തന്നെ ജീവിതപങ്കാളികൾക്കിടയിൽ ലൈംഗിക ചോദനയും താത്പര്യവും ഒരേ അനുപാതത്തിൽ ഉണ്ടാവണമെന്നില്ലല്ലോ. പക്ഷേ, വ്യത്യസ്‌തത തിരിച്ചറിഞ്ഞാലേ താളപ്പിഴകളില്ലാത്ത ലൈംഗികജീവിതം സാധ്യമാവുകയുള്ളൂ.

പങ്കാളിയുമായുള്ള ഇഴുകിച്ചേരൽ സ്‌നേഹം കൊടുക്കലും വാങ്ങലുമാണ്. ഒരാളിൽ അതിന്‍റെ അളവ് കൂടുകയും മറ്റൊരാളിൽ അത് കുറയുകയും ചെയ്യുന്നത് രതിയുടെ സൗന്ദര്യം കെടുത്തും.

ആരോഗ്യകരമായ ദാമ്പത്യബന്ധത്തിന് ആരോഗ്യകരമായ ലൈംഗികതയും അനിവാര്യമാണ്. നല്ല സെക്‌സ് ജീവിതത്തിന് ഉണർവ്വും ആത്മവിശ്വാസവും നൽകും. ലൈംഗിക ജീവിതം മനോഹരമാക്കാനുള്ള വഴികൾ…

  • പങ്കാളിയുടെ ഇഷ്‌ടാനിഷ്‌ടങ്ങൾ ചോദിച്ചറിയാൻ ഇരുവരും മറക്കരുത്.
  • ലൈംഗികമായി പെരുമാറാൻ പഠിക്കുക. ഇക്കിളിപ്പെടുത്തലും ലൈംഗിക ചിന്തയുണർത്തുന്ന വർത്തമാനങ്ങളും ലൈംഗിക ഭിന്നതകൾ കുറയ്‌ക്കും.
  • പരസ്‌പരം കുറ്റപ്പെടുത്താതിരിക്കുക. വികാരങ്ങളും ചിന്തകളും അന്യോന്യം പങ്കിടുക.
  • ലൈംഗികാവയവങ്ങൾ വൃത്തിയായി സൂക്ഷിച്ച് ലൈംഗിക ശുചിത്വം പാലിക്കുക. ഓരോ അവയവവും സുന്ദരമാണെന്ന വസ്‌തുത അറിഞ്ഞിരിക്കുക.
  • ലിംഗോദ്ധാരണത്തിന് സ്‌ത്രീ പുരുഷനേയും യോനി ആർദ്രമാക്കുന്നതിന് പുരുഷൻ സ്‌ത്രീയെയും സഹായിക്കുക.
  • ശരിയായ ലൈംഗിക അറിവ്, ഭയവും ഉത്കണ്ഠയും ഇല്ലാതാക്കുന്നു. ഭിന്ന ലൈംഗികതയെ കൈകാര്യം ചെയ്യാൻ ഇത്തരം അറിവുകൾ അനിവാര്യമാണ്.
  • ഒരാളെ സെക്‌സിനായി നിർബന്ധിക്കുന്നതിലല്ല മിടുക്ക്, പകരം ലൈംഗികതയുടെ അന്തരീക്ഷമുണ്ടാക്കി ഇണയെ അതിലേക്ക് നയിക്കുവാനാണ് ശ്രമിക്കേണ്ടത്.
  • മദ്യലഹരിയിൽ ലൈംഗികബന്ധത്തിനു ശ്രമിക്കരുത്. പങ്കാളിയുടെ ഇഷ്‌ടം കൂടി കണക്കിലെടുത്ത് മാത്രമേ സെക്‌സിൽ ഏർപ്പെടാൻ പാടുള്ളൂ.
  • ഒരേ മനസ്സുമായി രതിയിൽ ഏർപ്പെടണം. നിർബന്ധപൂർവ്വമുള്ള രതി ആസ്വാദ്യകരമായിരിക്കുകയില്ല.
  • ബലം പ്രയോഗിച്ചും കെട്ടിപ്പുണർന്നും നിർബന്ധിച്ചും ഒരാളിൽ ലൈംഗികവികാരം ഉണർത്താൻ കഴിയില്ല. അതിനാൽ മനസ്സിനെ ആദ്യം തൊടുക. ശരീരം തനിയെ ഉണർന്നുകൊള്ളും. സെക്‌സ് ആഗ്രഹിക്കുന്ന സമയത്ത് പങ്കാളികൾ ഇക്കാര്യവും ശ്രദ്ധിക്കണം.
  • ലൈംഗികതയെന്നാൽ ലിംഗയോനി സംഗമം മാത്രമാണെന്ന ധാരണ വച്ചു പുലർത്തുന്ന ധാരാളം പേർ ഉണ്ട്. തന്‍റെ ശരീരത്തിന്‍റെ രതി കേന്ദ്രങ്ങളെക്കുറിച്ച് പങ്കാളിയോട് തുറന്നു പറയാവുന്നതാണ്. വേണമെങ്കിൽ സ്‌പർശനം, ചുംബനം എന്നിവയിലൂടെ മാത്രം രതിമൂർച്ഛ കൈവരിക്കാമെന്ന് പങ്കാളികൾ മനസ്സിലാക്കണം.

തയ്യാറെടുപ്പ്

പുരുഷനെപ്പോലെ സെക്‌സിനു വേണ്ടി പെട്ടെന്നു തയ്യാറാവാൻ സ്‌ത്രീകൾക്ക് കഴിയാറില്ല. എതിർ ലിംഗത്തോട് തോന്നുന്ന ലൈംഗിക ഇഷ്‌ടമാണ് പുരുഷനെ അതിനു പ്രേരിപ്പിക്കുന്നത്. എന്നാൽ സ്‌ത്രീക്ക് സെക്‌സിനായി ഒരുങ്ങേണ്ടതുണ്ട്. അങ്ങനെയല്ലാതെയുള്ള സെക്‌സ് സ്‌ത്രീയെ സംബന്ധിച്ച് ഒരു ചടങ്ങ് മാത്രമാവും.

സ്‌നേഹപ്രകടനത്തിനും അതുവഴി ലൈംഗിക പൂർത്തീകരണത്തിനും വഴിതുറക്കണമെങ്കിൽ ഒരു സ്‌ത്രീക്ക് പങ്കാളിയോട് മാനസികമായ അടുപ്പം ഉണ്ടാവണം. നിർബന്ധപൂർവ്വമുള്ള സെക്‌സ് സ്‌ത്രീ ഒരിക്കലും ഇഷ്‌ടപ്പെടുകയില്ല. ഇഷ്‌ടമില്ലാത്ത ഒരാളുടെ ലൈംഗികദാഹം തീർക്കാനുള്ള ഉപകരണമാകാനേ അത്തരം അവസരങ്ങളിൽ സ്‌ത്രീകൾക്ക് കഴിയൂ. സ്വകാര്യതയുടെ അന്തരീക്ഷത്തിൽ മാത്രമേ സ്‌ത്രീമനസ്സും ശരീരവും ഉണരുകയുള്ളൂ എന്ന് മനസ്സിലാക്കുക. ഈ സാഹചര്യത്തിൽ മാത്രമേ ആനന്ദകരമായ സെക്‌സിൽ ഇരുവർക്കും പങ്കാളികൾ ആവാൻ സാധിക്കുകയുള്ളൂ.

ലൈംഗിക വികാരവും ശാരീരിക മാറ്റങ്ങളും

സ്‌ത്രീ വൈകാരികമായി ഉണരുമ്പോൾ ശരീരം ചില മാറ്റങ്ങൾ പ്രകടിപ്പിക്കാറുണ്ട്. ലൈംഗിക ബന്ധം സ്‌ത്രീക്ക് ആസ്വാദ്യകരമാകുന്നുണ്ടോ എന്നറിയാനുള്ള മാർഗ്ഗം കൂടിയാണിത്.

യോനിയിലെ മാറ്റങ്ങൾ: യോനി പേശികൾ അയയുന്നു. വഴുവഴുപ്പ് നിറയുന്നു, യോനി ഭിത്തിയിലെ തരളിത മേഖല വിങ്ങുന്നു, യോനിനാളത്തിന്‍റെ പുറത്തെ മൂന്നിലൊന്ന് ഭാഗവും വികസിക്കുന്നു. ലിംഗത്തെ സ്വീകരിക്കാനും രതിമൂർഛയ്‌ക്ക് ഒരുങ്ങാനുമുള്ള തയ്യാറെടുപ്പാണിത്. പെൽവിക് പേശികളും ഗർഭപാത്രവും ലൈംഗികതാളത്തിനൊപ്പം മേൽപ്പോട്ടേയ്‌ക്ക് തള്ളുന്നു.

ഹൃദയമിടിപ്പ് കൂടുന്നു: ഹൃദയമിടിപ്പ്, ശ്വാസോച്‌ഛ്വാസം, പേശിവലിവ് എന്നിവയുടെ തോതും ശക്‌തിയും വർദ്ധിക്കുന്നു. മാറിടവും കഴുത്തും കവിളുകളും ചുവക്കുന്നു, കൃഷ്ണമണികൾ വികസിക്കുന്നു.

സ്‌ത്രീ ലൈംഗികമായി ഉണരുന്നതിന്‍റെ ചില ലക്ഷണങ്ങൾ മാത്രമാണിത്.

നിങ്ങൾക്കറിയാമോ?

  • ഒരു സ്‌ത്രീക്ക് ലൈംഗിക വികാരം അതിന്‍റെ ഉച്ചസ്‌ഥായിയിലെത്താൻ കുറഞ്ഞത് 10-15 മിനുട്ട് നേരത്തെ ഫോർപ്ലേ വേണ്ടിവരും. അതിനാൽ ധൃതി ഒഴിവാക്കുക.
  • രതിമൂർച്ഛയോട് ഒരു സ്‌ത്രീ എത്ര മാത്രം അടുത്തുവോ അത്ര തന്നെ എളുപ്പമാണ് ആ അവസ്‌ഥ നഷ്‌ടപ്പെടാനും.
  • ഇടുപ്പിലെ തലോടലും ചുംബനവും സ്‌ത്രീകളിൽ ലൈംഗിക ഉണർവുണ്ടാക്കും.
  • ഏതെങ്കിലും ഒരു ഭാഗത്ത് സ്‌പർശിക്കരുതെന്ന് സ്‌ത്രീ ആവശ്യപ്പെട്ടാൽ പങ്കാളി അത് അംഗീകരിക്കണം.
  • യോനി നാളത്തിന് മുകൾഭിത്തിയിലാണ് ജി-സ്‌പോട്ട് എന്ന അനുഭൂതി കേന്ദ്രം. ഈ ബിന്ദുവിലെ സ്‌പർശം സ്‌ത്രീയെ വികാര പരവശയാക്കുമെന്ന് ലൈംഗിക ഗവേഷകർ പറയുന്നു.

സ്ത്രീയുടെ ഓർഗാസം മോശം കാര്യമല്ല

ലൈംഗികതയിൽ രതിമൂർച്ഛ അഥവാ ഓർഗാസത്തിനു സ്ത്രീകളിലും പുരുഷന്മാരിലും തുല്യ പ്രാധാന്യമുണ്ട്. എങ്കിലും ഇക്കാര്യം പരസ്യമായി സംസാരിക്കാൻ സ്ത്രീകൾക്ക് ഇക്കാലത്തും വളരെ ലജ്ജയുണ്ട്.

അടുത്തിടെ, ലോകം ദേശീയ ഓർഗാസം ദിനം ആചരിക്കുക വരെ ചെയ്യുകയുണ്ടായി ആളുകൾ അവിടെയെല്ലാം ഇതേ കുറിച്ച് പരസ്യമായി സംസാരിക്കുന്നു. അതേസമയം, ഇന്ത്യയിൽ ലൈംഗികതയെയും രതിമൂർച്ഛയെയും കുറിച്ച് ആളുകൾ സംസാരിക്കാൻ അങ്ങേയറ്റം മടിക്കുന്നുണ്ട്… മിക്ക ആളുകൾക്കും ഇത് സംബന്ധിച്ച് സ്വന്തം പങ്കാളിയുമായി പോലും സംസാരിക്കാൻ കഴിയാറില്ല…

സ്ത്രീയും പുരുഷനും ശാരീരികമായി വളരെ വ്യത്യസ്തരാണ്, മതം നിയന്ത്രിക്കുന്ന സമൂഹത്തെക്കുറിച്ച് ഇരുവർക്കും വ്യത്യസ്ത വീക്ഷണമുണ്ട്. കുട്ടിക്കാലം മുതൽ പുരുഷന്മാർക്ക് എല്ലാത്തരം പ്രിവിലേജ്കളും ലഭിക്കുമ്പോൾ, കുട്ടിക്കാലം മുതൽ സ്ത്രീകളെ വ്യത്യസ്ത രീതികളിൽ വളർത്തുന്നു. പലതരം നിയമങ്ങളും അവർക്കായി ഉണ്ടാക്കിയിട്ടുണ്ട്. കുട്ടിക്കാലം മുതൽ പ്രായപൂർത്തിയാകുന്ന വരെ അവർക്ക് അവരുടെ ശരീരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസിലാക്കാൻ കഴിയാത്ത തരത്തിലുള്ള വിദ്യാഭ്യാസം നൽകുന്നു.

പുരുഷനുമായി ഒരു ബന്ധവുമില്ലാതെ സ്ത്രീക്ക് ശാരീരിക സുഖം നേടാൻ കഴിയുമെങ്കിൽ ഈ സമൂഹം അതിനെ പിന്തുണയ്ക്കുകയല്ലേ വേണ്ടത്?

മാസ്റ്റർബേഷൻ അഥവാ സ്വയംഭോഗം, മിക്ക ആൺകുട്ടികൾക്കും 10-12 വയസിൽ അറിയാം, പക്ഷേ പെൺകുട്ടികൾ മുതിർന്നവരാകുന്നതുവരെ ഇതിനെക്കുറിച്ച് പൂർണ്ണമായി അറിയില്ല. ഒരു പുരുഷനുമായി ഒരു ബന്ധവുമില്ലാതെ ശാരീരിക സുഖം നേടുന്നതിനെ, അവൾക്ക് തന്നെ അംഗീകരിക്കാൻ കഴിയാതെ വരുന്നത് ഇതുകൊണ്ടാണ്. മാസ്റ്റർബേഷൻ പുരുഷന്മാർക്ക് നല്ലതാണെന്നും എന്നാൽ സ്ത്രീകൾക്ക് തെറ്റാണെന്നും സമൂഹത്തിൽ ഉണ്ടാക്കിയ ധാരണ ആണ് പ്രധാന കാരണം.

മാസ്റ്റർബേഷൻ ശരിയാണ് എങ്കിൽ എന്തുകൊണ്ടാണ് ഓർഗാസം തെറ്റായിരിക്കുന്നത്?

അതുപോലെ, മാസ്റ്റർബേഷനെ കുറിച്ചു സംസാരിക്കുന്നത് ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം വളരെ ലളിതമാണ്, എന്നാൽ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അത് അവളുടെ വിഷയം പോലും അല്ല. എന്നാൽ അത്തരം വിഷയങ്ങളിൽ സംസാരിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു പുരുഷന് സ്വീകാര്യമാണെങ്കിൽ, അത് സ്ത്രീക്കും പ്രധാനമാണ്.

പെൺകുട്ടികൾ, അവരുടെ പൊതുവായ കാര്യങ്ങളായ പീരിയഡ്സ്, ബ്രാ എന്നിവയെക്കുറിച്ച് സംസാരിക്കാനുള്ള ധൈര്യം കാണിച്ചാൽ, അവരെ പരസ്യമായി കളിയാക്കുന്ന പ്രവണത ഉണ്ട്. അത്തരമൊരു സാഹചര്യത്തിൽ, പെൺകുട്ടികളുടെ രതിമൂർച്ഛയെക്കുറിച്ചു സംസാരിക്കുന്നത് അത്ര എളുപ്പമല്ല.

ബോളിവുഡ് ശ്രമം

‘വീരേ ദി വേഡിംഗ്’, ‘ലസ്റ്റ് സ്റ്റോറീസ്’ എന്നിവ സ്ത്രീകളുമായി ബന്ധപ്പെട്ട ശാരീരിക ആനന്ദത്തെക്കുറിച്ച് കുറച്ച് വെളിച്ചം വീശാൻ ശ്രമിക്കുന്ന സിനിമകളാണ്, എന്നാൽ ഇന്ത്യൻ പുരുഷന്മാർ ഈ സിനിമകളെക്കുറിച്ചും അവരുടെ നായികമാരെക്കുറിച്ചും പരസ്യമായി സംസാരിക്കുന്നതിനു പകരം മോശമായി ട്രോളുകയും ചെയതു

സ്ത്രീകളുടെ ഓർഗാസവും തങ്ങളുടേത് പോലെ തന്നെ പ്രാധാന്യമർഹിക്കുന്നുവെന്ന് മിക്ക ഇന്ത്യൻ പുരുഷന്മാർക്കും അറിയില്ല. വാസ്തവത്തിൽ, ശാരീരിക ബന്ധത്തിനിടയിൽ, അവർ അതിനെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല, ഒരു തരത്തിൽ അത് പുരുഷാധിപത്യത്തിന്‍റെ അടയാളം കൂടിയാണ്

ഇതിനെക്കുറിച്ച് ജയ്പൂരിലെ ജയ്പുരിയ ഹോസ്പിറ്റൽ സൂപ്രണ്ട് വിംല ജെയിൻ പറയുന്നു, “ഇന്ത്യൻ പുരുഷന്മാർക്ക് പെൺകുട്ടികളുടെ മാസ്റ്റർബേഷൻ അംഗീകരിക്കാൻ മടിയുണ്ട്, കാരണം അവരുടെ ഇടപെടൽ ഇല്ലാതെയുള്ള ലൈംഗിക സുഖം പുരുഷത്വത്തിന് ഭീഷണിയാവുമോ എന്ന ഭയം ഉണ്ടാക്കുന്നു എന്ന് ഗവേഷണങ്ങൾ പറയുന്നു. മാസ്റ്റർബേഷൻ സമയത്ത് 62% സ്ത്രീകൾക്ക് രതിമൂർച്ഛ സംഭവിക്കുന്നു. തികച്ചും സാധാരണവും സ്വാഭാവികവുമായ പ്രക്രിയകളുടെ ഭാഗമാണിത്. ഇത് ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു, പക്ഷേ പുരുഷന്മാർ അത് മനസ്സിലാക്കുന്നില്ല.”

ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഈ വിഷയങ്ങൾ പരസ്യമായി ചർച്ച ചെയ്യേണ്ടതാണ്, അതുവഴി ആരോഗ്യകരവും തുല്യവുമായ ഒരു സമൂഹം സൃഷ്ടിക്കാൻ കഴിയും. അതിനാൽ കുറഞ്ഞത് പെൺകുട്ടികൾ എങ്കിലും ഈ കാര്യങ്ങൾ സ്വയം മനസിലാക്കുക എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

സാമ്പത്തികാവസ്ഥ സെക്സിനെ ബാധിക്കുമോ

സെക്സ് എന്നത് കേവലം ഒരു ശാരീരിക ആക്ടിവിറ്റിയല്ല. മറിച്ച് പങ്കാളികൾക്കിടയിൽ അത് വൈകാരികമായ അടുപ്പം സൃഷ്ടിക്കുന്ന ഒന്നാണ്. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകുന്നതോടെ പങ്കാളികളുടെ വൈകാരികതലത്തെയത് പ്രതികൂലമായി ബാധിക്കുന്നു. അസ്വസ്ഥമായ ചിന്തകളിലാണ്ടു പോകുന്ന മനസ് ശരീരത്തിനൊപ്പം ചേരാതെ വരുന്നു. ഈയൊരവസ്‌ഥ സെക്സ് ലൈഫിനെയും സ്വാധീനിക്കുകയാണ് ചെയ്യുക. ഈ മാറ്റം ഭാര്യയേയും ഭർത്താവിനേയും മാത്രമല്ല, വീട്ടിലെ മറ്റ് കുടുംബാംഗങ്ങളെയും ബാധിക്കുകയും ചെയ്യും. മോശമായ സെക്സ് ലൈഫ് വ്യക്തിയുടെ കാര്യക്ഷമതയെ ബാധിക്കും.

മാത്രമല്ല എല്ലാ തരത്തിലുമുള്ള മാനസിക പിരിമുറുക്കങ്ങളും സെക്സ് ലൈഫിനെ കാര്യമായി സ്വാധീനിക്കാറുണ്ട്. സാമ്പത്തിക പ്രശ്നം ഉണ്ടാകുമ്പോൾ അത് ഒരു വ്യക്‌തിയെ മാത്രമല്ല ആ വ്യക്‌തിയുടെ പങ്കാളിയേയും ബാധിക്കും. ഈ സാഹചര്യത്തിൽ പങ്കാളിയെ സന്തോഷിപ്പിക്കാനോ സമ്മാനങ്ങൾ വാങ്ങാനോ കറങ്ങാൻ കൊണ്ടു പോകാനോ കഴിയാത്ത അവസ്‌ഥയിലെത്തിച്ചേരും. അതോടെ കുടുംബ ജീവിതത്തിൽ കലഹങ്ങളും അസ്വസ്ഥതകളും പുകഞ്ഞു തുടങ്ങും.

കോവിഡ് -19 സമയത്ത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ വരുമാനക്കുറവും വർദ്ധിച്ച ചെലവുമായിരുന്നു. അതായത് വാടക കൊടുക്കുക, ഉദ്യോഗം നഷ്ടപ്പെടൽ, ശബളം മുഴുവനായും ലഭിക്കാതിരിക്കുക, കൃത്യസമയത്ത് ശമ്പളം ലഭിക്കാതിരിക്കുക എന്നിവയൊക്കെ ഭൂരിഭാഗംപ്പേരും അഭിമുഖീകരിച്ച പ്രശ്നങ്ങളാണ്. അതുപോലെ ഔദ്യോഗിക രംഗത്തെ പ്രശ്നങ്ങൾ വേറെയും. ഉദ്യോഗം വിട്ടു പോകാനുള്ള കമ്പനികളുടെ സമ്മർദ്ദം എന്നിവയൊക്കെയും തന്നെ സെക്സ് ലൈഫിനെ കാര്യമായി ബാധിച്ച പ്രശ്നങ്ങളാണ്.

സാമൂഹിക ജീവിതത്തിലുണ്ടായ മാറ്റം

സാമ്പത്തിക പ്രതിസന്ധിയുണ്ടായതോടെ പലരും വലിയ വീട്, ഫ്ളാറ്റ്, പോഷ് ഏരിയ എന്നിവയൊക്കെ ഉപേക്ഷിച്ച് താരതമ്യേന ചെലവു കുറഞ്ഞ മേഖലയിലേക്ക് താമസം മാറ്റി. ഉയർന്ന ഫീസ് ഉള്ള സ്ക്കൂളിൽ നിന്നും ഫീസ് കുറഞ്ഞ സ്ക്കൂളിൽ കുട്ടികളെ ചേർത്തു. സാമ്പത്തിക പ്രതിസന്ധി ഇത്തരത്തിൽ സാമൂഹിക ജീവിതത്തേയും ബാധിച്ചുവെന്ന് വേണം പറയാൻ.

സ്ത്രീകളെയാണ് ഇതേറ്റവും ഗുരുതരമായി ബാധിച്ചത്. ഇത്തരം മാനസികാവസ്‌ഥയിലുള്ള വ്യക്‌തിയ്ക്ക് പങ്കാളിയ്ക്കൊപ്പം സന്തോഷകരമായ സെക്സ് ജീവിതം എങ്ങനെയാണ് നയിക്കാനാവുക. ഭർത്താവ് നിർബന്ധിച്ചാലും ശരി ഭാര്യ വിസമ്മതിക്കുകയേയുള്ളൂ.

മറ്റൊന്ന് സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാൻ മിക്കവരും അധിക ജോലി ചെയ്‌തു തുടങ്ങിയെന്നതാണ്. ഈ സാഹചര്യത്തിൽ ആസ്വാദ്യകരമായ സെക്സിന് സമയം കണ്ടെത്തുകയെന്നത് പലർക്കും പ്രയാസകരമായ കാര്യമായി മാറി. ജോലി കഴിഞ്ഞ് ക്ഷീണിതരാവുന്നവർക്കാകട്ടെ സെക്സിനോട് താൽപര്യവും തോന്നണമെന്നില്ല.

സമ്മർദ്ദം സ്ത്രീകളിൽ കൂടുതൽ

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെയാണ് സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതലായി ബാധിച്ചത്. വീട്ടുചെലവുകൾക്കായി അവർ ഭർത്താവിനെ ആശ്രയിക്കുമെങ്കിലും അതിനുള്ള സാധ്യതയ്ക്ക് മങ്ങലേൽക്കുന്നതോടെ അവർ കൂടുതൽ അസ്വസ്ഥരാകുകയാണ് ചെയ്യുക. ഈയൊരു സ്ഥിതി വിശേഷം അവരുടെ ലൈംഗിക ജീവിതത്തേയും ബാധിക്കുന്നു. മാത്രമല്ല, മാനസിക പിരിമുറുക്കം മറ്റ് പല അസ്വസ്ഥതകളിലേക്ക് അവരെ നയിക്കുന്നു. തലവേദന, ഉദരസംബന്ധമായ അസ്വസ്ഥതകൾ, ഹൈ ബ്ലഡ് പ്രഷർ അല്ലെങ്കിൽ നെഞ്ച് വേദന എന്നിവയൊക്കെ അതിൽ പ്രധാനപ്പെട്ടവയാണ്. മാനസിക പ്രശ്നങ്ങളിൽ ഡിപ്രഷൻ, ആശങ്ക, പാനിക് അറ്റാക്കുകൾ എന്നിവയ്ക്കൊപ്പം മറ്റ് വൈകാരിക പ്രശ്നങ്ങളും ഒരു പരിധി വരെ സെക്സ് ലൈഫിനെ ബാധിക്കുന്നു.

മാനസിക പിരിമുറുക്കം വർദ്ധിക്കുന്നത് ശരീരത്തിലെ ഹോർമോൺ മെറ്റബോളിസത്തെ താറുമാറാക്കുന്നു. അതുപോലെ മനസിൽ അശുഭചിന്തകൾ സംജാതമാകുന്നു. ക്രമേണ ഇത് ശരീരത്തിൽ നെഗറ്റീവ് ഇമേജ് സൃഷ്ടിക്കുന്നു.

മാനസികാരോഗ്യം താറുമാറാകുന്നു

മനസ് സന്തുഷ്ടമല്ലെങ്കിൽ മൂഡ് സ്വിംഗ്സ് ഉണ്ടാകുക സ്വാഭാവികമാണല്ലോ. വൈകാരികമായ അസ്വസ്ഥതകൾ അധികരിക്കുന്നതോടെ സെക്സിനോടുള്ള താൽപര്യവും ഇല്ലാതാവുന്നു. ഒരു വ്യക്‌തിയുടെ സെക്സ് ലൈഫ് മോശമാകുന്നതിന്‍റെ ദൂഷ്യഫലം ആ വ്യക്‌തിയുടെ പങ്കാളിയുടെ സെക്സ് ലൈഫിനേയും താറുമാറാക്കും. സാമ്പത്തിക പ്രതിസന്ധി ഏറ്റവുമാദ്യം മാനസികാരോഗ്യത്തെയാണ് ബാധിക്കുക. മാനസികപിരിമുറുക്കം മൂലം പലതരം ചിന്തകൾ മനസിൽ ഉണ്ടാകാം. ഈയവസ്‌ഥ പങ്കാളിയേയും അസ്വസ്ഥതയിലേക്ക് തള്ളിവിടുന്നു.

വൈകാരികമായി സ്‌ഥിരതയില്ലാത്ത ഒരു വ്യക്‌തിയൊടൊപ്പം ശാരീരിക ബന്ധം പുലർത്താൻ ആരും തന്നെ ആഗ്രഹിക്കില്ല. പലപ്പോഴും മാനസിക പിരിമുറുക്കം മൂലം പങ്കാളികൾ പരസ്പരമുള്ള സംസാരം തന്നെ ഒഴിവാക്കും. അല്ലെങ്കിൽ പങ്കാളികൾക്കിടയിൽ രൂക്ഷമായ അഭിപ്രായ ഭിന്നതകൾ ഉടലെടുക്കാം.

സെക്സ് ലൈഫ് മികച്ച രീതിയിലാക്കുന്നതിന് മാനസിക പിരിമുറുക്കത്തെ, ഇല്ലാതാക്കുകയോ സ്വന്തം കാഴ്ചപ്പാടിൽ മാറ്റം വരുത്തുകയോ ചെയ്യേണ്ടതാവശ്യമാണ്. ഇത് പറയാൻ എളുപ്പമാണെങ്കിലും പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാണ്. അതിനാൽ മാനസിക പിരിമുറുക്കത്തെ സംഘർഷത്തെ കുറച്ചു കൊണ്ടുവരാൻ ശ്രമിക്കുകയാണ് വേണ്ടത്. അതായത് സംഘർഷഭരിതമായ അവസ്‌ഥ ജീവിതത്തെ ബാധിക്കാതിരിക്കാൻ ശ്രമിക്കുക. എക്സർസൈസ്, കൗൺസിലിംഗ് എന്നിവയിലൂടെ ഇത് സാധിക്കും.

ഹോർമോൺ അസന്തുലിതാവസ്‌ഥ

മാനസിക പിരിമുറുക്കം മൂലം ശരീരത്തിൽ സ്ട്രസ് ഹോർമോണായ കോർട്ടിസോളിന്‍റെ നില ഉയരുന്നു. കോർട്ടിസോളും എപിനെഫ്രിനും ഉയർന്ന നിലയിലാകുന്നത് ഹെൽത്തി സെക്സ് ലൈഫിനെ പ്രതിസന്ധിയിലാക്കും. സ്ത്രീകളുടെ ലൈംഗിക ക്ഷമതയെ അത് കുറയ്ക്കും. ഇക്കാരണം കൊണ്ട് സെക്സ് ലൈഫ് ഏകദേശം നിർജ്‌ജീവാവസ്‌ഥയിലാകുകയാണ് ചെയ്യുക. കോർട്ടിസോൾ നില ഉയരുന്നതോടെ സെക്സ് ഹോർമോൺ റിലീസ് ആകുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. ഇത് ലൈംഗിക താൽപ്പര്യത്തെ കുറയ്ക്കുന്നു. അതിനാൽ സമാധാനവും സന്തോഷവും കൈവരിക്കാൻ സ്വയം ശ്രമിക്കുകയാണ് വേണ്ടത്. കടുത്ത മാനസിക പിരിമുറുക്കം അനുഭവിക്കുന്ന സ്ത്രീകളിലാവട്ടെ ഈയവസ്‌ഥ അവരുടെ ആർത്തവ ചക്രത്തേയും അത് ബാധിക്കും. ഇക്കാരണം കൊണ്ട് ശരീരത്തിൽ ഹോർമോൺ മാറ്റങ്ങൾ ഉണ്ടാകും. മൂഡ് സ്വിംഗ്സ് വർദ്ധിക്കുന്നു. അതോടെ കടുത്ത മാനസിക സംഘർഷം വർദ്ധിക്കുന്നു.

സാമ്പത്തിക പ്രതിസന്ധി ശരീരത്തിലെ ഹോർമോൺ ബാലൻസിനെ മാത്രമല്ല ബാധിക്കുക, മറിച്ച് അത് വൈകാരിക തലങ്ങളേയും ദോഷകരമായി സ്വാധീനിക്കുന്നു. ഈ സാഹചര്യത്തിൽ ആരുമായും സംസാരിക്കാൻ താൽപര്യം അവർക്ക് ഉണ്ടാകണമെന്നില്ല. മാത്രമല്ല മറ്റുള്ളവരിൽ നിന്നും അകന്നു മാറി നിൽക്കാൻ ആയിരിക്കും ഈ പ്രശ്നമനുഭവിക്കുന്ന ഭൂരിഭാഗംപ്പേർക്കും താൽപ്പര്യം.

ഇത്തരം അവസ്‌ഥകളെല്ലാം തന്നെ ക്രമേണ അകൽച്ച സൃഷ്ടിക്കാൻ കാരണങ്ങളാകും. സെക്സ് എന്നത് ശാരീരിക ആക്ടിവിറ്റിയല്ല മറിച്ച് ഇമോഷൻസ് ഉൾപ്പെടുന്ന ഒന്നാണ്.

മാനസിക പിരിമുറുക്കത്തെ എങ്ങനെ നേരിടാം

സാമ്പത്തിക പ്രതിസന്ധിയെ ഇല്ലായ്മ ചെയ്യുന്നതിന് ഏറ്റവും അടിയന്തിരമായി ചെയ്യേണ്ടത് പണത്തിന്‍റെ അഭാവത്തെ ഇല്ലാതാക്കുകയെന്നതാണ്. മനസ് ദൃഢമാക്കുക. ഉടനെ തന്നെ എന്തെങ്കിലും പോംവഴി കണ്ടുപിടിക്കും എന്ന് മനസിൽ ഉറച്ച വിശ്വാസം കൊണ്ടുവരിക. മാനസിക സംഘർഷമുണ്ടാകുന്ന വസ്തുതകളെ ഇല്ലാതാക്കുന്നതിന് പകരം അതിനെ നേരിടുക. അതിനുള്ള പരിഹാരങ്ങൾക്ക് ശ്രമിക്കുക.

പങ്കാളിയേയും അതിനായി പ്രോത്സാഹിപ്പിക്കുകയും ഊർജ്ജം പകരുകയുമാണ് വേണ്ടത്. കഴിവിനനുസരിച്ച് എവിടെയെങ്കിലും കറങ്ങാൻ പോകുക, കറങ്ങാൻ പോകുന്നത് മാനസിക പിരിമുറുക്കത്തെ കുറയ്ക്കും. മറ്റൊന്ന് വ്യായാമം ചെയ്യുന്നത് ഏറ്റവും നല്ലൊരു ഉപായമാണ്. റിലാക്സേഷൻ പകരുന്ന മ്യൂസിക് കേൾക്കുന്നതും മാനസിക സന്തോഷം കൈവരിക്കാൻ സഹായിക്കും.

സാമ്പത്തിക പ്രതിസന്ധിയുള്ള ഘട്ടത്തിൽ മനഃശക്തിയുണ്ടായിരിക്കേണ്ടത് ആവശ്യമാണ്. മൂഡ്, ബിഹേവിയർ എന്നിവയെ അറിയാൻ ശ്രമിക്കുക. അങ്ങനെയായാൽ പ്രശ്നങ്ങളെ നേരിടാൻ കുറച്ചു കൂടി എളുപ്പമാകും. ഏറ്റവും അടുത്ത കൂട്ടുകാരോട് സംസാരിക്കുക. അവരുടെ തുറന്ന ഇടപെടലുകളും പിന്തുണയും പ്രശ്നങ്ങളെ ലഘൂകരിക്കാൻ എളുപ്പമാക്കും.

സന്തോഷം പകരുന്ന പ്രവർത്തികളിൽ ഏർപ്പെടുക. എന്തെങ്കിലും ഹോബികൾ ഉള്ളവരാണെങ്കിൽ അതിൽ മുഴുകാൻ ശ്രമിക്കുക. വായന, ഗാർഡനിംഗ്, പെയിന്‍റിംഗ്, കുക്കിംഗ് എന്നിവയെല്ലാം തന്നെ സന്തോഷം പകരുന്ന ചില ഹോബികളാണ്. മാനസിക പിരിമുറുക്കം അമിതമായി വർദ്ധിക്കുന്നതിനെ അവഗണിക്കരുത്. മറിച്ച്, സൈക്യാട്രിസ്റ്റിനെ കണ്ട് വേണ്ട പരിഹാരങ്ങൾ ആരായാം.

വിവാഹേതര ബന്ധങ്ങൾ എന്തുകൊണ്ട്?

ഒരേതരം അനുഭവങ്ങൾ ആരേയും ബോറടിപ്പിക്കുമല്ലോ. വർഷങ്ങളായി ഒന്നിച്ചു താമസിക്കുമ്പോൾ,  പങ്കാളിയോട് അശ്രദ്ധമായി ഇടപെട്ടുവെന്നു വരാം. പുതിയ കാലത്തെ ജീവിതസാഹചര്യവും പിരിമുറുക്കവും പരസ്‌പരമുള്ള പെരുമാറ്റത്തിൽ മുഷിപ്പുകൾ ഉണ്ടാക്കുക സ്വാഭാവികമാണ്. സോഷ്യൽ മീഡിയയുടെ വ്യാപനവും ജീവിതബന്ധങ്ങളിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്.

പ്രത്യേകിച്ചും വിവാഹേതര ബന്ധങ്ങളിൽ. എന്തുകൊണ്ടാണ് പങ്കാളി വഞ്ചന കാട്ടുന്നത്? മറ്റു ശരീരത്തോടുള്ള ആകർഷണം കൊണ്ടാണോ അതോ വൈവിധ്യം ആഗ്രഹിക്കുന്നതു കൊണ്ടാണോ അല്ലെങ്കിൽ റൊമാൻസ് സ്വന്തം ജീവിതത്തിൽ കിട്ടാത്തതു കൊണ്ടാവുമോ? ഒളിച്ചു വയ്‌ക്കുമ്പോഴും കളവ് പറയുമ്പോഴും കിട്ടുന്ന ആത്മസുഖം ആസ്വദിക്കാനാവുമോ, അതോ ആസക്തിയാണോ ഇതിനു കാരണം? വിവാഹേതര ബന്ധത്തിന്‍റെ കാരണങ്ങൾ പരിശോധിക്കാം.

സ്ത്രീകൾ കരുതൽ ആഗ്രഹിക്കുന്നു

ഏകാന്തതയെ കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് സ്ത്രീകൾ എന്നാണ് വിവാഹ കൗൺസിലർമാർ പറയുന്നത്. ഒറ്റപ്പെടൽ ഒഴിവാക്കാനാണ് അവൾ സൗഹൃദങ്ങൾ ഉണ്ടാക്കുന്നത്. തങ്ങളെ മറ്റുള്ളവർ കേൾക്കണമെന്ന് അവരാഗ്രഹിക്കുന്നു.

വിവാഹേതര ജീവിതത്തിൽ ഭർത്താവും കുട്ടികളും അവരെ പൂർണ്ണമായി മനസ്സിലാക്കിയെന്ന് വരില്ല. ഇത് അവരുടെ ജീവിതത്തിൽ വലിയ ശൂന്യത സൃഷ്ടിക്കുന്നു.

അഭിനന്ദനം ആഗ്രഹിക്കുന്നു

അഭിനന്ദനങ്ങൾ ആഗ്രഹിക്കുന്ന മനസ്സ് സ്ത്രീകളുടെ പ്രത്യേകതയാണ്. പ്രശംസ കേൾക്കുമ്പോൾ സന്തോഷിക്കാത്തവർ ആരുണ്ട്. പക്ഷേ വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിടുമ്പോൾ പരസ്പരം അഭിനന്ദിക്കുന്ന കാര്യത്തിൽ പങ്കാളികൾ മടിയന്മാരായി തീരുന്നു. പുരുഷന്മാർ തങ്ങളുടെ ശക്‌തിയുടെയും ഭൗതിക നിലവാരത്തിന്‍റെയും പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നു. തങ്ങളുടെ ജീവിതവീക്ഷണത്തിന്‍റെ പേരിൽ അല്ലെങ്കിൽ ഇന്‍റലക്ച്വൽ കപ്പാസിറ്റിയുടെ പേരിൽ അറിയപ്പെടാൻ പുരുഷന്മാർ ആഗ്രഹിക്കും. പക്ഷേ പലപ്പോഴും ആ വേവ്‍ലംഗ്ത്തിലുള്ള സംസാരം ഇരുവർക്കുമിടയിൽ നടക്കില്ല.

വ്യക്തി പ്രഭാവം

സ്ത്രീകൾ വ്യക്‌തി പ്രഭാവം നിലനിർത്താനായി മറ്റുള്ളവർ തങ്ങളെപ്പറ്റി മതിപ്പ് പറയാൻ ആഗ്രഹിക്കും. തന്‍റെ സൗന്ദര്യത്തെപ്പറ്റിയും സെക്സിലുക്കിനെപ്പറ്റിയും പുരുഷന്മാർ ശ്രദ്ധിക്കുമെന്ന് സ്ത്രീകൾ കരുതുന്നു.

ഈഗോ വർദ്ധിക്കുന്നു

എതിർ ലിംഗത്തിലുള്ളവരുമായി സമയം ചെലവഴിക്കുമ്പോൾ ഈഗോ വർദ്ധിക്കുന്നു. ഇതുവഴി മനസ്സിന് ആശ്വാസം ലഭിക്കും. തങ്ങളെപ്പറ്റി തന്നെ ഒരു മതിപ്പ് ഉള്ളിൽ ഉണ്ടാക്കുന്നതിനാൽ ആത്മവിശ്വാസം വർദ്ധിക്കുന്നു.

പങ്കാളി താങ്ങും തണലും ആകാത്തത്

വിവാഹ ശേഷം പങ്കാളികൾ പരസ്പരം വൈകാരികമായ ആവശ്യങ്ങൾ നിർവഹിക്കാൻ കൂട്ടാക്കാതിരിക്കുന്നത്, മറ്റ് സാധ്യതകൾ തുറക്കുന്നു. ഈ സ്പേസിലേക്ക് മറ്റൊരാളെ തേടാൻ മനസ്സ് വെമ്പും. തന്‍റെ വൈകാരിക മോഹങ്ങളെ തൃപ്തിപ്പെടുത്തുന്നു. കാര്യങ്ങൾ പങ്കാളിയോട് പലരും തുറന്ന് പറയാറുമില്ല.

അസന്തുഷ്ടി

വൈവാഹിക ജീവിതത്തിൽ സന്തുഷ്ടി ലഭിക്കുന്നില്ലെങ്കിൽ പരസ്പരമുള്ള പൊരുത്തം തകിടം മറിയാൻ ഇട വരുന്നു. ഈ അസംതൃപ്തി മറ്റുള്ളവരിലേക്ക് ആകർഷിക്കപ്പെടാൻ കാരണമാകും. ഇത് വിവാഹേതരബന്ധമായി വളരുന്നു. തന്‍റെ ശക്‌തിയും ദൗർബല്യവും ഒരേപോലെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പങ്കാളിയെ ആണ് എല്ലാ മനുഷ്യരും തേടിക്കൊണ്ടിരിക്കുന്നതെന്നാണ് മന:ശാസ്ത്രജ്ഞർ പറയുന്നത്. ഇത്തരത്തിലുള്ള തന്നെ സ്വീകരിക്കുന്നവരിലേക്ക് അവർ എപ്പോഴും  ആകൃഷ്ടരാവും. ഇങ്ങനെ മനസ്സിനെ ഇറക്കി വയ്‌ക്കാൻ ഒരാളെ കിട്ടുമ്പോഴാണ് അഫയർ തുടങ്ങുന്നത്. വിവാഹേതര ബന്ധത്തിലുള്ള ആൾ മുൻജന്മത്തിലെ പങ്കാളിയെപ്പോലെ അനുഭവപ്പെടുന്നത് നിങ്ങളിലെ പൂരിപ്പിക്കപ്പെടാതെ കിടക്കുന്ന ഇടങ്ങൾ അവർ പൂരിപ്പിക്കുന്നതു കൊണ്ടാണ്. ഇത് ഒരു ലഹരിപോലെ നിങ്ങളെ പൊതിയുന്നു. അതിനാൽ സദാചാരത്തെപ്പറ്റിയൊന്നും നിങ്ങൾ വേവലാതിപ്പെടില്ല. ജാതി, മതം, പ്രായം ഒന്നും നിങ്ങൾക്ക് പ്രശ്നമല്ലാതായി തീരുന്നു. പങ്കാളിയുടെ തൊഴിലോ സൗന്ദര്യമോ ഒന്നും പ്രധാന ഘടകമാവുകയുമില്ല.

നിങ്ങളുടെ ജീവിത സാഹചര്യത്തിൽ നിന്ന് ഉരുത്തിരിഞ്ഞ കാരണങ്ങൾ നിങ്ങളുടെ പുതിയ ബന്ധം വളരെ ശരിയാണെന്ന തോന്നലുണ്ടാക്കുന്നു. പുതിയ ബന്ധം നിങ്ങളുടെ അവകാശമാണെന്ന ധൈര്യം സ്വയം തേടുന്നു. ശാരീരികമായ ആകർഷണം കൂടിയാവുന്നതോടെ ഇത്തരം ബന്ധങ്ങൾ വളരെ ആഴത്തിൽ വേരോടുകയും ചെയ്യാം.

പങ്കാളിയ്ക്ക് മറ്റൊരാളുമായി ശാരീരികവും മാനസികവുമായ അടുപ്പം ഉണ്ടെന്ന് അറിയുന്ന മാത്രയിൽ ദാമ്പത്യം തകർന്നു പോകാം. ഈ സാഹചര്യത്തിൽ പലരും താഴെ പറയുന്ന വിധം നിലതെറ്റാം.

നിങ്ങൾ മറ്റൊരു വിധത്തിൽ പെരുമാറും

ദേഷ്യം, ദു:ഖം, നിരാശ, പക എന്നിവ മനസ്സിൽ വളരുന്നു. നിങ്ങൾ ചെയ്യുന്ന ജോലിയിലെല്ലാം അത് പ്രതിഫലിക്കാം. എല്ലാ കാര്യങ്ങളും സംശയത്തോടെ വീക്ഷിക്കാനും തുടങ്ങും. പങ്കാളി നിങ്ങളോട് എപ്പോഴും കള്ളം പറയുന്നതായി കരുതും. മറ്റൊരാളുമായി പങ്കാളി അടുക്കാൻ കാരണമെന്താണ്? തന്നേക്കാൾ സുന്ദരിയാണോ അവൾ എന്നിങ്ങനെയൊക്കെ ചിന്തിക്കും. വിശ്വാസ വഞ്ചന കാരണം ശാരീരികമായും മാനസികമായും തകരുന്നു.

ബന്ധം പൂർണ്ണമായും വഷളാകുന്നു

ഹൃദയം തകർന്ന അവസ്‌ഥയിൽ നിന്ന് കരകയറി വരാൻ പ്രയാസം നേരിടും. ജീവിതത്തോട് പുച്ഛം തോന്നാം. പങ്കാളിയെ അവിഹിത ബന്ധത്തിന്‍റെ കാര്യം പറഞ്ഞ് കുത്തി നോവിച്ചു കൊണ്ടിരിക്കും. കിട്ടുന്ന അവസരങ്ങളിലെല്ലാം അപമാനിക്കുകയും ചെയ്യും. എല്ലാം അവിഹിതബന്ധങ്ങളും പങ്കാളിയുമായുള്ള ബന്ധം തകർക്കണമെന്നില്ല, കുട്ടികളാണ് ഇത്തരം കേസുകളിൽ നിർണ്ണായകമാവുന്നത്. അവരുടെ ഭാവിയെ കരുതിയോ നന്മയെ കരുതിയോ പങ്കാളിയുടെ അവിഹിതബന്ധം അറിഞ്ഞ് ഒച്ചപ്പാട് ഉണ്ടായാലും ബന്ധം വേർപിരിയാനോ വേറിട്ട് താമസിക്കാനോ ഭാര്യ തയ്യാറാവില്ല. ആത്മസംഘർഷം നിറഞ്ഞ  ദാമ്പത്യം കുട്ടികളെ ഓർത്ത് മാത്രം ചിലർ തുടരും.

അവിഹിതബന്ധത്തിന്‍റെ പേരിൽ മുറിച്ചു കളയണോ ബന്ധം

നിങ്ങളുടെ ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിക്കുക. നിങ്ങൾ രണ്ടാളും ഒന്നിച്ച് സന്തോഷത്തോടെ കഴിഞ്ഞ കാലം ഓർക്കുക. പരസ്പര പൂരകങ്ങളായി തീർന്ന നിമിഷങ്ങൾ ഓർക്കുക. വേർപിരിയാൻ ആ ഓർമ്മകൾ സമ്മതിക്കുന്നില്ലെങ്കിൽ പങ്കാളിയ്ക്ക് പറ്റിയ ചെറിയ പിഴവ് തിരുത്തി മുന്നോട്ട് നീങ്ങാനുള്ള തീരുമാനം കൈകൊള്ളുക.

ഭീഷണി വേണ്ട യാചിക്കുകയും വേണ്ട

പങ്കാളിയുടെ വിവാഹേതരബന്ധം അറിഞ്ഞാൽ കക്ഷിയെ ഭീഷണിപ്പെടുത്തരുത്. ഞാൻ നിങ്ങൾക്കെതിരെ പീഡനകേസ് കൊടുക്കും അല്ലെങ്കിൽ കത്ത് എഴുതി വച്ച് തൂങ്ങിച്ചാവും എന്നൊന്നും ഭീഷണി അരുത്. ബ്ലാക്ക് മെയിലിംഗിന്‍റെ പാതയിലേക്കും നീങ്ങരുത്. അതുപോലെ ജീവിതത്തിന്‍റെ പഴയ നല്ല കാലത്തിലേയ്ക്ക് തിരിച്ചു വരാൻ പങ്കാളിയോട് യാചിക്കുകയും അരുത്. വ്യക്‌തിത്വം കളഞ്ഞുള്ള പണി നല്ലതല്ല. സമാധാനത്തോടെ പറഞ്ഞ് മനസ്സിലാക്കാം.

വിവാഹേതര ലൈംഗികബന്ധം ദാമ്പത്യത്തിന്‍റെ അവസാനമല്ല

പഠനങ്ങൾ പറയുന്നത്, തുടക്കത്തിൽ ഇത്തരം ബന്ധങ്ങൾ നല്ലതായി തോന്നാമെങ്കിലും 3 മുതൽ 4 ശതമാനം വരെ കേസുകളിൽ മാത്രമേ വിവാഹത്തിൽ കലാശിക്കുകയുള്ളൂ എന്നാണ്. ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാവാം. എങ്കിലും അന്യ സ്ത്രീ, പുരുഷനുമായുള്ള ബന്ധം വളരെ നാൾ തുടരില്ലത്രെ.

സമയം കണ്ടെത്താം

വിവാഹേതര ബന്ധം അറിഞ്ഞ ഉടനെ ഒരു തീരുമാനത്തിലെത്തരുത്. സമയമെടുത്ത് ധൈര്യത്തോടെ ആലോചിക്കുക. എന്തെങ്കിലും പറഞ്ഞ് തെറ്റായി തീർന്നാൽ തിരിച്ചു വരാനോ ബന്ധം തുടരാനോ കഴിയില്ല.

വിവേകത്തോടെ തീരുമാനിക്കുക

തീരുമാനം എടുക്കുന്നതിന് മുമ്പ് അതിന്‍റെ കാര്യ കാരണങ്ങൾ വിശകലനം ചെയ്യുക. ശാരീരിക അടുപ്പം മറ്റൊരാളുമായി ഉണ്ടായതിന് എന്താണ് കാരണം, അത് സ്വയം പരിശോധിക്കുക. വൈകാരികമായ അടുപ്പമില്ലായ്മ അലട്ടുന്നുണ്ടെങ്കിൽ അതു പരിഹരിക്കാൻ ശ്രമിക്കാം. സഹിക്കാനാവുന്നില്ലെങ്കിൽ മാത്രം കടുത്ത തീരുമാനം എടുക്കാം.

യാഥാർത്ഥ്യം മനസ്സിലാക്കുക

വിവാഹമോചനം നേടിയാൽ നിങ്ങൾക്ക് ഒറ്റയ്ക്ക് സമാധാനപരമായ ജീവിതം നയിക്കാനാവുമോ? സാമ്പത്തികമായ സുരക്ഷിതമാണോ? സ്വന്തം കാര്യത്തിനോ, വീട്ടുകാര്യത്തിനോ പരസ്പരം ആശ്രയിക്കാറുണ്ടോ? തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്ത് മാത്രം തീരുമാനം എടുക്കുക.

പൊറുക്കാൻ പഠിക്കുക

പങ്കാളിയ്ക്ക് ഒരു വീഴ്ചപറ്റി അത് തിരുത്താനുള്ള അവസരം കൊടുക്കുന്നതിനൊപ്പം മാപ്പ് നൽകാനും നിങ്ങൾ പഠിക്കണം. ഇനിയൊരിക്കലും ഇങ്ങനെ ഉണ്ടാവില്ലെന്ന സത്യം ചെയ്യിക്കണം. തെറ്റ് ആർക്കും സംഭവിക്കാം. മാപ്പ് നൽകാൻ വലിയ മനസ്സുള്ളവർക്കെ പറ്റൂ. പ്രൊഫഷണലുകളുടെ സഹായം തേടാം. വിവാഹ കൗൺസിലർക്ക് ഈ കാര്യത്തിൽ ഒരു പരിഹാരം നിർദ്ദേശിക്കാൻ ആയേക്കും. അവർ പ്രൊഫഷണൽ സ്കിൽ ഉപയോഗിച്ച് ഇടപെടും. ബന്ധം തകരാതിരിക്കാൻ ഈ ഇടപെടൽ കൊണ്ട് സാധിക്കും.

നമ്മൾ എല്ലാവരും മനുഷ്യരാണ്. മനുഷ്യസ്വഭാവത്തിന്‍റെ പ്രത്യേകത വച്ച് തെറ്റുകൾ സ്വഭാവികമായും ഉണ്ടാവും. വിവാഹം പോലുള്ള ബന്ധങ്ങൾ നില നിർത്താൻ വിട്ടുവീഴ്ചകളും വേണം.വിവാഹേതര ബന്ധങ്ങൾ പിടിക്കപ്പെട്ടാൽ സഹിക്കാനും പൊറുക്കാനും പങ്കാളികൾ തയ്യാറാവുന്നത് നന്ന്. ഒരു സെക്കന്‍റ് ചാൻസ് ജീവിതത്തിനും നൽകാം. നല്ലത് സംഭവിക്കുന്നത് സ്വപ്നം കാണാം.

കിടപ്പറയിലേയ്ക്ക് കടക്കുമ്പോൾ

രണ്ടുവർഷത്തെ തീവ്രപ്രണയത്തിനൊടുവിലാണ് കുമാറും ഗായത്രിയും വിവാഹിതരായത്. താലി ചാർത്തിയതിന്‍റെ രണ്ടാം വാർഷികത്തിനു മുമ്പേ തന്നെ ഇരുവർക്കുമിടയിൽ പൊട്ടലും ചീറ്റലും ഉണ്ടായി തുടങ്ങിയിരുന്നു. മൂന്ന് വർഷമായപ്പോഴേക്കും ഇരുവരും ചേർന്ന് വിവാഹ മോചനത്തിനു ഹർജി സമർപ്പിച്ചു. സുഹൃത്തുക്കൾ ഇടപെട്ട് ഇരുവരേയും പിന്തിരിപ്പിക്കാനും പ്രശ്നം ചർച്ച ചെയ്യാനും തീരുമാനിക്കുകയും ഇരുവരും കൗൺസിലിംഗിനു സമ്മതിക്കുകയും ചെയ്തു. മൂന്ന് മാസത്തെ കൗൺസിലിംഗിനു ശേഷം കുമാറിന്‍റെയും ഗായത്രിയുടെയും മനസ്സ് മാറി. ഇരുവരും വിവാഹമോചന ഹർജി പിൻവലിച്ചു. എന്തായിരുന്നു ഇവരുടെ ഇടയിലുള്ള അകൽച്ചയ്ക്ക് കാരണം? വിരസമായ ദാമ്പത്യരതി തന്നെ.

റൊമാൻസും രതിയും അപൂർവ്വാവസരങ്ങളിൽ മാത്രമായി ഒതുങ്ങുമ്പോഴാണ് പങ്കാളികൾ തമ്മിൽ മാനസികമായും ശാരീരികമായും അകലാൻ ഇടവരുന്നത്. ദാമ്പത്യത്തിൽ സ്നേഹത്തിന്‍റെ മറ്റൊരു പേരാണ് രതി. അതു നിലനിർത്താനും മനോഹരമാക്കാനും സാധിക്കാത്തവരാണ് നീറി കഴിയാൻ വിധിക്കപ്പെടുന്ന പങ്കാളികൾ.

ആനന്ദരതിയും സുഖവും

ജീവിതസുഖം പകരുന്നതിൽ രതിയ്ക്കുള്ള പങ്ക് നിർണ്ണായകമാണ്. കിടപ്പറയിൽ മനസ്സിനെയും ശരീരത്തെയും തൃപ്തിപ്പെടുത്താൻ കഴിയാതെ വരുമ്പോഴാണ് പങ്കാളിയെ വെറുക്കാൻ മനസ്സ് പാകപ്പെടുത്തുന്നത്. പരസ്പര സ്നേഹവും ബഹുമാനവും നഷ്ടപ്പെടാനും രതിസുഖമില്ലായ്മയും ലാളനയില്ലായ്മയും കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

“ഞങ്ങൾ രണ്ടു കൗൺസിലർമാരെ കണ്ടിരുന്നു. മണിക്കൂറുകളോളം സംസാരിച്ചു. രണ്ടുപേരും ഒരേ കാരണമാണ് ചൂണ്ടികാട്ടിയത്. അപ്പോൾ ഞങ്ങൾക്ക് കാരണം മനസ്സിലായി. ഞങ്ങൾ രണ്ടാളും യാത്ര പോകാൻ തീരുമാനിച്ചു. രണ്ടാം ഹണിമൂൺ എന്നാണ് ഞങ്ങൾ യാത്രയെ വിശേഷിപ്പിച്ചത്. കശപിശ, തെറ്റിദ്ധാരണ എല്ലാം മാറ്റി വച്ചു കൊണ്ടുള്ള സമീപനവും രതിയ്ക്ക് മുമ്പുള്ള ഫോർപ്ലേ ചെയ്യാൻ തുടങ്ങിയതും നല്ല മാറ്റമാണ് ഞങ്ങളുടെ റിലേഷൻഷിപ്പിൽ വരുത്തിയത്. ഇങ്ങനെ ചെയ്‌തപ്പോൾ ജീവിതത്തിലാദ്യമായി ഞങ്ങൾക്ക് ദാമ്പത്യരതി നന്നായി ആസ്വദിക്കാൻ സാധിച്ചു. ഞാൻ ഓർഗാസം ആദ്യമായി അനുഭവിച്ചു.

ദിവസത്തിൽ 2-3 പ്രാവശ്യം ലൈംഗികബന്ധത്തിൽ ഏർപ്പെടാനും അത് ഒന്നിനൊന്ന് മെച്ചപ്പെട്ടതാക്കാനും കഴിഞ്ഞു. 3 ദിവസം നീണ്ടു നിന്ന ഈ ഹ്രസ്വയാത്രയാണ് എനിക്കെന്‍റെ ദാമ്പത്യ ജീവിതം തിരിച്ചു തന്നത്. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും ഇത് സഹായിക്കുമെന്ന് ഞാൻ മനസ്സിലാക്കി. ഈ കാര്യങ്ങൾ തുറന്ന് പറയാൻ എനിക്കൊരു മടിയുമില്ല. കാരണം എന്നെപ്പോലെ ദാമ്പത്യപ്രശ്നം അനുഭവിക്കുന്ന സ്ത്രീകൾ അനവധിയുണ്ടാവാം. എന്‍റെ അനുഭവം അവർ ക്കൊരു ആശ്വാസമാകുമെങ്കിൽ ആയിക്കോട്ടെ.” ഞാനിപ്പോൾ ഏറ്റവും സംതൃപ്തയായ സ്ത്രീയാണ്, ഭാര്യയാണ് ഗായത്രി പറയുന്നു.

എന്താണ് ഓർഗാസം

ലൈംഗിക ബന്ധത്തിനിടയിൽ അനുഭവിക്കുന്ന രതിസുഖത്തിന്‍റെ പാരമ്യമാണ് സാധാരണ നാം ഓർഗാസം എന്ന് വിശേഷിപ്പിക്കുന്നത്. രതിയനുഭവിക്കുമ്പോൾ പങ്കാളികളിൽ ഒരാൾ മാത്രം ഓർഗാസം അനുഭവിക്കുകയും മറ്റെയാൾക്ക് തൃപ്തി വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥ വലിയ കഷ്ടമാണ്. സംതൃപ്തി വരികയാണെങ്കിൽ അവർ രതിയ്ക്ക് ശേഷം ആലസ്യത്തോടെ കിടക്കാനോ കുറച്ചു സമയം വെറുതെ വിശ്രമിക്കാനോ ഇഷ്ടപ്പെടും. പുരുഷനു പക്ഷേ അങ്ങനെ ആഗ്രഹം തോന്നാറില്ല. ആലസ്യ കിടപ്പിനു ശേഷവും മറ്റൊരു രതി ക്രീഡയ്ക്ക് സ്ത്രീ മനസ്സ് വയ്ക്കാറുണ്ട്. പുരുഷന് പക്ഷേ ഓർഗാസത്തിനു ശേഷം ഉറക്കം പിടിക്കാനാവും ഇഷ്‌ടം. പുരുഷൻ ആദ്യം സംതൃപ്തനാവുകയാണെങ്കിൽ സ്ത്രീയ്ക്ക് രണ്ടാമതൊരു രതി അനുഭവം കിട്ടണമെന്നില്ല. ഇതും ദാമ്പത്യത്തിലെ ഇഷ്‌ടക്കേട് വർദ്ധിപ്പിക്കുമെന്ന് മനസ്സിലാക്കുക.

രതിയ്ക്ക് ശേഷം ഓർഗാസം ലഭിച്ചാലും ഇല്ലെങ്കിലും ഭാര്യയെ കെട്ടിപ്പിടിച്ചു അൽപ്പം നേരം കിടക്കുക. ലിംഗം എടുക്കാതെ കുറച്ചു നേരം കൂടി കിടക്കുകയാണെങ്കിൽ അത് സ്ത്രീയ്ക്ക് വലിയ ആനന്ദം പകരുമെന്നാണ് മെഡിക്കൽ ജേണലുകൾ പറയുന്നത്. യോഗ ചെയ്യുന്ന പുരുഷന്മാർക്ക് ശുക്ലം പോയ ശേഷവും ഉടനെ മറ്റൊരു രതിയനുഭവം പകരാൻ സാധിക്കും. സ്റ്റാമിന മാത്രമല്ല, വീണ്ടും മടുപ്പില്ലാതെ പങ്കാളിയെ പ്രാപിക്കാനുള്ള മാനസികാരോഗ്യവും യോഗ ചെയ്യുന്നവരിൽ കണ്ടുവരാറുണ്ട്.

സഹ സന്തുഷ്ടി ഒരേ തരത്തിലുള്ള രതിയിൽ നിന്നും ജീവിതശൈലിയിൽ നിന്നും രൂപപ്പെട്ടു വരുന്ന സംഗതിയാണ്. മാനസികമായും ശാരീരികമായും പങ്കാളികൾ ഒരേപോലെ തയ്യാറാവുമ്പോഴാണ് ഇരുവരുടെയും രതി ആനന്ദകരവും വേദനാരഹിതവും ഒരിക്കലും അവസാനിക്കുകയില്ലെന്ന രീതിയിലും ആയി തീരുന്നത്.

സെക്സ് ശരീരത്തിൽ മാത്രമല്ല തലച്ചോറിലും സംഭവിക്കുന്നുണ്ടെന്നാണ് സൈക്യാട്രിസ്റ്റായ രൂപാലി ദേവി പറയുന്നത്. ഈ സ്നേഹം വളരെ ശക്തവും നിയന്ത്രിക്കാൻ ഇരുവർക്കും എളുപ്പമുള്ളതുമാണത്രേ. നല്ല ഭക്ഷണം, നല്ല മൂഡ്, നല്ല ആരോഗ്യം ഒക്കെ നല്ല സെക്‌സിനു അനുകൂലമാകുന്ന ഘടകങ്ങൾ ആണ്. നല്ല സെക്സ് മനസ്സിനും ശരീരത്തിനും ഉത്തേജനം നൽകുന്ന കാര്യമാണ്.

വിവാഹത്തിന്‍റെ ആദ്യ നാളുകളിൽ ഉള്ള സ്നേഹവും ലാളനയും വളരെ കൂടുതലായിരിക്കും. സമയം കടന്നു പോകുന്നതോടെ രതി നേർച്ച പോലെ ആയിത്തീരുന്നു. ഇങ്ങനെ സംഭവിക്കുന്നത് പല കാരണങ്ങൾ കൊണ്ടുമാകാം. പങ്കാളിയുടെ വൃത്തിക്കുറവ്, അനുകമ്പയില്ലായ്മ, മദ്യപാനം, പുകവലി തുടങ്ങിയവയൊക്കെ കാരണങ്ങൾ ആവാം. വ്യായാമക്കുറവും വില്ലനാണ്. മനസ്സിൽ എപ്പോഴും റൊമാൻസ് നിലനിർത്താൻ ആരോഗ്യം കാക്കുക തന്നെ വേണം.

രതി പല ഗുണങ്ങളും ജീവിതത്തിൽ ഉണ്ടാക്കുന്നുണ്ട്. അത് കേവലം സന്താനോൽപ്പാദനത്തിനു വേണ്ടി മാത്രമുള്ള പ്രക്രിയയല്ല. ലൈംഗിക കേളികൾ ഒരേ മുറിയിൽ അല്ലെങ്കിൽ ഒരേ സ്‌ഥലത്തും ഒരേ പൊസിഷനിൽ ദീർഘനാൾ ചെയ്യരുത്. കിടക്കവിരി മാറ്റുന്നതു പോലും നല്ലതാണ്. ചെറിയ ചെറിയ മാറ്റങ്ങൾ, വലിയ ഫലം ചെയ്യും. ഒരു ദിവസം നല്ല റൊമാന്‍റിക് പാട്ട് വച്ചുകൊണ്ട് രതിയിൽ ഏർപ്പെട്ടു നോക്കൂ. ഇങ്ങനെ ക്രിയാത്മകമായി ദാമ്പത്യരതി ആസ്വദിക്കുമ്പോൾ ജീവിതബന്ധം ദൃഢമാകും.

രതിയിലേർപ്പെടുമ്പോൾ ഒരിക്കലും ഗിൽറ്റി ഫിലീംഗ് പാടില്ല. മുമ്പും ശേഷവും. എല്ലാ ലൈംഗികബന്ധത്തിലും ഓർഗാസം പ്രതീക്ഷിക്കുകയുമരുത്. അത് പല ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. എന്നാലും മാസത്തിൽ 3-4 തവണ സഹസുഖം ലഭിക്കുകയാണെങ്കിൽ അത് വളരെ ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന്‍റെ ലക്ഷണമാണ്.

ദാമ്പത്യരതി ഒരു ടീം ഗെയിം ആണ്. ഒരാൾ മാത്രം ഗോളടിക്കുന്നത് കളി വിരസമാക്കും. അതിനാൽ ഫോർപ്ലേയിലൂടെ ഇരുവരുടെയും മൂഡിനെ ഒരേ നിലവാരത്തിലേയ്ക്ക് കൊണ്ടുവരാൻ ശ്രമിക്കണം. ലാളന രതിയുടെ ആനന്ദ മാർഗ്ഗമാണ്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें