പ്രായത്തെ ഞാൻ അംഗീകരിക്കുന്നു: Anil kapoor

ഹോളിവുഡിലും ബോളിവുഡിലും തന്‍റേതായ ഇടം നേടിയ നടൻ അനിൽ കപൂർ സിനിമയുടെ എല്ലാ രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്. ഇന്നും പുതിയ വേഷങ്ങൾ ചെയ്തു പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. കോമഡി ആയാലും ഗൗരവമായാലും എല്ലാ ശൈലിയും അദ്ദേഹത്തിന് യോജിക്കുന്നു. തന്‍റെ പ്രായത്തിനനുസരിച്ച് ശരിയായ സിനിമയും കഥാപാത്രവും തിരഞ്ഞെടുക്കുന്നു ഇതാണ് ജോലിയിൽ നിന്ന് ഇടവേള എടുക്കാത്തതിന് കാരണം. പ്രസന്നവും വിനയാന്വിതവുമായ സ്വഭാവമുള്ള അനിൽ കപൂർ നെഗറ്റീവ് കാര്യങ്ങളിൽ നിന്ന് സ്വയം അകന്നു നിൽക്കാൻ ഇഷ്ടപ്പെടുന്നു.

സന്തോഷവാനായിരിക്കുക, സമ്മർദ്ദം അടുത്ത് വരാൻ അനുവദിക്കാതിരിക്കുക എന്നിവയാണ് അദ്ദേഹത്തിന്‍റെ ഫിറ്റ്നസിന്‍റെ രഹസ്യം. ജീവിതം ഒന്നേയുള്ളു. അതിൽ ഉയർച്ച താഴ്ചകൾ സ്വാഭാവികമാണെന്നും അദ്ദേഹം എപ്പോഴും വിശ്വസിച്ചിരുന്നു.

ധർമ്മ പ്രൊഡക്ഷൻസുമായി ചേർന്ന് ‘ജഗ് ജഗ് ജിയോ’ എന്ന ചിത്രത്തിലാണ് അനിൽ കപൂർ ആദ്യമായി അച്ഛന്‍റെ വേഷം ചെയ്യുന്നത്. കൊവിഡ് കാരണം ഈ ചിത്രം റിലീസ് ചെയ്യാൻ കഴിഞ്ഞില്ല അതിനാൽ എല്ലാവരും ചിത്രത്തിനായി കാത്തിരിക്കുകയാണ്.

ഇത് മാത്രമല്ല, ഒരു നല്ല നടൻ എന്നതിലുപരി സോനം കപൂർ, ഹർഷവർദ്ധൻ കപൂർ, റിയ കപൂർ എന്നിവരുടെ പിതാവും കൂടിയാണ്. അദ്ദേഹം മക്കളെ സുഹൃത്തുക്കളെപ്പോലെ വളർത്തി, ഭാര്യ സുനിത കപൂർ അദ്ദേഹത്തെ എല്ലായ്‌പോഴും പിന്തുണച്ചു. അതുകൊണ്ടാണ് അദ്ദേഹം സത്യസന്ധതയോടെ പ്രവർത്തിച്ചത്. അച്ഛൻ എന്ന നിലയിൽ അനിൽ കപൂറിന്‍റെ ചിന്തകൾ മനസിലാക്കാം.

ചോദ്യം – പുതിയ സിനിമ അച്ഛൻ-മകൻ ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, യഥാർത്ഥ ജീവിതത്തിൽ നിങ്ങൾ എങ്ങനെയുള്ള അച്ഛനാണ്?

ഉത്തരം- സിനിമയും യഥാർത്ഥ ജീവിതവും തമ്മിലുള്ള ബന്ധം വളരെ വ്യത്യസ്തമാണ്. (ചിരിക്കുന്നു) മനസ്സിലാക്കാൻ യഥാർത്ഥ അച്ഛൻ വീട്ടിൽ വരണം. ഞാനൊരിക്കലും കർക്കശക്കാരനല്ല. സ്‌നേഹം കൊണ്ട് എന്തും ചെയ്യാൻ കഴിയും. അതേ സമയം ക്ഷമയും ആവശ്യമാണ്. കർശനമായി നിലകൊണ്ടാൽ ഒരിക്കലും ഒരു കുട്ടി നല്ലവനാകാണമെന്ന് നിർബന്ധമില്ല. ഇന്നത്തെ കുട്ടികൾക്ക് എല്ലാം അറിയാം. അക്കാര്യം മാതാപിതാക്കൾ മനസ്സിലാക്കുകയും ചില നിർദ്ദേശങ്ങൾ നൽകുകയും വേണം. കുട്ടികൾക്ക് അവരുടെ താല്പര്യം തിരഞ്ഞെടുക്കാനുള്ള പൂർണ സ്വാതന്ത്ര്യവും നൽകണം.

ചോദ്യം – ഭാര്യ സുനിത കപൂറുമായുള്ള ബന്ധം വിജയകരമായിരുന്നു, ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഉത്തരം- ഏത് ബന്ധത്തിലും വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ട്. അപ്പോൾ ഒരാൾക്ക് മറുവശത്ത് നിന്ന് ആ വ്യക്തിയെ കാണാൻ കഴിയും. എല്ലാ മനുഷ്യർക്കും തെറ്റുകൾ സംഭവിക്കുന്നു. അത് അംഗീകരിക്കുക എന്നതാണ് ഏറ്റവും എളുപ്പമുള്ള കാര്യം.

ചോദ്യം – വർഷങ്ങൾക്ക് ശേഷം നിങ്ങളുടെ സിനിമ റിലീസിനൊരുങ്ങുമ്പോൾ പഴയതുപോലെയുള്ള ആവേശം നിങ്ങൾക്കുണ്ടോ?

ഉത്തരം- ഉണ്ട്.അത് സിനിമയുടെ ഘടനയെ ആശ്രയിച്ചിരിക്കുന്നു, സിനിമയുടെ കഥ എന്താണ്, ആരാണ് സംവിധായകൻ ഇതിനെ ഒക്കെ ആശ്രയിച്ചിരിക്കുന്നു.

ചോദ്യം – നടി നീതു കപൂറിനൊപ്പം ഉള്ള സിനിമ അനുഭവം?

ഉത്തരം- നീതു എന്‍റെ കുടുംബത്തിലെ അംഗമാണ് ആദ്യമായി ഞാൻ അവളോടൊപ്പം ഒരു സിനിമയിൽ പ്രവർത്തിക്കുകയാണ്. അവരോടൊപ്പം ജോലി ചെയ്യുന്നത് സുഖകരമായിരുന്നു. അഭിനയത്തിന് പുറമെ അവൾക്ക് നൃത്തവും അറിയാം. അവൾ ഋഷി കപൂറുമായി ഡേറ്റിംഗ് നടത്തുമ്പോൾ മുതൽ എനിക്ക് നീതുവിനെ അറിയാം.

ചോദ്യം- സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ എന്താണ് മനസ്സിൽ സൂക്ഷിക്കുന്നത്? ഫിറ്റ്നസ്

ഉത്തരം- ഞാൻ ഇപ്പോൾ മുമ്പത്തെപ്പോലെ ആയിരിക്കില്ല എന്നറിയാം. എന്നാലും ഞാൻ എന്നെ വളരെയധികം ശ്രദ്ധിക്കുന്നു. എന്‍റെ പ്രായത്തിന് അനുയോജ്യമായ സിനിമകളാണ് ഞാൻ തിരഞ്ഞെടുത്തത്. പ്രേക്ഷകർ എന്നോട് എന്തെങ്കിലും പറയും മുമ്പ് ഞാൻ സ്വഭാവ നടനായി മാറി. എനിക്ക് ശരിയെന്ന് തോന്നിയത് അതായിരുന്നു. നായകനാകാൻ സാധ്യതയില്ലാത്ത സിനിമകൾ പോലും തിരഞ്ഞെടുത്തു പക്ഷേ അത് ആവശ്യമാണ്. ഈ തിരഞ്ഞെടുപ്പ് എന്നെ സംബന്ധിച്ചിടത്തോളം വിജയിച്ചു. ഇന്നും പ്രേക്ഷകർ എന്നെ കാണാൻ ആഗ്രഹിക്കുന്നു എന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഇന്നത്തെ പ്രേക്ഷകരെ കബളിപ്പിക്കാൻ ആർക്കും കഴിയില്ല.

ചോദ്യം- ഈ പ്രായത്തിലും ഫിറ്റ്നസ് നിലനിർത്തുന്നത് എങ്ങനെ?

ഉത്തരം- ഞാൻ സ്ഥിരമായി വർക്കൗട്ടുകൾ ചെയ്യാറുണ്ട്. ഒരു തരത്തിലുള്ള ലഹരിയും എടുക്കുന്നില്ല. ദക്ഷിണേന്ത്യൻ വിഭവങ്ങളിൽ ആവിയിൽ വേവിച്ച ഇഡ്ഡലി എനിക്ക് വളരെ ഇഷ്ടമാണ് കാരണം ഇത് വളരെ സുരക്ഷിതമായ ഭക്ഷണമാണ്.

ചോദ്യം- നിങ്ങൾ ഇപ്പോഴും സിനിമയിലെ ആകർഷണ കേന്ദ്രമായി തുടരുന്നു, ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? സോഷ്യൽ മീഡിയയിൽ നിങ്ങൾ എത്രത്തോളം സജീവമാണ്?

ഉത്തരം- ഒരാൾ എപ്പോഴും പ്രായത്തിനനുസരിച്ച് പ്രവർത്തിക്കണം, ഇപ്പോൾ എനിക്ക് വരുൺ ധവന്‍റെ വേഷം ചെയ്യാൻ കഴിയില്ല. എന്‍റെ പ്രായത്തിലുള്ള വേഷമാണ് ഞാൻ ചെയ്യുന്നത്. അതുകൊണ്ട് തന്നെ എന്‍റെ കഥാപാത്രം എല്ലാവർക്കും ഇഷ്ടമാണ്.

ഞാൻ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല, പക്ഷേ എനിക്ക് മെസ്സേജുകൾ അയക്കുന്ന ചെറുപ്പക്കാർ ഉണ്ട്. എനിക്ക് കൂടുതൽ യുവ അനുയായികൾ ഉള്ളതിന്‍റെ കാരണം എന്‍റെ വേഷമാണ്, അത് യുവാക്കളെയും ആകർഷിക്കുന്നു. വെൽക്കം എന്ന സിനിമയിൽ എന്‍റെ വേഷം പെയിന്‍റിംഗുകൾ നിർമ്മിക്കുന്ന മജ്നു ഭായി ആയിരുന്നു. സംവിധായകൻ അനീസ് ബസ്‌മി ഈ ചിത്രം പ്ലാൻ ചെയ്തപ്പോൾ എന്‍റെ ഈ വേഷം ഇത്രയധികം ജനപ്രിയമാകുമെന്ന് അറിഞ്ഞിരുന്നില്ല. എന്‍റെ ഈ കഥാപാത്രം യുവാക്കൾക്ക് ഏറെ ഇഷ്ടപ്പെടും. ചില സംവിധായകരുടെ കഥകൾ ഞാൻ വായിക്കാറില്ല കാരണം അവർക്ക് എന്‍റെ പരീക്ഷണം അറിയാം. സിനിമ നന്നായി എടുക്കണം, വിജയിച്ചാലും ഇല്ലെങ്കിലും അത് പൂർണമായും പരീക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. .

ചോദ്യം- വിവാദങ്ങളെ എങ്ങനെ എടുക്കുന്നു, സ്വയം എന്താണ് വിശദീകരിക്കുന്നത്?

ഉത്തരം- ഞാൻ വിവാദം ശ്രദ്ധിക്കാറില്ല എന്‍റെ വാക്കുകൾ ശരിയായി എഴുതിയ ലേഖനങ്ങൾ ഞാൻ വായിച്ചു. വിമർശകർ പറയുന്നത് ശരിയാണ് കാരണം ഇതിലൂടെ എനിക്ക് സ്വയം മെച്ചപ്പെടുത്താൻ കഴിയും. പക്ഷേ എന്‍റെ വീട്ടിൽ ധാരാളം നല്ല വിമർശകർ ഉണ്ട് ഞാൻ തീർച്ചയായും അവരെ ശ്രദ്ധിക്കുന്നു.

Jhanvi Kapoor തിരക്കിലാണ്

അഭിനയ കലയിൽ സ്വന്തമായ ശൈലിയും സൂക്ഷ്മതയും പുലർത്തുന്ന നടിയാണ് ജാൻവി കപൂർ. ബോളിവുഡിലെ ഇതിഹാസ നായികയായിരുന്ന ശ്രീദേവിയുടെ മാനറസിങ്ങളിൽ നിന്നും വേറിട്ട അഭിനയ ശൈലി പിന്തുടരാൻ ശ്രമിക്കുന്ന നടിയാണ് ജാൻവി. താരത്തിന്‍റെ അണിയറയിൽ ഒരുങ്ങുന്ന രണ്ട് ചിത്രങ്ങളാണ് മിലിയും ബവാലും.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

ആദ്യ ചിത്രം ധഡക് വാണിജ്യപരമായി വിജയിച്ചുവെങ്കിലും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു. മാധ്യമ ശ്രദ്ധയിൽ നിന്നും എപ്പോഴും ഒഴിഞ്ഞ് മാറി നിൽക്കാൻ ആഗ്രഹിക്കുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. അനാവശ്യങ്ങളായ ബഹളങ്ങളിൽപ്പെടാതെ താരം തന്‍റേതായ ഇടങ്ങളിൽ തന്‍റേതായ ജോലികളിൽ മുഴുകി. ജിമ്മും വർക്കൗട്ടുമൊക്കെ ഇഷ്ടപ്പെടുന്ന താരത്തിന് യാത്ര ചെയ്യാനും ഇഷ്ടമാണ്. സോഷ്യൽ മീഡിയയിൽ അതുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് താരം അധികവും പങ്കുവയ്ക്കുന്നത്.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

സ്വന്തം കരിയറിൽ നിലയുറപ്പിച്ച്

എണ്ണപ്പെട്ട ചിത്രങ്ങൾ മാത്രം ചെയ്തിട്ടുള്ളുവെങ്കിലും സിനിമരംഗത്ത് തന്‍റേതായ ഒരിടം കണ്ടെത്താൻ അവർക്ക് സാധിച്ചിട്ടുണ്ട്. ഗുഡ് ലക്ക് ജെറി, മിലി എന്നീ സൗത്ത് റീമേക്കുകളിൽ ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന താരം രണ്ട് ചിത്രങ്ങളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം ചിത്രങ്ങളിൽ അഭിനയിക്കാൻ ഇഷ്ടപ്പെടുന്ന താരം അതിനുള്ള കാത്തിരിപ്പിലാണ്.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

റീമേക്കുകൾക്ക് അതിന്‍റേതായ പോസിറ്റീവും നെഗറ്റീവുമായ വശങ്ങളുണ്ടെന്ന് വിശ്വസിക്കുന്ന താരം ഒരു കാര്യത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. വളരെ സത്യസന്ധമായ രീതിയിലുള്ള നല്ല കാമ്പുള്ള സിനിമകൾ ജനങ്ങൾ അത് അംഗീകരിക്കുക തന്നെ ചെയ്യുമെന്നതാണത്.

സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങൾ

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

ഗുൻജൻ സക്സേന, റൂഹി, മിലി, ഗുഡ് ലക്ക് ജെക്കി എന്നിവയൊക്കെ സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളാണെന്നതാണ് ജാൻവിയെ സംബന്ധിച്ച് മറ്റൊരു കൗതുകം. അത്തരത്തിലുള്ള കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന തിൽ ബോധപൂർവ്വമായ ശ്രമമുണ്ടായിട്ടില്ലെങ്കിലും അത്തരം കഥാപാത്രങ്ങൾ താരത്തെ ആവേശം കൊള്ളിക്കാറുണ്ട്. എന്തെങ്കിലും പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ ശ്രദ്ധ പുലർത്താറുണ്ടെങ്കിലും പ്രതീക്ഷയ്ക്കപ്പുറമായ ചില കഥാപാത്രങ്ങാണ് ജാൻവി അവതരിപ്പിക്കുന്നത്.

ക്ലാസിക്കൽ നൃത്തം

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

ക്ലാസിക്കൽ നർത്തകി കൂടിയാണ് ജാൻവി. നൃത്തത്തെ സ്നേഹിക്കുന്ന താരം നൃത്ത ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. തിരക്കൊഴിഞ്ഞ ഇടവേളകളിലാണ് നൃത്ത പരിശീലനം. ഒരു കലാകാരിയെന്ന നിലയിൽ എന്തെങ്കിലും പരിശീലിക്കുകയെന്നത് തന്നെ സംബന്ധിച്ച് ഹൃദയസ്പർശിയായ ഒന്നാണെന്ന് താരം വിലയിരുത്തുന്നു. നൃത്തത്തെ ഒരുപാട് സ്നേഹിക്കുന്ന ജാൻവിയ്ക്ക് അതിന്‍റെ  ടൈമിംഗും താളവും തന്‍റെ ആക്ടിംഗ് കരിയറിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്ന് പറയുന്നു. അഭിനയ തലത്തിൽ തന്നെ കൂടുതൽ എക്സ്പെസ് ചെയ്‌തു കാണിക്കാനും ശരീരത്തെ നിയന്ത്രിക്കാനും നൃത്തം പഠിപ്പിക്കുന്നുണ്ടെന്ന് താരം വിശ്വസിക്കുന്നു.

ഗോസ്റ്റ് സ്റ്റോറീസ്, ഗുൻജ്ഞൻ സക്സേന ദി കാർഗിൽ ഗേൾ, ദോസ്താനാ 2 എന്നീ ചിത്രങ്ങളിലും താരം മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.

മിര- ഷഹിദ് Ideal couple

ബോളിവുഡിലെ ജനപ്രിയ ദമ്പതിമാരാണ് നടൻ ഷാഹിദ് കപൂറും ഭാര്യ മീര രാജ്പുതും. ഇരുവരും തങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. യാത്രകളോ ഡിന്നറോ ഔട്ടിംഗോ ആകട്ടെ, ഇരുവരെയും പലപ്പോഴും റൊമാന്‍റിക് സ്റ്റൈലിൽ ഒരുമിച്ച് കാണാറുണ്ട്. ഈ സെലിബ്രിറ്റി ദമ്പതികളുടെ ബന്ധം കാണുമ്പോൾ, ആരാധകർക്ക് ഇരുവരുടെയും ബന്ധത്തിൽ നിന്ന് റിലേഷൻഷിപ്പ് ടിപ്പുകൾ മനസിലാക്കാനും കഴിയും.

ഭർത്താവുമായി സൗഹൃദം

 

View this post on Instagram

 

A post shared by Mira Rajput Kapoor (@mira.kapoor)

മീരാ രാജ്പുത്തിന്‍റെയും ഷാഹിദ് കപൂറിന്‍റെയും പ്രണയ കഥയെക്കുറിച്ച് എല്ലാവർക്കും അറിയാം. ഇരുവരും തങ്ങളുടെ പ്രണയകഥ പലതവണ പങ്കുവച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ, വിവാഹത്തിന് മുമ്പ് മൂന്നോ നാലോ തവണ മാത്രമേ താൻ മീരയെ കണ്ടിട്ടുള്ളൂവെന്ന് ഷാഹിദ് കപൂർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എങ്കിലും ഇരുവരുടെയും ഉറച്ച ബന്ധം കാണുമ്പോൾ അങ്ങനെ തോന്നില്ല, അത്ര ശക്തമാണ് ഇരുവരുടെയും സൗഹൃദം. അവർ ഒരുമിച്ച് ചിലവഴിക്കുന്ന സമയം കുറവാണ് എങ്കിൽ പോലും അവർ പരസ്പരം മനസ്സിലാക്കാൻ പരമാവധി ശ്രമിക്കുന്നു അങ്ങനെ ബന്ധം കൂടുതൽ ശക്തമാകുന്നു.

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക

 

View this post on Instagram

 

A post shared by Mira Rajput Kapoor (@mira.kapoor)

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധത്തിൽ കുടുംബം പ്രധാന പങ്ക് വഹിക്കുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും അവരെ മനസ്സിലാക്കുകയും ചെയ്താൽ വിവാഹബന്ധം നിലനിർത്തുന്നത് എളുപ്പമാകും. മീരാ രാജ്പുത്തും അതുതന്നെ ചെയ്യുന്നു. അനിയത്തി, അളിയൻ, അമ്മായിയമ്മ എന്നിവരോടൊപ്പം സമയം ചെലവഴിക്കാൻ അവൾ ഒരിക്കലും മറക്കില്ല. അവരുടെ ഫോട്ടോകളും വീഡിയോകളും അവൾ ആരാധകരുമായി പങ്കിടുന്നു.

കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുക…

ഷാഹിദ് കപൂറും മീര രാജ്പുതും 2015- ൽ വിവാഹിതരായ ശേഷം ഇരുവരും മകന്‍റെയും മകളുടെയും മാതാപിതാക്കളായി. ഇരുവരും തങ്ങളുടെ കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കുന്നത് പലപ്പോഴും കാണാറുണ്ട്.

 

View this post on Instagram

 

A post shared by Mira Rajput Kapoor (@mira.kapoor)

ഷാഹിദ് കപൂർ പലപ്പോഴും ഷൂട്ടിംഗ് തിരക്കിലായതിനാൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ കഴിയാറില്ല. ഭാര്യ മീര ഇത് മനസ്സിലാക്കുന്നു അതിനാൽ അവൾ കുട്ടികളുമായും മറ്റ് കുടുംബാംഗങ്ങളുമായും കൂടുതൽ സമയം ചെലവഴിക്കുന്നു.

Priyanka chopra – ഒരു വിജയഗാഥ

ബോളിവുഡിൽ കരുത്തയായ നായികയായി തിളങ്ങിയ പ്രിയങ്ക ചൊപ്ര ദേശാന്തരങ്ങൾ കടന്ന തന്‍റെ അഭിനയ മികവിലൂടെ നമ്മെ അദ്ഭുതപ്പെടുത്തുകയാണ്. സ്വന്തം ജീവിതം കൊണ്ടും അഭിനയപാടവം കൊണ്ടും അന്താരാഷ്ട്ര തലത്തിൽ എത്തി നിൽക്കുന്ന പ്രിയങ്ക ചൊപ്രയുടെ സിനിമ ലോകത്തെ വളർച്ച അമ്പരപ്പിക്കുന്നതാണ്.

ഇന്ത്യയിൽ ഏറ്റവും വലിയ സിനിമ താരങ്ങളിൽ ഒരാളായി മാറിയ ശേഷം ഹോളിവുഡിൽ തന്‍റേതായ ഇടം സൃഷ്ടിച്ച പ്രിയങ്കയെ പോലെ മറ്റൊരു താരവും ഇല്ല. അഭിനയരംഗത്ത് മാത്രമല്ല നിർമ്മാണ രംഗത്തും ബിസിനസ് സംരഭങ്ങളിലും താരം സജീവമാണ്. കൂടാതെ എഴുത്തിലും പരീക്ഷണം നടത്തി, കഴിഞ്ഞ വർഷം പ്രിയങ്ക തന്‍റെ ഓർമ്മക്കുറിപ്പ് അൺഫിനിഷ്ഡ് (ന്യൂയോർക്ക് ടൈംസിന്‍റെ ബെസ്റ്റ് സെല്ലർ) പ്രസിദ്ധീകരിച്ചു.

അനോമലയ് എന്ന കേശസംരക്ഷണ സ്‌ഥാപനം തുടങ്ങി. കോവിഡ് സമയത്ത് ഇന്ത്യയെ സഹായിക്കാനായി ദശലക്ഷകണക്കിന് ഡോളറാണ് സമാഹരിച്ചത്. ന്യൂയോർക്കിൽ ഒരു ഇന്ത്യൻ റസ്റ്റോറന്‍റ് തുറന്നു. മാട്രിക്സ് സീരിസിൽ അഭിനയിച്ചു… അങ്ങനെ പ്രിയങ്ക കരിയറിലും വ്യക്‌തി ജീവിതത്തിലും പുതിയ പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കുകയാണ്. ആമസോണിന്‍റെ റെസ്പ് സീരിസ് സിറ്റാഡിലും പ്രിയങ്ക പ്രധാന വേഷം ചെയ്യുന്നുണ്ട്. ഹോളിവുഡിന്‍റെ ചുവരുകൾക്കുള്ളിൽ നിന്ന് വേലിക്കെട്ടുകൾ തകർത്തെറിഞ്ഞ് തനിക്കായി ഒരിടം തീർത്ത ഈ ഇന്ത്യൻ നടി ഒരു വിസ്മയം തന്നെയാണ്.

കുടുംബം, നേട്ടങ്ങൾ

39 വയസുള്ള പ്രിയങ്ക ഇതിനകം നിരവധി ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയത്. ഇന്ത്യയിൽ ജനിച്ച അവരുടെ മാതാപിതാക്കൾ ആർമി ഡോക്ടർമാരായിരുന്നു. കൗമാരപ്രായമെത്തിയതോടെ അമ്മായിയോടൊപ്പം താമസിക്കാൻ പ്രിയങ്ക യുഎസിലേക്ക് പോയി. മൂന്ന് വർഷത്തിനുശേഷം മടങ്ങിയെത്തിയ പ്രിയങ്ക ബറേലിയിലെ ആർമി പബ്ലിക് ഹൈസ്ക്കൂളിൽ സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് അവരുടെ ജീവിതത്തിൽ നേട്ടങ്ങളുടെ പെരുമഴയായിരുന്നു. 2000 ൽ മിസ് വേൾഡ് പട്ടം. സിനിമയിൽ കരിയർ ആരംഭിച്ച് 10 വർഷത്തിനുള്ളിൽ അവർ ബോളിവുഡിലെ ഹിറ്റ് സിനിമകളിലെ മിന്നും താരമായി മാറി. ഒരേ സമയം ഒന്നിലധികം ചിത്രങ്ങളുടെ ഭാഗമായി പ്രവർത്തിച്ചു.

വഴിത്തിരിവ്

പ്രിയങ്കയുടെ മാനേജരായ അൻജുല ആചാര്യയുടെ പ്രേരണയാൽ അവർ യുഎസിൽ മ്യൂസിക് കരിയറിന് തുടക്കമിട്ടു. ഒടുവിൽ അവർ യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പുമായി കരാർ ഒപ്പിട്ടു. അമേരിക്കയിലെ സംഗീത ഗ്രൂപ്പുകളുമായി സഹകരിച്ച് സിഎഎയിൽ (ക്രിയേറ്റീവ് ആർട്ടിസ്റ്റ്സ് ഏജൻസി) ഒപ്പുവച്ച ആദ്യ ബോളിവുഡ് താരമാണ് പ്രിയങ്ക. പ്രിയങ്കയുടെ ജീവിതത്തിൽ അത് വലിയൊരു വഴിത്തിരിവായി മാറി. തുടർന്ന് ഹോളിവുഡിലേക്ക്. 2015 ൽ എബിസി സീരിസായ ക്വാണ്ടിക്കോയിൽ പ്രധാന വേഷത്തിലെത്തി. ഇന്ത്യയിൽ നിന്നും ആദ്യമായാണ് ഒരു അഭിനേതാവ് അമേരിക്കയിൽ ഒരു നെറ്റ്‍വർക്ക് ഷോയിൽ നായികയാവുന്നത്. ഇതിലെ അഭിനയത്തിന് പിപ്പീൾസ് ചോയസ് അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ താരവും കൂടിയാണ് പ്രിയങ്ക. 2018 ൽ ക്വാണ്ടിക്കോ മൂന്ന് സീസണുകൾ പുറത്തിറങ്ങി കഴിഞ്ഞതോടെ ഇതിനകം അവർ നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു.

കൗമാരപ്രായത്തിൽ ഈസിന്‍റ് ഇറ്റ് റൊമാന്‍റിക്കിലെ യോഗ പരിശീലക, ഫാമിലി ഡ്രാമയായ ദി സ്കൈ ഈസ് പിങ്കിവൽ നിശ്ചയ ദൗർഢ്യമുള്ള പ്രിയങ്കയുടെ അമ്മ കഥാപാത്രമൊക്കെ ശ്രദ്ധേയങ്ങളായി. തുടർന്ന് നിർമ്മാണത്തിൽ ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയ പ്രിയങ്ക പ്രധാനമായും ദക്ഷിണേഷ്യൻ കഥകളും സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള കഥകളും പറയുന്നതിലാണ് ശ്രദ്ധയൂന്നിയിരുന്നത്.

തന്നേക്കാൾ 10 വയസ് ഇളപ്പമുള്ള നിക്ക് ജോനാസിനെ വിവാഹം കഴിച്ചതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അവരുടെ പ്രായ വ്യത്യാസത്തെ ചൊല്ലിയായിരുന്നു വിവാദം. എന്തായാലും തനിക്കെതിരെ ഉയർന്ന വിവാദങ്ങളെ തെല്ലും കൂസാതെ തന്‍റെ കരിയറിൽ പുതിയ അദ്ധ്യായങ്ങൾ കുറിക്കുകയായിരുന്നു പ്രിയങ്ക. ശക്തമായ പിന്തുണയുമായി ഭർത്താവ് ജോനാസും പ്രിയങ്കയ്ക്ക് ഒപ്പം ചേർന്നു.

ബോളിവുഡ്

ഒരു തമിഴ് സിനിമയിലൂടെയാണ് പ്രിയങ്ക അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ദി ഹീറോ ആണ് പ്രിയങ്കയുടെ ആദ്യ ബോളിവുഡ് ചിത്രം. ബോക്സ് ഓഫീസ് ഹിറ്റായ അന്ദാസ് എന്ന ചിത്രത്തിലെ അഭിനയത്തിന് തുടക്കകാരിക്കുള്ള ഫിലിം ഫെയർ അവാർഡ് പ്രിയങ്കയ്ക്ക് ലഭിച്ചു. എതരാസ് വഖ്ത്, ബ്ലഫ്മാസ്റ്റർ, ക്രിഷ്, ഡോൺ എന്നിവ പ്രിയങ്കയിലെ മികച്ച അഭിനേത്രിയെ പുറത്തെടുത്ത ചിത്രങ്ങളാണ്.

സലാം- ഇ- ഇഷ്ഖ്, ദ്രോണ, ഫാഷൻ, കമീനെ, 7 ഖൂൻ മാഫ്, ബർഫി, ഡോൺ -2, അഗ്നിപഥ്, ബാജിറാവു മസ്താനി അങ്ങനെ പ്രിയങ്ക ചെയ്ത സിനിമകളുടെ ഒരു നീണ്ടനിര തന്നെയുണ്ട്.

ഫാഷൻ എന്ന ചിത്രത്തിലെ മികച്ച പ്രകടനം അവർക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു. ഒപ്പം ഫിലിം ഫെയർ അവാർഡും. 7 ഖൂൻ മാഫ് എന്ന ചിത്രത്തിലെ സീരിയൽ കില്ലറായി പ്രത്യക്ഷപ്പെട്ട പ്രിയങ്കയ്ക്ക് ഫിലിം ഫെയർ അവാർഡ് ലഭിക്കുകയുണ്ടായി. 2014 ൽ പുറത്തിറങ്ങിയ ബോക്സർ മേരികോമിന്‍റെ ജീവചരിത്രത്തെ ആസ്പദമാക്കി ഇറങ്ങിയ മേരി കോം എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിലെത്തിയ പ്രിയങ്ക മികച്ച അഭിനേത്രിക്കുള്ള നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കി.

ഇന്ത്യൻ സിനിമ ചരിത്രത്തിൽ ബോക്സ് ഓഫീസ് ഹിറ്റുകളിലൊന്നായ ബാജിറാവു മസ്താനിയിലെ കാശിബായി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. ബോളിവുഡ് ചിത്രങ്ങൾക്ക് പുറമെ ബേ വാച്ച്, എ കിഡ് ലൈക്ക് ജേക്ക്, ഈസിന്‍റ് ഇറ്റ് റൊമാൻറിക്, ദി വൈറ്റ് ടൈഗർ എന്നിങ്ങനെ ഒട്ടനവധി ഹോളിവുഡ് ചിത്രങ്ങളിലും ശ്രദ്ധേയങ്ങളായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് പ്രിയങ്ക ചൊപ്ര.

ബോളിവുഡിൽ ഭാഷ മറികടന്ന 8 പാട്ടുകൾ

സിനിമകളിൽ പാട്ടുകൾ ഇല്ലെങ്കിൽ, ചിത്രം അപൂർണ്ണമാണെന്ന് നമുക്ക് തോന്നുന്നത് സ്വഭാവികമാണ്. ചിലപ്പോൾ സിനിമ ഹിറ്റായില്ലെങ്കിലും അതിലെ പാട്ടുകൾ തീർച്ചയായും ഹിറ്റാകും. ചിലപ്പോഴൊക്കെ പാട്ടുകളിൽ നിന്ന് തന്നെ സിനിമയുടെ പേര് അറിയും. പലപ്പോഴും ഈ ഗാനങ്ങൾ സ്വന്തം ഭാഷ അല്ലെങ്കിലും നമുക്ക് ഇഷ്ടപ്പെടും. പലതും നമ്മുടെ മനസ്സിൽ പതിഞ്ഞതിനാൽ അവയുടെ ഈണങ്ങൾക്ക് അനുസരിച്ച് നൃത്തം ചെയ്യാൻ വരെ നമ്മൾ ഇഷ്ടപ്പെടുന്നു.

ഹിന്ദിയല്ലെങ്കിലും ബോളിവുഡിൽ തരംഗം സൃഷ്ടിച്ച ചില ഗാനങ്ങൾ.

  1. കൊലവെറി ഡി

ഈ ഗാനം പുറത്തിറങ്ങിയ സമയത്ത്, ഇത് ഹിന്ദി ഇതര ഗാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു. ‘വൈ ദിസ് കൊലവെറി കൊലവെറി ദി’ എന്ന മട്ടിലാണ് ഈ ഗാനത്തിന്‍റെ തുടക്കത്തിലെ വരികൾ. രജനികാന്തിന്‍റെ മരുമകനും താരവുമായ ധനുഷാണ് ഈ ഗാനം ആലപിച്ചത്. ജനങ്ങൾക്കിടയിൽ വളരെ പ്രചാരത്തിലായി. ഇന്നും ആളുകൾക്ക് ഈ ഗാനം വളരെ ഇഷ്ടമാണ്.

  1. ആ അന്‍റെ അംല പുറം

2012ൽ ജനങ്ങൾക്കിടയിൽ ഏറെ പ്രചാരം നേടിയ ഈ ഗാനം ഒരു ഐറ്റം ഗാനമാണ്. ഈ പാട്ട് കേൾക്കുമ്പോഴെല്ലാം നൃത്തം ചെയ്യാതെ ആളുകൾ പോകില്ല എന്ന അവസ്ഥയായിരുന്നു അക്കാലത്ത്. ഈ ഗാനത്തിൽ വന്ന നടിയെയും ആളുകൾക്ക് ഏറെ ഇഷ്ടപ്പെട്ടു.

  1. സെനോറിറ്റ

ബോളിവുഡിൽ ഏറെ പ്രശസ്തമായ ഒരു സ്പാനിഷ് ഗാനം. ഹൃത്വിക് റോഷന്‍റെ ‘സിന്ദഗി ന മിലേഗി ദൊബാര’ എന്ന ചിത്രത്തിലെ ഗാനമാണിത്. ഇന്നും ഈ പാട്ട് കേട്ട് ആളുകൾ തലകുത്തി നൃത്തം ചെയ്യാൻ തുടങ്ങും.

  1. ബോറോ ബോറോ

ഇതൊരു പാഴ്സി ഗാനമാണ്, എന്നിട്ടും ഇത് ബോളിവുഡിൽ വളരെ ജനപ്രിയമായി. നടൻ അഭിഷേക് ബച്ചനും ഈ ഗാനത്തിൽ നൃത്തം ചെയ്ത് പ്രേക്ഷകരെ ഏറെ ആകർഷിച്ചു. ഈ ഗാനം വളരെ പഴയതാണെങ്കിലും, ആളുകൾക്കിടയിൽ ഇത് വളരെ പ്രശസ്തമാണ്, കൂടാതെ ആളുകൾ ഈ ഗാനം കേട്ടാൽ നൃത്തം ചെയ്യുന്നു.

  1. മാഷല്ലാഹ്- മാഷല്ല

നടൻ സൽമാൻ ഖാനും കത്രീന കൈഫും ഒന്നിച്ച ‘ഏക് ഥാ ടൈഗർ’ എന്ന ചിത്രത്തിലെ ഈ ഗാനം അറബിയും ഹിന്ദിയും കലർന്നതാണ്. ഈ പാട്ടിൽ സൽമാന്‍റെയും കത്രീനയുടെയും ശൈലിയിൽ നൃത്തം ചെയ്യാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഒരു ഹിന്ദി ഇതര ഗാനമാണെങ്കിലും, ഈ ഗാനം ഇന്നും ആളുകൾക്കിടയിൽ അവിസ്മരണീയമായി തുടരുന്നു.

  1. അപ്നി പോഡ്

13 വർഷം മുമ്പ് വന്ന ‘ഗിലി’ എന്ന തമിഴ് ചിത്രത്തിലെ ഈ ഗാനം ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.

  1. നവ്രായ് മജ്ഹി

ഈ ഗാനം 2012- ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലെ ഒരു മറാത്തി ഗാനമാണ്. ആളുകൾക്ക് ഇത് മനസ്സിലാകുന്നില്ലെങ്കിലും ഈ ഗാനം പ്ലേ ചെയ്യുമ്പോൾ അറിയാതെ നൃത്തം ചെയ്തു പോകും.

Alia-Ranbir പ്രണയകഥ സിനിമാക്കഥ പോലെ

ബോളിവുഡിലെ ഏറ്റവും പുതിയ ജനപ്രിയ ദമ്പതിമാരാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഇരുവരുടെയും വിവാഹ ഫോട്ടോകളും വീഡിയോകളും ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. അതിനിടയിൽ ഇരുവരും വീണ്ടും തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ തിരക്കിലാകുന്ന കാഴ്ചയാണ് കാണുന്നത്. എന്നാലും ഇരുവരുടെയും പ്രണയകഥ അറിയാൻ ആരാധകർ ആകാംക്ഷയിലാണ്. അതുകൊണ്ടാണ് ഈ സെലിബ്രിറ്റി ജോഡികളുടെ പ്രണയകഥ പറയുന്നത്.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

രൺബീർ- ആലിയ ആദ്യ കൂടിക്കാഴ്ച

രൺബീർ കപൂറും ആലിയ ഭട്ടും കുടുംബസംഗമങ്ങളിൽ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ട്. അതേ സമയം ആലിയ ഭട്ട് സോഷ്യൽ മീഡിയയിലൂടെ തന്‍റെ പ്രണയം പ്രകടിപ്പിക്കുന്നതും കാണാൻ കഴിഞ്ഞു ഒൻപതാം വയസ്സിൽ ആലിയ രൺബീർ കപൂറിനെ പ്രണയിക്കാൻ തുടങ്ങിയതാണെന്ന കാര്യം വളരെ കുറച്ച് ആളുകൾക്ക് അറിയാമായിരുന്നു. വാസ്‌തവത്തിൽ 2005-ൽ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന ചിത്രത്തിന്‍റെ ഓഡിഷനിൽ സഞ്ജയ് ലീല ബൻസാലിയുടെ കൂടെ സഹസംവിധായകനായി രൺബീർ കപൂർ പ്രവർത്തനം തുടങ്ങിയ വേളയിൽ ആണ് ആലിയ ആദ്യമായി രൺബീറിനെ കാണുന്നത്. രൺബീറിനോടുള്ള ഇഷ്ടം വർദ്ധിച്ചത് ബാലികാ വധു എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയിൽ ആണത്രെ.

രൺബീറിനൊപ്പമുള്ള ഫോട്ടോ

തന്‍റെ പ്രണയകഥയുടെ ഈ വിശേഷം ആലിയ ഭട്ട് ഒരു അഭിമുഖത്തിൽ ആണ് ആദ്യമായി പങ്കു വെച്ചത്,  സഞ്ജയ് സാറിന് എന്നെ വച്ച് ബാലികാ വധുവിനൊപ്പം മറ്റൊരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു, അതിനാൽ ഒരു ഫോട്ടോഷൂട്ട് ചെയ്തു. ആ സമയം രൺബീറും അവിടെ ഉണ്ടായിരുന്നു. അന്ന് രൺബീറിനൊപ്പമുള്ള ഒരു ഫോട്ടോ എടുത്തു. അതെങ്ങനെ സംഭവിച്ചു എന്നറിയില്ല, എന്തുതന്നെയായാലും ഞാൻ വല്ലാതെ നാണിച്ചുപോയി. എന്തായാലും ചില കാരണങ്ങളാൽ സിനിമ നടന്നില്ല .

ആദ്യ സിനിമയിലെ പ്രണയം

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

ക്രഷിൽ നിന്ന് പ്രണയത്തിലേക്കുള്ള യാത്രയെക്കുറിച്ച് സംസാരിക്കുമ്പോൾ, 2017 ൽ അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയുടെ ഷൂട്ടിംഗിനിടെ ആലിയ ഭട്ടും രൺബീർ കപൂറും പ്രണയത്തിലായി. ബൾഗേറിയയിലെ ഷൂട്ടിങ്ങിനിടെ ഇരുവരും പരസ്പരം അടുത്തു.

ആദ്യമായി ഒന്നിച്ചു

പ്രണയം തുടങ്ങിയതിന് ശേഷം രൺബീറും ആലിയയും രഹസ്യമായി പലയിടത്തും കണ്ടുമുട്ടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ 2018 മെയ് മാസത്തിൽ സോനം കപൂറിന്‍റെയും ആനന്ദ് അഹൂജയുടെയും വിവാഹ സൽക്കാരത്തിൽ ഇരുവരും ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു. അവിടെ ഇരുവരും പരസ്യമായി പോസ് ചെയ്യുന്നതായി കണ്ടു. സബ്യസാചി മുഖർജിയുടെ പച്ച ലെഹംഗയിൽ ആലിയ ഭട്ടിന്‍റെയും ക്രീം നിറമുള്ള ഷെർവാണി ധരിച്ച രൺബീർ കപൂറിന്‍റെയും ആ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

രൺബീർ കപൂറാണ് തീയതി പ്രഖ്യാപിച്ചത്

മാധ്യമങ്ങൾക്ക് മുന്നിൽ കമിതാക്കളെ പോലെ എൻട്രി എടുത്തതോടെ ഇവരുടെ ഡേറ്റിംഗ് ഉറപ്പായി. ഇരുവരും ഇതേക്കുറിച്ച് ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല എന്ന് മാത്രം. എന്നാൽ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ രൺബീർ കപൂർ തന്‍റെ പ്രണയ ജീവിതത്തിന് മുദ്ര പതിപ്പിച്ചിരുന്നു.

കുടുംബം അംഗീകരിച്ചു

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

രൺബീറിന്‍റെയും ആലിയയുടെയും പ്രഖ്യാപനത്തിന് ശേഷം കപൂറിന്‍റെയും ഭട്ടിന്‍റെയും കുടുംബം സന്തോഷത്തോടെ അവരുടെ ബന്ധം അംഗീകരിച്ചു. ഒരു അഭിമുഖത്തിൽ, ആലിയയുടെയും രൺബീറിന്‍റെയും വർദ്ധിച്ചു വരുന്ന പ്രണയത്തെക്കുറിച്ച് സംസാരിക്കവെ, താൻ രൺബീറിനെ സ്നേഹിക്കുന്നുവെന്നും അദ്ദേഹം ഒരു മികച്ച വ്യക്തിയാണെന്നും മഹേഷ് ഭട്ട് പങ്കുവെച്ചു. അതേ സമയം വാർത്തകൾ വിശ്വസിക്കാമെങ്കിൽ രൺബീറിന്‍റെ മറ്റു കാമുകിമാരെക്കാൾ ആലിയ ഭട്ടിനോട്‌ നീതു കപൂറിന് ഇഷ്ടം തോന്നി. ഇക്കാരണത്താൽ ആണ് ഡിന്നർ അടക്കം ഇരുവരും സമയം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നത് കാണപ്പെട്ടു.

മാത്രമല്ല കുടുംബത്തിലെ നല്ല നിമിഷങ്ങൾക്ക് പുറമേ, ആലിയ ഭട്ട് മോശം സമയങ്ങളിലും രൺബീർ കപൂറിനും കുടുംബത്തിനും ആലിയ പിന്തുണ നൽകുന്നത് കണ്ടിട്ടുണ്ട്. 2020 ഏപ്രിൽ 30 ന് ലോക്ക്ഡൗൺ സമയത്ത് ക്യാൻസറുമായി മല്ലിട്ട് ഋഷി കപൂർ മരിച്ചപ്പോൾ ആലിയ ഭട്ടിനെ ആ കുടുംബത്തോടൊപ്പം കണ്ടു.  അവരുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി, അതിൽ അവർ നീതു കപൂറിനെയും റിദ്ദിമയെയും ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു.

ദമ്പതികൾ സ്വപ്ന ഭവനം പണിയുന്നു

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

ആലിയ ഭട്ടിന്‍റെയും രൺബീർ കപൂറിന്‍റെയും ബന്ധം കൂടുതൽ ദൃഢമായതോടെ അവരുടെ വിവാഹ വാർത്തകൾ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. അതേ സമയം രൺബീർ കപൂറും ആലിയ ഭട്ടും അടുത്തിടെ തങ്ങളുടെ പുതിയ വീട് ഒരുക്കുന്ന തിരക്കിലായിരുന്നു. ഇത് കൂടാതെ രണ്ട് വീടുകൾക്കും രൺബീറിന്‍റെ മുത്തശ്ശി കൃഷ്ണ രാജിന്‍റെ പേരിടുമെന്നും റിപ്പോർട്ടുകളുണ്ട്. ദമ്പതികൾ പലപ്പോഴും കുടുംബത്തോടൊപ്പം വീട് കാണാൻ വരാറുണ്ട്.

Sachin Tendulkar ടെ മകൾ Sara ബോളിവുഡിലേക്ക്

ക്രിക്കറ്റ് ലോകത്തെ സൂപ്പർ താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കറാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ താരോദയം. ബോളിവുഡിലെ താരകളുടെ കുട്ടികളുമായുള്ള സൗഹൃദത്താൽ സാറ തലക്കെട്ടുകളിൽ സജീവമായി തുടരുന്ന വ്യക്തി ആണ്. അതിനിടെ ബോളിവുഡിന്‍റെ ലോകത്തേക്ക് ഉടൻ സാറ ചുവടുവെക്കാൻ പോകുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഈ വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബോളിവുഡിൽ സാറ ടെണ്ടുൽക്കറിന്‍റെ സാന്നിധ്യം ഉണ്ടാകുമെന്ന പ്രചരണങ്ങൾക്കിടയിൽ സോഷ്യൽ മീഡിയയിൽ അവർക്ക് ആരാധകരുടെ എണ്ണം വർദ്ധിച്ചു. സാറ ടെണ്ടുൽക്കറുടെ ഫാഷനെക്കുറിച്ചുള്ള ചില ചിത്രങ്ങൾ കണ്ടാൽ തന്നെ അവരുടെ സൗന്ദര്യത്തെക്കുറിച്ച് മതിപ്പ് ഉണരും.

 

View this post on Instagram

 

A post shared by Sara Tendulkar (@saratendulkar)

സാറ സ്റ്റൈലിഷ് ആണ്

മെഡിസിൻ പഠിച്ച സാറ ടെണ്ടുൽക്കർ ഫാഷന്‍റെ കാര്യത്തിൽ വളരെ സ്റ്റൈലിഷാണ്. അവൾ എല്ലാ ദിവസവും പുതിയ വസ്ത്രങ്ങളിൽ കാണപ്പെടുന്നു. സാറയുടെ മോഡേൺ പാശ്ചാത്യ ലുക്ക്‌ ആരാധകർക്ക് വളരെ ഇഷ്ടമാണ്.

 

View this post on Instagram

 

A post shared by Sara Tendulkar (@saratendulkar)

ഇന്ത്യൻ രൂപത്തിലും പ്രത്യേകതയുണ്ട്

 

View this post on Instagram

 

A post shared by Sara Tendulkar (@saratendulkar)

വെസ്റ്റേൺ മാത്രമല്ല സാറ ടെണ്ടുൽക്കർക്ക് ഇന്ത്യൻ സ്റ്റൈലും നന്നായി ചേരും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഉള്ള ചടങ്ങുകളിൽ ഇന്ത്യൻ ഫാഷൻ ആണ് അവർ ഉപയോഗിക്കുന്നത്. അതിൽ അവൾ വളരെ സുന്ദരിയായി കാണപ്പെടുന്നു. ഈ ലുക്കുകളിൽ, ഫാഷന്‍റെ കാര്യത്തിൽ ബോളിവുഡ് സുന്ദരികളോട് മത്സരിക്കുന്നതായി കാണാം.

 

View this post on Instagram

 

A post shared by Sara Tendulkar (@saratendulkar)

ഫിറ്റ്നസ് ശ്രദ്ധിക്കുന്നു

സാറ ടെണ്ടുൽക്കർ തൊഴിൽപരമായി ഒരു മോഡലാണ്, അതുകൊണ്ടാണ് അവർ നിരവധി പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഫിറ്റ്നസും അവർ വളരെ ശ്രദ്ധിക്കുന്നു, പുതിയ ഫോട്ടോകളും വീഡിയോകളും അവൾ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കിടുന്നുണ്ട്.

 

View this post on Instagram

 

A post shared by Sara Tendulkar (@saratendulkar)

സാറ ടെണ്ടുൽക്കർ നിരവധി ബോളിവുഡ് ചടങ്ങുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അച്ഛൻ സച്ചിൻ ടെണ്ടുൽക്കറിനും അമ്മയ്‌ക്കുമൊപ്പം നിരവധി ഡിന്നർ ഡേറ്റുകളിലും സാറയെ കണ്ടിട്ടുണ്ട്. സാറ ബോളിവുഡിലേക്ക് ചുവടുവെക്കുന്നു എന്ന വാർത്തകേട്ട് ആരാധകർ ആവേശത്തിലാണെങ്കിലും. ബോളിവുഡിന്‍റെ സ്ഥിരം ഭാഗമാകുമോ എന്ന് കാത്തിരുന്നു കാണാം.

പ്രേക്ഷകർ എന്നെ ഇങ്ങനെയും കാണട്ടെ- Raima Sen

ഹിന്ദി, ബംഗാളി സിനിമകളിൽ പ്രവർത്തിക്കുന്ന മൂൺമൂൺ സെന്നിന്‍റെ മകൾ റൈമ സെൻ വളരെ സുന്ദരിയും സന്തോഷവതിയുമായ സഹൃദയയുമായ നടിയാണ്. ഏകദേശം 20 വർഷത്തോളം സിനിമകളിൽ പ്രവർത്തിച്ചതിന് ശേഷം ഇപ്പോൾ ഹിന്ദി, ബംഗാളി വെബ് സീരീസുകളിൽ പ്രവർത്തിക്കാൻ അവർ ആഗ്രഹിക്കുന്നു. കാരണം OTT സിനിമകളുടെ കഥകൾ റിയാലിറ്റി ഉള്ളതാണ്‌, അത് ചെയ്യാൻ വെല്ലുവിളിയാണ്. അവരുടെ മുഖം ബംഗാളിലെ ഇതിഹാസ നടിയും അമ്മയുടെ മുത്തശ്ശിയുമായ സുചിത്ര സെന്നിനെപ്പോലെയാണ്. അതിനാൽ അവർക്ക് എല്ലായ്പ്പോഴും സിനിമകളിൽ പാരമ്പര്യം തികഞ്ഞ ഇന്ത്യൻ സ്ത്രീയുടെ വേഷം മാത്രമാണ് ലഭിക്കുന്നത്.

ഒരു പരമ്പരാഗത ഇന്ത്യൻ സ്ത്രീയുടെ വേഷം വീണ്ടും വീണ്ടും അവതരിപ്പിച്ച് അസ്വസ്ഥയായ റൈമ, ഒരു സെക്‌സി ഫോട്ടോഷൂട്ട് നടത്തി ഡിജിറ്റൽ മീഡിയയിൽ ട്രോളി, പക്ഷേ ആ ഷൂട്ട്‌ ഏറ്റവും കൂടുതൽ ലൈക്കുകൾ നേടി. സിനിമാ ചുറ്റുപാടിൽ വളർന്ന റൈമ സെൻ അഭിനയമല്ലാതെ മറ്റൊന്നും ചെയ്യണമെന്ന് ആദ്യം മുതലേ ചിന്തിച്ചിരുന്നില്ല. പതിനേഴാം വയസ്സിൽ ‘ഗോഡ് മദർ’ എന്ന ഹിന്ദി സിനിമയിൽ അഭിനയം തുടങ്ങി. അതിന് ശേഷം സിനിമാ ജീവിതം ഏറെക്കുറെ വിജയിച്ചു, പക്ഷേ വ്യക്തിജീവിതം വിജയിച്ചില്ല, ബിസിനസുകാരനായ വരുൺ ഥാപ്പർ, നടൻ കുനാൽ കപൂർ, രാഷ്ട്രീയക്കാരനായ കാളികേഷ് നാരായൺ സിംഗ് ദിയോ എന്നിവരുമായി ബന്ധപ്പെട്ട് റൈമ സെന്നിന്‍റെ പേര് ചേർത്ത് വിവാദങ്ങളും ഉണ്ടായി. പക്ഷേ അവർ കരിയറിനു കൂടുതൽ പ്രാധാന്യം നൽകി.

നീലം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മായി എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. റൈമയുടെ ജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ നോക്കാം.

ചോദ്യം – നിങ്ങളുടെ യാത്രയിൽ നിങ്ങൾ എത്രത്തോളം സംതൃപ്തയാണ്, എന്തെങ്കിലും ഖേദമുണ്ടോ?

ഉത്തരം – ഞാൻ എല്ലാ വലിയ സംവിധായകരുടെ കൂടെയും പ്രവർത്തിച്ചിട്ടുണ്ട്, അതിനാൽ ഇപ്പോൾ ഒരു പിന്മാറ്റവുമില്ല. ഈ സിനിമയിൽ നീലം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷം പ്രേക്ഷകർക്ക് എന്നെ വേറിട്ട വേഷത്തിൽ കാണാൻ ആഗ്രഹമുണ്ട് മാത്രമല്ല വെല്ലുവിളി നിറഞ്ഞ വേഷങ്ങൾ ഇനിയും എനിക്ക് ലഭിക്കാൻ ശ്രമിക്കും.

ചോദ്യം – ഒരു കഥാപാത്രം ചെയ്തുകഴിഞ്ഞാൽ, അതിൽ നിന്ന് പുറത്തുകടക്കുന്നത് ബുദ്ധിമുട്ടാണോ?

ഉത്തരം – ഒരു നല്ല സംവിധായക ആവുക എന്നത് എനിക്ക് വളരെ പ്രധാനമാണ്, അതിലൂടെ എനിക്ക് എന്‍റെ വേഷം ആ കണ്ണിലൂടെ കാണാൻ കഴിയും. ഞങ്ങൾ എല്ലാവരും ഈ സിനിമയുമായി 2 വർഷമായി ബന്ധപ്പെട്ടിരുന്നു. കോവിഡ് അവസാനിച്ചതിന് ശേഷം അടുത്തതായി എന്ത് ചെയ്യണമെന്ന് എല്ലാവരും ചിന്തിക്കാൻ തുടങ്ങി. പക്ഷേ സിനിമ പൂർത്തിയാക്കി വീട്ടിലേക്ക് പോയതിന്‍റെ ആശ്വാസം ഉണ്ടായിരുന്നു. ഒരു കഥാപാത്രത്തിന്‍റെ സ്വഭാവത്തിൽ നിന്ന് പുറത്തുകടക്കാൻ എനിക്ക് പ്രയാസമില്ല.

ചോദ്യം – അമ്മൂമ്മയും നടിയുമായ സുചിത്ര സെന്നിന്‍റെ മുഖവുമായി സാമ്യം ഉണ്ടല്ലോ.

ഉത്തരം – 17-ാം വയസ്സിൽ ഞാൻ അഭിനയിക്കാൻ വന്നപ്പോൾ ബംഗാളിൽ എന്നിൽ ഒരുപാട് സമ്മർദ്ദങ്ങളും താരതമ്യങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു. അപ്പോൾ ഞാൻ വളരെ പരിഭ്രാന്തയായിരുന്നു. എന്‍റെ ആദ്യ സിനിമ ‘ഗോഡ് മദർ’ ആയിരുന്നു, എന്നാൽ ‘ചോഖർ ബാലി’ എന്ന ചിത്രത്തിന് ശേഷം ആളുകൾ എന്നെ റൈമ സെൻ എന്ന നടി ആയി കണക്കാക്കി തുടങ്ങി.

ചോദ്യം – ഈ സിനിമ ചെയ്യാനുള്ള പ്രധാന കാരണം എന്തായിരുന്നു?

ഉത്തരം – കാസ്റ്റിംഗ് ഡയറക്ടറും സംവിധായകനുമായ അതുൽ മോംഗിയയ്‌ക്കൊപ്പം പ്രവർത്തിക്കാൻ എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു, നേരത്തെ അദ്ദേഹത്തോടൊപ്പം ഒരു അഭിനയ വർക്ക്‌ഷോപ്പ് ചെയ്യാൻ ഞാൻ ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഓഫീസിൽ നിന്ന് എനിക്ക് ഒരു കോൾ വന്നു, അദ്ദേഹം ‘മായി ‘ സിനിമ ചെയ്യാൻ പോകുന്നു. ‘അതിലേക്കു എന്‍റെ മുഖം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നു, ഞാൻ വളരെ സന്തോഷത്തോടെ ഓഫീസിൽ എത്തി സ്ക്രീൻ ടെസ്റ്റ് നടത്തി. സെലക്ട് ആയപ്പോൾ സ്ക്രിപ്റ്റ് തന്നു. പുരുഷന്മാരുടെ ലോകത്ത് ശക്തയായ ഒരു സ്ത്രീയെന്ന നിലയിൽ എന്‍റെ വേഷം ഞാൻ ഇഷ്ടപ്പെട്ടു, ഞാൻ ഒരിക്കലും അത്തരമൊരു വേഷം ചെയ്തിട്ടില്ല.

ചോദ്യം – നിങ്ങളുടെ ലളിതമായ ഇമേജിൽ നിന്ന് അത്തരമൊരു വേഷം ചെയ്യാൻ നിങ്ങൾ എത്രത്തോളം തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്?

ഉത്തരം – ഞാൻ 10 ദിവസത്തെ ധ്യാനം നടത്തി, അതിൽ വർക്ക്ഔട്ടുകൾ മുതൽ സ്ക്രിപ്റ്റുകൾ വായിക്കുന്നത് വരെ അഭിനയത്തിന്‍റെ പരിശീലനമായിരുന്നു. അത്തരമൊരു വർക്ക്ഷോപ്പ് മനസ്സാക്ഷിക്ക് വളരെയധികം സമാധാനം നൽകുന്നു. അത് കഥാപാത്രത്തിലേക്ക് പ്രവേശിക്കുന്നത് എളുപ്പമാക്കുന്നു. ലഖ്‌നൗ ഷൂട്ടിംഗിന് പോകുന്നതിന് മുമ്പ് ഞങ്ങൾ എല്ലാവരും അത് ചെയ്തു, അതിന്‍റെ പ്രയോജനം എനിക്ക് ലഭിച്ചു. ഇതുകൂടാതെ, ഈ റോളിൽ എനിക്ക് മുടി മുറിക്കേണ്ടി വന്നു, എന്‍റെ മുടി നീളമുള്ളതാണ്, പക്ഷേ ഹെയർ കട്ട് ആ വേഷത്തിന് ആത്മവിശ്വാസം നൽകി.

ചോദ്യം – ഈ റോളുമായി നിങ്ങൾക്ക് എത്രത്തോളം ബന്ധമുണ്ട്?

ഉത്തരം – എനിക്ക് നീലത്തിന്‍റെ റോളുമായി ഒരു പരിധി വരെ ബന്ധപ്പെടാൻ കഴിയും, കാരണം നീലം ഒരിക്കലും തന്‍റെ വികാരം പ്രകടിപ്പിക്കുന്നില്ല. കേശവ് എന്ന ഒരു വ്യക്തിയോട് മാത്രമാണ് അവൾ തന്‍റെ വികാരം പ്രകടിപ്പിക്കുന്നത്. ഞാനും എന്‍റെ വികാരങ്ങൾ വലിയ അളവിൽ പ്രകടിപ്പിക്കുന്നില്ല. എനിക്ക് പുരുഷന്മാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം.

ചോദ്യം – ഹിന്ദി, ബംഗാളി സിനിമകൾ തമ്മിൽ എന്തെങ്കിലും വ്യത്യാസം തോന്നുന്നുണ്ടോ?

ഉത്തരം – ഭാഷ മാത്രം വ്യത്യസ്തമാണ്, എന്നാൽ ഷൂട്ടിംഗ് ഒന്നുതന്നെയാണ്. ഇവിടെയും ജോലിയുടെ സമ്മർദ്ദമുണ്ട്. കഥകളിലെ മാറ്റം കൊണ്ട് ഓരോരുത്തർക്കും പലതരത്തിലുള്ള കഥാപാത്രങ്ങൾ ലഭിക്കുന്നു. ഒരു നിയന്ത്രണവുമില്ല, എല്ലാ കലാകാരന്മാർക്കും അവരുടെ ഇഷ്ടത്തിനനുസരിച്ച് എല്ലാം ചെയ്യാം. എന്‍റെ അഭിപ്രായത്തിൽ ഇതാണ് ഭാവി.

ചോദ്യം – അമ്മ മൂൺമൂൺ സെന്നിനെ കുറിച്ച് നിങ്ങൾ എപ്പോഴും ഓർക്കുന്ന കാര്യം എന്താണ്?

ഉത്തരം – എന്‍റെ അമ്മ ഇപ്പോഴും എന്‍റെ വിമർശകയാണ്. എന്‍റെ സിനിമ കാണുമ്പോഴെല്ലാം അഭിനയം ശരിയല്ലെങ്കിൽ എങ്ങനെ ചെയ്യണമെന്ന് എന്നോട് പറയാറുണ്ട്. ഇതുകൂടാതെ, പല ബംഗാളി സിനിമകളിലും എന്‍റെ അമ്മ വസ്ത്രത്തിന്‍റെ സ്റ്റൈലിംഗും ചെയ്തിട്ടുണ്ട്, ഇത് എന്‍റെ കഥാപാത്രത്തിലേക്ക് പ്രവേശിക്കുന്നത് എനിക്ക് എളുപ്പമാക്കുന്നു.

ചോദ്യം – ഇത്രയധികം സിനിമകളിൽ ഹൃദയത്തോട് ഏറ്റവും അടുത്തത് ഏത് സിനിമയാണ്, എന്തുകൊണ്ട്?

ഉത്തരം – എന്‍റെ ആദ്യ സിനിമ ‘ഗോഡ് മദർ’ ആയിരുന്നു, വഴിത്തിരിവ് ‘ചോഖർ ബാലി’ ആയിരുന്നു. ഇപ്പോൾ എന്‍റെ സിനിമ ‘മായി ‘ ആണ്, അതിൽ ഞാൻ 2 വർഷം ചെലവഴിച്ചു.

ചോദ്യം – എന്താണ് നിങ്ങളുടെ സൗന്ദര്യമന്ത്രം?

ഉത്തരം – ഇതിൽ ഞാൻ എന്‍റെ മാതാപിതാക്കളോട് നന്ദി പറയുന്നു, എനിക്കും എന്‍റെ സഹോദരി റിയയ്ക്കും അവരുടെ ജീൻ ലഭിച്ചു. ലളിതമായ ഭക്ഷണവും ഉറക്കവും ഉണ്ടെങ്കിൽ ചർമ്മം തിളങ്ങുന്നു. ഇതുകൂടാതെ, ഞാൻ വളരെ ഭക്ഷണപ്രിയയാണ്, ഡയറ്റ് ചെയ്യരുത്, എല്ലാത്തരം വിഭവങ്ങളും കഴിക്കരുത്, എനിക്ക് സമയം കിട്ടുമ്പോൾ, ആഴ്ചയിൽ 3-4 ദിവസം ജിമ്മിൽ പോകും

ചോദ്യം – ഏതൊക്കെ സിനിമകളാണ് അടുത്തതായി വരാൻ പോകുന്നത്?

ഉത്തരം – അടുത്തതായി എന്‍റെ ‘രക്തോ കർബി’ എന്ന ബംഗാളി വെബ് സീരീസ് ഉണ്ട്, ഒരു തമിഴ് സിനിമ വരാൻ പോകുന്നു.

ചോദ്യം – ബോൾഡ് ഫോട്ടോ ഷൂട്ട് നെ ക്കുറിച്ച് എന്താണ് പറയാൻ ആഗ്രഹിക്കുന്നത്?

ഉത്തരം – ആളുകളുടെ മനസ്സ് മനസ്സിലാക്കാൻ വേണ്ടിയാണ് ഞാൻ ഈ ഷൂട്ട് ചെയ്തത്. എത്ര വിവാദങ്ങൾ ഉണ്ടായാലും ഏറ്റവുമധികം ലൈക്കുകൾ കിട്ടിയത് ഇതിനാണ്. ഇതുവരെ ചെയ്ത വേഷങ്ങൾക്കെല്ലാം ആരാധകരുടെ എണ്ണം വർദ്ധിച്ചിട്ടില്ലെങ്കിലും ഈ ചിത്രീകരണത്തിന് ശേഷം ഒരുപാട് പേരുടെ ലൈക്കുകൾ കണ്ടപ്പോൾ തന്നെ ഈ അവതാരത്തിലും പ്രേക്ഷകർ എന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് മനസ്സിലായി. യഥാർത്ഥത്തിൽ, ജോലി എപ്പോഴും കംഫർട്ട് സോണിന് പുറത്തായിരിക്കണം.

ചോദ്യം – ഇക്കാലത്തും ഗാർഹിക പീഡനങ്ങൾ, അതിക്രമങ്ങൾ എന്നിവ ദൃശ്യമാണ്?

ഉത്തരം – യഥാർത്ഥത്തിൽ ഇന്നത്തെ സ്ത്രീകൾക്ക് മുന്നോട്ട് വന്ന് സംസാരിക്കാൻ കഴിയും, അത് നേരത്തെ സാധ്യമല്ലായിരുന്നു. അവളുടെ ശബ്ദം പണ്ട് അടിച്ചമർത്തപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ അത് സംഭവിക്കുന്നില്ല. ഇപ്പോൾ സ്ത്രീകൾക്ക് എല്ലാവരുടെയും മുന്നിൽ സ്വന്തം വാക്കുകൾ പറയാൻ കഴിയും. പീഡനം തുറന്നു പറയാൻ സ്ത്രീകൾ തയ്യാറാവണം.

ചോദ്യം – അമ്മമാർക്കായി എന്ത് സന്ദേശം നൽകാനാണ് ആഗ്രഹിക്കുന്നത്?

ഉത്തരം – എല്ലാ അമ്മമാരോടും ഞാൻ പറയുന്നു അമ്മ ഒരിക്കലും ദുർബലയല്ല. ആ സ്നേഹം, ആ യാത്ര, സങ്കടം, വേദന എന്നിവ എല്ലാ സാഹചര്യങ്ങളിലും മുന്നോട്ട് പോകാനുള്ള ധൈര്യം നൽകുന്നു. ഇക്കാലത്ത് ദുരുപയോഗം ചെയ്യപ്പെടുന്ന അമ്മമാരെ പല എൻജിഒകളും നന്നായി പരിപാലിക്കുന്നു, അവർക്ക് നിരവധി സൗകര്യങ്ങൾ നൽകുന്നുണ്ട്, അങ്ങനെ അവർ എന്തെങ്കിലും സമ്പാദിച്ച് സ്വയം പര്യാപ്തരാകുന്നു.

പ്രിയ മാറിടങ്ങളെ നിങ്ങൾക്ക് നന്ദി

ബോളിവുഡ് ആയാലും ടെലിവിഷൻ ആയാലും താരങ്ങൾ പലരും അവരുടെ അസുഖങ്ങൾ തുറന്നു പറയാൻ തയ്യാറാവില്ലായിരുന്നു. എന്നാൽ ഇപ്പോൾ കാലം മാറി. തങ്ങളുടെ വേദന ആരാധകരുമായി പങ്കുവെക്കാൻ താരങ്ങൾ മടി കാണിക്കാറില്ല. സ്തനാർബുദവുമായുള്ള പോരാട്ടത്തെക്കുറിച്ച് നടി ഛവി മിത്തൽ ആരാധകരുമായി തന്‍റെ അനുഭവം പങ്കുവെച്ചു.

കാൻസർ രോഗ ബാധ

 

View this post on Instagram

 

A post shared by Chhavi Mittal (@chhavihussein)

തുംഹാരി ദിശ, നാഗിൻ, വിരാസത്, ഘർ കി ലക്ഷ്മി ബേട്ടിയാം തുടങ്ങിയ ടിവി ഷോകളുടെ ഭാഗമായ നടി ഛവി മിത്തൽ തന്‍റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാമിൽ ഒരു ഫോട്ടോ പങ്കിട്ട് അടിക്കുറിപ്പിൽ എഴുതി-

‘പ്രിയപ്പെട്ട മാറിടമേ, ഈ പോസ്റ്റ് നിങ്ങളെ സ്തുതിക്കുന്നതിനാണ്. നീ എനിക്ക് വലിയ സന്തോഷം തന്നപ്പോഴാണ് ഞാൻ ആദ്യമായി നിന്‍റെ മാജിക് കാണുന്നത്. പക്ഷേ എന്‍റെ രണ്ടു മക്കൾക്കും ഭക്ഷണം കൊടുത്തപ്പോൾ നിന്‍റെ പ്രാധാന്യം വർദ്ധിച്ചു. ഇപ്പോൾ നിങ്ങളിൽ ഒരാൾ സ്തനാർബുദത്തിനെതിരെ പോരാടുമ്പോൾ നിങ്ങളോടൊപ്പം നിൽക്കാനുള്ള എന്‍റെ ഊഴമാണ്. ഇത് സംഭവിക്കുന്നത് നല്ല കാര്യമല്ല, പക്ഷേ ഇതിന്‍റെ പേരിൽ നിരാശപ്പെടേണ്ട ആവശ്യമില്ല. ഇത് എളുപ്പമല്ല, പക്ഷേ ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യവുമല്ല. ഞാൻ വീണ്ടും അങ്ങനെ കാണില്ലായിരിക്കാം, പക്ഷേ രോഗം വന്നാൽ വ്യത്യസ്തനാകേണ്ടതില്ല. സ്തനാർബുദത്തെ അതിജീവിച്ച എല്ലാവർക്കും ആശംസകൾ. ഇന്ന് ഞാൻ നിങ്ങളിൽ നിന്ന് എത്രമാത്രം പ്രചോദനം ഉൾക്കൊള്ളുന്നുവെന്ന് നിങ്ങൾക്കറിയില്ല.

ആരാധകരുടെ പ്രാർത്ഥന

നടി ഛവി മിത്തലിന്‍റെ പോസ്റ്റ് ഷെയർ ചെയ്യപ്പെടുമ്പോൾ തന്നെ ആരാധകരുടെയും സെലിബ്രിറ്റികളുടെയും അനുഗ്രഹങ്ങൾ നിറഞ്ഞ സന്ദേശങ്ങളാണ് കാണുന്നത്. അതേസമയം, ഈ ആവേശം നിലനിർത്താൻ ആരാധകരും ഇവരോട് പറയുന്നു. 20 ദിവസം മുമ്പാണ് നടി തന്‍റെ അസുഖത്തെ കുറിച്ച് അറിഞ്ഞത്, തുടർന്ന് സമഗ്രമായ ചികിത്സയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തി.

ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാനയുടെ ഭാര്യ താഹിറ കശ്യപ്, ടിവി നടി ഷഗുഫ്ത അലി എന്നിവർക്ക് കാൻസർ ബാധിച്ചിരുന്നു.  നിരവധി സെലിബ്രിറ്റികൾ ഈ രോഗം ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും, വർഷങ്ങൾക്ക് ശേഷം സെലിബ്രിറ്റികൾ രോഗത്തിനെതിരെ ഉള്ള പോരാട്ടത്തിൽ വിജയിച്ചു.

Sonam Kapoor ബേബി ബമ്പ് ഫോട്ടോഷൂട്ട്‌

ബോളിവുഡിലെ ഫാഷനിസ്റ്റ എന്നറിയപ്പെടുന്ന നടി സോനം കപൂർ അടുത്തിടെ ആണ് താൻ ഗർഭിണിയാണെന്ന വാർത്ത പുറത്ത് പറഞ്ഞത്.

 

View this post on Instagram

 

A post shared by Sonam Kapoor Ahuja (@sonamkapoor)

ഭർത്താവ് ആനന്ദ് അഹൂജയ്‌ക്കൊപ്പം സോനം കപൂർ മുംബൈയിൽ തന്‍റെ പുതിയ സ്റ്റോർ തുറക്കാൻ എത്തിയപ്പോഴാണ് സോനം കപൂറിന്‍റെ ബേബി ബമ്പ് ലുക്ക് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

 

View this post on Instagram

 

A post shared by Sonam Kapoor Ahuja (@sonamkapoor)

സോനം കപൂറിന്‍റെ  ലുക്കിനെക്കുറിച്ച് പറയുമ്പോൾ, നേവി ബ്ലൂ സ്യൂട്ടിനൊപ്പം വെള്ള ഫിറ്റ് ടോപ്പിൽ അവർ വളരെ സുന്ദരിയായി കാണപ്പെട്ടു. ഗർഭിണിയാണെന്ന വാർത്ത പങ്കുവെക്കുന്നതിനിടെയായിരുന്നു പുതിയ ചിത്രങ്ങൾ വൈറൽ ആയത്. താൻ അമ്മയാകാൻ പോകുകയാണെന്ന് ആണ് അവർ സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചത്. കറുത്ത നിറത്തിലുള്ള വസ്ത്രത്തിൽ സോനം കപൂറിന്‍റെ ബേബി ബമ്പ് വ്യക്തമായി കാണാമായിരുന്നു. ആരാധകർ സോനം കപൂറിനെ അഭിനന്ദിക്കുകയും ചെയ്തു.

 

View this post on Instagram

 

A post shared by Sonam Kapoor Ahuja (@sonamkapoor)

ഫാഷനിസ്റ്റ സോനം കപൂർ

ബോളിവുഡ് നടി സോനം കപൂർ തന്‍റെ ഫാഷൻ സെൻസിന്‍റെ പേരിൽ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലായി തുടരുന്നു. ഇന്ത്യൻ ലുക്കിലും വെസ്റ്റേൺ ലുക്കിലും സോനം കപൂർ വളരെ സുന്ദരിയാണ്. അതേസമയം പല ഫാഷൻ ഷോകളിലും നടിയുടെ സ്പെഷ്യൽ ലുക്ക് കണ്ടിട്ടുണ്ട്. എന്തായാലും സോനം കപൂറിന്‍റെ പ്രെഗ്നൻസി കളക്ഷൻ എങ്ങനെയായിരിക്കുമെന്ന് നോക്കാം.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें