ടോപ്പ് യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിക്കൽ കോഴ്സ് ചെയ്യാൻ രോഷന് അഡ്മിഷൻ കിട്ടിയപ്പോൾ സന്തോഷമായിരുന്നു. രോഷന്‍റെ മാതാപിതാക്കൾക്ക്. അതിനായി തന്‍റെ സമ്പാദ്യം മുഴുവൻ എടുത്തു. പിന്നെ വിദ്യാഭ്യാസ വായ്പയും എടുത്തു. എന്നാൽ കോഴ്സ് കഴിഞ്ഞ് വായ്പ തിരിച്ചടയ്ക്കാൻ പിതാവ് ബുദ്ധിമുട്ടാൻ തുടങ്ങിയപ്പോൾ വിദ്യാഭ്യാസ വായ്പയുടെ ഇഎംഐ സ്വയം അടയ്ക്കാൻ രോഷനോട് പിതാവ് ആവശ്യപ്പെട്ടു. ഇതിന് രോഷൻ മറുപടി പറഞ്ഞത് എന്നെ പഠിപ്പിക്കേണ്ടത് നിങ്ങളുടെ കടമയാണെന്നാണ്. നിങ്ങൾ മാത്രമല്ല, എല്ലാ മാതാപിതാക്കളും അവരുടെ മക്കൾക്ക് വേണ്ടി ഇത് ചെയ്യുന്നുണ്ട് എന്നും രോഷൻ ഓർമ്മിപ്പിച്ചു.

പഠനത്തിനായി സ്വന്തം സമ്പാദ്യത്തോടൊപ്പം വിദ്യാഭ്യാസ വായ്പയും എടുത്തു കൊടുത്ത് മകനെ പഠിപ്പിച്ചു. ജോലി കിട്ടി ലക്ഷങ്ങൾ സമ്പാദിച്ചിട്ടും വിദ്യാഭ്യാസ വായ്പയുടെ ഇഎംഐ അടയ്ക്കാൻ മകൻ വിസമ്മതിക്കുന്നുവെന്നറിഞ്ഞപ്പോൾ ആ പിതാവ് വളരെ സങ്കടപ്പെട്ടു. എന്തൊരു അവസ്‌ഥ ആണ് ഇത്.

രോഷന്‍റെ അച്‌ഛന്‍റെ കാര്യത്തിൽ മാത്രമല്ല, പല മാതാപിതാക്കൾക്കും ഇത് സംഭവിക്കുന്നു. ചില സാഹചര്യങ്ങളിൽ കുട്ടികൾ മനസ്സിലാക്കുകയും വിദ്യാഭ്യാസ വായ്പ തിരിച്ചയ്ക്കുകയും വേണം, അതിലൂടെ മാതാപിതാക്കളുടെ പിന്തുണയായി മാറാനും അവരുടെ ഭാരം ലഘൂകരിക്കാനും കഴിയും.

ഏത് സാഹചര്യത്തിലാണ് മാതാപിതാക്കൾക്ക് മക്കളോട് വായ്പ അടയ്ക്കാൻ ആവശ്യപ്പെടാൻ കഴിയുക, എന്ന് നോക്കാം.

ജോലി നഷ്ടമായാൽ

നിങ്ങളുടെ വീട്ടിലെ അന്ന ദാതാവ് പിതാവാണ്. എന്തെങ്കിലും കാരണത്താൽ അദ്ദേഹത്തിന് ജോലി നഷ്ടപ്പെടുകയോ അല്ലെങ്കിൽ ഒരു അപകടം മൂലം ജോലി ചെയ്യാൻ കഴിയാതിരിക്കുകയോ ചെയ്താൽ വിദ്യാഭ്യാസ വായ്പയുടെ ഇഎംഐ അടയ്ക്കാൻ കുടുംബത്തിന് നിങ്ങളോട് ആവശ്യപ്പെടാം. ഇത്തരമൊരു സാഹചര്യത്തിൽ മോശമായി പ്രതികരിക്കരുത്, മക്കൾക്ക് പഠിക്കാൻ വേണ്ടി മാത്രമാണ് കടം വാങ്ങിയതെന്ന അച്‌ഛന്‍റെ അവസ്‌ഥ മനസ്സിലാക്കുക. അതിനാൽ ഇപ്പോൾ ഇഎംഐ അടയ്ക്കേണ്ടത് നിങ്ങളുടെ കടമയാണ്.

സഹോദരിയുടെ വിവാഹത്തിൽ

പഠനകാലത്ത് മാതാപിതാക്കൾ നിങ്ങളുടെ സഹോദരിയെക്കാൾ നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കാം. അതിനാൽ സഹോദരിയുടെ വിവാഹത്തിന് ആവശ്യമായത്ര പണം അവർക്ക് ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല എന്നിരിക്കട്ടെ. സഹോദരിയുടെ വിവാഹത്തിന് പണം ആവശ്യമായി വരുമ്പോൾ നിങ്ങൾ എടുത്ത വിദ്യാഭ്യാസ വായ്പയുടെ ഇഎംഐ തിരിച്ചടയ്ക്കാൻ അവർ ആവശ്യപ്പെടുമ്പോൾ, അവരെ നിരസിക്കരുത്. വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാൻ പ്രാപ്തനാണ്. കൂടാതെ, സഹോദരിയുടെ വിവാഹത്തിൽ ഞാൻ പൂർണ്ണമായും സഹായിക്കും എന്ന് പറയാനും സാധിക്കുമെങ്കിൽ വളരെ നല്ലത്.

അസുഖത്തിന്‍റെ കാര്യത്തിൽ

കുടുംബത്തിൽ ഒരാൾക്ക് എപ്പോൾ അസുഖം വരുമെന്നും കുടുംബത്തിൽ അടിയന്തിര സാഹചര്യം ഉണ്ടാകുമെന്നും ആർക്കും അറിയില്ല. മരുന്നിന്‍റെ വില വർദ്ധിക്കുന്നത് കാരണം, കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ട്. വീണ്ടും ഭാരം വർദ്ധിച്ചു കൊണ്ടിരിക്കുന്നു, അത് അവരെ വിഷമിപ്പിക്കുന്നുവെങ്കിൽ വിദ്യാഭ്യാസ വായ്പ സ്വയം തിരിച്ചടയ്ക്കാൻ പിതാവ് നിങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ ദേഷ്യപ്പെടരുത്, പകരം അവസ്‌ഥ മനസ്സിലാക്കാൻ ശ്രമിക്കുക. ഇപ്പോൾ വായ്പ തിരിച്ചടയ്ക്കേണ്ടത് നിങ്ങളുടെ കടമയാണ്. അതിനാൽ അത് ഭാരമായി കണക്കാക്കരുത്. മാതാപിതാക്കൾക്ക് പൂർണ്ണ പിന്തുണ നൽകുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...