ഓഫീസ് മാനേജ്മെന്‍റ് പോലെ തന്നെ ഹോം മാനേജ്മെന്‍റ് ഒരു കലയാണ്. ഉദ്യോഗസ്ഥ, വീട്ടമ്മ എന്നീ ഇരട്ട റോളുകൾ ഭംഗിയായി നിർവ്വഹിക്കുന്ന സ്ത്രീകളെ കണ്ട് നമ്മുക്ക് ആശ്ചര്യം തോന്നാറില്ലേ... നല്ല പ്ലാനിംഗും അടുക്കും ചിട്ടയുമാണ് ഇവരുടെ വിജയരഹസ്യം. വീട്ടിൽ അപ്രതീക്ഷിതമായെത്തുന്ന അതിഥികൾക്ക് പോലും സ്വാദിഷ്ഠമായ വിഭവങ്ങൾ തയ്യാറാക്കി നൽകാനാകും. ശരിയായ മേനേജ്മെന്‍റിലൂടെ ബിസി ലൈഫ് പോലും ഈസിയാക്കാൻ കഴിയും.

ഉദ്യോഗസ്ഥയായാലും വീട്ടമ്മയായാലും ദിവസത്തിന്‍റെ നല്ലൊരു ഭാഗം ചെവലഴിക്കുന്നത് അടുക്കളയിലായിരിക്കും. ഉദ്യോഗസ്ഥയാണെങ്കിൽ എപ്പോഴും തിരക്കായിരിക്കും. സമയക്കുറവാണെന്ന പ്രശ്നവും ഉണ്ടാകും. മികച്ച കിച്ചൻ മാനേജ്മെന്‍റിലൂടെ നിങ്ങൾക്കും സ്മാർട്ടാകാം.

പ്ലാൻ തയ്യാറാക്കുക

ഒരാഴ്ചത്തേക്ക് എന്തെല്ലാം വിഭവങ്ങാളാണ് തയ്യാറാക്കേണ്ടത് എന്നതിനെക്കുറിച്ച് ഒരു മെനു തയ്യാറാക്കുക. കുടുംബാംഗങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ, ആരോഗ്യം എന്നിവ കണക്കിലെടുത്ത് വേണം മെനു തയ്യാറാക്കേണ്ടത്. പോഷകഗുണമുള്ള ഭക്ഷണം ദിവസവും ഉൾപ്പെടുത്താൻ ശ്രമിക്കണം.

ചേന, കൂർക്ക, ചേമ്പ്, ഉരുളക്കിഴങ്ങ്, സവാള തുടങ്ങിയവ കുറച്ചധികം വങ്ങാം. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് തുടങ്ങിയവ വൃത്തിയാക്കി കുപ്പിയിൽ സൂക്ഷിക്കാം. നാരങ്ങയും ഒരാഴ്ചത്തേക്ക് വാങ്ങാവുന്നതാണ്.

  • 100 ഗ്രാം ഇഞ്ചിയും 50 ഗ്രാം പച്ചമുളകും ഒരു ടീസ്പൂൺ വിനാഗിരി ചേർത്ത് അരച്ച് ഗ്ലാസ് കുപ്പിയിൽ സൂക്ഷിക്കാം. 20- 25 ദിവസത്തോളം കേടാവാതിരിക്കും. ഉപയോഗ ശേഷം ബാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇഡ്ഡലി, ഉപ്പുമാവ്, കറികൾ എന്നിവ തയ്യാറാക്കുന്നതിനും ഇത് ഉപയോഗിക്കാം.
  • 100 ഗ്രാം ഇഞ്ചി 20 ഗ്രാം വെളുത്തുള്ളി 50 ഗ്രാം പച്ചമുളക് എന്നിവ അരച്ച് പേസ്റ്റ് തയ്യാറാക്കാം. അൽപം വിനാഗിരി ചേർത്ത് സൂക്ഷിക്കാം. രാജ്മാ, പരിപ്പുകറി, കടലക്കറി എന്നിവയ്ക്ക് ആവശ്യാനുസരണം ഉപയോഗിക്കാം.
  • 250 ഗ്രാം സവാള, 200ഗ്രാം തക്കാളി, 50 ഗ്രാം ഇഞ്ചി, 4 ഗ്രാമ്പൂ, 4 കുരുമുളക് എന്നിവ ഒരു സ്പൂൺ എണ്ണയിൽ വറുത്തെടുക്കുക. തണുത്തശേഷം അരച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. അവശ്യാനുസരണം കറിക്ക് ഗ്രേവി ഉണ്ടാക്കുമ്പോൾ ഉപയോഗിക്കാം.
  • 200 ഗ്രാം സവാള, 100 ഗ്രാം കശുവണ്ടി, 2 വയണയില, 2 ഗ്രാമ്പൂ, ഒരു കഷ്ണം കറുവാപ്പട്ട എന്നിവ പാലിൽ മുക്കി വെച്ച ശേഷം തിളപ്പിക്കുക. ഇത് അരച്ച് പേസ്റ്റാക്കുക. വൈറ്റ് ഗ്രേവി വിഭവങ്ങൾ തയ്യാറാക്കുമ്പോൾ ആവശ്യാനുസരണം ഉപയോഗിക്കാം.

റെഡിമെയ്ഡ് മസാലപ്പൊടി, സാമ്പാർപൊടി എന്നിവയ്ക്ക് പകരം ഒരാഴ്ചത്തേക്കുള്ളത് തയ്യാറാക്കി വയ്ക്കുക. കുക്കിംഗ് ഈസിയാകും, മായം കലരാത്ത ഭക്ഷണം കഴിക്കുകയും ചെയ്യാം.

സ്റ്റോർ ചെയ്യാം

തക്കാളിക്ക് വില കുറവുള്ളപ്പോൾ വാങ്ങി പ്യൂരി തയ്യാറാക്കാം. ഇത് സിപ് ലോക്ക് പൗച്ചിലട്ട് വയ്ക്കുകയോ ഐസ് ട്രേയിൽ എസാക്കി  ഫ്രിഡ്ജിൽ സൂക്ഷിക്കുകയോ ചെയ്യാം.

പാലക്ക്ചീര നന്നായി അരച്ച് പേസ്റ്റ് തയ്യാറാക്കി ക്യൂബ്സാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഒരു വർഷത്തോളം പാലക് കേടാവാതിരിക്കും. പനീർ, കാശ്മീരി പാലക് പോലെ നോർത്ത് വിഭവങ്ങൾ തയ്യാറാക്കാം.

ഏതു സീസണിലും പാലക് സുലഭമായി ലഭിക്കും. മഴക്കാലത്ത് പാലക് ഇലകളിൽ പുഴു ശല്യമുണ്ടാവാമെന്നതിനാൽ ഈ കാലാവസ്ഥയിൽ ഇവ ഒഴിവാക്കാം. ആന്‍റി ഓക്സിഡന്‍റുകൾ അടങ്ങിയ പോഷക സമ്പുഷ്ടമായ ഒന്നാണ് പാലക്. ഇത് നന്നായി കഴുകി തിളപ്പിച്ച് അരച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. റൈത്ത, കട്‍ലെറ്റ്, മാവ് മാവ് കുഴക്കുമ്പോഴും ഈ പേസ്റ്റ് ചേർക്കാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...