സ്വീകരണമുറിയിൽ ഇരുന്നാണ് നമ്മൾ കുടുംബത്തോടൊപ്പം മിക്കപ്പോഴും സമയം ചെലവഴിക്കുന്നത്. അതിനാൽ സ്വീകരണമുറി അടിപൊളി ആക്കേണ്ടത് വളരെ പ്രധാനമാണ്. വീടിന്‍റെ സ്വീകരണമുറി സീസൺ അനുസരിച്ച് മാറ്റേണ്ടതും ആവശ്യമാണ്. അങ്ങനെ എല്ലാ സീസണിലും വീട്ടിൽ വരുന്ന അതിഥികൾക്ക് നിങ്ങളുടെ സ്വീകരണമുറിയെ പ്രശംസിക്കാൻ കഴിയും.

ഈ നുറുങ്ങുകൾ സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ സ്വീകരണമുറി സൂപ്പറാക്കാം.

  1. ഭിത്തികളിൽ ചേർത്ത് സോഫകളും കസേരകളും വയ്ക്കുന്നത് ഒഴിവാക്കുക. മരം കൊണ്ട് നിർമ്മിച്ച ചെറിയ ടേബിൾ അല്ലെങ്കിൽ കോഫി ടേബിളിന് ചുറ്റും സോഫ, കസേര ഇവ വയ്ക്കുക. ഇത് വീടിന് സുഖപ്രദമായ അന്തരീക്ഷം നൽകും.
  2. നിങ്ങളുടെ വീട് വലുതാണെങ്കിൽ മേശയ്ക്കും സോഫയ്ക്കും ഇടയിൽ മതിയായ ഇടം നൽകാം.
  3. വർണ്ണാഭമായ പാഡഡ് സോഫ സെറ്റിനൊപ്പം അകത്തളത്തിൽ ഒരു വുഡൻ മേശ ഉപയോഗിക്കാം. ആധുനിക ഡിസൈൻ സോഫകളും പരവതാനികളും ഉപയോഗിച്ച് സ്വീകരണമുറി അലങ്കരിക്കാനും കഴിയും.
  4. മൃദുത്വവും ഊഷ്മളതയും നൽകാൻ, രണ്ട്- ടോൺ നിറങ്ങൾ കൊണ്ട് ചുവരുകൾ പെയിന്‍റ് ചെയ്യുക. ശൈത്യകാലത്ത്, ചുവപ്പ്, മഞ്ഞ, ക്രീം, ഓറഞ്ച് തുടങ്ങിയ ഊഷ്മള നിറങ്ങളാൽ ചുവരുകൾ പെയിന്‍റ് ചെയ്യാം. മനോഹരമായ അന്തരീക്ഷം സൂചിപ്പിക്കുന്ന വെള്ളയോ പച്ചയോ ഇടയ്ക്ക് ഉപയോഗിക്കാം.
  5. ഇന്‍റീരിയർ ഡെക്കറേഷനിൽ ലൈറ്റിംഗും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശൈത്യകാലത്ത്, മുറിയിലെ ചെറിയ വിളക്കുകൾ വഴി സ്വീകരണമുറിയുടെ ഭംഗി വർദ്ധിപ്പിക്കാനും ഊഷ്മളത കൊണ്ടുവരാനും കഴിയും.
  6. ലിവിംഗ് റൂമിന്‍റെ സീലിംഗിൽ സീലിംഗ് ലൈറ്റുകൾ, ഫ്ലോർ ലാമ്പുകൾ അല്ലെങ്കിൽ ടേബിൾ ലാമ്പുകൾ എന്നിവയിലൂടെ വെളിച്ചത്തിന്‍റെ ശരിയായ ക്രമീകരണം നടത്തി സ്വീകരണമുറിയുടെ ഭംഗി വർദ്ധിപ്പിക്കാം. ആകർഷകവും മനോഹരവുമായ മണമുള്ള മെഴുകുതിരികൾ അന്തരീക്ഷം സുഖകരവും മനോഹരവുമാക്കുന്നു.
  7. കവറുകളുള്ള തലയിണകൾ, പ്രിന്‍റ് ചെയ്ത തലയണകൾ, ഇവ സോഫയിൽ വെയ്ക്കാം. താഴെ തറയിൽ ഫുട്ട് ബോർഡോ, ചെറിയ പരവതാനിയോ ഇടുക.
  8. കുടുംബാംഗങ്ങൾക്കൊപ്പം എടുത്ത ചിത്രം സ്വീകരണമുറിയുടെ ചുമരിൽ തൂക്കിയിടുക. ഒരു ഫോട്ടോ ഗാലറി ഉണ്ടാക്കി കോഫി ടേബിളിൽ സൂക്ഷിക്കുകയും ചെയ്യാം.
  9. പുസ്തകങ്ങൾ അലമാരയിൽ സൂക്ഷിക്കുക. മുറിയുടെ മൂലകളിൽ വുഡൻ സ്റ്റാൻഡുകളോ ചെടികളോ സ്ഥാപിക്കാം അങ്ങനെ നിങ്ങളുടെ മുറി ഏറ്റവും ആകർഷകമായി കാണപ്പെടും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...