എന്താണ് ലേറ്റസ്റ്റ് ഫാഷൻ ട്രെന്‍റ് എന്നു ചോദിച്ചാൽ കിട്ടുന്ന ഉത്തരങ്ങളിൽ എപ്പോൾ നോക്കിയാലും ഈ കക്ഷി ഉണ്ടാകും! ആരാന്നല്ലേ, വേറെ ആരുമല്ല ട്രൈബൽ ഫാഷൻ! മോഡേൺ ആയാലും ട്രഡീഷണൽ ആയാലും യംഗ് ആയാലും ഓൾഡ് ആയാലും ഈ കക്ഷിയ്ക്ക് അതൊരു പ്രശ്നമേയല്ല. അത്രയും മാച്ച് ആണ് ആരുമായും. അതുകൊണ്ടാണ് ഫാഷൻ ഡിസൈനർമാരുടെ പ്രിയ സങ്കേതങ്ങളിൽ ഒന്നായി ട്രൈബൽ ഫാഷൻ മാറിയത്.
ട്രൈബൽ ഫാഷൻ, പ്രകൃതിയും മൃഗങ്ങളുമായി ഗാഢബന്ധം പുലർത്തു ന്നുണ്ട്. നാച്ചുറൽ പ്രിന്‍റ് ആണ് ഇതിന്‍റെ സവിശേഷത. ട്രൈബൽ പ്രിന്‍റുള്ള വെസ്റ്റേൺ വെയറുകൾക്ക് കൂടുതൽ ഡിമാന്‍റുണ്ട്. ഈ ഡ്രസുകൾ ഫ്യൂഷൻ ലുക്ക് നൽകുന്നതാണ്. ഒപ്പം പ്രിൻറും വളരെ ട്രെന്‍റി ആയിരിക്കും. ട്രൈബൽ ലുക്കുള്ള സാരികൾക്കും ഇപ്പോൾ ആരാധകരേറെയാണ്. സാരിയിലെ ട്രൈബൽ ഫാഷൻ ക്ലാസി ആന്‍റ് എലഗന്‍റ് ലുക്ക് ക്രിയേറ്റ് ചെയ്യും. ഐശ്വര്യ റായ് മുതൽ ജനീലിയ, ബിപാഷ വരെയുള്ളവർ ട്രൈബൽ പ്രിന്‍റ് സാരികളുടെ ആരാധകരാണ്.
ട്രൈബൽ ലുക്കിൽ ഏറ്റവും അനുയോജ്യമായത് ആഫ്രിക്കൻ പ്രിന്‍റുകൾ തന്നെയാണ്. ആഫ്രിക്കൻ പ്രിന്‍റുള്ള സ്കാർവ്സ് മുതൽ ബെഡ് ഷീറ്റ്സ്, കുഷ്യൻ ഇങ്ങനെ ഹോം ഇന്‍റീരിയർ ഡെക്കോറുകളും ആളുകൾ അന്വേഷിച്ചു കണ്ടെത്താറുണ്ട്. ആഫ്രിക്കൻ ഡിസൈനുകളുള്ള കുർത്തയും സൽവാർ സ്യൂട്ടും കൂൾ ലുക്ക് നൽകും. ഇത് ഏതു അവസരങ്ങളിലും ധരിക്കാവുന്നതുമായിരിക്കും. ജോടികളിൽ ഒരാൾ ട്രൈബൽ പ്രിന്‍റുള്ള പാന്‍റ് ഉപയോഗിക്കുകയാണെങ്കിൽ മറ്റേയാൾക്ക് ഷർട്ടോ ടോപ്പോ യൂസ് ചെയ്യാവുന്നതാണ് ട്രൈബൽ പ്രിന്‍റുള്ള പലാസോയും ക്രോഫ് ടോപ്പും വളരെ കൂൾ ആയി ക്യാരി ചെയ്യാം.
ജ്വല്ലറി
വസ്ത്രത്തിലുള്ളതിനേക്കാൾ കൂടുതൽ വെറൈറ്റി ആഭരണങ്ങളിലുമുണ്ട്. ട്രൈബൽ ഇയറിംഗ്സ് യുവതികൾ മുതൽ പ്രായമായവർക്കു വരെ ധരിക്കാൻ അനുയോജ്യമാണ്. ട്രഡീഷണലോ, വെസ്റ്റെണോ ആയ ഏതു ഫാഷന്‍റെ കൂടെയും ട്രൈബൽ ജ്വല്ലറി ഇണങ്ങും. ആദിവാസി മേഖലകളിൽ ജീവിക്കുന്ന സ്ത്രീകൾ വളരെ ഹെവിയായ ആഭരണങ്ങളാണ് ധരിക്കാറുള്ളത്. എന്നാൽ ഡിസൈനർ നിർമ്മിതമായ ട്രൈബൽ ആഭരണങ്ങൾക്ക് കനം കുറവായിരിക്കും. അഷ്ടധാതുക്കളും, ചെമ്പും വെള്ളിയും ചേർത്തു നിർമ്മിക്കുന്ന ട്രൈബൽ ജ്വല്ലറി ഇൻഡോ വെസ്റ്റേൺ ഔട്ട് ഫിറ്റിനും നന്നായി ചേരും. അനിമൽ ജ്വല്ലറി, ടർറ്റിൽ റിംഗ്, ഔൾ ചെയ്ൻ, പാരറ്റ് ഇയറിംഗ്സ് ലീഫ് സെറ്റ് ഇതൊക്കെ നല്ല മാർക്കറ്റ് ഉള്ള ഡിസൈനുകളാണ്.
വെള്ളി ആഭരണങ്ങൾക്കൊപ്പം വൈറ്റ്, ബ്ലാക്ക് മെറ്റൽ ഇയറിംഗ്സും ട്രൈബൽ ബോഹോ ബാംഗിൾസും വ്യത്യസ്തമായ ലുക്ക് നൽകും. ബോഹോ ബാംഗിൾസ്, ബേസ് ലെറ്റ് പോലെയും ധരിക്കാം.
ട്രൈബൽ പ്രിന്‍റുള്ള സ്കാർഫ് സ്മാർട്ട് ലുക്ക് ലഭിക്കാൻ വളരെ നല്ലതാണ്. ജീൻസ്, കുർതി ഇങ്ങനെ ന്യൂജെൻ ഡ്രസിനൊപ്പം ഇത് നന്നായി മാച്ച് ചെയ്യും. ഫോർമലോ, കാഷ്വലോ ആയ ട്രൈബൽ പ്രിന്‍റഡ് സ്കാർഫ് ഏത് ഔട്ട്ഫിറ്റിനൊപ്പവും ധരിക്കാം. പ്ലെയ്ൻ കളർ ഡ്രസ് ധരിക്കുമ്പോൾ ട്രൈബൽ പ്രിന്‍റഡ് സ്കാർഫ് വളരെ നല്ലതായിരിക്കും. ഡ്രസിനും കൂടുതൽ ഭംഗി തോന്നാൻ ഈ സിംപിൾ ട്രിക്ക് സഹായിക്കും. ബ്രോച്ചുകൾ ഇഷ്ടമാണെങ്കിൽ സാരിക്കൊപ്പം ട്രൈബൽ ബ്രോച്ച് യൂസ് ചെയ്യാം.