സീതാരാമം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മൃണാൽ ഠാക്കൂർ എന്ന നോർത്ത് ഇന്ത്യൻ സുന്ദരി അങ്ങനെ മലയാളികൾക്ക് പ്രിയപ്പെട്ട നടിയായി. ആ ചിത്രം പാൻ- ഇന്ത്യ ഹിറ്റാവുകയും ചെയ്തു. ദുൽഖർ സൽമാനുമായുള്ള അവരുടെ രസതന്ത്രം വളരെയധികം വിലമതിക്കപ്പെട്ടു. മാത്രമല്ല, അവരുടെ ശക്തമായ സ്ക്രീൻ സാന്നിധ്യവും റിയലിസ്റ്റിക് സൗന്ദര്യവും ഏറെ ചർച്ച ചെയ്യപ്പെട്ടു. സീതാരാമം സോഷ്യൽ മീഡിയയിൽ ജനപ്രീതി ഉയർത്തി എന്നതിൽ സംശയമില്ല. ഈ സിനിമയിലെ ലുക്ക് കണ്ട് അന്തരിച്ച മധുബാലയുമായും ചിലർ താരതമ്യപ്പെടുത്തി.

“ആളുകൾ എന്നെ മധുബാലയായി താരതമ്യപ്പെടുത്തി കണ്ടപ്പോൾ ഞാൻ ശരിക്കും സന്തോഷിച്ചു. മധുബാലയുമായി ബന്ധപ്പെട്ട ചിത്രം ഭാവിയിൽ ഉണ്ടാവുമെങ്കിൽ, അത് അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു പാട്ടോ നാടകമോ സിനിമയോ അല്ലെങ്കിൽ ഒരൊറ്റ സീനോ ആണെങ്കിലും, അതിൽ ഒരു ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു” മൃണാൾ പറയുന്നു.

സീതാരാമം എന്ന ചിത്രത്തിനു ശേഷം സോഷ്യൽ മീഡിയ വഴിയും നേരിട്ടും ഒരുപാടു അഭിനന്ദനങ്ങൾ ലഭിച്ചു എന്നാൽ താൻ സോഷ്യൽ മീഡിയയിൽ അത്ര മിടുക്കി അല്ലെന്ന് മൃണാൾ സമ്മതിക്കുന്നു. “വികാരങ്ങളുടെ പ്രകടനമായതിനാൽ നാം വാട്സ്ആപ്പ് ഫോർവേഡുകളും ഇമോജികളും ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, കൈ കൊണ്ട് എഴുതിയ കത്തുകളാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ചിലപ്പോഴൊക്കെ ഇതിനായി കുറച്ച് പരിശ്രമിക്കുകയും പ്രതികരണങ്ങൾ എഴുതി സ്നേഹം പങ്കിടുകയോ ചെയ്യേണ്ടതുണ്ട്. അങ്ങനെ ഒരു പ്രണയലേഖനത്തിനായി ഞാൻ സത്യമായും കാത്തിരിക്കുകയാണ്.” മൃണാൾ ചിരിച്ചു കൊണ്ട് പറയുന്നു.

“ദുൽഖർ സൽമാനുമൊത്തുള്ള അഭിനയം വളരെ രസകരമായിരുന്നു. ഒരു റൊമാന്‍റിക് സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ദുൽഖറിന് ആദ്യം സംശയമുണ്ടായിരുന്നെങ്കിലും, ചിത്രം കരാർ ഒപ്പിട്ടതിന് ശേഷം ഏറെ ശ്രദ്ധിച്ചാണ് ചെയ്തത്. അദ്ദേഹം ഒരു അസാധാരണ നടനാണ്. ഒരു മികച്ച മനുഷ്യനാണ്. അദ്ദേഹവുമായി വീണ്ടും സ്ക്രീൻ സ്പേസ് പങ്കിടാൻ എനിക്ക് ആഗ്രഹം ഉണ്ട്. അതുകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമാക്കാരേ, ദുൽഖറിനും എനിക്കും ഒരു മികച്ച തിരക്കഥയുണ്ടെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ദയവായി ഞങ്ങളെ ഒരുമിച്ച് അവതരിപ്പിക്കൂ, “മൃണാലിന്‍റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണിത്.

സ്ക്രീനിൽ അവതരിപ്പിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് സീത. ഒരു അഭിനേതാവ് എന്ന നിലയിൽ തനിക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി സംവിധായകന്‍റെ കാഴ്ചപ്പാടിനോട് നീതി പുലർത്തുക എന്നതായിരുന്നുവെന്ന് അവർ സമ്മതിക്കുന്നു. തനിക്ക് അത് ചെയ്യാൻ കഴിഞ്ഞതിൽ സംതൃപ്തി തോന്നുന്നു. “കഥാപാത്രങ്ങളായി മാറിക്കഴിഞ്ഞാൽ പിന്നെ ഒരു ശക്തി തോന്നുന്നു. സീത ചെയ്തത് അങ്ങനെയാണ്. അതാണ് സോണിയയും ചെയ്‌തത്. അതാണ് സുപ്രിയ (സൂപ്പർ 30), വിദ്യ (ജേഴ്സി), സൗമ്യ (ധമാക്ക) എന്നോട് ചെയ്‌തത്.”

തനിക്കായി എഴുതിയ കഥാപാത്രങ്ങളുടെ നല്ല ഗുണങ്ങൾ സ്വയം തെരഞ്ഞെടുക്കുമ്പോൾ അത് തന്നെ മികച്ച വ്യക്തിയും മികച്ച നടിയുമാക്കുന്നു എന്ന് മൃണാൾ വിശ്വസിക്കുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...