ജനപ്രിയ സീരിയൽ താരം മൗനി റോയിയുടെ വിവാഹത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. വിവാഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.
View this post on Instagram
നിരവധി ബോളിവുഡ്, ടിവി താരങ്ങൾ ഈ കൊറോണ കാലത്തു വിവാഹിതരായി... അവരിൽ ഒരാളാണ് നാഗിൻ സീരിയൽ നായിക മൗനി റോയിയും. ഗോവയിൽ വച്ചാണ് മൗനി റോയ് തന്‍റെ കാമുകൻ സൂരജ് നമ്പ്യാരുമായി വിവാഹിതരായത്. മൗനി റോയിയുടെ വിവാഹ ഫോട്ടോകളുടെ ദൃശ്യം കാണാം...
View this post on Instagram
വെള്ളയും ചുവപ്പും നിറത്തിലുള്ള സാരിയിൽ ബ്രൈഡൽ ആഭരണങ്ങൾ ധരിച്ച് മൗനി വളരെ സുന്ദരിയായിരുന്നു. അവളെ കണ്ടപ്പോൾ ഭർത്താവ് സൂരജ് നമ്പ്യാർ പോലും വിസ്മയിച്ചു.
View this post on Instagram
കൊറോണ നിബന്ധനകൾ പാലിച്ചായിരുന്നു വിവാഹം എങ്കിലും സെലിബ്രിറ്റികളുടെ നിര തന്നെ വിവാഹത്തിൽ ഉണ്ടായിരുന്നു. മൗനി റോയിയുടെ വിവാഹത്തിൽ മന്ദിര ബേദി, നടൻ അർജുൻ ബിജ്‌ലാനി, എന്നിവര്‍ ഉൾപ്പെടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു.
View this post on Instagram
മഞ്ഞൾ- മെഹന്ദി ചടങ്ങ്
മൗനി റോയിയുടെ ഹൽദി ചടങ്ങ് തെന്നിന്ത്യൻ ശൈലിയിൽ സൂപ്പർ ആയി. സുഹൃത്തുക്കളായ മന്ദിര ബേദിയും അർജുൻ ബിജ്‌ലാനിയും ചടങ്ങ് കൂടുതൽ രസകരമാക്കി ഇത് വൈറൽ ഫോട്ടോകളിൽ നിന്നും വീഡിയോകളിൽ നിന്നും കാണാൻ കഴിയും. ഇത് കൂടാതെ, മെഹന്ദി ചടങ്ങിൽ മൗനി റോയ് നൃത്തം ചെയ്തതും വളരെ ആകർഷകമായി.
View this post on Instagram
മൗനി റോയിയും സൂരജ് നമ്പ്യാരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഒരു വിവരവും പുറത്തു വീട്ടിരുന്നില്ല. അവർ ഒരിക്കലും ഡേറ്റിംഗോ വിവാഹിതരാകുമെന്നോ സ്ഥിരീകരിച്ചിട്ടില്ല. 2019 പുതുവത്സര ദിനത്തിൽ ദുബായിൽ വെച്ചാണ് ഇരുവരും ആദ്യമായി പരസ്പരം കണ്ടുമുട്ടിയതെന്നും പ്രണയത്തിലായെന്നും റിപ്പോർട്ടുണ്ട്. സൂരജ് നമ്പ്യാർ ഒരു സംരംഭകനാണ്. ബാംഗ്ലൂർ ആണ് സ്വദേശം.