കുയിലിന്‍റെ ലോകം

റോമാ നഗരത്തിലെ ധനാഢ്യന്‍റെ പ്രതീതിയുളവാക്കുന്ന കഴുകനും സൗഹൃദം കൂടാനെത്തുന്ന കുരുവികളും… പക്ഷികളുടെ ലോകം എത്ര ആകർഷകമാണ്… എന്നാൽ ഇന്ന് ഇവയുടെയൊക്കെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ടെന്നതാണ് ദുഃഖകരമായ വസ്തുത. പക്ഷികളിൽ വച്ച് എനിക്കേറെ പ്രിയങ്കരിയാണ് കുയിൽ. ഈ പക്ഷികളുടെ പാട്ട് ഇല്ലാതാകുന്നതിനെക്കുറിച്ച് ചിന്തിക്കാനേ വയ്യ. ജീവിക്കാനുള്ള പ്രതീക്ഷ നഷ്ടപ്പെടുന്നതു പോലെ…

ശരിക്കും ഒരു നാണംകുണുങ്ങി പക്ഷിയാണ് കുയിൽ. സ്വരമാധുര്യം കേട്ട് അടുത്തു ചെന്ന് നോക്കാമെന്ന് കരുതിയാൽ കുയിൽ ഉടനെ പറന്നകലും. കുയിലിന്‍റെ കൂ… കൂ… നാദം കേട്ടാണ് ഞാൻ പതിവായുണരുന്നത്. ഈ മധുര നാദം ദിനം മുഴുവനും ഊർജ്ജസ്വലയായിരിക്കാൻ എന്നെ സഹായിക്കുന്നുണ്ട്. എന്നാൽ കമ്പ്യൂട്ടറിൽ ജോലി ചെയ്യുമ്പോഴും ഫോൺ ചെയ്യുമ്പോഴും മീറ്റിംഗിനിടയിലും ഇതേ മധുരനാദം പലപ്പോഴും അലോസരമായും തോന്നാറുണ്ട്. കുറേക്കാലം മുമ്പ് ധാരാളം വൃക്ഷങ്ങളൊക്കെയുള്ള ഒരു പാർക്കിംഗ് ഏരിയ്ക്കടുത്താണ് ഞാൻ താമസിച്ചിരുന്നത്. ഇന്നിത് ഡൽഹിയിലെ ഒരോയൊരു ഹൗസ് ഫോറസ്റ്റാണ്. ഇവിടെ പല തരത്തിലുള്ള പക്ഷികളെ കാണാൻ സാധിക്കും. മൺസൂൺ കാലത്താകട്ടെ കാക്കകളുടെ ബഹളം കേട്ടാണ് ഉണരാറുള്ളത്. വൈകിട്ട് കൂട്ടിലേക്ക് മടങ്ങുമ്പോഴേക്കും ഇവ ഇതേ കലപില ശബ്ദം കാട്ടാറുണ്ട്.

ഏഷ്യൻ കുയിൽ

മനോഹരമായ ഒരു കുയിൽ ഇനമാണിത്. ഏഷ്യൻ കുയിലിന്‍റെ ശാസ്ത്രീയ നാമം യുഡൈനാമിസ് സ്കോളേപേഷ്യ എന്നാണ്. പേരിന്‍റെ ആദ്യഭാഗം സമുദ്ര അപ്സരസുകൾ എന്നർത്ഥം വരുന്നതാണ്. സ്കോളേപേഷ്യ എന്നാൽ മുതികിലെ വരയെന്നും അർത്ഥമുണ്ട്.

ഇന്ത്യൻ കുയിൽ

ഏഷ്യൻ ഭാഗങ്ങളിലാണ് മൂന്ന് തരം കുയിലുകൾ കാണപ്പെടുന്നത്. ഇവയിൽ സ്കോളേപേഷ്യ ഇന്ത്യ, പാക്കിസ്ഥൻ, ശ്രീലങ്ക, മാലദ്വീപ്, ലക്ഷദ്വീപ് എന്നീ ദ്വീപു സമൂഹങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത്. ആകാരത്തിൽ കാക്കയെക്കാൾ ചെറുതാണിവ. പെൺകുയിലിന്‍റെ ശരീരത്തിന്‍റെ മുകൾഭാഗം കറുപ്പുനിറമോ കറുപ്പ് കലർന്ന തവിട്ടുനിറമോ ആയിരിക്കും. ഇവയുടെ പുറത്ത് കൊച്ചുകൊച്ച് പുള്ളികളും ചിറകുകളിലും വാൽഭാഗത്തും വെളുത്ത വരകളും കാണാൻ സാധിക്കും. ഉദരഭാഗത്തിന് മണ്ണിന്‍റെ നിറമോ മഞ്ഞനിറമോ ആയിരിക്കും. കഴുത്തിന് മുന്നിലുള്ള ഭാഗവും മഞ്ഞനിറമായിരിക്കും.

ആൺകുയിലിന്‍റെ നിറം തിളങ്ങുന്ന കറുപ്പാണ്. ചിലതിന് വയലറ്റ് നിറമായിരിക്കും. നീളമുള്ള വാലുണ്ടെങ്കിലും ഇവയ്ക്ക് കാക്കയോടാണ് ഏറെ സാദൃശ്യം. ചിറകുകളിലെ തൂവലുകൾ പൊഴിഞ്ഞ് പോകുന്ന അവസരത്തിൽ പഴയ ചിറകുകൾക്ക് ഇളം തവിട്ട് നിറമായിരിക്കും.

കുയിലിന്‍റെ കുഞ്ഞുങ്ങൾ ആദ്യം കറുത്ത നിറത്തോടു കൂടിയവയായിരിക്കുമെങ്കിലും വളർന്നു വരുമ്പോൾ ഇവയ്ക്ക് അമ്മക്കുയിലിനോട് സാദൃശ്യം തോന്നിക്കും. മുതിർന്ന ആൺകുയിലിന്‍റെ ചിറകിന്‍റെ അഗ്രഭാഗം ബദാം നിറമുള്ളതായിരിക്കും. മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള ചുണ്ടുകളും രക്തവർണ്ണത്തിലുള്ള കണ്ണുകളുമാണിതിന്‍റെ പ്രത്യേകത.

ഒരു നാണംകുണുങ്ങി പക്ഷി

ഉദ്യാനങ്ങളിലും വൃക്ഷത്തോപ്പുകളിലും ധാരാളമായി ഇവയെ കണ്ടുവരുന്നുണ്ടെങ്കിലും ശബ്ദത്തിലൂടെയാണ് ഇവയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാകുന്നത്. ശീതകാലത്ത് ഇവ പൊതുവേ ശാന്തരായിരിക്കും. മൈതാനങ്ങളിലും തുറസ്സായ പ്രദേശങ്ങളിലുമൊന്നും ഇവയെ കാണാമെന്ന് പ്രതീക്ഷിക്കേണ്ട. ഒരു മരത്തിൽ നിന്നും മറ്റൊന്നിലേക്ക് പറക്കുമ്പോഴും മരച്ചില്ലകളിൽ തത്തിക്കളിക്കുമ്പോഴും മാത്രമേ ഇവയെ വ്യക്തമായി കാണാനാകൂ. ഇവ ചിലപ്പോഴൊക്കെ മരത്തിന്‍റെ ഏറ്റവും മുകൾ ചില്ലയിൽ വെയിൽ കായാനിരിക്കാറുണ്ട്. ഇണചേരൽ കാലമായ വസന്താരംഭത്തോടെ ഇവയുടെ പാട്ട് തുടർച്ചയായി കേൾക്കാൻ സാധിക്കും.

ഭക്ഷണം

വേപ്പിൻ കായ, പേരാൽകായ, ഞാവൽ, പേരയ്ക്ക, മൾബറി, പുളി, മുളക്, എന്നിവ കൂടാതെ ഒച്ച്, ചെറുപുഴുക്കൾ, പ്രാണികൾ എന്നിവയെല്ലാം ഇവ ഭക്ഷിക്കാറുണ്ട്. പ്രത്യേകിച്ചും പശിമയുള്ള ദ്രവം സ്രവിപ്പിക്കുന്ന കീടങ്ങളും ചെറുപ്രാണികളുമാണിവയ്ക്ക് ഏറെയിഷ്ടം.

കള്ളിക്കുയിൽ

പക്ഷികൾക്കിടയിൽ ഏറ്റവും വലിയ കൗശലക്കാരി കുയിൽ തന്നെ. ഇവ കൂട്കെട്ടാറില്ല. കാക്കയുടെ കൂട്ടിൽ തന്നെയാണിവ മുട്ടയിടുന്നത്. കൂടാതെ മൈനയുടെയും ഗോൾഡൻ ബേഡിന്‍റെയും കൂട്ടിൽ മുട്ടയിടാറുണ്ട്. കാക്കയുടെ മുട്ടയോട് സാദൃശ്യമുണ്ടെങ്കിലും കുയിലിന്‍റെ മുട്ട ചെറുതായിരിക്കും.

പച്ച/ ഇളംപച്ച/ തവിട്ടു നിറത്തിലുള്ള ഇവയുടെ മുട്ടയിൽ തവിട്ടു കലർന്ന ചുവപ്പുനിറത്തിലുള്ള പുള്ളികളും കാണും. കുയിലിന് മുട്ടയുടെ നിറം മാറ്റാനുള്ള കഴിവുണ്ട്. ഏതിനം പക്ഷിയുടെ കൂട്ടിലാണോ മുട്ടയിടുന്നത് അതനുസരിച്ച് കുയിലും മുട്ടയുടെ നിറം മാറ്റും.

ജനിക്കുന്നതിന് മുമ്പ് കുഞ്ഞിന്‍റെ ശരീരനിറത്തിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് മനുഷ്യർക്ക് ചിന്തിക്കാനാകുമോ? എന്നാൽ ഈയൊരു ജാലവിദ്യ കുയിലിന് മാത്രമേ വശമുള്ളുവെന്ന് ചിന്തിക്കേണ്ട. കുയിലിന്‍റെ വാസസ്ഥാനത്തിനടുത്തുള്ള പക്ഷികൾക്കും ഈയൊരു കഴിവുണ്ടെന്ന് ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും കുയിലിന്‍റെ വഞ്ചനയ്ക്ക് ഇവയും ഇരയാകാറുണ്ട്.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഡോക്ടർ ക്ലെയർ കുയിലും മറ്റ് പക്ഷികളും നിരന്തരം കലഹമുണ്ടാക്കുന്നതിന് പിന്നിലുള്ള കാരണമെന്തെന്നും വിശദീകരിക്കുന്നു, മറ്റ് പക്ഷികളുടെ കൂട്ടിൽ മുട്ടയിടുന്നതിൽ കുയിലിന് പ്രാവീണ്യമുണ്ട്. പക്ഷേ, ചെറുത്തു നിൽപ്പിന് പക്ഷികളും ചില പുതിയ തന്ത്രങ്ങൾ കണ്ടെത്തിയിരിക്കുന്നു. മറ്റ് പക്ഷികളും വ്യത്യസ്ത നിറങ്ങളിലും പാറ്റേണിലും മുട്ടയിടാൻ തുടങ്ങി. പല കൂടുകളിൽ പല തരം മുട്ടയിടുന്നതിനാൽ കുയിലിനത് അനുകരിക്കുക അത്ര എളുപ്പമല്ലാതാകുന്നു.

മിടുക്കി കുയിൽ

കാക്കക്കൂട്ടിൽ മുട്ടയിടാൻ കുയിൽ അവസരം കാത്തിരിക്കും. ഇതിനായി ആൺപെൺ കുയിലുകൾ ഒരു സൂത്രമൊപ്പിക്കാറുണ്ട്. ആൺകുയിൽ കാക്കക്കൂടിനടുത്ത് ചെന്ന് ഉറക്കെ കൂകി തന്‍റെ സാന്നിദ്ധ്യമറിയിക്കും. ആൺപെൺ കാക്കകൾ കുയിലിനെ തുരത്താനായി ബഹുദൂരം പിൻതുടരും. കാക്കകൾ ഇല്ലാത്ത തക്കംനോക്കി കുയിൽ കാക്കക്കൂട്ടിൽ മുട്ട നിക്ഷേപിക്കും.

മറ്റ് പക്ഷികൾ കൂട്ടിൽ മുട്ടയിട്ട ശേഷമാകും പെൺകുയിൽ ഇതേ കൂട്ടിൽ മുട്ടയിടുന്നത്. കാക്കകളും മറ്റ് പക്ഷികളും മുട്ടയിടുന്ന സമയത്ത് തന്നെയാകും കുയിലും മുട്ടയിടുക. അല്ലാത്തപക്ഷം വെവ്വേറെ പക്ഷികളുടെ കൂടുകളിലാകും ഇവ മുട്ടയിടുന്നത്.

മുട്ടയിടാൻ സ്ഥലം കിട്ടാത്തപക്ഷം ഇവ മറ്റ് പക്ഷികളുടെ മുട്ട കൊത്തി നശിപ്പിക്കാറുമുണ്ട്. 19- 28 ദിവസം വരെ പക്ഷികൾ മുട്ടയ്ക്കടയിരിക്കാറുണ്ട്. അതിനുശേഷം 2- 3 ആഴ്ച കുഞ്ഞുങ്ങളെ സംരക്ഷിക്കാനും പരിപാലിക്കാനുമായി ഇവ ഒപ്പം കാണും.

മുട്ടയിട്ട ശേഷവും പെൺകുയിൽ കൂടിനടുത്ത് ചുറ്റിപറ്റി ഉണ്ടായിരിക്കും. കൂട്ടിലെ മറ്റ് കുഞ്ഞുങ്ങൾക്കെന്നപോലെ തന്‍റെ കുഞ്ഞിനും ഭക്ഷണം ലഭിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കും. ഇല്ലെന്ന് തോന്നിയാൽ പക്ഷികളെ ആക്രമിക്കും. കുഞ്ഞുങ്ങൾ പറക്കമുറ്റശേഷം അവയുമായി പറന്നകലും.

മൃഗങ്ങൾ ആത്മഹത്യ ചെയ്യുന്നത് എന്തുകൊണ്ട്?

മനുഷ്യനെന്ന പോലെ മൃഗങ്ങൾക്കും അതിജീവനം പരമ പ്രധാനമാണ്. അതുപോലെ പ്രധാനമാണ് അവയെ ജീവിക്കാൻ അനുവദിക്കുന്നതും. വടി ഓങ്ങുകയോ, ആക്രമിക്കാൻ ശ്രമിക്കുകയോ ചെയ്‌താൽ മൃഗങ്ങൾ ജീവ രക്ഷാർത്ഥം ഓടി രക്ഷപ്പെടുന്നതു കണ്ടിട്ടില്ലേ? ദുർഘട സാഹചര്യങ്ങളോട് പൊരുതി ജീവൻ നിലനിർത്താനാണിവ ശ്രമിക്കുന്നത്. എന്നാൽ ഇതിന്‍റെ നേർവിപരീതാവസ്‌ഥയാണ് ആത്മഹത്യ. വിഷാദാവസ്‌ഥയിലോ ഒരു ദുർഘട നിമിഷത്തിലോ തോന്നിപ്പോകുന്ന വികാരമാണിത്. സാഹചര്യങ്ങൾക്ക് വശംവദരായി പക്ഷിമൃഗാദികളും ആത്മഹത്യ ചെയ്യാറുണ്ടെന്ന കാര്യം നമ്മിൽ എത്രപേർക്കറിയാം.

ആത്മഹത്യ എന്തുകൊണ്ട്?

ആനക്കൊട്ടിലിലിട്ട കുട്ടിയാന ചരിഞ്ഞു. കാട്ടിൽ നിന്നും പിടികൂടിയ പുള്ളിപ്പുലി കൂട്ടിൽ തലതല്ലി ചത്തു. മാധ്യമങ്ങളിൽ ഇടയ്‌ക്കെങ്കിലും ഇത്തരം വാർത്തകൾ പ്രത്യക്ഷപ്പെടുന്നത് കണ്ടിരിക്കുമല്ലോ? സ്വന്തം ആവാസ വ്യവസ്‌ഥയിൽ നിന്നും ഒരു പറിച്ചു നടൽ അവയ്‌ക്ക് താങ്ങാവുന്നതിനും അപ്പുറമാണെന്നതാണ് ഇതിൽ നിന്നും വ്യക്‌തമാവുന്നത്. വനാന്തരങ്ങളിൽ സ്വച്‌ഛന്ദം വിഹരിക്കുന്ന വന്യജീവികളെ ബന്ധനസ്‌ഥരാക്കുമ്പോൾ അവയ്‌ക്കുണ്ടാവുന്ന നിരാശ പറഞ്ഞറിയിക്കാൻ കഴിയില്ല.

മനുഷ്യരെ പോലെ തന്നെ പക്ഷിമൃഗാദികളും കുഞ്ഞുങ്ങളെ ജീവനു തുല്യം സ്‌നേഹിക്കുന്നുണ്ട്. തന്നെക്കാൾ ശക്‌തനായ ശത്രുവിനോട് പൊരുതി കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാൻ ഇവ ശ്രമിക്കാറുണ്ട്. പലപ്പോഴും ഈ മൽപ്പിടിത്തത്തിനിടയിൽ ഇവയ്‌ക്ക് സ്വന്തം ജീവൻ ത്യജിക്കേണ്ടിയും വരും.

സ്വയം ഇല്ലാതാകലിനു പിന്നിൽ

വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു സംഭവമാണ്. മംഗോളിയയിൽ കുറെ ആടുകളെ അറവുശാലയിലേയ്‌ക്ക് കൊണ്ടു പോവുകയായിരുന്നു. അപ്രതീക്ഷിതമായി സകലമാന ആടുകളും നദിയിലേക്കെടുത്തു ചാടി. മുങ്ങിത്താഴാൻ തുടങ്ങിയ ആടുകളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവ മുങ്ങാൻ വ്യഗ്രത കാട്ടുകയായിരുന്നു. അവസാനം മരണം വന്നു തൊടുന്നതു വരെ അവർ ഈ ശ്രമം തുടർന്നു കൊണ്ടിരുന്നു.

2009-ൽ സ്വിറ്റ്‌സർലാന്‍റിലും വിചിത്രമായ ഒരു ആത്മഹത്യ അരങ്ങേറി. മൂന്നു ദിവസങ്ങളുടെ അന്തരത്തിൽ ഇരുപത്തിയെട്ടോളം പശുക്കളാണ് കുന്നിൻ ചെരുവിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തത്. ഒറ്റയ്‌ക്കൊറ്റയ്‌ക്കാണിവ ഈ ശ്രമത്തിനു മുതിർന്നതെന്നതും വിചിത്രമാണ്.

അസമിലെ ജട്ടിങ്കാ എന്ന പ്രദേശത്ത് വർഷാവർഷം വ്യത്യസ്‌തയിനം പക്ഷികളും കുരുവികളും ഒരിടത്ത് വന്നണയാറുണ്ട്. മുടങ്ങാതെ എല്ലാ വർഷവും സ്വയം ഒരു ഇല്ലാതാകലിനാണ് ഇവയെത്തുന്നതത്രേ. അസ്സാം ടൂറിസം വകുപ്പ് ഈ പ്രതിഭാസം കാണാൻ ടൂറിസ്‌റ്റുകളെ വെബ്‌സൈറ്റിലൂടെ സ്വാഗതം ചെയ്യാറുണ്ട്.

വെറുതെയല്ല ഈ ആത്മഹത്യ

മനുഷ്യരെ പോലെ തന്നെയാണ് മൃഗങ്ങളും. പല കാരണങ്ങളുടെ ചുവടു പിടിച്ചാണ് അവയും ആത്മഹത്യയ്‌ക്ക് തുനിയുന്നത്. യജമാനന്‍റെ മരണ ശേഷം വളർത്തുനായ വിഷമമടക്കാനാവാതെ പട്ടിണി കിടന്നു ജീവൻ വെടിഞ്ഞ കഥകൾ അനവധിയുണ്ട്, പുതിയ നായ്‌ക്കളെ വീട്ടിൽ കൊണ്ടുവരുന്നതിൽ നിരാശ തോന്നി എത്രയെത്ര വൃദ്ധനായ്‌ക്കളാണ് ജീവൻ വെടിയാറുള്ളത്. കടുത്ത വിഷാദവും ചഞ്ചലമായ മാനസികാവസ്‌ഥയുമാണ് അവയെ ഇങ്ങനെ ചിന്തിപ്പിക്കുന്ന തെന്ന് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു.

സ്‌കോട്ട്‌ലാന്‍റിലെ ഡബർട്ടിലുള്ള ഓവർടൺ ബ്രിഡ്‌ജിനെ ഡോഗ് സൂയിസൈഡ് ബ്രിഡ്‌ജ്‌ എന്നും വിശേഷിപ്പിക്കാറുണ്ട്. 1950 മുതൽ ഇന്നുവരെ ഏതാണ്ട് അമ്പതിലധികം നായ്‌ക്കളാണ് പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്‌തതത്രേ! 2011ൽ സംഖ്യ ഗണ്യമായി വർദ്ധിക്കുകയും ചെയ്‌തു.

ടാർസിയർ കാഴ്‌ചയ്‌ക്ക് തനി കുരങ്ങനെന്നേ തോന്നൂ. ഇവയെ മൃഗശാലയിൽ വളർത്തുന്നതിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല. കൂട്ടിലടച്ചാൽ ആധി മൂത്ത് ഇവ സ്വയം പരിക്കേൽപ്പിക്കുകയും മരണം കൈവരിക്കുകയും ചെയ്യും!

ആപൽകരമായ ഘട്ടങ്ങളിലോ വിഷമകരമായ സ്‌ഥിതിയിലോ തേൾ സ്വയം പരിക്കേൽപ്പിക്കാറുണ്ട്. വിഷക്കൊമ്പുകൾകൊണ്ട് സ്വന്തം ശരീരത്തിൽ വിഷം കുത്തി വച്ച് ആത്മഹത്യ ചെയ്യുന്നു.

തിമിംഗലം സമുദ്രതീരത്ത് വന്നടിയുന്നതു ഇതുപോലെ ആത്മഹത്യാ പ്രവണതയുടെ പരിണത ഫലമായാണ്. വഴിതെറ്റുന്നതു മൂലമാണിതു സംഭവിക്കുന്നതെന്നു വാദിക്കുന്നവരുമുണ്ട്. പ്രകൃതിക്ഷോഭങ്ങളുടെ പരിണത ഫലമാണിതെന്നും മറ്റൊരു അഭിപ്രായമുണ്ട്.

അസ്സാമിലെ ജട്ടിങ്കയിൽ പക്ഷികൾക്ക് കൂട്ട മരണം സംഭവിക്കുന്നത് വഴി തെറ്റുന്നതു മൂലമാണെന്നാണ് പറയുന്നത്. എന്നാൽ എല്ലാ വർഷവും ഒരേ സ്‌ഥലത്ത് ഇതെന്തു കൊണ്ടാവും സംഭവിക്കുന്നത്?

അവ്യക്‌തം… അജ്‌ഞാതം…

ലെമിങ്‌സി (എലി പോലുള്ള ചെറു ജീവി) ന്‍റെ സംഖ്യ അസാധാരണമാം വിധം വർദ്ധിക്കാൻ തുടങ്ങിയതോടെ അവ പുതിയ വാസസ്‌ഥലം തിരഞ്ഞ് അലയാൻ തുടങ്ങി. ഈ തിരച്ചിലിനും തിരക്കിനുമിടയിൽ ആയിരക്കണക്കിനു ലെമിംഗ്‌സ് വെള്ളത്തിൽ മുങ്ങി താണു. ഇത് ആത്മഹത്യയല്ല, മറിച്ച് പുതിയ വാസസ്‌ഥലം തിരയുന്നതിനിടയിലുണ്ടായ ദുരന്തമാണെന്നാണ് വിദഗ്‌ദ്ധ മതം. കരയിൽ ജീവിക്കുന്ന ചെറു ജീവികളാണിവ. വിവേകശാലികൾ എന്നു വിശേഷിപ്പിക്കുന്ന ഈ ചെറു ജീവികൾ വെള്ളവും കരയും തമ്മിലുള്ള അന്തരം എന്തു കൊണ്ടാവും കാണാതെ പോയത് എന്നത് വിചിത്രം തന്നെ.

2006ൽ ലക്ഷക്കണക്കിനു തേനീച്ചകൾ കൂട് വിട്ട് പറന്നുപോയി. പിന്നീടൊരിക്കലും മടങ്ങി വന്നതുമില്ല. അണുബാധ, പോഷകാഹാരക്കുറവ്, സെൽഫോൺ റേഡിയേഷൻ, കീടനാശിനിയുടെ അമിതോപയോഗം എന്നീ കാരണങ്ങളാവാം ഇവയ്‌ക്കു പിന്നിലെന്നു പറയുന്നുണ്ടെങ്കിലും യഥാർത്ഥ കാരണം വ്യക്‌തമല്ല.

വൈകാരിക അടുപ്പം

സിംബാബ്‌വേയിലെ ഒരു വന്യജീവി സംരക്ഷിത മേഖലയിൽ വിശന്നുവലഞ്ഞ രണ്ടു സിംഹങ്ങൾ ഒരു കാട്ടു പന്നിയ്‌ക്ക് പിന്നാലെ പാഞ്ഞു. പന്നി ഗുഹയിൽ അഭയം തേടി. കൂട്ടത്തിൽ ഒരു സിംഹം ഗുഹയ്‌ക്ക കത്തു കയറാൻ ശ്രമം നടത്തി. പക്ഷേ കുടുങ്ങുകയാണുണ്ടായത്. ഒപ്പമുണ്ടായിരുന്ന സിംഹം അതിനെ രക്ഷിക്കാൻ ആവതും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അത് വേദനയടക്കാനാവാതെ അലറുകയായിരുന്നു. അവസാനം ആ സിംഹം ചത്തൊടുങ്ങി. ഇതിനൊപ്പമുണ്ടായിരുന്ന സിംഹവും ചുരുങ്ങിയ ദിവസങ്ങൾക്കകം തന്നെ ജീവൻ വെടിഞ്ഞു. ഒരു പക്ഷേ കൂട്ടാളിക്ക് സംഭവിച്ച ദുരന്തം താങ്ങാനാവാതെ മാളത്തിനരികിൽ ദിവസങ്ങളോളം വിശന്നു കിടന്നു മരിച്ചതാവാം.

ലഖ്‌നൗവിൽ നടന്നൊരു സംഭവമാണിത്, ഇവിടുത്തെ മൃഗശാലയിൽ വാർദ്ധക്യം ബാധിച്ച ആനകളിലൊന്ന് അപ്രതീക്ഷിതമായി ചരിഞ്ഞു. ഇവർക്കൊപ്പമുണ്ടായുന്ന പിടിയാന തീറ്റ പോലും ഉപേക്ഷിച്ചു. ചരിഞ്ഞ ആനയുടെ ദത്തുപുത്രിയായിരുന്നത്രേ ഈ ആന! ഇതിനെ നിർബന്ധിച്ച് ഭക്ഷണം നൽകാൻ നടത്തിയ ശ്രമങ്ങൾ പിന്നീട് വിജയിച്ചതുമില്ല. അല്‌പ ദിവസങ്ങൾക്കുള്ളിൽ പട്ടിണി കിടന്ന് ആന ചരിഞ്ഞു. കുരങ്ങു മുതൽ ജിറാഫ് വരെ മൃഗശാലയിലെ മൃഗങ്ങൾ ഇങ്ങനെ വിചിത്രമായി പെരുമാറാറുണ്ട്.

ഏകദേശം 40 വർഷങ്ങൾക്കു മുമ്പ് റിച്ചാർഡ് ദ ബെറി ഫ്‌ളിപ്പർ എന്ന ടിവി സീരിയലിൽ കാഫി എന്ന ഡോൾഫിൻ ആത്മഹത്യ ചെയ്യുന്ന ദൃശ്യം കണ്ടു. ഈയൊരു സംഭവം റിച്ചാർഡിനെ വല്ലാതെ സ്വാധീനിച്ചു. ഡോൾഫിൻ ട്രെയിനറിൽ നിന്നും പക്ഷിമൃഗാദികളുടെ സംരക്ഷണത്തിനായി പൊരുതുന്ന മനുഷ്യനായി അദ്ദേഹം മാറി. ഓസ്‌ക്കാർ പുരസ്‌കാരം നേടിയ സിനിമ ദി കോവ്‌ ജപ്പാനിലെ ഡോൾഫിൻ മീറ്റ് വ്യവസായത്തിന്‍റെ കഥ പറയുന്നതാണ്. റിച്ചാർഡും ഈ ചിത്രത്തിൽ അഭിനയിച്ച് ഒരൊറ്റ രാത്രി കൊണ്ട് സെലിബ്രിറ്റിയായി തീർന്നു.

“ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാനും മാത്രം ഈ സസ്‌തനിയ്‌ക്ക് ബുദ്ധിയുണ്ടോയെന്ന് നമ്മിൽ ചിലരെങ്കിലും ചിന്തിക്കുമായിരിക്കും. ഒരു തരത്തിൽ മനുഷ്യനെ പോലെയോ അതിനേക്കാൾ ഏറെയോ ചിന്തിക്കാനുള്ള കഴിവ് ഇവയ്‌ക്കുണ്ട്. അപകടം മണത്തറിയുന്ന നിമിഷം മുതൽ ഇവ ശ്വാസമെടുക്കൽ അവസാനിപ്പിക്കും” റിച്ചാർഡ് പറയുന്നു.

മനുഷ്യ നിർമ്മിതമായ ഈ ലോകം അത്രകണ്ട് മടുത്തിട്ടാവണം പൂച്ചകൾ, പാമ്പ്, താറാവ്, പെലിക്കൺ പക്ഷി മുതൽ ചെറുകീടങ്ങൾ വരെ ആത്മഹത്യയുടെ പാത പിന്തുടരുന്നത്. പക്ഷിമൃഗാദികളും ഈ പ്രകൃതിയുടെയും ഭാഗമാണെന്ന് മനസ്സിലാക്കണം. അവയ്‌ക്ക് നേരെയുള്ള വിവേചനം അവസാനിപ്പിക്കേണ്ടതുണ്ട്. ഇവയും ഭൂമിയുടെ അവകാശികളാണ്.

ഗവേഷണത്തിന്‍റെ പേരിലുള്ള ക്രൂരതകൾ

എലിയൊരു സാമൂഹിക ജീവിയാണ്. അപാരമായ സെൻസ് ഓഫ് ഹ്യൂമർ ഉള്ള ജീവി. പ്രത്യേകിച്ചും തന്‍റെ ചങ്ങാതിമാർക്കൊപ്പം കളിക്കുമ്പോൾ ഉള്ളിൽ അനുകമ്പയുള്ളവരാണത്രേ എലികൾ. രണ്ടെലികളിൽ ഒരാൾക്ക് എന്തെങ്കിലും അപകടം പിണഞ്ഞാൽ മറ്റേയാൾക്ക് കിട്ടുന്ന തീറ്റവസ്‌തു അപകടം പറ്റിയയാൾക്ക് കൊടുത്ത് ആ എലി പട്ടിണിയിരിക്കുമത്രേ. ഏറെക്കുറെ മനുഷ്യരെപ്പോലെയാണ് ഇവറ്റകളുടെ രീതികളും.

എന്നാലും ശാരീരികമായി എലികളും മനുഷ്യരും തമ്മിൽ യാതൊരു സമാനതകളുമില്ല. അതുകൊണ്ട് തന്നെ എലികളിൽ നടത്തുന്ന പരീക്ഷണ – ഗവേഷണങ്ങളൊന്നും തന്നെ മനുഷ്യർക്ക് യാതൊരു പ്രയോജനവും ചെയ്യില്ല.

ഒരു വശത്ത് മൃഗസ്നേഹത്തെക്കുറിച്ചും കാരുണ്യത്തെപ്പറ്റിയും സംസാരിക്കുകയും മറുവശത്ത് കോടിക്കണക്കിന് എലികളെ പരീക്ഷണങ്ങൾക്ക് വിധേയമാകുന്നതിനെപ്പറ്റി മൗനം പാലിക്കുകയും ചെയ്യുകയെന്നത് എത്ര ദയനീയമാണ്. ഒരു ഗുണവുമുണ്ടാക്കാത്ത ഇത്തരം ശാസ്ത്ര പരീക്ഷണങ്ങൾക്കൊടുവിൽ അവ മരണപ്പെടുകയല്ലേ.

ഗവേഷണങ്ങൾക്ക് പിന്നിലെ സത്യാവസ്‌ഥ

ശാസ്ത്രീയ ഗവേഷണങ്ങളിൽ 60 ശതമാനത്തിലധികവും പ്രതിഫലം പറ്റുന്ന ശാസ്ത്രജ്ഞരാണ്. മാസം തോറുമുള്ള വേതനം കൈപ്പറ്റാൻ വേണ്ടിയാണ് ശാസത്രജ്ഞർ അനാവശ്യമായി പരീക്ഷണങ്ങൾ നടത്തുന്നത്. ഏകദേശം 30 ശതമാനം ഗവേഷണങ്ങളും ആവർത്തനങ്ങൾ മാത്രമാണ്.

ഇന്ത്യ ഒരു തരത്തിലുമുള്ള മെഡിക്കൽ എക്സിപെരിമെന്‍റുകളും, മൃഗങ്ങളെ പരീക്ഷണവസ്‌തുവാക്കിയുള്ള ഗവേഷണങ്ങളും അംഗീകരിച്ചിട്ടില്ല. ഇതിനായി ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോ ഓപ്പറേഷൻ ആന്‍റ് ഡെവലപ്പ്മെന്‍റുമായി (ഒഇസിഡി) ഒരു അന്താരാഷ്ട്ര പ്രോട്ടോക്കോളും ഇന്ത്യ ഒപ്പു വച്ചിട്ടുണ്ട്. ഇതിന് വിരുദ്ധമായാണ് നമ്മുടെ ഏതാനും ശാസ്ത്രജ്‌ഞർ അന്താരാഷ്ത്ര തലത്തിൽ നടക്കുന്ന ഗവേഷണങ്ങൾ ആവർത്തിക്കുന്നത്.

ഗവേഷണങ്ങൾ ആവർത്തിക്കുന്ന ശാസ്ത്രജ്‌ഞർക്കാകട്ടെ സമയം ചെലവഴിക്കാനുള്ള ഒരവസരം മാത്രമാണിത്. മെഡിസിൻ പഠിക്കുന്ന വിദ്യാർത്ഥികൾ പരീക്ഷയിൽ മാർക്ക് നേടാൻ വേണ്ടി ഉപയോഗിക്കുന്ന കഴിവിന്‍റെ അത്രയും മാത്രമേ ഇവർക്കുള്ളൂ. കേവലം 5 ശതമാനം ഗവേഷണങ്ങൾ മാത്രമേ കാര്യമായി നടക്കുന്നുള്ളൂ. അതിൽ തന്നെ 0.1ശതമാനം ഗവേഷണങ്ങൾ മാത്രമേ ഫലം കാണാറുള്ളൂ.

ഇത്രയൊക്കെ ഗവേഷണങ്ങൾ എലികൾക്ക് മീതെ നടക്കുന്നുണ്ടെങ്കിലും മനുഷ്യർക്കായി അതൊന്നും സ്വീകരിക്കാറില്ല. എന്തെങ്കിലും ഗവേഷണം നടക്കുന്നുവെന്ന് ബോധ്യപ്പെടുത്താനാണ് ഗവേഷകർ ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നത്.

ക്രൂരതയ്ക്കും വേണ്ടേ ഒരു പരിധി

എലികൾ പാവം ജീവികളായതു കൊണ്ടും അനായാസം അവ പെരുകുന്നതു കൊണ്ടുമാണ് ശാസ്ത്രജ്‌ഞർ അവയെ പരീക്ഷണ വസ്‌തുവാക്കുന്നത്. മനുഷ്യ ശരീരത്തിന്‍റെ സങ്കീർണ്ണതകളെ മനസ്സിലാക്കുന്നതിന് പകരം ഒരു കോടി എലികളുടെ ജീവനാണ് അവർ ഇത്തരത്തിൽ എടുത്തത്. നമ്മൾ ഹിറ്റ്ലറിനെ ക്രൂരനെന്ന് വിളിക്കാറുണ്ട്. ആ നിലയ്‌ക്ക് മൃഗങ്ങളെ ഈ വിധം കൊന്നൊടുക്കുന്ന നമ്മെ എന്താണ് വിളിക്കേണ്ടത്?

പരീക്ഷണങ്ങളുടെ പേരിലാണ് ഇത്തരം ചെറിയ ജീവികളെ വല്ലാതെ ദ്രോഹിക്കുന്നത്. അത്തരം ക്രൂരതകളറിഞ്ഞാൽ ഒരു പക്ഷേ നമ്മൾ ഞെട്ടിപോകും:-

  • എലികൾക്ക് ഷോക്കടിപ്പിച്ച് അവയ്ക്ക് എത്രമാത്രം വേദന താങ്ങാൻ പറ്റുമെന്ന് പരിശോധിക്കുന്നു.
  • ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരീക്ഷണവേളയിൽ എലികളുടെ ശരീരമാകെ കീറിമുറിച്ച് വികൃതമാക്കുകയും ചില പ്രത്യേക അവയവങ്ങളില്ലാതെ ജീവികൾ എങ്ങനെ പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമെന്ന് നിരീക്ഷിക്കുന്നു.
  • ചില പ്രത്യേക പരീക്ഷണങ്ങളിൽ ഇവറ്റയുടെ ശരീരത്തിൽ പരീക്ഷണങ്ങളിൽ തുടങ്ങി മേഥംഫൈറ്റാമൈൻ തുടങ്ങിയ ഔഷധങ്ങൾ വരെ പമ്പ് ചെയ്യുന്നു.
  • കാൻസർ ഉള്ള ട്യൂമറും മനുഷ്യ ശരീരത്തിലെ കോശങ്ങളും ഇവയിൽ നിക്ഷേപ്പിച്ച് രോഗത്തിന്‍റെ പാരമ്പര്യ സാധ്യതകളെ പരീക്ഷണ – നിരീക്ഷണങ്ങൾക്ക് വിധേയമാക്കുന്നു.
  • എലിയുടെ തലയിൽ ദ്വാരമിട്ട് എലിയെ കൊണ്ട് ചില രാസലായനികൾ കുടിപ്പിക്കുന്നു. തലച്ചോറിൽ വേഗത്തിൽ നടക്കുന്ന റിയാക്ഷനുകളെ നിരീക്ഷിക്കാനാണിത്.
  • ക്രൂരത അവിടം കൊണ്ടും അവസാനിക്കുന്നില്ല. ഉപയോഗ ശേഷം എലിയെ അതേപ്പടി ഏതെങ്കിലും ചവറ്റുകുട്ടയിൽ നിക്ഷേപിക്കും.
  • നിർദ്ദയമായ പരീക്ഷണം
  • ചില വ്യവസായ കമ്പനികളാകട്ടെ പെണ്ണെലികളെ വളർത്തുകയും ചെയ്യുന്നുണ്ട്. ശരീരത്തെ തളർത്തി കളയുന്ന രോഗങ്ങളായ കാൻസർ ട്യുമർ, അമിതവണ്ണം, പരാലിസിസ്, കുറഞ്ഞ പ്രതിരോധശേഷി, പഴുപ്പ് തുടങ്ങിയ അസ്വസ്ഥതകളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾക്കായാണ് ഇവയെ ഉപയോഗപ്പെടുത്തുന്നത്. ഇത് മാത്രമല്ല ഈ പെണ്ണെലികളെ പരീക്ഷണങ്ങൾക്കായി ലോകം മുഴുവനുമുള്ള പരീക്ഷണശാലകളിലേക്ക് അയക്കുകയും ചെയ്യുന്നു. നിരുപദ്രവകാരികളായ ഇത്തരം ജീവികളുടെ മേൽ നടത്തുന്ന പരീക്ഷണങ്ങൾ നിഷ്ഠൂരവും യാതൊരു ആവശ്യവുമില്ലാത്തതുമാണ്. ഞാൻ ഇത്തരം പ്രവർത്തികളിൽ അങ്ങേയറ്റം വേദനിക്കുന്നു.
  • ഗവേഷകരും വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും തമ്മിൽ യാതൊരു വ്യത്യാസവും എനിക്ക് തോന്നുന്നില്ല രണ്ട് കൂട്ടരും നിർദ്ദേഷികളായവരെ കൊന്നൊടുക്കുകയല്ലേ! ഗവേഷണങ്ങൾക്കൊടുവിൽ ശാസ്ത്രജ്‌ഞർ എലികളെ ചെളിവെള്ളത്തിൽ നീന്താനായി ഇടുകയും അതോടെ എലികൾ രക്ഷപ്പെടുന്നതിനുള്ള വഴികൾ തേടുകയും ചെയ്യുന്നു.
  • എലികളെ 131 ഡിഗ്രി ഫാരൻ ഹീറ്റ് ചൂടുള്ള പ്ലെയിറ്റിൽ വയ്‌ക്കുന്നു. ചൂടേറ്റ് വേദനിക്കുന്ന എലി കരയാൻ എത്ര സമയമെടുക്കുമെന്ന് നിരീക്ഷിക്കാൻ വേണ്ടിയുള്ള പരീക്ഷണമാണിത്. യാതൊരുവിധ വേദനസംഹാരികളും നൽകാതെ എലിയുടെ വാൽ മുറിച്ചു കളയുന്നു. എലികളിൽ പരീക്ഷണാർത്ഥം നടത്തുന്ന ശസ്ത്രക്രിയകളെല്ലാം തന്നെ അനസ്തേഷ്യ നൽകാതെയാണ് ചെയ്യുന്നത്. മാത്രവുമല്ല ശസ്ത്രക്രിയക്കു ശേഷം വേദനസംഹാരികളൊന്നും നൽകുകയുമില്ല. പരീക്ഷണവേളയിൽ എലികൾക്ക് പൊള്ളലേൽക്കാം, പരിക്കുകൾ ഉണ്ടാകാം. വിഷം നൽകാം, അവയ്‌ക്ക് തീറ്റയൊന്നും നൽകാതെ പട്ടിണിക്കിടാം, അതുമല്ലെങ്കിൽ ലഹരിയുള്ള മരുന്നുകൾ നൽകി തലച്ചോറിൽ മാറ്റങ്ങൾ ഉണ്ടാക്കാം. ഏതുതരം പരീക്ഷണമായാലും അത് എത്ര വേദനയുളവാക്കുന്നതായാലും അവയ്ക്കൊന്നും യാതൊരു നിയന്ത്രണങ്ങളുമില്ല. മാത്രവുമല്ല വേദനസംഹാരികളായ ഔഷധങ്ങൾ ആവശ്യമുണ്ടെന്ന ധാരണയും ഗവേഷകർക്കില്ല.
  • പരീക്ഷണശാലകളിൽ കൂടുകൾക്കകത്ത് കഴിയുന്ന എലികളുടെ വീഡിയോ ദൃശ്യങ്ങൾ കണ്ടാൽ തന്നെ മനസ്സിലാകും അവ എത്രമാത്രം ഭയഭീതരാണെന്ന്. തങ്ങളിൽ ആരെയാണ് ഷോക്കേൽപിക്കുക അല്ലെങ്കിൽ ക്രൂരമായതും വേദനയുള്ളവാക്കുന്നതുമായ പരീക്ഷണപ്രക്രിയകൾക്ക് വിധേയമാകാൻ പോകുന്നതെന്ന് ഈ മിണ്ടാപ്രാണികൾക്ക് അറിയുകയില്ല. സ്വന്തം കൂട്ടുകാർ കൺമുന്നിൽ ദാരുണമായി കൊല്ലപ്പെടുന്ന കാഴ്ച കാണാൻ വിധിക്കപ്പെട്ടവരാണ് ഈ പാവം ജീവികൾ.
  • പരീക്ഷണം, പല മൃഗങ്ങൾ
  • എല്ലാ വർഷവും ഈ മൂന്ന് പരീക്ഷണങ്ങളും നടത്തുന്നു.
  • കണ്ണുകളുടെ പരീക്ഷണം
  • ഐ ഇറിറ്റൻസി അല്ലെങ്കിൽ ഡ്രേജ് ടെസ്‌റ്റ് ചെയ്യുന്ന വേളയിൽ മൃഗങ്ങളുടെ കണ്ണുകളിൽ ഒരു രാസവസ്‌തു നിർബന്ധപൂർവ്വം ഒഴിക്കുന്നു. അനസ്തേഷ്യയും വേദനസംഹാരികളും നൽകാതെയുള്ള ഇത്തരം പരീക്ഷണങ്ങളിൽ മൃഗങ്ങൾ കടുത്ത പീഡനങ്ങളാണ് ഏറ്റുവാങ്ങുന്നത്. ചില മൃഗങ്ങളാകട്ടെ അസഹനീയമായ വേദനയിൽ നിന്നും മോചനം നേടുന്നതിന് പിടഞ്ഞ് പിടഞ്ഞ് നട്ടെല്ലിന് ഒടിവുകൾ വരെ സംഭവിച്ച് മരണപ്പെടുന്നു.
  • സ്കിൻ ടെസ്‌റ്റ്
  • ചർമ്മത്തിലുണ്ടാകുന്ന റിയാക്ഷനുകളെ തിരിച്ചറിയുന്നതിന് മൃഗങ്ങളുടെ സംവേദന ക്ഷമതയേറിയ ചർമ്മ ഭാഗത്ത് ജീവന് തന്നെ ആപത്തുണ്ടാക്കുന്ന രാസവസ്‌തു പുരട്ടുന്നു. അതോടെ തുറന്നിരിക്കുന്ന മുറിവിൽ നിന്നും രക്‌തസ്രാവം ഉണ്ടാകുകയും ചെയ്യും.
  • ഓറൽ ടോക്സിസിറ്റി
  • ഈ പരീക്ഷണവേളയിൽ എൽഡി 50 എന്ന രാസവസ്‌തു 14 മുതൽ 28 ദിവസം വരെ മൃഗങ്ങളെ കൊണ്ട് കുടിപ്പിക്കുന്നു. മൃഗങ്ങൾ കൊല്ലപ്പെടും വരെ ഈ പ്രക്രിയ തുടരും.
  • ഇന്ന് ആണെലികളിലും പെണ്ണെലികളിലും നടക്കുന്ന പരീക്ഷണങ്ങൾ 3 ആർന്‍റെ ഭാഗമല്ല. 3 ആർ എന്നാൽ റിപ്ലേസ്മെന്‍റ്, റിഡക്ഷൻ, റിഫൈൻമെന്‍റ് എന്നതിന്‍റെ ചുരുക്കപ്പേരാണ്. പരീക്ഷണങ്ങൾക്കായി മൃഗങ്ങൾക്ക് പകരമായി കമ്പ്യൂട്ടറിൽ രൂപീകരിക്കുന്ന മാതൃക ഉപയോഗിക്കുന്ന രീതിയാണ്
  • റിപ്ലേസ്മെന്‍റ്. റിഡക്ഷൻ എന്നാൽ വളരെ കുറച്ച് മാത്രം മൃഗങ്ങളെ പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുകയെന്നതാണ്. റിഫൈൻമെന്‍റ് എന്നാൽ വളരെ കുറച്ച് വേദനയുളവാകുന്ന പരീക്ഷണരീതികൾ അവലംബിക്കുകയെന്നതാണ്.
  • മൃഗങ്ങളെ പരീക്ഷണങ്ങൾക്ക് തയ്യാറാക്കും മുമ്പ് ശാസ്ത്രജ്‌ഞന്മാർ ഇന്‍റേണൽ ഓവർസൈറ്റ് കമ്മിറ്റി ( ഇഎസിയുസി) യിൽ 3 ആർ മാനദണ്ഡങ്ങൾ പ്രകാരം അനുമതി തേടാറുണ്ട്. യഥാർത്ഥത്തിൽ ഇത്തരം നിയമങ്ങൾ പരീക്ഷണാ വേളയിൽ എലികൾക്ക് അല്ലെങ്കിൽ മൃഗങ്ങൾക്ക് ബാധകമാകാറില്ല.
  • മറ്റൊന്നു കൂടിയുണ്ട്. പരീക്ഷണവേളയിൽ മൃഗങ്ങൾക്കുമേൽ എത്ര വേണമെങ്കിലും ക്രൂരത കാണിക്കാനുള്ള ഇളവും ശാസ്ത്രജ്ഞന്മാർക്കുണ്ട്. അതും അനാവശ്യമായ കാര്യമാണ്.
  • ആർത്രൈറ്റിസ് ടെസ്‌റ്റ്
  • മരുന്നുകൾ പരീക്ഷണങ്ങളിൽ എലികൾക്ക് ഉണ്ടാകുന്ന ആർത്രൈറ്റിസ് പ്രശ്നങ്ങൾ വ്യായാമ പ്രക്രിയരായ കഠിനതരമാക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് ശരിയായ പരീക്ഷണമല്ലെന്ന് ഇതിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.
  • എലിക്ക് കയ്‌പുള്ള വസ്‌തു നുണയാനാവും
  • ശാസ്ത്രജ്‌ഞർ 10 എലികളുടെ കഴുത്തിൽ മുറിവുണ്ടാക്കിയാണ് ഈ പരീക്ഷണം നടത്തുക. ഒരു ഞരമ്പ് മുറിക്കാനാണിങ്ങനെ ചെയ്യുന്നത്. ഇതിന് പുറമെ മറ്റ് 10 എലികളുടെ ചെവിയിലെ ഡയഫ്രം പങ്ച്ചർ ചെയ്യുന്നു. ഞരമ്പ് മുറിച്ച് വേർപ്പെടുത്താനാണിത്. ക്രൂരത മറയ്‌ക്കാൻ ശാസ്ത്രജ്ഞർ ശാസ്ത്രത്തിന്‍റെ മറപിടിക്കുകയാണ്. പരീക്ഷണങ്ങളുടെ പേരിൽ ചെലവഴിക്കുന്ന പണത്തെയും മൃഗങ്ങളെ കൊന്നൊടുക്കുന്നതിനേയും ആരും ചോദ്യം ചെയ്യാതിരിക്കാനാണിത്.
  • ഒരിക്കലും ഇത്തരം ക്രൂരതകൾ ആർക്കും നീതികരിക്കാനാവില്ല. കാരണം പരീക്ഷണ വേളയിൽ എലികൾ അനുഭവിക്കുന്ന പീഡകൾ അസഹനീയമാണ്.
  • ഇന്ത്യിൽ ഡിപിസിഎസ് ഇഎ മൃഗങ്ങളെ പരീക്ഷണങ്ങൾക്ക് വിധേമാക്കുന്നത്. നിരീക്ഷിക്കുകയും റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്യുന്നു. ഒരു യൂണിവേഴ്‌സിറ്റി ഗവേഷകൻ റിസർച്ചിനായി ചെലവഴിച്ചത് 20 വർഷമാണ്. അദ്ദേഹം നടത്തിയ പരീക്ഷണം എന്തായിരുന്നെന്നോ? വെള്ളം നിറച്ച ടബ്ബിനിടയിൽ ഒരു കാർഡിൽ എലിയെ ഇരുത്തുക. ഏറെ സമയം കഴിയുന്നതോടെ എലി വെള്ളത്തിൽ വീഴും. എലി എപ്പോൾ ഉറങ്ങും ഉണർന്നിരിക്കുന്ന സമയത്ത് ചെയ്യുന്ന ജോലികളെല്ലാം അവയ്‌ക്ക് ഉറക്കത്തിലും ചെയ്യാനാവുമോയെന്ന് പരീക്ഷിക്കാനായിരുന്നു ഈ ഗവേഷണം. യഥാർത്ഥത്തിൽ ഇത്തരം ശാസ്ത്രജ്‌ഞന്മാരെയാണോ നമുക്കാവശ്യം? ഇവരെയൊക്കെ ഭ്രാന്താശുപത്രിയിൽ അയക്കുകയാണ് വേണ്ടത്. പ്രത്യേകിച്ചും ഈ ഗവേഷകനെ ഭയത്തേയും മരണത്തേയും കണ്ട് രസിക്കുന്ന മാനസികരോഗികളിവർ.

അമിതവണ്ണം പകരും!

കുറച്ചുനാൾ മുമ്പുള്ള കാര്യമാണിത്. ഞാൻ രണ്ട് ആഴ്ചക്കാലം കടുത്ത ഡയറ്റിംഗിലായിരുന്നു. ഈയൊരു കാലയളവ് ആരിലും ഡയറ്റിംഗിനെ വെറുക്കാൻ ഇടയാക്കും. ഞാനെത്ര കുറച്ച് കഴിച്ചാലും എന്‍റെ വണ്ണം കുറയാൻ പോകുന്നില്ലെന്ന് എനിക്ക് അതോടെ മനസ്സിലായി. ആഴ്ചയൊടുവിൽ പാകം ചെയ്‌ത ഭക്ഷണം ഞാൻ കഴിക്കാറില്ല. എന്നിട്ടും എന്‍റെ വണ്ണമൊട്ടും കുറഞ്ഞിരുന്നില്ല. കഴിക്കുന്ന ഭക്ഷണം ഉള്ളിലെത്തി കഴിഞ്ഞാൽ മനുഷ്യന് പിന്നെ അതിലൊന്നും ചെയ്യാനാവില്ല. വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയയായ ബെരിയാട്രിക് ചെയ്യുന്നതിപ്പോൾ ഒരു ഫാഷനാണ്. ഉദരവുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളും ചെറുകുടലിന്‍റെ ഏതാനും ഭാഗവും മുറിച്ച് സങ്കോചിപ്പിക്കുന്ന പ്രക്രിയയാണിത്. കുടൽ എത്രമാത്രം ചെറുതാകുന്നോ അത്രയും കലോറി മാത്രമേ എരിച്ചു കളയപ്പെടുകയുള്ളൂവെന്ന സിദ്ധാന്തമാണ് ഈ ചികിത്സയ്ക്ക് പിന്നിൽ.

മൃഗങ്ങളുടെ കാര്യം തീർത്തും വ്യത്യസ്‌തം

ഇക്കാര്യത്തിൽ മൃഗങ്ങൾ മനുഷ്യരേക്കാൾ അനുഗ്രഹീതരാണ്. മൃഗങ്ങൾക്ക് ബെരിയാട്രിക്ക് സർജറി ആവശ്യമായി വരുന്നില്ല. അവയുടെ മാംസപേശികൾക്ക് കുടലുകളെ നിയന്ത്രിക്കാനാവുമെന്നതാണ് കാരണം. മാറുന്ന കാലാവസ്‌ഥയിൽ നിന്നോ കുടലുകളിൽ ഉണ്ടാകുന്ന പ്രവർത്തനങ്ങളിൽ നിന്നോ ചിലപ്പോൾ എന്തെങ്കിലും ഭക്ഷ്യവസ്‌തുവിൽ നിന്നോ അവയ്ക്ക് സൂചന ലഭിക്കും. അതായത് മനുഷ്യരുടെ കുടലുകളെപ്പോലെ മൃഗങ്ങളുടെ കുടലുകൾ അലസതയുള്ളതല്ലെന്ന് സാരം. അവ സക്രിയമാണ്.

ചില മൃഗങ്ങളിൽ ആശ്ചര്യമുളവാക്കുന്ന പ്രക്രിയകൾ ഉണ്ടാകാറുണ്ട്. അവയുടെ കുടലുകൾ അവയുടെ ഇച്ഛയ്ക്കനുസരിച്ച് വികസിക്കുകയും സങ്കോചിക്കുകയും ചെയ്യും. അവയുടെ കുടലുകൾ വികസിച്ചിരിക്കുന്ന സമയത്ത് ഉള്ളിലെത്തുന്ന ഭക്ഷണത്തിൽ നിന്നും കൂടുതൽ പോഷണം വലിച്ചെടുക്കും. സങ്കോചിച്ചിരിക്കുമ്പോൾ ഭക്ഷണത്തിൽ നിന്നും യാതൊരു പോഷണങ്ങളും ആഗീരണം ചെയ്യില്ല. ഉദാഹരണത്തിന്, ഒരു നാട്ടിൽ നിന്നും മറ്റൊരു രാജ്യത്തിലേക്ക് പറക്കുന്ന ദേശാടന പക്ഷികളുടെ കാര്യം തന്നെയെടുക്കാം. പറക്കുന്ന വേളയിൽ കുടലുകൾ 25 ഇരട്ടി വികസിച്ചിരിക്കുമത്രേ. ദീർഘയാത്ര അനായാസമാക്കാൻ ഇത് സഹായിക്കും. ശരീരത്തിന് ആവശ്യമുള്ളത്രയും ഭാരം കിട്ടുകയാണെങ്കിൽ കുടലുകൾ സ്വയം സങ്കോചിക്കും. മത്സ്യം, തവള, അണ്ണാൻ, എലി തുടങ്ങിയ ജീവികളിൽ ഇത്തരം പ്രക്രിയ നടക്കാറുണ്ട്. ചില സാഹചര്യങ്ങളിൽ മുതലകൾ ഇപ്രകാരം അവയുടെ കുടലുകൾ വളരെയധികം സങ്കോചിപ്പിക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ അവ മാസങ്ങളോളം ഒന്നും ഭക്ഷിക്കാതെ അതിജീവിക്കുകയും ചെയ്യും. ഇരയെ ലഭിക്കുമ്പോൾ അവ സ്വന്തം കുടലുകൾ കൂടുതൽ വികസിപ്പിക്കും. മരണശേഷം മനുഷ്യശരീരത്തിലെ മാംസപേശികൾ ശിഥിലമായി കൊണ്ടിരിക്കും കുടലുകൾ അവയുടെ യഥാർത്ഥ വലിപ്പത്തിൽ നിന്നും 50 ഇരട്ടി വലുതാകും.

ഒരു പക്ഷേ നിഷ്ക്രിയമായ ജീവിതശൈലി അനുവർത്തിക്കുമ്പോൾ നമ്മുടെ ഉള്ളിലെത്തുന്ന ഭക്ഷണത്തെ കുടലുകളിലെ മാംസപേശികൾ അധികയളവിൽ സ്വാംശീകരിക്കുകയും വലിപ്പമുള്ളതാക്കുകയും ചെയ്യും. ചില വസ്തുക്കൾ നിശ്ചിത രൂപത്തിൽ നിന്നും വണ്ണം കൂട്ടാൻ കാരണമായി തീരുന്നു. ഉദാ: മയക്കുമരുന്നിന്‍റെ ഉപയോഗം, ഹോർമോൺ അസന്തുലിതാവസ്‌ഥ, ഡിപ്രഷൻ, അമിതമായി ഭക്ഷണം കഴിക്കൽ എന്നിവ. ഇക്കാരണങ്ങളാൽ കുടലുകളുടെ ആകൃതിയിൽ മാറ്റം സംഭവിക്കാം. എനിക്ക് തോന്നുന്നത് എന്‍റെ കുടലുകൾ 100 അടി വരെ നീളം വച്ചിട്ടുണ്ടാകുമെന്നാണ്. ഞാനൊന്നും കഴിച്ചില്ലെങ്കിലും കൃത്യമായി വ്യായാമം ചെയ്‌താലും ശരീരഭാരം അപ്പോഴും കുറയുകയില്ല.

ശരീരത്തിനകത്തും ഒരു ലോകം

നമ്മുടെ ശരീരത്തിനകത്തും ഒരു ലോകമുണ്ട്. വിചിത്രവും ആശ്ചര്യമുണർത്തുന്നവയുമായ ജീവികളിലും ഇപ്രകാരമുള്ള പ്രവർത്തനങ്ങളുണ്ടോയെന്ന് അറിയാനുള്ള ഗവേഷണങ്ങളിലാണ് ശാസ്ത്രജ്ഞർ. ഓരോ മനുഷ്യശരീരത്തിലും ഇത്തരം ജീവികളുടെ ഒരു പ്ലാനറ്റ് ഉണ്ടായിരിക്കും. 3 കാലുകളുള്ള വൈറസും വർണ്ണ പൂപ്പലും വിരകളും ബാക്‌ടീരിയകളും തുടങ്ങി ലക്ഷകണക്കിന് ജീവികൾ നമ്മുടെ കുടലിൽ ഒരു സമൂഹമായി ജീവിക്കുന്നുണ്ടാകാം. അവ ഭക്ഷിക്കുകയും അവയുടെ വംശത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ചർമ്മത്തിൽ, വായയിൽ, പല്ലിൽ മറ്റ് അവയവങ്ങളിലൊക്കെ ചെറിയ ചെറിയ ജീവികൾ കൊണ്ട് നിറഞ്ഞിരിക്കും അതായത് നമ്മുടെ 10 കോശങ്ങളിൽ ഒരെയൊരണ്ണമാവും മനുഷ്യശരീരത്തിന്‍റെ ഭാഗമായിരിക്കുക. നമ്മൾ ഒരു സാധാരണ മനുഷ്യനാണെന്ന് കരുതാൻ വരട്ടെ, മറിച്ച് പലതരത്തിലുള്ള ജീവൻ മൂലികകളുടെ സംഘടിത രൂപമാണ് മനുഷ്യശരീരം എന്ന് കരുതുക.

നമ്മുടെ ശരീരത്തിൽ ഇവയെന്താണ് ചെയ്യുന്നതെന്ന് അറിയാനായി മൈക്രോ ബയോളജിസ്‌റ്റുകൾ ഇത്തരം ജീവികളിൽ ഗവേഷണം നടത്തി വരികയാണ്. ഇവയിൽ ചിലത് ദഹനത്തിന് സഹായകരമാണ്. അതായത് ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന പോഷണം ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്താൻ ഈ പ്രക്രിയ സഹായിക്കുന്നു.

അമിതവണ്ണവും ബാക്‌ടീരിയയും

ബാക്‌ടീരിയയുടെ 2 സമൂഹം ശരീരത്തിൽ സ്വാധീനം ചെലുത്തുന്നുണ്ട്. ഫർമ്മിക്യൂട്ട്സ്, ബാക്‌ടീറോയിഡ്സ്, അമിതവണ്ണത്തിന് ഇരയായിട്ടുള്ളവരുടെ കുടലുകളിൽ ഫർമ്മിക്യൂട്ട്സിന്‍റെ സംഖ്യ കൂടുതലായിരിക്കും. എന്നാൽ ഇതിന് നേർവിപരീതമായിരിക്കും മെലിഞ്ഞവരുടെ ശരീരം. അവരുടെ കുടലുകളിൽ ബാക്ടിറോയിഡ്സ് ആയിരിക്കും കൂടുതൽ.

വണ്ണം കുറയ്ക്കാനുള്ള രീതികൾ അവലംബിക്കുന്നവരുടെ ശരീരത്തിൽ ഫർമ്മിക്യൂട്ട്സിന്‍റെ എണ്ണം വർദ്ധിച്ച നിലയിലായിരിക്കും. എന്നാൽ ബാക്ടിറോയിഡ്സിന്‍റെ എണ്ണം കുറഞ്ഞിരിക്കും. പെണ്ണെലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്നും ഈയൊരു യാഥാർത്ഥ്യമാണ് ഗവേഷകർക്ക് കണ്ടെത്താനായത്. തടിച്ച പെണ്ണെലികളുടെ വിസർജ്ജ്യത്തിൽ ഗവേഷകർ അമിതയളവിൽ കലോറി കണ്ടെത്തിയിരുന്നു. എന്നാൽ മെലിഞ്ഞ എലികളുടെ വിസർജ്ജ്യത്തിൽ അത് കുറവായിരുന്നു. ഫർമ്മിക്യൂട്ട്സ് ബാക്‌ടീറോയിഡ്സിനെ അപേക്ഷിച്ച് ഭക്ഷണത്തിൽ നിന്നാണ് കൂടുതൽ അളവിൽ കലോറി വലിച്ചെടുക്കുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. അതായത് ഒരു ആപ്പിൾ കഴിക്കുകയാണെങ്കിൽ ഫർമ്മിക്യൂട്ട്സ് അതിൽ നിന്നും 100% കലോറിയാവും വലിച്ചെടുക്കുക.

മെലിഞ്ഞ ശരീരപ്രകൃതക്കാരിയായ എന്‍റെ സഹോദരി ആപ്പിൾ കഴിക്കുകയാണെങ്കിൽ അവളുടെ ശരീരത്തിലുള്ള ബാക്ടിറോയിഡ്സ് കേവലം 50% കലോറി മാത്രമാവും വലിച്ചെടുക്കുക.

അതായത് അമിതമായി ഭക്ഷണം കഴിക്കുക കുറച്ച് വ്യായാമം ചെയ്യുക എന്നിവ അമിതവണ്ണത്തിനുള്ള കാരണങ്ങളല്ല, മറിച്ച് നമ്മുടെ ശരീരത്തിലുള്ള ബാക്‌ടീരിയയാണ് വണ്ണം കൂട്ടുകയും കുറയ്‌ക്കുകയും ചെയ്യുന്നതിനുളള യഥാർത്ഥ കാരണക്കാർ. ഈ ലേഖനം വായിച്ചശേഷം ഏതെങ്കിലും വായനക്കാർ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് ഫർമ്മിക്യൂട്ട്സ് അല്ലെങ്കിൽ ബാക്ടിറോയിഡ്സ് ഇവയിലേതെങ്കിലുമൊന്നിനെ വാണിജ്യാടിസ്ഥാനത്തിൽ വളർത്തേണ്ടി വരും. അങ്ങനെയായാൽ ആർക്കും ഇവയെ വാങ്ങി ഭക്ഷിച്ച് കുടലിലെ സന്തുലിതാവസ്ഥ നിലനിർത്താം. അങ്ങനെ സംഭവിച്ചാൽ വണ്ണം വയ്‌ക്കാനോ കുറയ്ക്കാനോ വളരെ എളുപ്പമാകും.

പരിശീലനം

ഇപ്പോൾ നമ്മൾ മൃഗങ്ങളെ അറിയാൻ തുടങ്ങിയിരിക്കുന്നു. മനുഷ്യരേക്കാൾ കൂടുതൽ വികാസം പ്രാപിച്ചവയാണവ. കുതിരകൾ, ആമ, വാനരന്മാർ തുടങ്ങിയവയുടെ കുടലുകളിൽ കണ്ടു വരുന്ന ബാക്‌ടീരിയയുടെ സന്തുലനം നിയന്ത്രിതമാകാതെ ദഹന പ്രക്രിയ ആരംഭിക്കുകയില്ല. അതിനായി അവ പച്ചപുല്ലും കുറഞ്ഞയളവിൽ ഫർമ്മന്‍റെഡ് ഭക്ഷണവും കഴിക്കും. അങ്ങനെയായാൽ സ്വന്തം കുടലുകളിൽ ഉള്ള ബാക്‌ടീരിയയ്ക്ക് ഭക്ഷണം ലഭിക്കുമല്ലോ. ശാരീരിക ജനിതക ഘടനയ്ക്കനുസരിച്ച് മനുഷ്യൻ സസ്യാഹാരിയാണ്. അതുകൊണ്ട് എന്ത് പച്ചക്കറികൾ കഴിച്ചാലും സാധാരണ നിലയിൽ ശരീരത്തിലുള്ള ബാക്‌ടീരിയയെ സന്തുലിതമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ഇതിന് പുറമെയുള്ള ഏത് തരത്തിലുള്ള ഭക്ഷണവും ശരീരത്തിന്‍റെ സന്തുലിതാവസ്‌ഥ താറുമാറാക്കും.

വണ്ണമുണ്ടാക്കുന്ന ആന്‍റിബയോട്ടിക്സ്

ആന്‍റിബയോട്ടിക്കുകൾ അസുഖത്തെ വ്യാപിപ്പിക്കുന്ന അണുക്കളെ മാത്രമല്ല നിർമ്മാർജ്ജനം ചെയ്യുന്നത്. ശരീരത്തിന് ആവശ്യമായ ബാക്‌ടീരിയയ്ക്കും അത് നാശമുണ്ടാക്കും. അനിമൽ ഫാക്ടറി, പോൾട്രി ഫാം, പന്നി വളർത്തൽ കേന്ദ്രം എന്നിവിടങ്ങളിൽ മൃഗങ്ങൾക്ക് ഭക്ഷിക്കാൻ തീറ്റയ്ക്കൊപ്പം ആന്‍റിബയോട്ടിക്കുകളും നൽകാറുണ്ട്. അങ്ങനെയായാൽ ഭക്ഷണത്തിന്‍റെ അളവ് കുറഞ്ഞിരുന്നാലും അവയ്ക്ക് നല്ല തടിയും പുഷ്ടിയുമുണ്ടാകും. ആന്‍റിബയോട്ടിക്കുകൾ മൃഗങ്ങളുടെ ശരീരത്തിൽ ബാക്‌ടീരിയ സന്തുലനത്തെ താറുമാറാക്കുകയും അതിന്‍റെ ഫലമായി വളരെ വേഗത്തിൽ തടി വയ്ക്കുകയും ചെയ്യും. ഇവയുടെ മാംസം ഭക്ഷിക്കുമ്പോൾ ഈ ആന്‍റിബയോട്ടിക്കുകൾ മൂലം നമ്മുടെ സന്തുലനാവസ്ഥ താറുമാറാവുകയും ബാക്‌ടീരിയ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യും.

അമിതവണ്ണം പകരും

അമിതവണ്ണം പകരുമോ? പോഷണത്തെക്കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞന്മാർ അമിതവണ്ണം പകരുമെന്നാണ് പറയുന്നത്. കുതിരകൾ, സിംഹം, എലികൾ, കോഴികൾ ഇവയിൽ നിന്നും ഏതെങ്കിലുമൊന്നിന് അമിതവണ്ണം പകരാം. ശരീരത്തിലെ സൂക്ഷ്മ ജീവികൾ അമിതവണ്ണം പകരാൻ ഇടയാക്കാം. നമ്മൾ ഇവയിൽ ഏതെങ്കിലുമൊരു മൃഗത്തിന്‍റെ മാംസം കഴിക്കുകയാണെങ്കിൽ അമിതവണ്ണം ബാധിക്കാം. ആ മൃഗത്തിന്‍റെ ഉള്ളിലുള്ള നല്ല ബാക്‌ടീരിയയേയും അവയെ വിൽക്കുന്നവർ ആന്‍റിബയോട്ടിക്സിലൂടെ നശിപ്പിച്ചിരിക്കും.

സ്വന്തം ഡയറ്റിൽ തിരിച്ചുവരാനുള്ള സ്വപ്നം ഞാൻ കാണുകയാണ്. ബാക്‌ടീരിയോഡ്സിന്‍റെ സേനയിലെ യോദ്ധാക്കൾക്കൊപ്പം ചേർന്ന് ശക്തയായി അപകടകാരികളായ ഫർമ്മിക്യൂട്ട്സിനെ നശിപ്പിക്കുകയാണ്. ഇത്രയും നല്ല അറിവുകൾ പകർന്ന് തന്നതിന് ഞാൻ ജൂബിക്വിറ്റി എന്ന പുസ്‌തകത്തിന് നന്ദി പറയുകയാണ്.

വീഗൻ പ്രസ്ഥാനത്തിലൂടെ ഭൂമിയെ സംരക്ഷിക്കാം

വീഗൻ എന്നാൽ ഒരു പുതിയ വിപ്ലവമാണ്. പക്ഷേ ഇന്ത്യക്കാർക്കിത് പുത്തരിയൊന്നുമല്ല. വിദേശ രാജ്യങ്ങളിൽ ഇപ്പോഴിത് ജനപ്രിയമായിരിക്കുകയാണ്. വീഗൻ (വെജിറ്റേറിയൻ) എന്നാൽ മൃഗങ്ങളിൽ നിന്നെടുക്കുന്ന ഭക്ഷ്യവസ്തുക്കളോയോ മാംസമോ പാലോ തൈരോ തേനോ മൃഗത്തൊലിയോ ഭക്ഷ്യവസ്തുവായി കരുതുകയില്ലെന്നാണ് അർത്ഥമാകുന്നത്. എന്തിനേറെ കോസ്മെറ്റിക്സ് വാങ്ങുമ്പോഴും അവർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്താറുണ്ട്. മൃഗങ്ങളുടെ അംശം അടങ്ങിയിട്ടുണ്ടോയെന്ന് ശ്രദ്ധിക്കും.

സ്വീഡനിലെ അംബാസിഡർ രസകരമായ ഒരു കാര്യം അടുത്തിടെ എന്നോട് പറയുകയുണ്ടായി. അവിടെ 60 വയസ്സിന് മുകളിലുള്ളവരെ വിരുന്നിന് ക്ഷണിച്ചാൽ അവരിൽ ഭൂരിഭാഗംപ്പേരും മാംസാഹാരികളാവും. എന്നാൽ 40 വയസ്സിന് താഴെയുള്ളവർക്കാകട്ടെ പൂർണ്ണമായും വീഗൻ വിഭവങ്ങൾ മതിയത്രേ!

എന്‍റെ മന്ത്രാലയം നാഷണൽ ഓർഗാനിക് മേള സംഘടിപ്പിച്ചിരുന്നു. അതിൽ 450 സ്റ്റാളുകൾ ഉണ്ടായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് മേളയിൽ പങ്കെടുത്തത്. രുചികരമായ വിഭവങ്ങളായിരുന്നു മിക്ക സ്റ്റോളുകളിലും. അതിലൊരു വ്യക്തി ഓൺലൈൻ വീഗൻ ഷോപ്പിംഗ് മാൾ തുറന്നിരുന്നു. ഏകദേശം 800 ഐറ്റം ആ സ്റ്റോളിൽ വിൽക്കുന്നുണ്ടായിരുന്നു. അതിൽ പണം ഇൻവെസ്റ്റ് ചെയ്യാൻ ധാരാളം പേരുണ്ടായിരുന്നുവെങ്കിലും അതിന്‍റെ പ്രചാരണത്തിന് ആരേയും കിട്ടിയില്ല. നാഗ്പൂരിലെ 2 യുവാക്കൾ ബദാം മിൽക്ക് തയ്യാറാക്കുന്നു. ഇപ്പോഴത് വിറ്റഴിക്കാനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കുകയാണ് അവര്‍.

വ്യാപിക്കുന്ന വ്യവസായം

ലോകമെമ്പാടും വീഗൻ വ്യവസായം തഴച്ചു വളരുകയാണ്. അതിന് ഡിമാന്‍റ് ഏറെയുണ്ടെങ്കിലും സപ്ലൈ കുറവാണ്. എങ്ങനെയുള്ള ബിസിനസ് ചെയ്യണമെന്നറിയാത്ത അവസ്‌ഥയിലാണ് യുവാക്കൾ. മൈക്കിൾ മോഫി എന്നറിയപ്പെടുന്ന ഉത്സാഹിയായ ഒരു വീഗൻ മിനിമലിസ്റ്റ് സൈറ്റ് നടത്തുകയാണ്. ലാഭകരമായി ബിസിനസ് നടത്തുന്നതിനെപ്പറ്റി അദ്ദേഹം നിർദ്ദേശങ്ങൾ നൽകുന്നുമുണ്ട്.

വീഗൻ സംരഭകരേ ഇതിലേ ഇതിലേ

  • വീഗൻ റെസ്റ്റോറന്‍റ് അഥവാ കഫേ
  • വീഗൻ പിസ്സാ ഡെലിവറി സപ്ലൈ
  • ഫുഡ് ട്രിക്ക്, വീഗൻ ബർഗർ, സമോസാ എന്നിവയാണതിൽ.
  • വീഗൻ ബേക്കറി: പാൽ, മുട്ട എന്നിവയുടെ ഭക്ഷ്യവസ്‌തുക്കൾ ഉൾപ്പെടുത്താതെയുള്ള ബേക്കറി.
  • വീഗൻ ബിസിനസിനായി പ്രത്യേക കോപ്പിറൈറ്റിംഗ് ഇൻസ്റ്റലേഷൻ വർക്ക്.
  • വീഗൻ പ്ലേ ഹൗസ്: മാതാപിതാക്കൾക്ക് കുഞ്ഞുങ്ങളുടെ ഡെ കെയറിംഗിനായി ഇത് ഉപയോഗപ്പെടുത്താം.
  • വീഗൻ ലേഡീസ് ഇവന്‍റ് മാനേജർ.
  • വീഗൻ ഭക്ഷ്യവിഭവങ്ങൾ പരിചയപ്പെടുത്തുന്ന കുക്കിംഗ് എക്സ്പെർട്ട്.
  • വീഗൻ പ്രേമികളെ പരസ്പരം ബന്ധിപ്പിക്കുന്ന ഡേറ്റിംഗ് ആപ്പ്
  • വീഗൻ ഷൂ ഷോപ്പ്. മൃഗങ്ങളുടെ തൊലി കൊണ്ടുള്ളതല്ല. കാൻവാസ്, ജ്യൂട്ട്, സിന്തറ്റിക് മെറ്റിരിയൽ എന്നിവ കൊണ്ട് നിർമ്മിച്ചത്.
  • വീഗൻ കോസ്മെറ്റിക് ഉൽപന്നം മറ്റ് ഉൽപ്പന്നങ്ങളിൽ നിന്നും വിഭിന്നം. അതിനാൽ എക്സ്ട്രാക്റ്റ് ചേർക്കാത്തത്.
  • വീഗൻ പെറ്റ് ഫുഡ്.
  • വീഗൻ ഉൽപ്പന്നങ്ങൾ ഉള്ള ഗ്രോസറി ഷോപ്പ്.

വീഗൻ പ്രസ്ഥാനത്തിലൂടെ രക്ഷിക്കാം ലോകത്തെ

മൃഗങ്ങൾ നമ്മുടെ സുഹൃത്തുക്കളാണ് നാം അവർക്കൊപ്പം ജീവിക്കാൻ ശീലിക്കുകയാണ് വേണ്ടത്. അല്ലാതെ അവരെ ഉപയോഗിക്കുകയല്ല വീഗൻ മൂവ്മെന്‍റ് ലോകത്തെ സമ്പത്തുകൾ സംരക്ഷിക്കുന്ന ഉത്തരവാദിത്തമാണ് നിർവഹിക്കുന്നത് കാരണം അനിമൽ പ്രൊഡക്റ്റുകൾ ലോക ജനതയ്ക്ക് കനത്ത അപകടമാണ് വരുത്തി വയ്ക്കുക. നാടിന്‍റെ തനതു വസ്‌തുക്കൾ ഉപയോഗിക്കുകയെന്നതും ഈ പ്രസ്ഥാനത്തിന്‍റെ ലക്ഷ്യമാണ്. അതായത് നമ്മുടെ സമീപ സ്‌ഥലങ്ങളിൽ വളർത്തിയെടുക്കുന്ന വിഭവങ്ങൾ അങ്ങനെയായാൽ വസ്തുക്കൾ ദൂര സ്ഥലങ്ങളിൽ നിന്നും കൊണ്ടു വരാനും കൊണ്ടു പോകാനുമുള്ള ഇന്ധനം ലാഭിക്കാം. അതിനായി വൻഗതാഗത പദ്ധതികൾ ആവശ്യമായി വരികയില്ല. പുക തുപ്പുന്ന വാഹനങ്ങളും ട്രിക്കുകളും ആവശ്യമായി വരികയില്ല.

ഇന്ന് തയ്യാറാക്കുന്ന ഭക്ഷണത്തിൽ പ്രത്യേകിച്ചും പാക്കേജ്ഡ് ഫുഡുകളിൽ വ്യത്യസ്ത തരം മൃഗങ്ങളുടെ ചേരുവകൾ ഉപയോഗിക്കുന്നുണ്ട്. വെളുത്ത പഞ്ചസാര എല്ല്പൊടി കൊണ്ടാണ് വൃത്തിയാക്കുന്നത്.

രാജസ്ഥാനിലെ മെഹന്ദി കേന്ദ്രമായ സോജത്തിന് അടുത്തുള്ള നദി മെഹന്ദിയിൽ ഉപയോഗിക്കുന്ന കൃത്രിമ നിറം മൂലം ചുവന്നു പോയിരിക്കുന്നു. യഥാർത്ഥത്തിൽ മെഹന്ദി ശുദ്ധമായ വീഗൻ എന്നല്ലേ നാം കരുതുന്നത്. പ്രണയത്തിന്‍റെയും മറ്റ് പല ആഘോഷങ്ങളുടെയും അടയാളമായിട്ടാണ് ഇതിനെ കരുതുന്നത്.

നമുക്കിനി പുനർ വിചിന്തനമാണ് ആവശ്യം. അല്ലാതെ എല്ലാമറിഞ്ഞിട്ടും സമരസപ്പെട്ടു നിൽക്കലല്ല.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें