വരണ്ട ചർമ്മത്തിന്

  • ഒരു സ്പൂൺ സാൻഡൽ പൗഡറും ഒരു സ്പൂൺ തേനും ഒരു സ്പൂൺ മിൽക്ക് പൗഡറും ഒരു സ്പൂൺ റോസ്‍വാട്ടറും ചേർത്ത് പേസ്റ്റ് തയ്യാറാക്കി മുഖത്തും കഴുത്തിലും പുരട്ടുക. കുറഞ്ഞത് 20 മിനിറ്റിന് ശേഷം മുഖം ഇളം ചൂട് വെള്ളം കൊണ്ട് കഴുകുക.
  • ഒരു സ്പൂൺ ആൽമണ്ട് ഓയിൽ ഒരു സ്പൂൺ കടലമാവ് ഒരു സ്പൂൺ വെണ്ണ എന്നിവ ചേർത്ത് പേസ്റ്റാക്കി മുഖത്തും കഴുത്തിലും പുരട്ടുക. 15-20 മിനിറ്റിനു ശേഷം ഇളം ചൂട് വെള്ളം കൊണ്ട് കഴുകിക്കളയുക.
  • ഒന്നു രണ്ട് തുള്ളി ഒലിവ് ഓയിലും രണ്ട് സ്പൂൺ മൈദയും ചേർത്ത് പേസ്റ്റാക്കി മുഖത്ത പുരട്ടുക. ഉണങ്ങിയ ശേഷം വെള്ളം അല്ലെങ്കിൽ റോസ്‍വാട്ടർ മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം മുഖം കഴുകുക.

നോർമൽ ചർമ്മത്തിന്

  • രണ്ട് ബദാം കുതിർത്ത് അരയ്ക്കുക. അതിൽ 2 സ്പൂൺ പാലും ഒരു സ്പൂൺ വീതം കാരറ്റ് അരച്ചതും ഓറഞ്ച് നീരും ചേർത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. അരമണിക്കൂറിന് ശേഷം മുഖം കഴുകുക. മുഖത്തെ കറുത്ത പാടുകളേയും മറ്റും മാറ്റി ചർമ്മം മൃദുത്വമുള്ളതാകും.
  • ഒരു സ്പൂൺ തേനും ഏതാനും തുള്ളി ബദാം ഓയിലും ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടുക. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുക. ചർമ്മം മൃദുലമാകും. ചുളിവുകൾ കുറയുകയും ചെയ്യും.
  • രണ്ട് സ്പൂൺ ഗോതമ്പ് പൊടിയിൽ പാലും മഞ്ഞളും റോസ്‍വാട്ടറും ചേർത്ത് മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം ഇളം ചൂട് വെള്ളം കൊണ്ട് കഴുകുക.

എണ്ണമയമുള്ള ചർമ്മത്തിന്

  • ഒന്നര സ്പൂൺ മുൽട്ടാണി മിട്ടിയിൽ ഒന്നര സ്പൂൺ നാരങ്ങാനീരും അര സ്പൂൺ തേനും ചേർത്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം ഇളം ചൂട് വെള്ളം കൊണ്ട് കഴുകുക.
  • ചെറുപയർ പൊടിയും അരിപ്പൊടിയും സാൻഡൽ പൗഡറും മുൽട്ടാനി മിട്ടിയും ഓറഞ്ച് തൊലി പൊടിച്ചതും 2 സ്പൂൺ വെള്ളരിക്ക നീരും ചേർത്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുക.
  • അൽപം ബാർലി പൊടിയും 2 സ്പൂൺ നാരങ്ങാനീരും അൽപം പാലും ചേർത്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം മുഖം കഴുകാം. മുഖത്തെ രക്‌തയോട്ടം വർദ്ധിക്കും ചർമ്മം വൃത്തിയുള്ളതാകും.
और कहानियां पढ़ने के लिए क्लिक करें...