ലൈംഗികതയിൽ രതിമൂർച്ഛ അഥവാ ഓർഗാസത്തിനു സ്ത്രീകളിലും പുരുഷന്മാരിലും തുല്യ പ്രാധാന്യമുണ്ട്. എങ്കിലും ഇക്കാര്യം പരസ്യമായി സംസാരിക്കാൻ സ്ത്രീകൾക്ക് ഇക്കാലത്തും വളരെ ലജ്ജയുണ്ട്.

അടുത്തിടെ, ലോകം ദേശീയ ഓർഗാസം ദിനം ആചരിക്കുക വരെ ചെയ്യുകയുണ്ടായി ആളുകൾ അവിടെയെല്ലാം ഇതേ കുറിച്ച് പരസ്യമായി സംസാരിക്കുന്നു. അതേസമയം, ഇന്ത്യയിൽ ലൈംഗികതയെയും രതിമൂർച്ഛയെയും കുറിച്ച് ആളുകൾ സംസാരിക്കാൻ അങ്ങേയറ്റം മടിക്കുന്നുണ്ട്… മിക്ക ആളുകൾക്കും ഇത് സംബന്ധിച്ച് സ്വന്തം പങ്കാളിയുമായി പോലും സംസാരിക്കാൻ കഴിയാറില്ല…

സ്ത്രീയും പുരുഷനും ശാരീരികമായി വളരെ വ്യത്യസ്തരാണ്, മതം നിയന്ത്രിക്കുന്ന സമൂഹത്തെക്കുറിച്ച് ഇരുവർക്കും വ്യത്യസ്ത വീക്ഷണമുണ്ട്. കുട്ടിക്കാലം മുതൽ പുരുഷന്മാർക്ക് എല്ലാത്തരം പ്രിവിലേജ്കളും ലഭിക്കുമ്പോൾ, കുട്ടിക്കാലം മുതൽ സ്ത്രീകളെ വ്യത്യസ്ത രീതികളിൽ വളർത്തുന്നു. പലതരം നിയമങ്ങളും അവർക്കായി ഉണ്ടാക്കിയിട്ടുണ്ട്. കുട്ടിക്കാലം മുതൽ പ്രായപൂർത്തിയാകുന്ന വരെ അവർക്ക് അവരുടെ ശരീരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസിലാക്കാൻ കഴിയാത്ത തരത്തിലുള്ള വിദ്യാഭ്യാസം നൽകുന്നു.

പുരുഷനുമായി ഒരു ബന്ധവുമില്ലാതെ സ്ത്രീക്ക് ശാരീരിക സുഖം നേടാൻ കഴിയുമെങ്കിൽ ഈ സമൂഹം അതിനെ പിന്തുണയ്ക്കുകയല്ലേ വേണ്ടത്?

മാസ്റ്റർബേഷൻ അഥവാ സ്വയംഭോഗം, മിക്ക ആൺകുട്ടികൾക്കും 10-12 വയസിൽ അറിയാം, പക്ഷേ പെൺകുട്ടികൾ മുതിർന്നവരാകുന്നതുവരെ ഇതിനെക്കുറിച്ച് പൂർണ്ണമായി അറിയില്ല. ഒരു പുരുഷനുമായി ഒരു ബന്ധവുമില്ലാതെ ശാരീരിക സുഖം നേടുന്നതിനെ, അവൾക്ക് തന്നെ അംഗീകരിക്കാൻ കഴിയാതെ വരുന്നത് ഇതുകൊണ്ടാണ്. മാസ്റ്റർബേഷൻ പുരുഷന്മാർക്ക് നല്ലതാണെന്നും എന്നാൽ സ്ത്രീകൾക്ക് തെറ്റാണെന്നും സമൂഹത്തിൽ ഉണ്ടാക്കിയ ധാരണ ആണ് പ്രധാന കാരണം.

മാസ്റ്റർബേഷൻ ശരിയാണ് എങ്കിൽ എന്തുകൊണ്ടാണ് ഓർഗാസം തെറ്റായിരിക്കുന്നത്?

അതുപോലെ, മാസ്റ്റർബേഷനെ കുറിച്ചു സംസാരിക്കുന്നത് ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം വളരെ ലളിതമാണ്, എന്നാൽ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അത് അവളുടെ വിഷയം പോലും അല്ല. എന്നാൽ അത്തരം വിഷയങ്ങളിൽ സംസാരിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു പുരുഷന് സ്വീകാര്യമാണെങ്കിൽ, അത് സ്ത്രീക്കും പ്രധാനമാണ്.

പെൺകുട്ടികൾ, അവരുടെ പൊതുവായ കാര്യങ്ങളായ പീരിയഡ്സ്, ബ്രാ എന്നിവയെക്കുറിച്ച് സംസാരിക്കാനുള്ള ധൈര്യം കാണിച്ചാൽ, അവരെ പരസ്യമായി കളിയാക്കുന്ന പ്രവണത ഉണ്ട്. അത്തരമൊരു സാഹചര്യത്തിൽ, പെൺകുട്ടികളുടെ രതിമൂർച്ഛയെക്കുറിച്ചു സംസാരിക്കുന്നത് അത്ര എളുപ്പമല്ല.

ബോളിവുഡ് ശ്രമം

‘വീരേ ദി വേഡിംഗ്’, ‘ലസ്റ്റ് സ്റ്റോറീസ്’ എന്നിവ സ്ത്രീകളുമായി ബന്ധപ്പെട്ട ശാരീരിക ആനന്ദത്തെക്കുറിച്ച് കുറച്ച് വെളിച്ചം വീശാൻ ശ്രമിക്കുന്ന സിനിമകളാണ്, എന്നാൽ ഇന്ത്യൻ പുരുഷന്മാർ ഈ സിനിമകളെക്കുറിച്ചും അവരുടെ നായികമാരെക്കുറിച്ചും പരസ്യമായി സംസാരിക്കുന്നതിനു പകരം മോശമായി ട്രോളുകയും ചെയതു

സ്ത്രീകളുടെ ഓർഗാസവും തങ്ങളുടേത് പോലെ തന്നെ പ്രാധാന്യമർഹിക്കുന്നുവെന്ന് മിക്ക ഇന്ത്യൻ പുരുഷന്മാർക്കും അറിയില്ല. വാസ്തവത്തിൽ, ശാരീരിക ബന്ധത്തിനിടയിൽ, അവർ അതിനെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല, ഒരു തരത്തിൽ അത് പുരുഷാധിപത്യത്തിന്‍റെ അടയാളം കൂടിയാണ്

ഇതിനെക്കുറിച്ച് ജയ്പൂരിലെ ജയ്പുരിയ ഹോസ്പിറ്റൽ സൂപ്രണ്ട് വിംല ജെയിൻ പറയുന്നു, “ഇന്ത്യൻ പുരുഷന്മാർക്ക് പെൺകുട്ടികളുടെ മാസ്റ്റർബേഷൻ അംഗീകരിക്കാൻ മടിയുണ്ട്, കാരണം അവരുടെ ഇടപെടൽ ഇല്ലാതെയുള്ള ലൈംഗിക സുഖം പുരുഷത്വത്തിന് ഭീഷണിയാവുമോ എന്ന ഭയം ഉണ്ടാക്കുന്നു എന്ന് ഗവേഷണങ്ങൾ പറയുന്നു. മാസ്റ്റർബേഷൻ സമയത്ത് 62% സ്ത്രീകൾക്ക് രതിമൂർച്ഛ സംഭവിക്കുന്നു. തികച്ചും സാധാരണവും സ്വാഭാവികവുമായ പ്രക്രിയകളുടെ ഭാഗമാണിത്. ഇത് ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു, പക്ഷേ പുരുഷന്മാർ അത് മനസ്സിലാക്കുന്നില്ല.”

ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഈ വിഷയങ്ങൾ പരസ്യമായി ചർച്ച ചെയ്യേണ്ടതാണ്, അതുവഴി ആരോഗ്യകരവും തുല്യവുമായ ഒരു സമൂഹം സൃഷ്ടിക്കാൻ കഴിയും. അതിനാൽ കുറഞ്ഞത് പെൺകുട്ടികൾ എങ്കിലും ഈ കാര്യങ്ങൾ സ്വയം മനസിലാക്കുക എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

और कहानियां पढ़ने के लिए क्लिक करें...