വേനൽക്കാലം ഒരു ചലഞ്ചിംഗ് സീസൺ ആണ്. പ്രത്യേകിച്ചും സ്ത്രീകൾക്ക്, വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ആ വെല്ലുവിളി കൂടുന്ന സമയം ആണിത്.
വേനൽക്കാലമാകുമ്പോഴേക്കും ഉരുകിയൊലിക്കുന്ന ചൂട് കാണുമ്പോൾ ഹൊ… എങ്ങനെ ഒന്ന് പുറത്തിറങ്ങും എന്ന് നമ്മൾ പറഞ്ഞു പോകും. പോരാത്തതിന് യാത്രകളുടെ കാലം കൂടിയാണ് വേനൽക്കാലം. കടുത്ത ചൂട്, ശരീരം കൂടുതൽ തുറന്നു കാട്ടാൻ പ്രേരിപ്പിക്കും. എന്നാൽ അതേ ചൂട് എക്സ്പോസ്ഡ് ആയ ശരീരത്തെ ദോഷമായി ബാധിക്കുകയും ചെയ്യും.
ശരീരം മുഴുവൻ മൂടാൻ കഴിയുന്നതും അയഞ്ഞതും വായു കടക്കുന്നതുമായ വസ്ത്രമാണ് വേനൽക്കാലത്ത് ആവശ്യം. സിംഗിൾ ലയർ ഡ്രസുകൾ എന്ന കൺസെപ്റ്റ് ഏറ്റവും കൂടുതൽ യോജിക്കുന്ന സമയം ആണ് സമ്മർ സീസൺ. നേർത്ത കോട്ടൺ, സിൽക്ക്, ലിനൻ വസ്ത്രങ്ങൾ ഈ സമയത്ത് ഉപയോഗിക്കാം. തുറന്ന പ്രദേശങ്ങളിലോ ബീച്ചുകളിലോ പോകുമ്പോൾ ശരീരം മൂടുന്ന ഡ്രസുകൾ ധരിക്കാം. വെയിൽ നേരിട്ട് ഏൽക്കുകയില്ല. കാലുകൾ മൂടാൻ ഷോർട്സ് കനം കുറഞ്ഞ ലോംഗ് സ്കർട്ട് ഇവയൊക്കെ ഉപയോഗിക്കാം. അസിമെട്രിക് പാറ്റേണുള്ള ടോപ്പുകൾ, സിംഗിൾ ഡ്രസ് നല്ലതാണ്. വേനൽക്കാലത്ത് ധരിക്കാൻ ഏറ്റവും അനുയോജ്യമായ നിറം വെള്ളയാണ്. ഇത് മറ്റെല്ലാ നിറവുമായി യോജിക്കും. കളർബ്ലോക്കിംഗ് ചെയ്യുന്ന നിറങ്ങളും വേനൽക്കാലത്ത് ഉപയോഗിക്കാം. സൂര്യപ്രകാശം കൂടുതൽ ആഗീരണം ചെയ്യാതിരിക്കും. സ്കാർഫ്, ബാഗ് ഇവ കൊണ്ടും കളർബ്ലോക്കിംഗ് ചെയ്യാൻ പറ്റും. വെയിലിന്റെ ചൂടും വിയർപ്പും എല്ലാം സഹിച്ച് വേണം പുറത്തേക്കിറങ്ങാൻ എന്നതു കൊണ്ട് മറ്റു ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
വസ്ത്രധാരണം മാത്രമല്ല വേനൽക്കാലത്ത് ചെരുപ്പ് വാങ്ങുമ്പോൾ പോലും പലതും ശ്രദ്ധിക്കേണ്ടി വരും. വേനൽചൂടിൽ പാദങ്ങൾ ക്കൂടുതൽ വിയർക്കും. അതിനാൽ വേനലിൽ ഉപയോഗിക്കാൻ പുതിയ ഷൂ വാങ്ങാം. തണുപ്പു കാലത്ത് ഉപയോഗിക്കുന്നതിനേക്കാൾ അൽപം വലിയ ഷൂ തെരഞ്ഞെടുക്കണം. തുകൽ, കാൻവാസി, സ്യൂഡ് മെറ്റീരിയലിലുള്ള ചെരുപ്പും, ഷൂവും സെട്രച്ചാവും. അവ പർച്ചേസ് ചെയ്യുമ്പോൾ പോലും അൽപം വലുപ്പം കൂടുതലുള്ളതു വാങ്ങുന്നത് നന്നായിരിക്കും.