സിംഗപ്പൂരുമായുള്ള ഈ പ്രണയബന്ധം ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല. അതിന് വളരെ പഴക്കമുണ്ട് സിംഗപ്പൂരിനെ ഏറ്റവും പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയി തെരഞ്ഞെടുത്ത് യാത്ര ചെയ്യുന്നതിൽ ഇന്ത്യാക്കാർ ആണ് മുന്നിൽ. സെൻടോസ ദ്വീപ്, മരീന ബേ സാൻഡ്, ചൈനാടൗണ്‍, ഓർച്ചഡ് റോഡ് ഇവയൊക്കെ ഇന്ത്യയ്ക്കുള്ളിലെ തന്നെ ഏതൊക്കെയോ സ്ഥലങ്ങൾ പോലെ നമ്മെ ആകർഷിക്കുന്നുണ്ട്. എന്നാൽ സിംഗപ്പൂരിനെ മനസ്സിലാക്കാതെ അങ്ങോട്ട് യാത്ര ചെയ്താൽ ചിലപ്പോൾ പലതരം പിഴവുകൾ പറ്റാം. പിഴകൾ ഒടുക്കേണ്ടി വരാം. സിംഗപ്പൂരിൽ സൗഹൃദപരമായ ഒരു യാത്ര പോയി വരാൻ ആഗ്രഹിക്കുന്നവർക്കായി ചില വിവരങ്ങളിതാ.
ച്യൂയിംഗം ചവച്ച് പണി വാങ്ങരുത്
യാത്രയല്ലേ, സിംഗപ്പൂരിലെ വീഥികളിലൂടെ ബബിൾഗം ചവച്ച് ചവച്ച് രസിച്ച് നടക്കാം എന്നു കരുതിയാൽ പണിപാളുമേ..! സിംഗപ്പൂരിൽ ച്യൂയിംഗവും അതിന്‍റെ വിൽപ്പനയും 1992 മുതൽ നിരോധിച്ചതാണ്. ഏറ്റവും വൃത്തിയുള്ള സ്ഥലം എന്ന പ്രശസ്തിയുള്ള സിംഗപ്പൂർ അതു നേടിയെടുത്തത് ചുമ്മാതൊന്നുമല്ല. പൊതുസ്ഥലങ്ങളിൽ തീവണ്ടികളിൽ ഒക്കെ വൃത്തിയുള്ളതായിരിക്കാൻ വേണ്ടി ച്യൂയിംഗവും പാൻമസാലയുമെല്ലാം നിരോധിച്ചിരിക്കുന്നു.
തീവണ്ടികളിൽ ഭക്ഷണം ഇല്ല
ചായ… ചായ… കാപ്പി, ചിക്കൻ ബിരിയാണി ഇങ്ങനെയുള്ള ശബ്ദകോലാഹലങ്ങൾ തീവണ്ടികളിൽ കേട്ടു ശീലിച്ചവരാണ് നമ്മൾ. എന്നാൽ സിംഗപ്പൂരിൽ ചെന്നിട്ട് തീവണ്ടിയാത്രയ്ക്കിടെ ഒരു കാപ്പി കുടിച്ചേക്കാമെന്ന് കരുതിയാൽ രക്ഷയില്ല. ട്രെയിൻ യാത്രയ്ക്കിടെ വിശന്നാൽ കയ്യിലിരിക്കുന്ന ഭക്ഷണം കഴിക്കാമെന്നു വച്ചാൽ പോലും നടപ്പില്ല. സിംഗപ്പൂർ മാസ് റാപ്പിഡ് ട്രാൻസിസ്‌റ്ററിൽ അതായത് സ്മാർട്ട് ട്രെയിനുകളിലായാലും സ്റ്റേഷനുകളിലും പിഴ അടയ്ക്കേണ്ടി വരും. ഒന്നും രണ്ടുമല്ല. 500 രൂപ ഡോളർ.
മാലിന്യം വലിച്ചെറിയരുത്
സിംഗപ്പൂരിലെ തെരുവുകൾ ഹാ… എത്ര സുന്ദരം. എന്ന് തോന്നിയിട്ടുണ്ടോ. കിടന്നുറങ്ങാൻ തോന്നുന്നത്ര വൃത്തിയും വെിടിപ്പുമുള്ള നിരത്തുകൾക്ക് അവിടത്തെ നിയമത്തോടെ നന്ദി പറയാം. റോഡിൽ അലക്ഷ്യമായി മാലിന്യങ്ങളോ പ്ലാസ്റ്റിക് ബാഗുകളോ വലിച്ചെറിഞ്ഞാൽ 1000 രൂപയാണ് പിഴ. വെള്ളം കുടിച്ചിട്ട് കുപ്പി വലിച്ചെറിഞ്ഞാൽ പിടികൂടാനായി അവിടെ ലിറ്റർബഗ്സ് എന്ന സേന ഉണ്ട്.പൊതുനിരത്തുകളിൽ തുപ്പുന്നതും മൂക്ക് ചീറ്റുന്നതും ഇവിടെ ശിക്ഷാർഹമാണ്. ക്രോസിംഗ് സോണുകളില്ലല്ലാതെ റോഡ് മുറിച്ചുകടന്നാലും പിഴ അടയ്ക്കണം.
അൺസെക്യുവേഡ് വൈഫൈ ഹോട്ട് സ്പോട്ട്
അവിടെ ചെന്നു വൈഫൈ ഓൺ ചെയ്തു നോക്കണം എന്ന് തോന്നുന്നുണ്ടെങ്കിൽ ഒരു കഫേയിലോ കോഫിഷോപ്പിലോ പോകേണ്ടി വരും. ഫ്രീ വൈഫൈ ഓഫർ ഉണ്ടെങ്കിൽ മാത്രമേ കണക്ട് ചെയ്യാവൂ. അൺസെക്യുർ ആയ വൈഫൈ ഹോട്ട് സ്പോട്ട് ഉപയോഗിക്കുന്നത് ഹാക്കിംഗ് ആയിട്ടാണ് കണക്കിലെടുക്കുക. അത് ജയിൽ ശിക്ഷയും വരെ കിട്ടാവുന്ന ഒരു കുറ്റമാണ്.
വീട്ടിലായാലും നഗ്നനായി നടക്കരുത്
നഗ്നനായിരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ സിംഗപ്പൂരിൽ ഇതിനൊരു ആഖ്യാനം ഉണ്ട്. സ്വന്തം വീട്ടിലായാലും നാട്ടുകാർ കാൺകെ വസ്ത്രമില്ലാതെ നടന്നുകൂടാ. സ്വന്തം വീടല്ലേ അയാൾ തുണിയുടുത്തില്ലെങ്കിൽ നമ്മുക്കെന്താ എന്ന് അവിടെ ആരും ചിന്തിക്കില്ല. പിടിച്ച് പോലീസിനെ ഏൽപ്പിക്കും. 2000 രൂപ വരെ പിഴയോ മൂന്നുമാസത്തെ തടവോ ലഭിക്കുന്ന കുറ്റമായി മാറുമത്.
അനുവാദമില്ലാതെ ആലിംഗനം ചെയ്താൽ
പൊതുസ്ഥലത്ത് വച്ച് കെട്ടിപ്പിടിക്കുന്നതിൽ തെറ്റില്ല എന്നാൽ അത് അനുവാദം ചോദിച്ചു മാത്രമായിരിക്കണം. പുറത്തു നിന്ന് നോക്കുന്ന ആൾക്ക് നിങ്ങളുടെ ആലിംഗന രീതി ഇഷ്ടപ്പെടാതിരിക്കുകയോ സാദ്ധ്യമല്ലെന്ന് തോന്നുകയോ ചെയ്താൽ അത് പിഴയൊടുക്കേണ്ട കുറ്റമായി മാറും.
ക്ലീൻ ടോയ്‍ലെറ്റ്
ടോയ്‍ലെറ്റിൽ പോയിക്കഴിഞ്ഞാൽ ഫ്ളാഷ് ചെയ്യാൻ മടിയുള്ള പുരുഷന്മാർ നിരവധിയാണ്. ഈ സ്വഭാവവുമായി സിംഗപ്പൂർ ചെന്നാൽ പണി കിട്ടാൻ വേറൊന്നും വേണ്ട. നിങ്ങൾ ഉപയോഗിച്ച ടോയ്‍ലെറ്റ് ഫ്ളഷ് ചെയ്യാതെ പോയാൽ 500 രൂപ പിഴ നൽകി കേസിൽ നിന്നൂരാം.
പ്രാവുകൾക്ക് തീറ്റ
പലയിടങ്ങളിലും പ്രാവുകൾക്ക് തീറ്റകൊടുക്കുന്നതും അതിനുള്ള സൗകര്യവും ടൂറിസത്തിന്‍റെ ഭാഗമായി അനുവദനീയമാണ്. എന്നാൽ സിംഗപ്പൂരിൽ അങ്ങനെയൊരു സംവിധാനം ഇല്ലെന്നു മാത്രമല്ല പൊതുസ്ഥലത്ത് പ്രാവിനെ തീറ്റൽ കുറ്റകരവുമാണ്. അലക്ഷ്യമായി ധാന്യങ്ങൾ വലിച്ചെറിയുന്നത് മാലിന്യ നിക്ഷേപമായി കരുതും.
കാറിൽ പെട്രോളടിക്കുമ്പോൾ
സിംഗപ്പൂരിൽ നിന്ന് മലേഷ്യയിലേക്ക് കാറിൽ സഞ്ചരിക്കാനാണോ പദ്ധതി. എങ്കിൽ നിറച്ച് പെട്രോളടിച്ചിട്ട് പോയാൽ മതി. അതായത് ടാങ്കിന്‍റെ മൂന്നിലൊന്ന് ഭാഗം നിറഞ്ഞിരിക്കണം. അല്ലെങ്കിൽ 500 രൂപ ഫൈൻ പിടിച്ചോ. മലേഷ്യയിൽ ഇന്ധനവില കുറവായതിനാൽ ഇവിടെ നിന്ന് കാറുമായി അങ്ങോട്ട് പോയി ഫുൾ ടാങ്ക് അടിച്ചുവരുന്ന ഏർപ്പാട് അവിടെ ചെയ്താൽ എട്ടിന്‍റെ പണികിട്ടും. സിംഗപ്പൂരിൽ ഇന്ധനവില ഇരട്ടിയായതിനാൽ ഇത്തരം കടത്തൽ വർദ്ധിച്ചപ്പോഴാണ് നിരോധനം ഉണ്ടായത്.
അയനിച്ചക്കയുണ്ടോ കയ്യിൽ?
ഫലങ്ങളുടെ രാജാവായ ചക്കയ്ക്കും അയനിച്ചക്കയ്ക്കുമൊക്കെ അത്ര രാജകീയ സ്ഥാനമില്ല ഇവിടെ! നല്ല സ്വാദ് ഒക്കെയുണ്ടെങ്കിലും അതിന്‍റെ ഗന്ധമാണ് പ്രശ്നം. സിംഗപ്പൂരിൽ പൊതുസ്ഥലങ്ങളിൽ ചക്കയുമായി പോകാതിരിക്കുന്നതാണ് ഉത്തമം. പിഴയൊന്നും അടയ്ക്കേണ്ട കാര്യമില്ല എങ്കിലും ചക്ക അവിടെ നിരോധിക്കപ്പെട്ട ഫലമാണ്.
പൊതുസ്ഥലത്ത് മൂത്രമൊഴിക്കല്ലേ
പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ഏതുനാട്ടിലും മോശം കാര്യം തന്നെയാണ്. സിംഗപ്പൂരിൽ അത് നിയമവിരുദ്ധ പ്രവൃത്തിയാണ്. അവിടത്തെ പല സ്ഥലങ്ങളിലും എലവേറ്ററുകളിലും മൂത്രം ഉണ്ടോ എന്നു പരിശോധിക്കുന്ന യുഡിസി മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. മൂത്രത്തിന്‍റെ അംശം കണ്ടെത്തിയാലുടൻ അവിടെ അപായമണി മുഴങ്ങും. എലവേറ്ററുകളിലാണെങ്കിൽ ഡോർ ക്ലോസ് ആകും. പിന്നെ പോലീസ് വന്നിട്ടേ തുറക്കാൻ പറ്റൂ. കുഞ്ഞിന് മൂത്രമൊഴിക്കാൻ തോന്നുന്നുവെന്ന് പറഞ്ഞാൽ പോലും ശ്രദ്ധിക്കുക. അവർക്കും ഇളവൊന്നുമില്ല.
പുകവലിയും അപകടം
മാളുകൾ സിനിമാഹാൾ റസ്റ്റോറന്‍റുകൾ സ്മാർട്ട് ട്രെയിൻ ബസുകൾ ടാക്സി പൊതുകേന്ദ്രങ്ങൾ ഇവിടെയെല്ലാം പുകവലി നിരോധിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ നാട്ടിൽ നിരോധിച്ചതു പോലെ അല്ല കേട്ടോ കാര്യങ്ങൾ. പുകവലിക്കണമെന്ന് നിർബന്ധമാണെങ്കിൽ അതിന് അനുവാദമുള്ള സ്ഥലങ്ങളിൽ പോയാൽ മതിയാകും. മഞ്ഞപെയിന്‍റ് അടിച്ച സോണുകൾ ശ്രദ്ധിക്കുക. അല്ലെങ്കിൽ ആയിരം രൂപ പിഴ അടയ്ക്കുക.
മതത്തെ കുറ്റം പറയരുത്
നിങ്ങൾ മതവിശ്വാസമില്ലാത്ത ആളോ നിരീശ്വരവാദിയോ ആകട്ടെ. മതത്തെക്കുറിച്ചുള്ള എന്തു മാറ്റങ്ങളും അവിടെ വളരെ സെൻസിറ്റീവായ ഒരു വിഷയമായിക്കണ്ട് നടപടി എടുത്തേക്കാം.