കാണാൻ ലുക്ക് നൽകുന്നതിനൊപ്പം ശാസ്ത്രീയവും ആരോഗ്യകരവുമായ ഇന്‍റീരിയർ ഡിസൈനിംഗാണ് ലിഡിംഗ് ഡിസൈനർമാർ നിർദ്ദേശിക്കുന്നത്. വിവിധ വസ്‌തുക്കളുടെ ഒരു മിക്സ് അപ്പ് ആണ്. പുതിയ ട്രെന്‍റ്. വീട് പെർഫെക്ട് ആയി തോന്നാനും പാടില്ല. ഈ കാര്യം വീടിന്‍റെ അകത്തളം അലങ്കരിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം.

പുതിയതായി വീടിന്‍റെ ഇന്‍റീരിയർ ചെയ്യുമ്പോൾ ട്രെന്‍റിനെ പറ്റി നല്ല ധാരണ ഉണ്ടായിരിക്കണം. മാത്രമല്ല നിങ്ങളുടെ ബജറ്റ്, എത്ര സമയം കൊണ്ട് ജോലി തീർക്കണം തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്തിട്ടു വേണം കാര്യങ്ങൾ ഉറപ്പിക്കാൻ. ട്രെന്‍റിന്‍റെ പിറകെ മാത്രം പോകണമെന്നല്ല, നിങ്ങളുടെ അഭിരുചിയും കണക്കിലെടുക്കേണ്ടതുണ്ട്. കാരണം നിങ്ങളാണല്ലോ ആ വീട്ടിൽ കഴിയേണ്ട അയാൾ. മാനസികമായി നിങ്ങൾക്ക് പൊരുത്തപ്പെടുന്ന വിധത്തിൽ, നിങ്ങളുമായി ചർച്ച ചെയ്‌ത ശേഷം ഇന്‍റീരിയർ ഡിസൈനർമാർ അനുയോജ്യമായ ഒരു പാറ്റേൺ നിങ്ങൾക്ക് ഒരുക്കി തരും.

സിമിട്രിയുടെ കാര്യം ശ്രദ്ധിക്കണം

വാരി വലിച്ച് ഇന്‍റീരിയറിൽ ഷോപീസുകൾ സജ്ജീകരിക്കരുത്. മിനിമം കാണാൻ അഴകായിരിക്കണം എന്ന് മാത്രമല്ല നല്ല വിസ്താരവും തോന്നിക്കും. നിങ്ങൾ വയ്ക്കുന്ന ഡെക്കറേറ്റീവ് പീസുകളുടെ സൗന്ദര്യവും എടുത്ത് കാട്ടും. ഇന്‍റീരിയറിൽ പ്ലേസ്മെന്‍റിന് വലിയ പ്രാധാന്യം ഉണ്ട്. ഷോപീസുകൾ യഥാസ്ഥാനത്ത് വയ്ക്കുന്നതാണ് ഇന്‍റീരിയറിനെ കൂടുതൽ ചേതോഹരമാക്കുക. സമതുലനാവസ്‌ഥ എല്ലാറ്റിനും ഉണ്ടായിരിക്കണമെന്നർത്ഥം.

സാമഗ്രികൾ തെരഞ്ഞെടുക്കുമ്പോൾ

ഇന്‍റീരിയർ ഡെക്കറേഷനുള്ള സാമഗ്രികൾ വാങ്ങുമ്പോൾ വിപണി മൂല്യമുള്ളവ തെരഞ്ഞെടുക്കണം. അതുപ്പോലെ ക്വാളിറ്റിയും പ്രധാനമാണ്. ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ ഒരിക്കലും വാങ്ങരുത്. കാന്‍റിൽ, മൂർത്തികൾ, പുരാവസ്‌തുക്കൾ, ആന്‍റിക് പീസുകൾ ഇങ്ങനെ ഒരുപാട് സാധനങ്ങൾ വാങ്ങേണ്ടി വരാം. പക്ഷേ മനസ്സിനിണങ്ങിയത് ചിലപ്പോൾ വീട്ടിൽ വയ്‌ക്കാനാവില്ല. കാരണം സ്‌ഥലപരിമിതിയോ ഇന്‍റീരിയറിന്‍റെ മൊത്തം ലുക്കിനെ ബാധിക്കുന്നതോ ആവാം അത്. സിപിംൾ ലുക്ക് ആണ് എപ്പോഴും നല്ലത്. ഇന്‍റീരിയർ ഡെക്കറേഷൻ കണ്ടാൽ ഷോപീസുകളുടെ ഗോഡൗൺ പ്പോലെ തോന്നിക്കരുത്.

പെയിന്‍റ്

കളർ തെറാപ്പിസ്റ്റുകൾ പറയുന്നത്, അകത്തളത്തിലെ നിറം
നിങ്ങളുടെ മാനസികാവസ്‌ഥയെ സ്വാധീനിക്കുമെന്നാണ്. ഡൾ കളർ
വീടിന് ഉദാസീനമായ ലുക്ക് നൽകുന്നതിനാൽ അത് ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. ചുമരിന് ബ്രൈറ്റ് കളർ നൽകാം. ഇപ്പോൾ പിങ്ക്, പർപ്പിൾ ഷേഡുകളാണ് അധികവും ഉപയോഗിക്കുന്നത്. ലൈറ്റ് നിറങ്ങളാണ് നിങ്ങളുടെ തീം എങ്കിൽ അത്തരം നിറങ്ങളിൽ ബ്രൈറ്റ് കളറും നല്ല ലൈറ്റിംഗും മുറികൾക്ക് പോസിറ്റിവിറ്റി കൂട്ടുന്ന കാര്യങ്ങൾ ആണ്.

മുറിയിലെ ഒരു ഭാഗത്തെ ചുമരിന് നിങ്ങൾക്ക് ഇഷ്‌ടമുള്ള നിറം നൽകാവുന്നതാണ്. ഈ ഭാഗം ഫോക്കൽ പോയിന്‍റായി വയ്‌ക്കാം. അവിടെ വാൾ പെയിന്‍റിംഗ്, ആർട്ട് പീസ് ഒക്കെ വയ്‌ക്കാം.

ഫർണീച്ചർ

വുഡൻ ഫർണീച്ചറിന് വുഡ് പോളിഷിനു പകരം ഫാബ്രിക്കും ഉപയോഗിക്കാവുന്നതാണ്. പുതിയതും പഴയതുമായ ഫർണീച്ചറുകൾക്കും ഇത് ഉപയോഗിക്കാം. ഫോളറൽ, പ്ലെയിൻ, ജ്യോമെട്രിക്കൽ പാറ്റേണുകൾ നിങ്ങളുടെ ഇഷ്‌ടപ്രകാരം ഉപയോഗിക്കാം. ചിലർ ക്യാൻവാസും ഉപയോഗപ്പെടുത്താറുണ്ട്.

ലൈറ്റ്സ്

വീട്ടിലെ ലാംമ്പ് പഴയതായി എങ്കിൽ അത് മാറ്റാവുന്നതാണ്. കാരണം അത് കാണുമ്പോൾ തന്നെ നിങ്ങളുടെ വീടിന്‍റെ ഇന്‍റീരിയർ ഒട്ട്ഡേറ്റഡ് ആണെന്ന് മനസ്സിലാവും. പുതിയ ഡിസൈനർ ലാംമ്പുകൾ വാങ്ങി ഉപയോഗിക്കാം.

ലിവിംഗ് റൂമിൽ എപ്പോഴും സോഫ്റ്റ് ലൈറ്റ്സ് ആണ് ഉപയോഗിക്കേണ്ടത്. ഉദാ: കാൻറൽസ്. ബെഡ്റൂമിൽ ലാംമ്പ് ഷേഡുകളാണ് അനുയോജ്യം. മുറി ആകർഷകമായി തോന്നുകയും ചെയ്യും.

ഡൈനിംഗ് ടേബിളിന്‍റെ മുകളിൽ ഷാന്‍റ്ലിയർ പിടിപ്പിക്കാം. താഴെയ്ക്ക് നരിട്ട് വെളിച്ചം പതിക്കുകയില്ല. അതിനാൽ ഭക്ഷണം കഴിക്കുമ്പോൾ അലോസരമാവുകയുമില്ല. മാത്രമല്ല ഡൈനിംഗ് ഹാൾ മനോഹരമാവുകയും ചെയ്യും.

സിലീംഗ് ലൈറ്റിനു പകരം ഹാംഗിംഗ് ലൈറ്റ് ഉപയോഗപ്പെടുത്താം. ചെറിയ ലൈറ്റുകൾ ചേർത്ത് വച്ച് ഷാന്‍റ്ലിയർ പോലെയും ഒരുക്കാം. വീട് കൂടുതൽ മനോഹരമാക്കാനായി വിവിധ വർണ്ണത്തിലുള്ള ലൈറ്റുകളും ഉപയോഗപ്പെടുത്താവുന്നതാണ്.

അടുക്കള

നല്ല കാറ്റും വെളിച്ചവും കയറുന്ന രീതിയിലാവണം അടുക്കളയുടെ ഘടന. കട്ട്ലറിയും ക്രോക്കറിയും വയ്‌ക്കാനായി നല്ല അടച്ചുറപ്പുള്ള അലമാര നിർമ്മിക്കാം. അതിന്‍റെ വാതിലിനു ക്ലച്ച് പിടിപ്പിക്കണം. പ്രകൃതിദത്തമായ പ്രകാശം അടുക്കളയിൽ ലഭിക്കുന്ന വിധം ജനലകളും സജീകരിക്കാം. ഇത് അടുക്കള ആരോഗ്യകരവും മനോഹരവുമായിരിക്കാൻ സഹായിക്കുന്നു. ക്രോക്കറിയും കട്‍ലറിയും ഡിസ്പോസ് ചെയ്യാനായി അടുക്കളയിൽ അഡീഷണൽ അലമാരയും നിർമ്മിക്കണം.

കണ്ണാടിയും പെയിന്‍റിംഗ്സും

ഓരോ മുറിയിലും ചുരുങ്ങിയത് ഒരു കണ്ണാടിയെങ്കിലും വയ്‌ക്കണം. മുറിയിലെ ഏതെങ്കിലും സുന്ദരമായ സാധനങ്ങൾ (ആന്‍റിക് പീസുകൾ) കണ്ണാടിയിൽ പ്രതിഫലിപ്പിക്കും വിധമാണ് കണ്ണാടി സജ്ജീകരിക്കേണ്ടത്. കണ്ണാടിയുടെ ഫ്രെയിം മുറിയിലെ ഫർണീച്ചറിനോട് മാച്ച് ആവുന്നതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ ചെറിയ പെയിന്‍റിംഗുകൾ ചുമരിൽ ഉറപ്പിക്കാം. പക്ഷേ ചുമര് നിറയ്ക്കുന്ന തരത്തിൽ സജ്ജീകരിക്കാൻ പാടില്ല.

ഡക്കറേറ്റീവ് പില്ലോ

കുഷ്യൻ ബെഡിനും സോഫയ്ക്കും കളർഫുൾ കുഷ്യൻ ഇടുന്നതാണ് ഭംഗി. മാർക്കറ്റിൽ ഇപ്പോൾ ഇതിനായി സ്പെഷ്യൽ ക്ലോത്തുകൾ വരുന്നുണ്ട്. മുറിയുടെയും നിറത്തിനു യോജിക്കുന്ന ടെക്സ്ച്ചറിലുള്ള കുഷ്യൻ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം.

കർട്ടൺ

മുറിയെ കൂടുതൽ ഹൈലൈറ്റ് ചെയ്യുന്നതിൽ കർട്ടന് മുഖ്യ പങ്കുണ്ട്. അതിനാൽ തന്നെ കർട്ടണുകൾ തെരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. ചുമരിന്‍റെ നിറം, മുറിയുടെ അളവ്, മുറിയിലുള്ള ഫർണ്ണീച്ചർ തുടങ്ങിയ കാര്യങ്ങളെല്ലാം കർട്ടൻ വാങ്ങുമ്പോൾ ശ്രദ്ധിക്കണം. കർട്ടണുകൾ പല പാറ്റേണിലും പ്രിന്‍റിലും വരാറുണ്ട്. ഉദാ: ഫോളറൽ, പ്ലെയിൻ, ജോമെട്രിക്കൽ. ഇപ്പോൾ നെറ്റിന്‍റെ കർട്ടനുകളും വിപണിയിൽ ലഭ്യമാണ്.

ബെഡ് ഷീറ്റുകൾ

കോട്ടൺ അല്ലെങ്കിൽ ലിനന്‍ ബെഡ്ഷീറ്റ് ഉപയോഗിക്കാം. ഇതിനൊപ്പം മാച്ചിംഗ് ആയ പില്ലോ കവറും വാങ്ങുക. ബെഡ്റൂം ചുമരിന്‍റെ കളറിനോട് മാച്ച് ആവുന്നതോ അതിനോട് കണ്ട്രാസ്റ്റ് ആയ കളറോ കിടക്കവിരികൾ  ആണെങ്കിൽ ഏറെ മനോഹരമായിരിക്കാം.

വോൾപേപ്പർ

വീടിന്‍റെ അകത്തളത്തിന് സ്പോട്ടി ലുക്ക് നൽകാനായി വോൾപേപ്പറുകൾ ഉപയോഗിക്കാം. ഇത് ചുമരുകൾക്ക് പുതിയ ലുക്ക് നൽകുന്നു. ഒരേ ഡിസൈൻ തന്നെ കണ്ട് മടുക്കുന്നതും ഒഴിവാക്കാൻ വാൾപേപ്പർ ഒട്ടിക്കുന്നത് സഹായിക്കും. മനോഹാരിത കൂട്ടാനായി വിവിവധ ഡിസൈനിലുള്ള വാൾപേപ്പറും കാൻവാസും ഉപകരിക്കും.

ഫോളർ

ഫോളറിംഗിൽ ടെക് വുഡാണിപ്പോൾ തരംഗം. ടൈൽ ഇട്ടശേഷം കുറച്ച് സ്‌ഥലം ഒഴിവാക്കി അവിടെ ടെക്വുഡ് വിരിക്കാം. ഇത് അധികവും ലിവിംഗ് റൂമിലാണ് സ്‌ഥാപിക്കുന്നത്.

ഇൻഡോർ പ്ലാന്‍റ്സ്

നാച്യുറൽ ഫീൽ ഉണ്ടാവാനായി ഇൻഡോർ പ്ലാന്‍റുകൾ സ്‌ഥാപിക്കാം. ഇടുങ്ങിയതും അധികം വായു സഞ്ചാര സാധ്യതയില്ലാത്തതുമായ വീടുകൾക്ക് ഇത് പുനർജന്മം നൽകുന്നു. മലീനികരണം തടയാനും സഹായിക്കുന്നു. വീടിനു ആകർഷണം നൽകുക മാത്രമല്ല നിങ്ങളുടെ ആരോഗ്യവും കാക്കാൻ ഇൻഡോർ പ്ലാന്‍റുകൾ സഹായകമാണ്. അവ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. കറ്റാർവാഴ പോലുള്ളവ വളരെ നല്ലതാണ്. രാത്രിയും പകലും ഇവ നിങ്ങൾക്ക് ഫ്രഷ് ഓക്സിജൻ നൽകും. വീട്ടിലെ ഫർണ്ണീച്ചറിലും മറ്റും പുറത്തു വിടുന്ന ടോക്സിൻ വായു പിടിച്ചെടുത്ത് അന്തരീക്ഷം ശുദ്ധിയാക്കും. ഏതു സ്ഥലത്ത് ഏതു തരം പ്ലാന്‍റുകൾ വയ്ക്കണമെന്ന് നിശ്ചയമുണ്ടായിരിക്കണം. സ്പെയ്ഡർ പ്ലാന്‍റ്, സ്നേക്ക് പ്ലാന്‍റ്, ഫില്ലോ ടെട്രെയിൻ, ലില്ലി, ഗർബേറ ഡെയ്സി, മണിപ്ലാന്‍റ് തുടങ്ങിയവ ഉചിതമാണ്.  ബാൽക്കണിയിൽ കുറ്റിമുല്ലയും നടാം. പ്ലാസ്റ്റിക് ചെടികൾ ഒഴിവാക്കുന്നതാണ് നല്ലത്.

ബാൽക്കണി

മിക്ക അപ്പാർട്ട്മെന്‍റുകൾക്കും ബാൽക്കണി കാണും. പക്ഷേ പലരും ബാൽക്കണി ഉപയോഗപ്പെടുത്താറില്ല. ബാൽക്കണി അലങ്കരിക്കാനായി ആന്‍റിക് ഫർണീച്ചറുകൾ ഉപയോഗപ്പെടുത്താം. ബാൽക്കണി ചുമരുകൾക്ക് ആർട്ട് വർക്ക് ചെയ്യാം. അല്ലെങ്കിൽ ചെറിയ ആർട്ട് പീസുകൾ സഥാപിക്കാം. ബാൽക്കണി മുഴുവനായും മൂടരുത്, പൂർണ്ണമായി തുറന്നിടുകയും അരുത്. മുള കൊണ്ടുള്ള പാനലിംഗ് ഉപയോഗിക്കാവുന്നതാണ്.

കോറിഡോർ

നിങ്ങളുടെ വീടിന് കോറിഡോർ ഉണ്ടെങ്കിൽ അത് ഫ്രീയാക്കിയിടരുത്. ചുമരിൽ പെയിന്‍റിംഗോ തൂക്കിയിടാം. അല്ലെങ്കിൽ ഫോട്ടോ വാൾ ഒരുക്കാം. കോറിഡോറിൽ സ്ഥലം അധികം ഉണ്ടെങ്കിൽ ഷോപീസുകൾ സജ്ജീകരിക്കാം.

ടെറസ്

വിശാലമായതോ ചെറിയതോ ആകട്ടെ, നിങ്ങളുടെ ടെറസിന് ഒരു ഔട്ടിംഗ് സ്പോട്ടിന്‍റെ ലുക്ക് നൽകണം. അവിടെ ചെറിയൊരു ഗാർഡൻ ഒരുക്കാം. മനോഹരമായ ലാംമ്പുകൾ സ്‌ഥാപിക്കുവുന്നതാണ്. ചെറിയ ഒരു ഭാഗം കവർ ചെയ്‌ത് ഫർണ്ണീച്ചറുകളും ഇടാവുന്നതാണ്. ഇതെല്ലാം ടെറസിന് റോയൽ ലുക്ക് നൽകും. ടെറസിൽ അധികം സ്‌ഥലം ഉണ്ടെങ്കിൽ ഗ്രിലോ, അടുപ്പോ സ്ഥാപിക്കാവുന്നതാണ്. ചെറിയ പാർട്ടി നടക്കുമ്പോൾ അത് ഉപകാരപ്പെടും.

और कहानियां पढ़ने के लिए क्लिक करें...