ഗർഭിണിയായാൽ ഫാഷൻ വസ്‌ത്രങ്ങൾ ധരിക്കാനാവില്ല എന്ന് സങ്കടപ്പെടുകയൊന്നും വേണ്ട. മനോഹരമായ ഈ അവസ്‌ഥയിലും ഫാഷനബിളായി നടക്കാം. മെറ്റേണിറ്റി ഔട്ട് ഫിറ്റ് എന്ന പേരിൽ ധാരാളം ഫാഷൻ വസ്ത്രങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഗർഭാവസ്‌ഥയിലും ഇത്തരം വസ്‌ത്രങ്ങൾ നിങ്ങൾക്ക് കംഫർട്ടും സ്റ്റൈലും നൽകുന്നു. മെറ്റേണിറ്റി ഔട്ട് ഫിറ്റുകൾ തെരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഫാഷൻ ഡിസൈനറായ ശിൽപ്പി സക്സേന നിർദ്ദേശിക്കുന്നു.

ഷിഫ്‌റ്റ് ഡ്രസ്സ്

ഒഫിഷ്യൽ മീറ്റിംഗിന് പോകുമ്പോൾ ഷിഫ്റ്റ് ഡ്രസ്സ് ധരിക്കാം. ഇത് ക്ലാസിലുക്ക് നൽകുന്നവയാണ്. സ്റ്റൈലിനൊപ്പം കംഫർട്ടും പ്രദാനം ചെയ്യുന്നവയാണിത്. വരകളുള്ള ഡ്രസ്സ് തെരഞ്ഞെടുക്കാം. ഹോട്ട് ലുക്ക് ലഭിക്കമമെന്നാഗ്രഹിക്കുന്നുവെങ്കിൽ സ്പെഗറ്റി സ്ട്രൈപ്സ് അല്ലെങ്കിൽ സ്ക്കൂപ് നെക് ഉള്ള ഷിഫ്‌റ്റ് ഡ്രസ്സ് ധരിക്കാം.

ജംസ്യൂട്ട്

ക്യൂട്ട് ലുക്ക് ലഭിക്കാനായി പ്രഗ്‍നൻസി സമയത്ത് ജംസ്യൂട്ട് ട്രൈ ചെയ്യാം. ഇതിനൊപ്പം ടീ ഷർട്ടോ ഷർട്ടോ അണിയാവുന്നതാണ്. അങ്ങനെയെങ്കിൽ 2 ഡിഫറൻറ് ലുക്ക് ലഭിക്കുകയും ചെയ്യും. സ്ലിം ലുക്കിനായി കറുത്ത ജംസ്യൂട്ട് തെരഞ്ഞെടുക്കാം.

മാക്‌സി ഡ്രസ്സ്

ഷോട്ട് ട്രിപ് അല്ലെങ്കിൽ കടപ്പുറത്ത് ഉലാത്താൻ പോകുന്നുവെങ്കിൽ മാക്‌സി ഡ്രസ്സ് അണിയാം. യാത്ര ചെയ്യുമ്പോൾ ഇതിനേക്കാൾ കംഫർട്ടബിളായ മറ്റൊരു വസ്ത്രം ഗർഭിണികൾക്ക് ലഭിക്കാനില്ല. സ്റ്റൈലിഷ് ലുക്ക് ലഭിക്കാനായി മാക്‌സിയ്ക്ക് മുകളിൽ ബൽറ്റ് അണിയാം.

റാപ് ഡ്രസ്സ്

എലഗൻറ് ലുക്ക് ലഭിക്കാനായി റാപ് ഡ്രസ്സ് ആണ് അനുയോജ്യം. കാരണം ഇത് എഡ്ജസ്റ്റബിൾ ആണ്. അതു കൊണ്ട് 9 മാസം മാത്രമല്ല, പ്രസവ ശേഷവും അണിയാൻ കഴിയും. റാപ് ഡ്രസ്സിനുപകരം റാപ് ടോപ്പും അണിയാവുന്നതാണ്.

വൺപീസ് ഡ്രസ്സ്

ഗർഭിണിയാണെന്ന് കരുതി പാർട്ടി ഒഴിവാക്കുകയൊന്നും വേണ്ട. ആഗ്രഹിക്കുന്നുവെങ്കിൽ സ്റ്റൈലായി വസ്ത്രം ധരിച്ച് പാർട്ടി എഞ്ചോയ് ചെയ്യാം. ഈവനിംഗ് പാർട്ടിയ്ക്ക് വൺപീസ് ഡ്രസ്സ് അണിഞ്ഞ് ഗ്ലാമറസ് ലുക്ക് നേടാം. താരമാവണമെങ്കിൽ ഓഫ് ഷോൾഡർ ഫ്ളോർ സ്വിപ്പിംഗ് വൺ പീസ് ഡ്രസ്സ് അണിയാം.

ടൂയുനിക്

 ഓഫീസിൽ പോകുന്ന ആളാണെങ്കിൽ നിങ്ങളുടെ വാർഡ്രോബിൽ തീർച്ചയായും 2-4 ടൂയുനിക് കരുതണം. ഓഫീസിൽ ഫോർമൽ ലുക്ക് ലഭിക്കണമെങ്കിൽ ടൂയുനിക് വളരെ നല്ല ചോയിസ് ആണ്. ഇത് ലെഗിംഗിനൊപ്പമോ ജീൻസിനൊപ്പമോ അണിയാം. ബ്രേസ്‍ലെറ്റ് സ്ലീവ്സ്, തൈസ് ലെംഗത്, വീനെക്ക് ടൂയുനിക് എന്നിവ പ്യൂർ ഫോർമൽ ലുക്കിനായി അനുയോജ്യമാണ്.

മെറ്റേണിറ്റി ജീൻസ്

 ഗർഭിണിയായിരിക്കുമ്പോൾ ടൈറ്റ് ജീൻസ് അണിയാനാവില്ലെങ്കിലും മെറ്റേണിറ്റി ജീൻസ് അണിഞ്ഞ് സുന്ദരിയാവാം. സ്ട്രെച്ചി മെറ്റിരിയലു കൊണ്ടാണിവ നിർമ്മിക്കുന്നത്. അതിനാൽ കംഫർട്ടബിൾ ആയിരിക്കും. ഈ ജീൻസിനൊപ്പം ഫളയർ ടോപ്പ് അണിഞ്ഞ് ബേബി ബംബ് കവർ ചെയ്യാനാവും.

സ്കർട്ട്

കാഷ്യൽ ലുക്ക് ലഭിക്കാനായി സകർട്ട് അണിയാം. സ്റ്റൈലിനൊപ്പം കംഫർട്ടും ആഗ്രഹിക്കുന്നുവെങ്കിൽ ഹൈവെയ്‌സ്റ്റ് സ്കർട്ട് വാങ്ങാം. നിങ്ങളുടെ വളർന്നു വരുന്ന ബേബി ബംബിനനുസരിച്ച് ഈ വസ്ത്രം അനായാസം എഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും. സെമി കാഷ്യൽ ലുക്ക് ആണ് ആഗ്രഹിക്കുന്നതെങ്കിൽ സ്കർട്ടിനൊപ്പം ടോപ്പ് അണിയണം. കൂടാതെ മുകളിൽ ഷ്രഗ് അല്ലെങ്കിൽ ഡെനിംമിന്‍റെ സ്ലീവ്ലെസ് ജാക്കറ്റ് അണിയാം.

ലെഗിംഗ്

ഗർഭിണികൾ തങ്ങളുടെ വാർഡ്രോബിൽ വിവിധ ഷേഡ്സിലുള്ള മൂന്നോ നാലോ ലെഗിംഗ് തീർച്ചയായും കരുതണം. ലെഗിംഗ് വളരെ കംഫർട്ടിബിളാണ്. സ്ട്രെച്ചബിൾ ആയതിനാൽ ഇരിക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും ബുദ്ധിമുട്ട് നേരിടുകയില്ല. സ്മാർട്ട് ലുക്ക് ലഭിക്കാനായി ലെഗിംഗിനൊപ്പം ലോംഗ് ടോപ്പ്, ടൂയുനിക് അല്ലെങ്കിൽ കുർത്തിയോ അണിയാം.

ജോഗർ

 ഗർഭകാലത്ത് നിങ്ങളുടെ ഷർട്ടും പാന്‍റ്സുമൊക്കെ ജോഗറുമായി റീപ്ലേസ് ചെയ്യാം. ഷർട്ട് പാന്‍റിനെ അപേക്ഷിച്ച് ഇതിന്‍റെ ലുക്ക് വളരെ മനോഹരമാണ്. ഇത് ജോഗിംഗ് സമയത്ത് മാത്രമല്ല ഓഫീസിലും അണിയാം. നിങ്ങൾ സ്പോർട്ടി ലുക്ക് ആഗ്രഹിക്കുന്നുവെങ്കിൽ ജോഗറിനൊപ്പം ലൂസ് ടീ ഷർട്ട് അണിയാം.

കാർഡിഗൻ

 ഫാഷനബിൾ ലുക്ക് ലഭിക്കാനായി കാർഡിഗൻ അണിയാവുന്നതാണ്. ഇതൊരിക്കലും ഔട്ട് ഓഫ് ഫാഷൻ ആവുകയില്ല. ടീഷർട്ടിനൊപ്പമോ ടോപ്പിനൊപ്പമോ അണിയാം. സ്റ്റൈലിഷ് ലുക്ക് ലഭിക്കണമെങ്കിൽ കാർഡിഗൻ ഓപ്പണായി വയ്‌ക്കാം. ഇത് ബോൾട്ട് കൊണ്ടോ ബട്ടൺ കൊണ്ടോ കവർ ചെയ്യരുത്.

और कहानियां पढ़ने के लिए क्लिक करें...