ചേരുവകൾ
മിൽക്ക് പൗഡർ ഒരു കപ്പ്
തേങ്ങ പൊടിപൊടിയായത് ഒരു കപ്പ്
ക്രീം 5ചെറിയ സ്പൂൺ
പഞ്ചസാര കരിച്ചത് ഒരു കപ്പ്
റോസ്‍വാട്ടർ ഏതാനും തുള്ളി
ചുവന്ന ഫുഡ് കളർ അൽപം
കശുവണ്ടിപ്പരിപ്പ് നുറുക്കിയത് 10-12 എണ്ണം
തയ്യാറാക്കുന്ന വിധം
സ്‍റ്റെപ്പ് 1 :
പഞ്ചസാര കരിച്ചത്, മിൽക്ക് പൗഡർ, തേങ്ങാപ്പൊടി, ക്രീം എന്നിവ യോജിപ്പിച്ച് ആട്ടപോലെ കുഴയ്ക്കുക.
സ്‍റ്റെപ്പ് 2 :
ഇതിൽ നിന്നും പകുതിയെടുത്ത് മാറ്റുക. ഇതിൽ ചുവന്ന കളർ ചേർക്കുക. ശേഷം റോസ്‍വാട്ടർ ചേര്‍ത്ത് നന്നായി കുഴച്ച് മാറ്റി വയ്ക്കുക.
സ്‍റ്റെപ്പ് 3 :
കളര്‍ ചേര്ക്കാത്ത വെളുത്ത ഭാഗം പോളിത്തീനിന്‍റെ സഹായത്തോടെ നീളത്തിൽ പരത്തുക. ചുവന്ന മാവും ഇതുപോലെ പരത്തുക.
സ്‍റ്റെപ്പ് 3 :
വെളുത്ത റൊട്ടിയുടെ മുകളില്‍ ചുവന്ന റൊട്ടി വച്ച് റോൾ ചെയ്യുക. ഇപ്പോൾ അകത്ത് ചുവപ്പും പുറത്ത് വെളുപ്പ് നിറവുമായിരിക്കും.
സ്‍റ്റെപ്പ് 4 :
ഈ റോള്‍ വട്ടത്തില്‍ ചെറിയ കഷണങ്ങളായി മുറിച്ച് ചുവന്ന ഭാഗത്ത് കശുവണ്ടിപ്പരിപ്പ് പതിയെ അമർത്തി വയ്ക്കുക. സ്വീറ്റ് ഡിലൈറ്റ് റെഡി!