ഈ അവധിക്കാലത്ത് മക്കളുമായി എത്ര പൊള്ളുന്ന ചൂടിനെയും തരണം ചെയ്ത് ഒരു വിനോദയാത്ര പോകണമെന്ന ഒരാഴ്ചത്തെ ലീവ് ചോദിച്ചത്. നടക്കില്ല ശാലിനി, ഇവിടെ ഓഫീസിൽ ചെയ്തു തീർക്കാൻ ധാരാളം ജോലികളുണ്ട്. തന്‍റെ ജോലി താൻ ഭംഗിയായി ചെയ്യുന്നകൊണ്ടാണ് തന്നോട് ഞാൻ പലദിവസം വൈകി വന്നിട്ടും ദേഷ്യപ്പെടാത്തത്. മാനേജറുടെ വാക്കിൽ നിന്ന് ലീവ് തരില്ലെന്ന് അറിഞ്ഞപ്പോൾ ശാലിനി മുറുമുറുത്തു കൊണ്ട് ക്യാബിനിൽ നിന്ന് പുറത്തിങ്ങി.

അഞ്ചിലും ഏഴിലും പഠിക്കുന്ന രണ്ട് ആണ്മക്കളാണ് ശാലിനിക്ക്. ഭർത്താവുമായി ഒത്തുപോകാൻ കഴിയാത്തതിനാൽ രണ്ടുവർഷമായി പിരിഞ്ഞു താമസിക്കുന്നു.

“അമ്മേ നമ്മൾ എവിടെയാ അവധിയ്ക്ക് ഒരു യാത്ര പോകുന്നത്, എന്നാണ് പോകുന്നത്?” ഓഫീസിൽ നിന്ന് വൈകിട്ട് വന്നപ്പോൾ മൂത്തമോൻ ചോദിച്ചു.

“നമ്മൾ പോകുന്നില്ല മോനെ.. .ലീവ് കിട്ടിയില്ല. ശാലിനി പറഞ്ഞു തീർത്തപ്പോൾ മക്കളുടെ മുഖത്തെ സങ്കടം അവർക്ക് താങ്ങാനാവാത്ത കാഴ്ചയായി.

അഞ്ചു വർഷമായി ജനിച്ചു വളർന്ന നാട്ടിലേക്കും തറവാട്ടിലേക്കും പോയിട്ട്. രണ്ടുദിവസം കഴിഞ്ഞ് മക്കളെ അവിടെ കൊണ്ടു ചെന്നാക്കാം. ജ്യോഷ്ഠന്‍റെ മക്കളുണ്ട്. പിന്നെ അടുത്തു തന്നെ താമസിക്കുന്ന അനിയത്തിയുടെ മക്കളും. എല്ലാവരുമായി കളിച്ചും ചേർന്നും കുട്ടികൾ അവിടെ കഴിയട്ടെ” ശാലിനി മനസ്സിൽ ഓർത്തു. തീരുമാനിച്ചു.

ഓഫീസ് അവധി വന്ന ദിവസം മക്കളുമായി ശാലിനി തറവാട്ടിലെത്തി. എല്ലാവർക്കും അത് സന്തോഷമായി.

“ഓ നിനക്ക് ഇപ്പോഴെങ്കിലും ഒന്നു വരാൻ തോന്നിയല്ലോ? കണ്ടപാടെ ജ്യേഷ്ഠന്‍റെ പരാതി. അങ്ങനെ അന്നുരാത്രി അച്ഛനും അമ്മയും മറ്റ് എല്ലാവരും ഒത്ത് ശാലിനി തറവാട്ടിൽ കഴിഞ്ഞു. പിറ്റേദിവസം മക്കളെ അവിടെ നിർത്തി ശാലിനി മടങ്ങി.

ഓഫീസിൽ അന്ന് നേരത്തെയെത്തി. സാധാരണ മാനേജർ പറയുന്ന പോലെ ശാലിനി വൈകിയാണ് ഓഫീസിൽ വരുന്നത്. വീട്ടിലെ ജോലികളെല്ലാം തീർത്ത് മക്കൾ സ്ക്കൂളിലും പോയ്ക്കഴിഞ്ഞ് ബസ്സിൽ കയറി വരുമ്പോഴേക്കും നേരം വൈകുന്നുണ്ട്. ഇത് ഒരു തുടർക്കഥ തന്നെയാണ് പലപ്പോഴും.

മക്കൾ രണ്ടുപേരും വലിയ കുസൃതികളാണ്. ശാലിനിയ്ക്ക് അതറിയാവുന്നതുകൊണ്ട് ദിവസവും വീട്ടിൽ വിളിച്ച് കാര്യങ്ങൾ തിരക്കും. അങ്ങനെ ഒരാഴ്ച ആവാറായി. അടുത്ത ആഴ്ച കഴിഞ്ഞാൽ സ്ക്കൂൾ തുറക്കും. എങ്ങനെയെങ്കിലും മാനേജറോട് ലീവ് വാങ്ങി മക്കളെ പുറത്ത് കൊണ്ടുപോകണം. ശാലിനി തീരുമാനിച്ചിരുന്നു.

ഒരു ദിവസം ഉച്ച ഊണ് കഴിഞ്ഞ് ഓഫീസിൽ വിശ്രമിക്കുമ്പോഴാണ് ജ്യേഷ്ഠൻ ഓഫീസിൽ വരുന്നത്. “നമുക്ക് പെട്ടെന്ന് വീട്ടിലേക്ക് പോകണം. നീ വേഗം കാറിൽ കയറ് ഞാൻ മാനേജറെ ഒന്നു കാണട്ടെ.” പറഞ്ഞുകൊണ്ട് ജ്യേഷ്ഠൻ മാനേജറുടെ ക്യാബിനിൽ കയറി പെട്ടെന്ന് ഇറങ്ങി വന്നു. ശാലിനി സഹോദരന്‍റെ കൂടെ പോയ്ക്കോളൂ” ജ്യേഷ്ഠനൊപ്പം വന്ന മനോജർ അറിയിച്ചു.

ജ്യേഷ്ഠന്‍റെ കൂടെ ശാലിനി കാറിൽ പുറപ്പെട്ടു. ശാലിനിയുടെ ജ്യേഷ്ഠൻ മാനേജറോട് നേരത്തെ തന്നെ ഫോണിൽ സംസാരിച്ചിരുന്നു.

“അച്ഛനോ അമ്മയ്ക്കോ വല്ല അസുഖവും. ശാലിനി ചിന്തിച്ചത് ആ വഴിക്കാണ്. പക്ഷേ ജ്യേഷ്ഠനോട് ഒന്നും ചോദിച്ചില്ല. തറവാട്ടിൽ എത്തിയപ്പോൾ ധാരാളം ആളുകൾ. അവിടെ വെള്ളത്തുണിയിൽ പൊതിഞ്ഞ് കിടത്തിയിരിക്കുന്ന തന്‍റെ ഇളയമോന്‍റെ മൃതശരീരം കണ്ട് ആ അമ്മ ബോധം കെട്ടുവീണു. മൂത്തമോൻ അത്യാസന്നനിലയിൽ ഹോസ്പിറ്റലിൽ ആണ്. തറവാട്ടിലെ കുട്ടികളോടൊപ്പം അടുത്തുള്ള പുഴയിൽ കുളിക്കാൻ പോയപ്പോൾ ഒഴുക്കിൽ പെട്ടതാണ്. എന്നും പോയി പുഴ കണ്ട് കുളിച്ചു വരുന്ന… അവർ ഇന്ന്…

और कहानियां पढ़ने के लिए क्लिक करें...