കൊറോണയെന്ന മഹാവിപത്തിൽ നിന്നും മോചനം നേടാൻ കൃത്യമായി കൈകഴുകൽ, മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിങ്ങനെയുള്ള ഉപായങ്ങൾ തീർച്ചയായും സ്വീകരിച്ചിരിക്കണം. ഇത്തരം ഉപായങ്ങളിലൂടെ കൊറോണ വൈറസിൽ നിന്നും അകലം പാലിക്കാൻ പറ്റും.

എന്നാൽ ഏതെങ്കിലും കാരണവശാൽ കൊറോണ വൈറസ് നിങ്ങളുടെ ശരീരത്തിൽ പ്രവേശിച്ചാൽ പിന്നീട് അതിനെ എങ്ങനെ ചെറുക്കും? അതിനേറ്റവും ആവശ്യം നമ്മൾ ശാരീരികമായ ശക്‌തരാകുകയെന്നതാണ്. ശാരിരികമായി ഫിറ്റാവുകയെന്നാൽ ലൈഫ് സ്റ്റൈലും ഡയറ്റും മെച്ചപ്പെടുത്തുകയെന്നതാണ്. ഇത്തരം ചെറിയ മാറ്റങ്ങളിലൂടെ നിങ്ങൾ സ്വയം മാത്രമല്ല കുടുംബത്തെയും സാംക്രമിക രോഗങ്ങളിൽ നിന്നും സുരക്ഷിതരാക്കുന്നുവെന്നാണ്.

പോസിറ്റീവായ മനോഭാവം

രാവും പകലുമെന്നില്ലാതെ ലോകത്ത് കൊറോണ ബാധിതരുടെയും മരിക്കുന്നവരുടെയും എണ്ണം തുടർച്ചയായി വർദ്ധിക്കുന്നതും മറ്റും കാണുകയും കേൾക്കുകയും ചെയ്യുന്നതാണ് നമ്മൾ. ഇത്തരം സാഹചര്യത്തിൽ പോസിറ്റീവായ മനോഭാവം നിലനിർത്തുകയെന്നത് കഠിനമാണ്.

എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. പോസിറ്റീവായ മനോഭാവം വളർത്തുന്നതിനും നിലനിർത്തുന്നതിനും ഭയചകിതരാവുന്നതിന് പകരം നമുക്ക് ചെയ്യാൻ പറ്റുന്ന ഉപായങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്.

പരിസ്ഥികൾ എത്ര തന്നെ കഠിനമായാലും ശരി മനസ്സുകൊണ്ട് ശക്‌തരായി പ്രതീക്ഷയുള്ളവരായി മികച്ചതും സുരക്ഷിതവുമായ ഭാവിയെ പ്രതീക്ഷിക്കുകയാണെങ്കിൽ തീർച്ചയായും നമ്മൾ പേടിക്കാനൊന്നുമില്ലെന്ന സന്ദേശം നമ്മുടെ മസ്തിഷ്കത്തിൽ എത്തിക്കുകയായിരിക്കും. മികച്ച രീതിയിൽ പ്രവർത്തനസജ്‌ജമാകും. ശരീരം ആക്ടീവാകും.

ശരീരത്തിലെ എല്ലാ അവയവങ്ങളും മികച്ച രീതിയിൽ പ്രവർത്തിക്കും. അതുപോലെ രോഗങ്ങളെ ചെറുക്കാനും പ്രാപ്തമാക്കും. രോഗപ്രതിരോധശേഷം ഏതുതരം അണുബാധയെയും നേരിടാനും തയ്യാറാകും.

മനസ്സ് ശാന്തം ഹൃദയം പ്രസന്നം

മനസ്സിനെ ശാന്തമാക്കി നിലനിർത്തുക. നിങ്ങളുടെ മനസ്സ് അശാന്തവും എന്തെങ്കിലും ദുഷ്ചിന്തകളിൽ പെടുകയോ മോശം പദപ്രയോഗങ്ങൾ നടത്തുകയോ ദേഷ്യപ്പെടുകയോ ഏതെങ്കിലും കാര്യത്തെച്ചൊല്ലി വ്യസനിക്കുകയോ ചെയ്താൽ മനസ്സിനും ശരീരത്തിനും വേണ്ട കരുതലും പരിഗണനയും നൽകുക. മനസ്സിൽ സദ്ചിന്തകൾ കൊണ്ടുവരിക. മറ്റുള്ളവരുടെ സ്നേഹം പിടിച്ചുപറ്റാനും ശരീരത്തിൽ മികച്ചതും ആരോഗ്യദായകവുമായ നല്ല ഹോർമോണുകൾ രൂപപ്പെടാനും ഇത് സഹായിക്കും.

ധാരാളം ചിരിക്കുക

ചിരിക്കാനുള്ള അവസരങ്ങൾ കണ്ടെത്തുക. ചെറിയ കാര്യങ്ങളിൽപ്പോലും തുറന്ന് ചിരിക്കുക. മനസ്സിൽ ഉത്സാഹം നിറയ്ക്കുക. ചെറിയ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുമ്പേൾ ആഹ്ലാദം പങ്ക് വയ്ക്കുക. എല്ലാവരും ഒത്തൊരുമിച്ച് ജീവിതം ആസ്വദിക്കുക. ശരീരത്തിൽ എൻഡോർഫിൻ, ഡോപമിൻ, പോലെയുള്ള ഹോർമോണുകൾ രൂപം കൊള്ളുകയും ശരീരത്തിന് ഊർജ്‌ജവും ബലവും നൽകുകയും ചെയ്യും.

സ്വയം എന്തെങ്കിലും കാര്യത്തിൽ മുഴുകുക

ഒഴിഞ്ഞ മനസ്സ് ചെകുത്താന്‍റെ പണിപ്പുരയെന്ന് കേട്ടിട്ടില്ലേ. ഈ സാഹചര്യത്തിൽ ഓഫീസ്, സ്ക്കൂൾ അല്ലെങ്കിൽ കോളേജ് എന്നിവ അടച്ചിരിക്കുകയാണെങ്കിലും വർക്ക്ഫ്രം ഹോം എന്ന രീതിയിൽ സ്വയം എന്തെങ്കിലും ജോലിയിൽ മുഴുകാം. ഓഫീസിനോപ്പം വീട്ടുജോലികളിലും ഏർപ്പെട്ട് പരസ്പരം സഹായിക്കാം. മറ്റുള്ളവർക്കായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കാം. മനസ്സിനത് സന്തോഷവും ഉറപ്പും നൽകും. നിങ്ങൾ നല്ല ഉൾക്കരുത്തുള്ള വരാകും.

നല്ല പുസ്തകങ്ങൾ വായിക്കാം

സമയം ചെലവഴിക്കാനും മറ്റുള്ളരുമായി കലഹിക്കുന്നത് ഒഴിവാക്കാനും അനാവശ്യ സിനിമകൾ കണ്ടും മൊബൈൽ ഫോണിൽ സമയം ചെലവഴിക്കുന്നതിനും പകരം നല്ല നല്ല പുസ്തകങ്ങൾ വായിക്കുക. ഓൺലൈനിലും പുസ്തകങ്ങൾ വായിക്കാം. അവയിലൂടെ പുതിയ പുതിയ കാര്യങ്ങൾ അറിയാനാവും. മസ്തിഷ്ക്കത്തിന് ഉണർവ്വ് കിട്ടും. മികച്ച തമാശകൾ, മാധുര്യമേറിയ ഗാനങ്ങളും കേൾക്കുന്നത് മനസ്സിനെ പ്രസന്നമാക്കും. സ്വന്തം ഹോബിക്കായി സമയം കണ്ടുപിടിക്കാം.

എന്തെങ്കിലും ക്രിയേറ്റീവായി ചെയ്യുന്നതിലൂടെ നിങ്ങളുടെ ഉള്ളിലെ സവിശേഷമായ കഴിവിനെ നിങ്ങൾ സ്വയം അനുഭവിച്ചറിയും. ഇത്തരത്തിൽ പോസറ്റീവായ മനോഭാവം നിങ്ങളെ ആന്തരികമായി ശക്‌തയാക്കും.

ഡയറ്റ് എങ്ങനെയുള്ളതാക്കാം

സ്വന്തം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകണം. രോഗപ്രതിരോധശേഷി എത്ര മികച്ചതാകുന്നോ അത്രയും മികച്ച രീതിയിൽ നമ്മൾ ഏത് രോഗത്തെയും ചെറുക്കും. അത് കൊറോണയായാലും മലേറിയയായാലും സാധാരണ പനിയായാലും അല്ലെങ്കിൽ കാൻസർ പോലെ വലിയ രോഗമായാലും ശരി.

പാസ്ത, പിസ്സ, ഫ്രഞ്ച്ഫ്രൈസ്, ബർഗർ, കേക്ക്, വൈറ്റ് ബ്രഡ്, മൈദ, പക്കാവട, ടിക്കി, സമോസ പോലെ ഓയിലി ഫുഡും ജങ്ക് ഫുഡും പാടെ ഒഴിവാക്കുക. ഇത്തരം ഭക്ഷ്യ വസ്തുക്കൾ ഇമ്മ്യൂണിറ്റി പവറിനെ കുറയ്ക്കുകയേയുള്ളൂ. ഇതിനു പകരം ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുക. അവയിൽ നിന്നും അത്യാവശ്യമുള്ള വിറ്റാമിനുകളും ധാതുക്കളും മറ്റ് പോഷകങ്ങളും ശരീരത്തിന് ലഭിക്കും.

വിറ്റാമിൻ സി: ഭക്ഷണത്തിൽ വിറ്റാമിൻ സിയുടെ അളവ് വർദ്ധിപ്പിക്കുക. വിറ്റാമിൻ സി ശ്വേത രക്‌താണുക്കളുടെ ഉൽപാദനത്തെ വർദ്ധിപ്പിക്കാൻ മികച്ചതാണ്. നാരങ്ങ, ഓറഞ്ച്, നെല്ലിക്ക പോലെയുള്ളവ വിറ്റാമിൻ സിയുടെ മികച്ച സ്രോതസ്സുകളാണ്.

ബ്രോക്കോലി: ബ്രോക്കോലി കഴിക്കാം. വിറ്റാമിൻ എ,സി,ഇ എന്നിവക്കൊപ്പം മറ്റ് ധാരാളം ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും കൊണ്ട് സമ്പന്നമാണ് ബ്രോക്കോലി

പാലക് ചീര: പാലക്കിൽ ഫോളേറ്റ് ധാരളമായി കണ്ടുവരുന്നു. ശരീരത്തിൽ പുതിയ കോശങ്ങൾ രൂപം കൊള്ളുന്നതിനൊപ്പം കോശങ്ങളിലുള്ള ഡിഎൻഎ മികച്ചതാക്കുന്നു. അയൺ ശരീരത്തിന് ആരോഗ്യം നൽകും.

തുളസി: ആന്‍റിവൈറൽ, ആൻ ഇൻഫ്ളമേറ്ററി പോലെയുള്ള ഔഷധഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് തുളസി. രോഗപ്രതിരോധശേഷിയെ അത് വർദ്ധിപ്പിക്കും.

തൈര്: രോഗങ്ങളെ ചെറുക്കുന്നതിനും ശരീരത്തിന് ശക്‌തി പകരുന്നതിന് തൈര് മികച്ചതാണ്. ഹെൽത്തി ആന്‍റി ഓക്സിഡന്‍റുകൾ രോഗങ്ങളെ ചെറുക്കുന്നതിൽ ശരീരത്തിന് ശക്‌തി പകരുന്നു.

മഞ്ഞൾ: ഹെൽത്തി ആന്‍റി ഓകസിഡന്‍റ് ഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് മഞ്ഞൾ. ദിവസവും പാലിൽ മഞ്ഞൾ ചേർത്ത് കുടിച്ചാൽ രോഗപ്രതിരോധശേഷി വർദ്ധിക്കും.

ഫ്ളാക്സീഡ്സ്: നമ്മുടെ ശരീരത്തിന് മികച്ച ഇമ്മ്യൂണിറ്റി ബൂസ്റ്ററാണ് ഫ്ളാക്സീഡ്സ്. ഇത് പതിവായി കഴിക്കുന്നത് കൊറോണയടക്കം പലതരം രോഗങ്ങളിൽ നിന്നും മുക്‌തി നേടാം. ഫ്ളാക്സീഡിൽ ഉള്ള ആൽഫാ ലിനോലെനിൻ, ആസിഡ് ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ ശരീരത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.

കറുവാപ്പട്ട: കറുവാപ്പട്ടയിലുള്ള ആന്‍റി ഓക്സിഡന്‍റ് രക്‌തം കട്ടപിടിക്കുന്നത് തടഞ്ഞ് ഹാരിനാകരകങ്ങളായ ബാക്ടീരിയ വർദ്ധിക്കുന്നത് തടയും.

ഗ്രീൻ ടീ: ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമാണ് ഗ്രീൻ ടീ. ഗ്രീൻ ടി കുടിക്കുന്നത് കൊണ്ട് രോഗപ്രതിരോധ വ്യവസ്ഥ മികച്ച രീതിയിലാകും.

വെളുത്തുള്ളി: വെളുത്തുള്ളിയിലുള്ള ആന്‍റി അലർജിക് മൂലികകൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉത്തമമാണ്. ഇതിനൊപ്പം ദിവസം മുഴുവനും ഇളം ചൂട് വെള്ളം കുടിക്കുക. കരിക്കിൻ വെള്ളവും രോഗപ്രതിരോധശേഷിയ്ക്ക് ഉത്തമാണ്. ശരീരം എനർജറ്റിക്കാകും.

വ്യായാമം ചെയ്യുക

ആരോഗ്യമുള്ളവരായിരിക്കാൻ ഊർജ്‌ജസ്വലമായ ശരീരവും പതിവായുള്ള വ്യായാമവും ആവശ്യമാണ്. രാവിലെ എന്നും 15-20 മിനിറ്റ് ഓടുന്നതോ സ്പീഡിൽ നടക്കുന്നതോ നല്ലതാണ്. പുറത്ത് പോകാൻ കഴിയില്ലെങ്കിൽ വീടിന്‍റെ മേൽക്കൂരയിലോ ഗ്രൗണ്ടിലോ സ്പീഡിൽ നടക്കാം. ഏണിപ്പടികൾ സ്പീഡിൽ കയറിയിറങ്ങുന്നത് മികച്ചൊരു വ്യായാമമാണ്. അതുവഴി ഹൃദയവും ശ്വസകോശവും ആരോഗ്യമുള്ളതാകും. വീട്ടിൽ തന്നെ സ്ട്രച്ചിംഗ്, സൈക്ലിംഗ് തുടങ്ങി പലതരം കാർഡിയോ എക്സർസൈസ് ചെയ്യാം. ഇതിനുപുറമേ സിറ്റ്അപ്സ്, സ്കിപ്പിംഗ്, കുട്ടികൾക്കൊപ്പം ഓടിച്ചാടുക എന്നിങ്ങനെയുള്ള ആക്ടിവിറ്റീസുകൾ ചെയ്യാം. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിൽ രക്‌തയോട്ടം വർദ്ധിക്കും. ഓക്സിജന്‍റെ അഭാവം നികത്തും. ശ്വാസകോശങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കും.

और कहानियां पढ़ने के लिए क्लिक करें...