ചേരുവകൾ
മൈദ – ഒരു കപ്പ്
ബേക്കിംഗ് പൗഡർ – ഒരു ടീസ്പൂൺ
അശ്വഗന്ധം – അര ടീസ്പൂൺ
എണ്ണ – 2 വലിയ സ്പൂൺ
ഫില്ലിംഗിനുള്ള ചേരുവകൾ
ഉഴുന്ന് പരിപ്പ് – ഒരു വലിയ സ്പൂൺ
പച്ചമുളക് – ഒന്ന്
ഇഞ്ചി പേസ്റ്റ് – അര ടീസ്പൂൺ
പെരും ജീരകം – കാൽ ടീസ്പൂൺ
ജീരകം – അര ടീസ്പൂൺ
മല്ലി – ഒരു ടീസ്പൂൺ
മാങ്ങാപ്പൊടി – അര ടീസ്പൂൺ
മുളകുപൊടി – കാൽ ടീസ്പൂൺ
മല്ലിപ്പൊടി – അര ടീസ്പൺ
എണ്ണ – ഒരു ടീസ്പൂൺ
ഉപ്പ് പാകത്തിന്
ഫില്ലിംഗ്
സ്റ്റെപ്പ് – 1
ഉഴുന്നുപരിപ്പ് കഴുകി പകുതി വേകുംവരെ കുക്കറിൽ വേവിക്കുക.
സ്റ്റെപ്പ് – 2
ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം, പെരുംജീരകം, മല്ലി എന്നിവ വറുക്കുക. ശേഷം ഇഞ്ചി പേസ്റ്റും പച്ചമുളകും ചേർക്കുക. ഇനി ബാക്കിയുള്ള ചേരുവകളും ചേർക്കുക. ഉഴുന്ന് പരിപ്പ് വെള്ളം വാർത്തശേഷം അതിൽ ചേർക്കുക. വറ്റും വരെ നന്നായി ഇളക്കുക.
സ്റ്റെപ്പ് – 3
തയ്യാറാക്കുന്ന വിധം
മൈദയിൽ ബേക്കിംഗ് പൗഡർ, അശ്വഗന്ധം ഒരു സ്പൂൺ എണ്ണ എന്നിവ ചേർത്ത് വെള്ളമുപയോഗിച്ച് ചപ്പാത്തിയ്ക്ക് കുഴയ്ക്കുംപോലെ നന്നായി കുഴയ്ക്കുക. ശേഷം ചെറിയ ഉരുളകളാക്കി അതിൽ ഫില്ലിംഗ് നിറച്ച് കച്ചൗഡി തയ്യാറാക്കുക.
സ്റ്റെപ്പ് – 4
പാനില്‍ എണ്ണ ചുടായ ശേഷം മീഡിയം ഫ്ളെയിമിൽ വച്ച് കച്ചൗഡി ഓരോന്നും തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്തെടുക്കുക. ഉരുളക്കിഴങ്ങ് കറിക്കൊപ്പം ചൂടൊടെ സർവ്വ് ചെയ്യാം.