മുഖത്ത് ആവശ്യത്തിലധികം ക്രീം പുരട്ടിയാലും ശരിയായ ഗ്ലോ കിട്ടണമെന്നില്ല. ചർമ്മത്തിന്‍റെ മികച്ച പരിപാലനത്തിന് ആവശ്യമനുസരിച്ച് ഫേസ്‌ക്രീം ഉപയോഗിക്കുന്നതാണ് നല്ലത്. 1-2 ആഴ്‌ചകൊണ്ട് മുഖത്ത് നല്ല ഗ്ലോ ലഭിക്കാൻ സഹായിക്കുമെന്നാണ് ഓരോ ഫേസ് ക്രീമും ഉയർത്തുന്ന വാദമെന്നാണ് ബ്യൂട്ടി എക്‌സ്‌പേർട്ട് മാനസി ഗുപ്‌ത പറയുന്നത്. എന്നാൽ ഉചിതമായ ഫേസ് ക്രീം പുരട്ടാതിരുന്നാൽ മുഖത്ത് തെളിച്ചമുണ്ടാകുന്നതിന് പകരം കൂടുതൽ നഷ്‌ടമേ ഉണ്ടാകൂ. പലതരം ചർമ്മങ്ങളുണ്ട്. സെൻസിറ്റീവ് സ്‌കിൻ, ഡ്രൈ സ്‌കിൻ, ഓയിലി സ്‌കിൻ, കോമ്പിനേഷൻ സ്‌കിൻ എന്നിങ്ങനെ.

ചർമ്മത്തിനിണങ്ങുന്ന ക്രീം

ചർമ്മം പോലെ തന്നെ പല ഘടകങ്ങൾകൊണ്ട് നിർമ്മിക്കപ്പെട്ടവയാണ് ഫേസ് ക്രീം. മോയിസ്‌ച്ചുറൈസർ ഫേസ് ക്രീം, ഗ്ലിസറിൻ ക്രീം, വിറ്റാമിൻ സി ഉള്ള ഫേസ് ക്രീം, ആന്‍റി ഓക്‌സിഡന്‍റ് അടങ്ങിയ ഫേസ് ക്രീം.. എന്നിങ്ങനെ പലതരം ഫേസ് ക്രീമുകൾ ലഭ്യമാണ്. ഇപ്പോൾ ഓട്ട്‌മീലും അമിനോ പെപ്‌റ്റായിഡ്‌സ് ഉള്ള ക്രീമും ഇപ്പോൾ ലഭിക്കുന്നുണ്ട്. സംവേദനക്ഷമതമേറിയ ചർമ്മത്തിന് മോയിസ്‌ചുറൈസർ ഫേസ് ക്രീം ഉപയോഗിക്കാം. ചർമ്മത്തിന്‍റെ ഇലാസ്‌തികത നിലനിർത്തി ആരോഗ്യമുള്ളതാക്കും. ഒപ്പം ചർമ്മം എപ്പോഴും ഫ്രഷുമാക്കും. ചർമ്മത്തിലുണ്ടാകുന്ന ചുളിവുകളെ കുറയ്‌ക്കുന്നതിന് ഇത് നല്ലതാണ്.

വരണ്ട ചർമ്മത്തിന് ഗ്ലിസറിൻ അടങ്ങിയ ഫേസ് ക്രീം ഏറെ ഫലവത്താണ്. ചർമ്മത്തിനുള്ളിൽ ബാഹ്യപാളി ഈർപ്പവും വരെ നല്ല ദൃഢതയും പകരും. സംവേദനക്ഷമമായ ചർമ്മത്തിന് ഇത് മികച്ചതാണ്. വിറ്റാമിനുകളും ആന്‍റി ഓക്‌സിഡൻറും ചർമ്മത്തെ ഹെൽത്തിയാക്കും.

മോയിസ്‌ച്ചുറൈസറും ഫൗണ്ടേഷനും

മുഖചർമ്മം വരണ്ടതും ഒപ്പം കുരുക്കളും ഉണ്ടെങ്കിൽ മോയിസ്‌ച്ചുറൈസിംഗ് ഫൗണ്ടേഷൻ അടങ്ങിയ ക്രീം ഉപയോഗിക്കാം. മുഖത്തെ പാടുകളും മറ്റും മറയ്‌ക്കുന്നതിന് ഇത് ഏറെ ഫലവത്താണ്. ചർമ്മത്തിന് പലവിധത്തിലാണ് ഈ ക്രീം ഫലം ചെയ്യുക. ചർമ്മത്തെ മൃദുലമാക്കും നല്ല തിളക്കവും ഈർപ്പവും നിലനിർത്തും. അതുപോലെ വെയിലിൽ നിന്നും ചർമ്മത്തെ പരിരക്ഷിക്കുകയും ചെയ്യും. മോയിസ്‌ചുറൈസറിന്‍റെയും ഫൗണ്ടേഷന്‍റെയും ഗുണങ്ങൾ ഇതിലടങ്ങിയിരിക്കുന്നു.

മോയിസ്‌ചുറൈസർ അടങ്ങിയ ഫൗണ്ടേഷൻ ക്രീം പുരട്ടി മേക്കപ്പ് ചെയ്യുക വഴി മുഖത്തിന് നല്ല തിളക്കം കൈവരും. മുഖത്ത് മേക്കപ്പ് ഏറെ സമയം നില നിർത്തുന്നതിന് ഇത് നല്ലതാണ്. പ്രൈമർ, മോയിസ്‌ചുറൈസർ, ഫൗണ്ടേഷൻ ട്രീറ്റ്‌മെന്‍റ്, കൺസീലർ, സൺസ്‌ക്രീൻ എന്നിങ്ങനെയുള്ള ഗുണങ്ങളടങ്ങിയതാണ് ഈ ക്രീം.

ബിബി ആന്‍റ് സിസി ക്രീം

ബിബി ക്രീം പുരട്ടുക വഴി ചർമ്മം മൃദുലമാകും. മാത്രവുമല്ല ചർമ്മത്തിന് ധാരാളം ഗുണങ്ങളും ലഭിക്കുന്നു. മുഖ ചർമ്മത്തിന്‍റെ നിറം മെച്ചപ്പെടുത്തുന്നതിന് സിസി ക്രീം ഉപയോഗിക്കാം. സിസി അഥവാ കളർ കറക്ഷൻ ക്രീം ചർമ്മത്തിന്‍റെ നിറത്തെ കൂടുതൽ തെളിച്ചമുള്ളതാക്കുന്നു. മുഖത്തെ എല്ലാവിധ പ്രശ്നങ്ങളെയും അകറ്റുന്നതിനും ചർമ്മ നിറം ഒരുപോലെയാക്കുന്നതിനും ഇത് മികച്ചതാണ്. മുഖത്ത് ധാരാളം കറുത്ത കുരുക്കളും മറ്റും ഉണ്ടെങ്കിൽ സിസി ക്രീം മികച്ചതാണ്. സ്‌കിൻ വളരെ ഡ്രൈ ആണെങ്കിൽ ഈ ക്രീം പുരട്ടുന്നതിന് മുമ്പായി മോയിസ്‌ച്ചുറൈസർ നിർബന്ധമായും പുരട്ടിയിരിക്കണം. മുഖത്തിന് സെമി മാറ്റ് ഫിനിഷും തിളക്കവും പകരുന്നതിന് സിസി ക്രീം നല്ലതാണ്. ബിബി ക്രീമിനെ അപേക്ഷിച്ച് സിസി ക്രീമിന്‍റെ ടെക്‌സ്‌ച്ചർ വളരെ ലൈറ്റായിരിക്കും. നല്ലൊരു ബേസ് ക്രീമായും ഉപയോഗിക്കാം. ചർമ്മത്തിന് ചുവന്ന തിണർപ്പുകൾ പോലെയുള്ള പ്രശ്നമുള്ളവർക്ക് സിസി ക്രീം മികച്ചതാണ്. ബിബി, സിസി ക്രീമും ചർമ്മത്തിൽ നന്നായി ബ്ലൻഡാകും. മുഖത്തിന് മൃദുലതയും തിളക്കവും നൽകും.

സൺസ്‌ക്രീൻ

സൺസ്‌ക്രീൻ 2 തരത്തിലുണ്ട്. 20 എസ്‌പിഎഫ് അടങ്ങിയ ക്രീമിൽ കെമിക്കൽ വളരെ കുറവായിരിക്കും. എസ്‌പിഎഫ് എത്രയധികം ഉണ്ടോ അത്രയധികം കെമിക്കലും ഉണ്ടാകും. ഇന്ത്യയിലുള്ള യുവി കിരണങ്ങൾ അത്ര അപകടകരമായ നിലയിലുള്ളതല്ല. അതിനാൽ കുറഞ്ഞ കെമിക്കൽ അടങ്ങിയ സൺസ്‌ക്രീൻ ഉപയോഗിക്കാം. ഭൂരിഭാഗം പേർക്കും 25 മുതൽ 30 എസ്‌പിഎഫ് ഉള്ള സൺസ്‌ക്രീൻ മതിയാകും. മുഖചർമ്മത്തിന്‍റെ പരിചരണത്തിന് നൈറ്റ് ക്രീം പ്രയോഗിക്കേണ്ടതും ആവശ്യമാണ്.

ഫേസ് സ്‌കിന്നിനുള്ള ഹെൽത്തി ടിപ്‌സ്

സ്‌കിന്നിൽ നിന്ന് ഫേസ് മേക്കപ്പ് നീക്കം ചെയ്യേണ്ടതാവശ്യമാണ്. മേക്കപ്പ് നീക്കം ചെയ്യുന്നതിന് മികച്ച മിൽക്ക് ക്ലൻസർ ഉപയോഗിക്കാം. മിൽക്ക് ക്ലൻസറിന് പകൽ മുഴുവനുമുള്ള അഴുക്കിനെ നീക്കം ചെയ്യാനാവും. അതിനുശേഷം മുഖം നന്നായി വാഷ് ചെയ്യാം.

ഫേസ് സ്‌കിന്നിന്‍റെ മികച്ച പരിചരണത്തിന് ആഴ്‌ചയിൽ 2 തവണ ചർമ്മം നന്നായി എക്‌സ്‌ഫോളിയേറ്റ് ചെയ്യണം. ചർമ്മ സുഷിരങ്ങളിൽ നിന്നും അഴുക്കിനെ നീക്കം ചെയ്യാനിത് സഹായിക്കും. അക്നെ, മുഖക്കുരു അഥവാ മുഖത്ത് നേരത്തെ മുതൽ മുഖക്കുരുവുണ്ടെങ്കിൽ വളരെ സൂക്ഷിച്ച് സ്‌ക്രബ്ബ് ചെയ്യാം.

മുഴുവൻ ദിവസത്തെ തളർച്ച, സ്‌ട്രസ്സ് എന്നിവ അണ്ടർ ഐയിൽ കാണാൻ പറ്റും. അതുകൊണ്ട് കണ്ണുകളുടെ പരിചരണത്തിന് പ്രത്യേക ശ്രദ്ധ നൽകണം. ബെസ്‌റ്റ് ക്വാളിറ്റിയിലുള്ള ഐ ക്രീം അല്ലെങ്കിൽ ജെൽകൊണ്ട് അണ്ടർ ഐ മസാജ് ചെയ്യാം. ഇതിന് പുറമെ ബദാം ഓയിൽ അല്ലെങ്കിൽ ഒലീവ് ഓയിൽ കൊണ്ട് മൃദുവായി കണ്ണുകൾക്ക് ചുറ്റും മസാജ് ചെയ്യാം.

മുഖം സുന്ദരമാക്കുന്നതിന് ലിപ് കെയർ ആവശ്യമാണ്. അതുകൊണ്ട് ദിവസവും രാത്രി കിടക്കുമ്പോൾ ചുണ്ടുകളിൽ ബദാം ഓയിൽ പുരട്ടി കിടക്കാം. ചുണ്ടുകൾക്ക് നല്ല പിങ്ക് നിറം ലഭിക്കും.

और कहानियां पढ़ने के लिए क्लिक करें...