എല്ലാ വർഷവും ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകൾ റൺവേകളിൽ അവതരിപ്പിക്കുന്ന ഫാൾ- വിന്‍റർ കളക്ഷനുകൾ, സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളോടെയാണ് വിപണിയിലും സോഷ്യൽ മീഡിയയിലും തരംഗമായി മാറാറുള്ളത്. ഈ ഫാൾ സീസണിൽ സ്വന്തം ലുക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഫാഷൻ ലോകത്ത് വളരെയധികം കോളിളക്കം സൃഷ്‌ടിക്കുന്ന ഫാൾ- വിൻറർ 2026-ലെ ഏറ്റവും വലിയ ഷൂ ട്രെൻഡുകളെക്കുറിച്ച് അറിയുക.

ലേസ്- അപ്പ് ഷൂസിന്‍റെ തിരിച്ചുവരവ്

മുട്ടോളം നീളമുള്ള ബോൾഡ് ലേസ്- അപ്പ് ബൂട്ടുകൾ മുതൽ ഷോർട്ട്- ലേസ് ഫുട് വെയറുകൾ വരെ ഈ സീസണിൽ വൻ ഹിറ്റായി മാറുകയാണ്. വേറിട്ട ലുക്ക് ഇഷ്ടപ്പെടുന്നവർക്ക് കട്ടൗട്ട് ലേസ്- അപ്പ് ഡിസൈനുകളും ഈ വർഷത്തെ ജനപ്രിയ തിരഞ്ഞെടുപ്പായി മാറി.

സാറ്റിൻ ഷൂസ് പുതിയ ഫാഷൻ ‌സ്റ്റേറ്റ്‌മെന്‍റ്

മുൻ സീസണുകളിൽ സ്യൂഡ് മെറ്റീരിയലുകൾക്ക് ആയിരുന്നു പ്രിയമെങ്കിൽ, ഇത്തവണ സാറ്റിൻ ഷൂസുകളാണ് താരം. പോയിന്‍റഡ് പമ്പുകൾ, പ്ലാറ്റ്ഫോമുകൾ, പീപ്പ്- ടോ ഡിസൈനുകൾ എന്നിവയിൽ സാറ്റിൻ നൽകുന്ന റോയൽ ലുക്ക് എടുത്ത് പറയേണ്ടത് തന്നെയാണ്. പാർട്ടി അല്ലെങ്കിൽ ഫെസ്റ്റ‌ിവൽ ലുക്ക് പ്ലാൻ ചെയ്യുന്നവർക്ക് സാറ്റിൻ ഷൂസ് ധരിക്കുന്നത് വസ്ത്രത്തിന് പ്രത്യേക ഭംഗി നൽകും.

എക്സ്‌ട്രാ പോയിന്‍റഡ് ടോ ഷൂസ്

പോയിന്‍റഡ്- ടോ ഷൂസ് ഈ സീസണിൽ കൂടുതൽ ആകർഷകമായി കാണപ്പെടും എന്നാണ് ഫാഷനിസ്‌റ്റുകൾ വിലയിരുത്തുന്നത്. ഹീൽസ്, ബൂട്ട്സ്, പമ്പുകൾ എന്നിവ എന്തുതന്നെ ആയാലും എക്‌സ്ട്രാ പോയിന്‍റഡ് ടോ ഡിസൈൻ ഈ സീസണിലെ ഏറ്റവും ബോൾഡ് ട്രെൻഡായി കണക്കാക്കപ്പെടുന്നു. കാലുകൾ കൂടുതൽ നീണ്ടതും മനോഹരവുമാക്കാൻ ഈ ലുക്ക് സഹായിക്കും.

കളർ ബ്ലോക്കിംഗ് വീണ്ടും ട്രെൻഡിലേക്ക്

ഏതാനും വർഷങ്ങൾക്ക് മുമ്പ് ഏറെ പ്രചാരത്തിൽ ഉണ്ടായിരുന്ന കളർ ബ്ലോക്കിംഗ് ശൈലി തിരിച്ചു വന്നിരിക്കുന്നു. രണ്ടോ മൂന്നോ വ്യത്യസ്ത നിറങ്ങൾ കൂട്ടിയിണക്കിയുള്ള ഈ പാദരക്ഷകൾ ശരത്‌കാല സീസണിൽ വലിയ ഹിറ്റാകും. സിംപിൾ വസ്ത്രത്തിനൊപ്പം കളർ ബ്ലോക്ക് ഷൂസ് ധരിക്കുന്നത് മൊത്തം ലുക്കിനെ സ്റ്റൈലിഷ് ആക്കാൻ സഹായിക്കും.

സീബ്ര പ്രിന്‍റും പോൾക്ക ഡോട്ടുകളും

പ്രിന്‍റഡ് പാദരക്ഷകൾ ഇഷ‌്ടപ്പെടുന്നവർക്ക് ഒരു സന്തോഷ വാർത്തയുണ്ട്. സീബ്ര പ്രിന്‍റും പോൾക്ക ഡോട്ടുകളും ഈ സീസണിൽ ട്രെൻഡ് ആവുകയാണ്. പ്രത്യേകിച്ചും സീബ്ര പ്രിന്‍റ് ബൂട്ടുകളും പോൾക്ക ഡോട്ട് ഹീത്സും. എന്നാൽ സ്‌റ്റൈൽ ചെയ്യുമ്പോൾ ഇവ രണ്ടും ഒരുമിച്ച് ധരിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ഈ സീസണിൽ ഏത് ട്രെൻഡ് തിരഞ്ഞെടുക്കണം?

പുതിയ ട്രെൻഡിലുള്ള പാദരക്ഷകൾ തിരയുന്നവർക്ക് ലെയ്‌സ്- അപ്പ് ബൂട്ടുകളോ പോയിന്‍റഡ്- ടോ ഹീൽസോ മികച്ച ഓപ്ഷനുകളാണ്. പാർട്ടി ഫെസ്റ്റിവൽ സീസണുകൾക്ക് സാറ്റിൻ ഷൂസ് മികച്ചയൊരു തിരഞ്ഞെടുപ്പാണ്.

കംപ്ലീറ്റ് ഫാഷൻ സ്റ്റേറ്റ്‌മെന്‍റ്

2026-ലെ ശരത്കാല- ശീതകാല പാദരക്ഷകൾ സുഖസൗകര്യങ്ങളുടെ പേരിൽ മാത്രമല്ല ഒരുങ്ങുന്നത് മറിച്ച് കംപ്ലീറ്റ് ഫാഷൻ സ്‌റ്റേറ്റ്‌മെന്‍റും കൂടിയാണത്. ലെയ്സ്-അപ്പ് ബൂട്ടുകൾ, സാറ്റിൻ ഷൂസ്, സീബ്ര പ്രിന്‍റ്, കളർ ബ്ലോക്കിംഗ്, എക്സസ്ട്രാ- പോയിന്‍റഡ് ടോ തുടിങ്ങിയ ട്രെൻഡുകൾ ഈ സീസണിൽ എല്ലാ ഫാഷൻ പ്രേമികളുടേയും വാർഡ്രോബിന്‍റെ ഭാഗമാകും എന്നത് ഉറപ്പാണ്. വരും സീസണിൽ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിൽക്കാൻ ഇപ്പോൾ തന്നെ നിങ്ങളുടെ ഷോപ്പിംഗ് ലിസ്‌റ്റിൽ ഈ ‌സ്റ്റൈലുകൾ ഉൾപ്പെടുത്തൂ.

और कहानियां पढ़ने के लिए क्लिक करें...