ചർമ്മത്തിന്‍റെ പ്രത്യേക പ്രശ്നങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ് ഓരോ സിറവും. ഉദാഹരണത്തിന് ഹൈഡ്രേറ്റിംഗ് സിറം ചർമ്മത്തിന് ഈർപ്പം നൽകുകയും വരണ്ടുപോകുന്നതിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
വിറ്റാമിൻ സി സിറം ചർമ്മത്തിന് തിളക്കം നൽകുകയും പാടുകൾ കുറയ്ക്കുകയും ചെയ്യുന്നു.
ഹൈലൂറോണിക് ആസിഡ് സിറം ചർമ്മത്തെ തുടുത്തതും മൃദുവുമാക്കുന്നു. പ്രശ്നം എന്തുതന്നെയായാലും സിറം ഒരു ഫലപ്രദമായ പരിഹാരമാണ്.
സിറത്തിൽ ആന്‍റി ഓക്സിഡന്‍റുകളും സജീവ ഘടകങ്ങളും അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിന്‍റെ തിളക്കം വർദ്ധിപ്പിക്കും. മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമ്മത്തെ പുതുമയുള്ളതും തിളക്കമുള്ളതുമാക്കുന്നു.
ഏജിംഗ് തടയും
ചർമ്മത്തിന്‍റെ യുവത്വം നിലനിർത്തുന്നതിൽ ആന്‍റി ഏജിംഗ് സിറം പ്രധാന പങ്ക് വഹിക്കുന്നു. ഈ സിറമുകളിൽ റെറ്റിനോൾ, പെപ്റ്റൈഡുകൾ, കൊളാജൻ വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്‍റെ ഏജിംഗ് പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ചുളിവുകൾ, നേർത്ത വരകൾ, അയഞ്ഞ ചർമ്മം തുടങ്ങിയ പ്രശ്‌നങ്ങളെ ഇത് പരിഹരിക്കുന്നു.
ചർമ്മത്തിൽ ജലാംശം നിലനിർത്തും
ഇന്നത്തെ തിരക്കുപിടിച്ച ജീവിത ശൈലിയും മലിനീകരണവും പലപ്പോഴും ചർമ്മത്തിൽ നിന്ന് ഈർപ്പം നഷ്‌ടപ്പെടുന്നതിന് കാരണങ്ങളാകാറുണ്ട്. ഹൈലുറോണിക് ആസിഡ് സിറം ഹൈഡ്രേറ്റിംഗ് സിറം ഇവ ചർമ്മത്തിൽ ഈർപ്പം നിലനിർത്തുകയും നിർജ്ജലീകരണത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ചർമ്മത്തെ അത് മൃദുവാക്കുന്നതിനൊപ്പം ഈർ പ്പമുള്ളതും ആരോഗ്യമുള്ളതുമാക്കി മാറ്റും.
ഇലാസ്തികത വർദ്ധിപ്പിക്കും
സിറത്തിലെ ചേരുവകൾ കൊളാജൻ, എലിൻ എന്നിവയുടെ ഉത്‌പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ചർമ്മത്തിന്‍റെ ഇലാസ്തികതയും ദൃഢതയും വർദ്ധിപ്പിക്കും. ചർമ്മം കൂടുതൽ ഉറ പ്പുള്ളതും ആകർഷകവുമായി കാണപ്പെടുന്നു.
ചർമ്മത്തിന്‍റെ നിറം മെച്ചപ്പെടും
പിഗ്മെന്‍റേഷൻ, അൺ ഈവൻ സ്കിൻ ടോൺ എന്നിവയ്ക്കും സിറം മികച്ച പരിഹാരമാണ്. വിറ്റാമിൻ സി, നിയാ സിനമൈഡ് തുടങ്ങിയ ചേരുവകൾ പാടുകളും മറ്റും കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിന്‍റെ നിറം ലഘൂകരിക്കുകയും തുല്യമാക്കുകയും ചെയ്യുന്നു.
മലിനീകരണത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുക
സിറമിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങൾ ചർമ്മത്തെ മലിനീകരണം, പൊടി, മറ്റ് ദോഷകരമായ ഘടകങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കും. ചർമ്മത്തിൽ ഇത് ഒരു സംരക്ഷണ പാളി സൃഷ്ട്‌ടിക്കുന്നു. ചർമ്മത്തെ ആരോഗ്യകരവും യുവത്വമുള്ളതുമാക്കി നിലനിർത്തുന്നു. ഭാരം കുറഞ്ഞതും ഒട്ടിപ്പിടിക്കാത്തതുമാണ്. മറ്റ് ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് സിറം വളരെ ഭാരം കുറഞ്ഞതാണ്. ചർമ്മത്തിൽ ഉടനടി ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. എണ്ണമയമുള്ള ചർമ്മത്തിന് ഇവ ഒരു മികച്ച ഓപ്ഷനാണ്. ഇവ പ്രയോഗിച്ചതിന് ശേഷം ചർമ്മത്തിൽ ഒട്ടൽ അനുഭവപ്പെടുകയേയില്ല.
പകലും രാത്രിയും ഒരുപോലെ അനുയോജ്യം
പകലും രാത്രിയും സിറം ഉപയോഗിക്കാം. പകൽ സമയത്ത് ചർമ്മത്തെ സൂര്യ പ്രകാശത്തിൽ നിന്നും മലിനീകരണത്തിൽ നിന്നും സംരക്ഷിക്കുന്നു. രാത്രിയിൽ ഇത് ചർമ്മത്തിന്‍റെ അറ്റകുറ്റപ്പണികൾക്കും പുനരുജ്ജീവനത്തിനും സഹായിക്കുന്നു.
പ്രയോജനം: ചർമ്മം ദിവസം മുഴുവൻ സംരക്ഷിക്കപ്പെടുകയും രാത്രി മുഴു വൻ പോഷിപ്പിക്കപ്പെടുകയും ചെയ്യുന്നു.
സിറം എങ്ങനെ ഉപയോഗിക്കാം?
സിറം ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതും പ്രധാനമാണ്.
മുഖം വൃത്തിയാക്കുക: നല്ലൊരു ഫേസ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കാം.
ടോണർ പുരട്ടുക: ചർമ്മത്തിന്‍റെ സന്തുലിതാവസ്ഥ നിലനിർത്താനായി ടോണർ ഉപയോഗിക്കുക.
സിറം പുരട്ടുക: 2 തുള്ളി വിരൽ തുമ്പിൽ എടുത്ത് മൃദുവായി മുഖത്ത് പുരട്ടുക.
മോയ്ചറൈസർ ഉപയോഗിക്കുക: സിറം പുരട്ടിയ ശേഷം മോയ്സ്ചറൈസർ പ്രയോഗിക്കുക.
ഏത് സിറമാണ് തിരഞ്ഞെടുക്കേണ്ടത്
ഓരോരുത്തരുടേയും ചർമ്മം വ്യത്യസമാണ്. അതിനാൽ സ്വന്തം ചർമ്മത്തിന്‍റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും കണക്കിലെടുത്ത് വേണം സിറം തിരഞ്ഞെടുക്കാൻ.
വരണ്ട ചർമ്മത്തിന്: ഹൈലുറോണിക് ആസിഡ്, വിറ്റാമിൻ ഈ സിറം
എണ്ണമയമുള്ള ചർമ്മത്തിന്: നിയാ സിനാമൈഡ്, സാലിസിലിക് ആസിഡ് സിറം
പിഗ്മെന്‍റേഷൻ: വിറ്റാമിൻ സി, കൊജിക് ആസിഡ് സിറം
ആന്‍റി- ഏജിംഗ്: റെറ്റിനോൾ, പെപ്റ്റൈഡ്‌സ് സിറം





