പെൺകുട്ടികളുടെ ശരീരത്തിൽ ഹോർമോൺ പ്രവർത്തനങ്ങൾ നടക്കുന്ന സമയമാണ് കൗമാരം. ഈ ഹോർമോൺ പ്രവർത്തനം എണ്ണ ഗ്രന്ഥികളെയും ബാധിക്കുന്നു. ഇതുമൂലം മുഖത്തെ ചർമ്മത്തിൽ ബ്ലാക്ക് ഹെഡ്‌സ്, മുഖക്കുരു, എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകാൻ തുടങ്ങുന്നു. ചർമ്മ സംരക്ഷണം കൃത്യസമയത്ത് ചെയ്‌താൽ കേടുകൂടാതെയിരിക്കും. അതിനുള്ള ചർമ്മ സംരക്ഷണ ടിപ്സ് ബ്യൂട്ടി എക്സ്പേർട്ട് നൽകുന്നു.
എല്ലാ പ്രായക്കാർക്കും ചർമ്മ സംരക്ഷണം
ക്ലെൻസിംഗും ഫേഷ്യലും എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും ഗുണം ചെയ്യും. കാരണം ഇത് സുഷിരങ്ങൾ വൃത്തിയാക്കുന്നു. ചർമ്മം വെളുത്തതായാലും ഇരുണ്ടതായാലും മനോഹരമായി നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ഇതിനായി തീർച്ചയായും പതിവായി ഫേഷ്യൽ ക്ലീനപ് എന്നിവ ഉൾപ്പെടുത്തണം.
20 വയസ്സിൽ ചർമ്മ സംരക്ഷണം
ചർമ്മ സംരക്ഷണം ഏറ്റവും കൂടുതൽ ആവശ്യമുള്ള പ്രായമാണിത്. ഒരു കൗമാരക്കാരി നല്ല ചർമ്മ സംരക്ഷണ ശീലങ്ങൾ സ്വീകരിക്കുമ്പോൾ ആ ശീലങ്ങൾ ജീവിതകാലം മുഴുവൻ അവളിൽ നിലനിൽക്കും. ഈ പ്രായത്തിൽ ചർമ്മത്തിൽ പ്രശ്നമില്ലെങ്കിൽ ക്ലീൻ ചെയ്യാവുന്നതാണ്. മുഖക്കുരു പ്രശ്നമുണ്ടെങ്കിൽ ഫേഷ്യൽ ചെയ്യാവുന്നതാണ്.
പിമ്പിൾ സ്കിൻകെയർ
ചർമ്മത്തിന് പ്രത്യേകിച്ച് മുഖക്കുരു ഉള്ള ചർമ്മത്തിന് ഓരോ 3-4 ആഴ്ചയിലും ഫേഷ്യൽ ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യും. സുഷിരങ്ങൾ വൃത്തിയായി സൂക്ഷിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
ആന്‍റി എജിംഗ് സ്കിൻ കെയർ
20 വയസ്സിനു ശേഷം തന്നെ ആന്‍റി -ഏജിംഗ് സ്കിൻ കെയർ ആരംഭിക്കുന്നത് നേർത്ത വരകളുടെയും ചുളിവുകളുടെയും വളർച്ച കുറയ്ക്കാൻ സഹായിക്കും. ഓരോ 4-6 ആഴ്‌ചയിലും ഫേഷ്യലുകൾ, ജലാംശം, കൊളാജൻ ഉത്തേജനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്.
സെൻസിറ്റീവ് സ്കിൻ കെയർ
ഇത്തരം ചർമ്മത്തിന് വളരെയധികം ശ്രദ്ധ ആവശ്യമാണ്. ചർമ്മം വളരെ സെൻസിറ്റീവ് ആണെങ്കിൽ ചർമ്മത്തിലെ പ്രശ്നം ഒഴിവാക്കാൻ ഓരോ 6-8 ആഴ്ചയിലും ഒരു സോഫ്റ്റ് ഫേഷ്യൽ ചെയ്യുക. സൗന്ദര്യ വിദഗ്‌ധനെക്കൊണ്ട് മാത്രം ഇത് ചെയ്യിക്കുക. അപ്പോൾ മാത്രമേ ചർമ്മം മികച്ചതായിരിക്കുകയുള്ളൂ.
25 വയസ്സിനു ശേഷമുള്ള ചർമ്മ സംരക്ഷണം
ഈ പ്രായത്തിൽ ബേസിക് ഫേഷ്യൽ ചെയ്യാൻ കഴിയും. ഫേഷ്യൽ ചെയ്യുന്നതിന് പരമാവധി പ്രായപരിധിയില്ല. എന്നിരുന്നാലും ഹോർമോൺ വ്യതിയാനങ്ങളും അധിക എണ്ണ സ്രവവും മൂലമുണ്ടാകുന്ന അസന്തുലിതാവസ്‌ഥ പരിഹരിക്കാൻ ക്ലെൻസിംഗ് ഫേഷ്യൽ സഹായിക്കും. മുഖം ആഴത്തിൽ വൃത്തിയാക്കുന്നത് ചർമ്മത്തിന്‍റെ ആരോഗ്യവും നിറവും മെച്ചപ്പെടുത്തുകയും ഫ്രഷ് ലുക്ക് നൽകുകയും ചെയ്യുന്നു.
ചർമ്മ സംരക്ഷണത്തിനുള്ള അടിസ്‌ഥാന കാര്യങ്ങൾ
ചർമ്മ സംരക്ഷണത്തിന് ചില അടിസ്ഥാന കാര്യങ്ങൾ ഉണ്ട്. അവ സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ ചർമ്മം സുന്ദരമാക്കാൻ കഴിയും. അതിനാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം മുഖം വൃത്തിയാക്കുക എന്നതാണ്. ഈ രീതിയിൽ ചെയ്താൽ ചർമ്മ പ്രശ്നം പെട്ടെന്ന് മാറുകയും മുഖം എല്ലാ പ്രായത്തിലും തിളക്കമുള്ളതായി തുടരുകയും ചെയ്യും.
മുഖം വൃത്തിയാക്കൽ
ഒന്നാമതായി രാവിലെയും വൈകുന്നേരവും ദിവസത്തിൽ രണ്ടുതവണ മുഖം വ്യത്തിയാക്കുക. ടോണിംഗ്, മോയ്സ്‌ചറൈസിംഗ് എന്നിവ പോലുള്ള സിടിഎം ചെയ്യുക. അങ്ങനെ മുഖത്തെ അഴുക്കും അധിക എണ്ണയും നീക്കം ചെയ്യപ്പെടും. ഇതിനായി നിങ്ങൾ കോട്ടണിൽ ക്ലെൻസിംഗ് മിൽക്ക് പുരട്ടി മൃദുവായ കൈകൾ ഉപയോഗിച്ച് മുഖം മുഴുവൻ നന്നായി വൃത്തിയാക്കണം. പിന്നീട് ടോൺ ചെയ്യുക. അവസാനം മുഖത്ത് മോയ്സ്‌ചറൈസർ ശരിയായി പുരട്ടുക. ഇത് ചർമ്മത്തെ മിനുസപ്പെടുത്തും.
ഫേസ് ഡീടോക്സ് ചെയ്യുക
ചർമ്മം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ശ്രദ്ധാപൂർവ്വം ഡീപ് ഡീടോക്സ് ചെയ്യുന്നത് നല്ല ഫലങ്ങൾ നൽകുന്നു. പ്രായമാകുന്തോറും ചർമ്മത്തിൽ ബ്ലാക്ക്ഹെഡ്‌സ്, വൈറ്റ്ഹെഡ്‌സ്, മുഖക്കുരു, അടഞ്ഞ സുഷിരങ്ങൾ എന്നിവ ഉണ്ടാകുന്നു. മലിനീകരണം, അൾട്രാവയലറ്റ് എക്സ്പോഷർ തുടങ്ങിയ പാരിസിസ്തിക സമ്മർദ്ദങ്ങൾക്ക് വിധേയമാകുന്നത്, ചർമ്മസംരക്ഷണ ദിനചര്യ ഇല്ലാത്തത്, പ്രതിമാസം ഫേഷ്യൽ ചെയ്യാത്തത് എല്ലാം ഇതിന് കാരണമാകാം. അടഞ്ഞുപോയ സുഷിരങ്ങളും മൃതചർമ്മകോശങ്ങളും നീക്കം ചെയ്ത് ചർമ്മത്തെ ആരോഗ്യകരവും മിനുസമാർന്നതുമായി നിലനിർത്താൻ ഡീപ് ഡീടോക്സ് സഹായിക്കുന്നു.
ജലാംശം ബുസ്‌റ്റർ
എല്ലാ മാസവും ഫേഷ്യൽ ചെയ്യുന്നതിലൂടെ ചർമ്മത്തിലെ നഷ്ടപ്പെട്ട ഈർപ്പം പുനഃസ്ഥാപിക്കപ്പെടുകയും ചർമ്മം നല്ല നിലയിൽ നിലനിൽക്കുകയും ചെയ്യും. ഫേഷ്യൽ സമയത്ത് ചർമ്മത്തെ പോഷിപ്പിക്കുന്നതിന് പ്രൊഫഷണൽ ഗ്രേഡ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കണം. കൂടാതെ ഫലപ്രദമായ മികച്ച ഫലങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചർമ്മത്തിന് അനുയോജ്യമായ രീതിയിൽ പ്രത്യേകം തയ്യാറാക്കിയ ഫേഷ്യലുകൾ ഉണ്ട്. എല്ലാ മാസവും ഫേഷ്യൽ ചെയ്യുന്നത് ചർമ്മത്തിന് ആവശ്യമായ അധിക ബൂസ്‌റ്റ് നൽകുന്നു. ബ്ലാക്ക് ഹെഡ്സും മുഖക്കുരുവും ഉണ്ടെങ്കിൽ, അണുബാധയ്ക്കും പാടുകൾക്കും സാധ്യതയുള്ളതിനാൽ ഫേഷ്യൽ വീട്ടിൽ ചെയ്യാൻ കഴിയില്ല.