ആളുകൾക്ക് മഴ ഇഷ്ടമാണ്. എന്നാൽ മൺസൂൺ കാലത്ത്, മുതിർന്നവരായാലും കുട്ടികളായാലും വീട്ടിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്തില്ലെങ്കിൽ പല വലിയ രോഗങ്ങൾക്കും കാരണമാകും. അതുകൊണ്ടാണ് മഴക്കാലത്ത് വീട്ടിലെ ചില ശീലങ്ങൾ മാറ്റി നിങ്ങളുടെ കുടുംബത്തെ പരിപാലിക്കുന്നതിനുള്ള ചില കാര്യങ്ങൾ ഇവിടെ പറയുന്നത്.

പച്ചക്കറി /പഴം ശുദ്ധജലത്തിൽ കഴുകണം

മഴക്കാലത്ത് ഭൂമിയിൽ വസിക്കുന്ന ഭൂരിഭാഗം പ്രാണികളും ഉപരിതലത്തിലേക്ക് വരുന്നു, ഇത് പഴങ്ങൾ, പച്ചക്കറികൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയെ മലിനമാക്കുന്നു. അതിനാൽ, പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനുമുമ്പ്, അവ ശുദ്ധമായ വെള്ളത്തിൽ നന്നായി കഴുകുക, ആവശ്യമെങ്കിൽ, രോഗം ഒഴിവാക്കാൻ പൊട്ടാസ്യം പെർമാങ്കനെറ്റും ഉപയോഗിക്കാം. പച്ചക്കറിയും പഴവും മുറിച്ചെടുക്കും മുൻപ് അല്പം നേരം ഉപ്പു വെള്ളത്തിൽ കൂടി ഇടുക.

തിളപ്പിച്ചാറിയ വെള്ളം

മഴക്കാലത്ത് ഏറ്റവും കൂടുതൽ അണുബാധയുണ്ടാകുന്നത് വെള്ളത്തിൽ കൂടിയാണ്. കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കുക. അത് തന്നെ സ്വയം കുടിക്കുക. വൃത്തിയിൽ പ്രത്യേകം ശ്രദ്ധിക്കുക, കൊതുകിനെ ഒഴിവാക്കാനും രോഗാണുക്കളെ അകറ്റുന്ന ലിക്വിടുകൾ ഉപയോഗിക്കാനും മറക്കണ്ട.

മഴ കൂടുതൽ നനയണ്ട

മഴയിൽ കളിക്കാൻ കുട്ടികൾക്ക് വലിയ ഇഷ്ടാണ്. എന്ന് കരുതി കുട്ടികളെ മഴയിൽ ഒരുപാടു നനയാൻ അനുവദിക്കരുത്. സ്‌കൂളിൽ നിന്ന് മടങ്ങുമ്പോൾ നനഞ്ഞാൽ ഉടൻ അവരെ ശുദ്ധജലത്തിൽ കുളിപ്പിച്ച ശേഷം തണുപ്പ് മാറ്റുക. കുട്ടികളുടെ ശരീരത്തിന്‍റെ വൃത്തിയും ശ്രദ്ധിക്കുക. അവരുടെ കളിസ്ഥലവും വൃത്തിയായി സൂക്ഷിക്കുക.

ഡോക്ടറുടെ ഉപദേശം

മഴക്കാലത്തു കുട്ടികളുടെ മാത്രമല്ല പ്രായമായവരുടെയും പ്രതിരോധശേഷി ദുർബലമാവുകയും രോഗങ്ങൾ പെട്ടെന്ന് ആക്രമിക്കുകയും ചെയ്യുന്നു. അതിനാൽ ഈ സീസണിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക. മഴക്കാലത്ത് രോഗങ്ങൾ വരാതിരിക്കാൻ കുട്ടികളെ അഴുക്കിൽ നിന്ന് അകറ്റി നിർത്തുക.

കൂളർ, എസി വൃത്തിയായി സൂക്ഷിക്കുക

മഴക്കാലത്ത് കൂളർ, എസി, ചെടിച്ചട്ടി എന്നിവയിൽ പലപ്പോഴും അഴുക്കുവെള്ളം അടിഞ്ഞുകൂടും. ദിവസേന വൃത്തിയാക്കാൻ ശ്രമിക്കുക. ശ്രദ്ധിച്ചില്ലെങ്കിൽ മലേറിയ, വയറിളക്കം മുതലായ പല വലിയ രോഗങ്ങളും നേരിടേണ്ടിവരും.

മഴക്കാലത്തെ പനി തടയാൻ

ഈ സീസണിൽ ജലദോഷവും പനിയും വളരെ വേഗത്തിൽ പടരുന്നു. പനിയും മഴക്കാലവുമായുള്ള ബന്ധം പുതിയ കാര്യമല്ല. പനി ഒരു ആരോഗ്യമുള്ള മനുഷ്യനെപ്പോലും കിടക്കയിലേക്ക് തള്ളിയിടും. അതുകൊണ്ടാണ് ചില പ്രധാന മുൻകരുതലുകൾ എടുക്കേണ്ടത്. മഴക്കാലത്ത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പനിയിൽ നിന്ന് രക്ഷിക്കാൻ കഴിയുന്ന ചില എളുപ്പവഴികൾ.

കൈ കഴുകുക: ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകൾ നിർബന്ധമായും കഴുകണം. സോപ്പ് ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ, സാനിറ്റൈസർ ഉപയോഗിക്കുക.

മാസ്ക് ഉപയോഗിക്കുക: വീട്ടിൽ ആർക്കെങ്കിലും രോഗമുണ്ടെങ്കിൽ മാസ്ക് ഉപയോഗിക്കുക. പുറത്ത് പോകുമ്പോൾ പതിവായി മാസ്ക് വെയ്ക്കാം. അതല്ലെങ്കിൽ മുഖം ഒരു തൂവാലകൊണ്ട് മറയ്ക്കുക. ഇതുമൂലം രോഗം പകരുന്നത് കുറയ്ക്കാം.

തണുത്ത ഭക്ഷണങ്ങൾ കഴിക്കരുത്: ഈ ദിവസങ്ങളിൽ ഐസ്ക്രീം, ശീതളപാനീയങ്ങൾ, മറ്റേതെങ്കിലും തണുത്ത ഭക്ഷണം ഇവ കഴിക്കരുത്. ഈ സീസണിൽ വൈറൽ അണുബാധ പെട്ടെന്ന് പടരുന്നു.

ആരോഗ്യകരമായ ഭക്ഷണം: പച്ചക്കറികൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ആരോഗ്യകരമായ ഭക്ഷണം ഈ ദിവസങ്ങളിൽ കഴിക്കുകയാണെങ്കിൽ, നിങ്ങളുടെ പ്രതിരോധശേഷി കൂടുതൽ ശക്തമാകും. അങ്ങനെ പനി, മറ്റ് അണുബാധകൾ എന്നിവയോട് ധൈര്യത്തോടെ പോരാടാനാകും.

ധാരാളം വെള്ളം കുടിക്കുക: ഇൻഫ്ലുവൻസയിൽ നിന്ന് ഒരാളെ രക്ഷിക്കാൻ കഴിയുന്ന ഒരു ചെലവുകുറഞ്ഞ പ്രതിവിധിയാണ് വെള്ളം. പ്രതിദിനം 3 ഗ്ലാസ് വെള്ളം മാത്രം കുടിക്കുന്ന ആളുകൾക്ക് തൊണ്ടവേദന, മൂക്കടപ്പ് എന്നിവ വരാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

ചൂടുള്ള ചായ കുടിക്കുക: മഴക്കാലത്ത് ഒരു കപ്പ് ചായയെങ്കിലും കുടിക്കണം. ചായയിൽ ഇഞ്ചിയും ഏലക്കായും ചേർത്താൽ നന്നായിരിക്കും. പക്ഷേ ചായയ്ക്ക് അടിമയാകരുത്. ഇത് ഒരു സ്വാഭാവിക ആന്‍റിബയോട്ടിക്കായി പ്രവർത്തിക്കുന്നു.

ടെൻഷൻ വേണ്ട: സമ്മർദ്ദം ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. നിങ്ങൾക്ക് പനി കൂടുതൽ വേഗത്തിൽ പിടിപെടും. സ്ട്രെസ് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യും.

പുകവലി ഉപേക്ഷിക്കുക: പുകവലി പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. പ്രത്യേകിച്ച് ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നു. ഇത് രോഗപ്രതിരോധ സംവിധാനത്തെ ദുർബലമാക്കുകയും ചെയ്യുന്നു. മഴക്കാലത്ത് കുറച്ചു ചൂട് ആയിക്കോട്ടെ എന്ന് കരുതി പുകവലി തുടങ്ങേണ്ട.

और कहानियां पढ़ने के लिए क्लिक करें...