മേക്കപ്പിന്, ഒരു വ്യക്തിയുടെ സൗന്ദര്യവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. മേക്കപ്പിന്‍റെ സഹായത്തോടെ മുഖത്തിന് ആകർഷണീയമായ സൗന്ദര്യം നൽകാം. എന്നാൽ, മേക്കപ്പിൽ വരുന്ന ചില പിഴവുകൾ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് പകരം നിങ്ങളുടെ മുഖസൗന്ദര്യത്തെ വികലമാക്കാം. മോശം മേക്കപ്പിലൂടെ ഉണ്ടാകുന്ന പ്രായം തോന്നിപ്പിക്കുന്ന തരത്തിലുള്ള 10 അബദ്ധങ്ങൾ അറിയുക.
- കൺസീലറിന്‍റെ അമിത ഉപയോഗം
പെർഫെക്‌ട് ആയി കാണാനുള്ള ആഗ്രഹത്തിൽ, നമ്മൾ പലപ്പോഴും കൺസീലർ അമിതമായി ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ചും തെറ്റായ നിറം തിരഞ്ഞെടുത്ത് അതിന്‍റെ കട്ടിയുള്ള പാളി ചർമ്മത്തിൽ പുരട്ടുമ്പോൾ. ഈ രീതിയിൽ ഉള്ള പ്രയോഗം മുഖത്തെ ചുളിവുകൾ എടുത്തുകാണിച്ച് പ്രായകൂടുതൽ തോന്നിപ്പിക്കും.
- മസ്ക്കാര
മസ്ക്കാര ഉപയോഗിക്കുന്നതിലൂടെ കണ്പീലികൾ കറുത്തതും നീളമുള്ളതും കട്ടിയുള്ളതുമാക്കി മാറ്റാം. എന്നാൽ ഇതിന്‍റെ അമിതമായ ഉപയോഗം, പ്രത്യേകിച്ച് താഴത്തെ കണ്പീലികളിൽ മസ്ക്കാര അമിതമായി പ്രയോഗിക്കുമ്പോൾ കണ്ണുകൾക്ക് താഴെയുള്ള ചുളിവുകളെ ഹൈലൈറ് ചെയ്യുകയും നാച്ചുറൽ ലുക്ക് ലഭിക്കുന്നതിന് പകരം കൃത്രിമത്വം തോന്നുകയും ചെയ്യും.
- ലിപ്സ്റ്റിക്കിന്‍റെ തെറ്റായ ഷേഡ്
ലിപ്സ്റ്റിക്ക് ഒരു വ്യക്തിയുടെ ലൂക്കിന് മാന്ത്രിക പ്രഭാവം നൽകും, അതിൽ യാതൊരു സംശയവുമില്ല. ഏത് നിറവും പരീക്ഷിക്കാൻ നിങ്ങൾക്ക് മടിക്കേണ്ടതില്ല, എന്നാൽ നിങ്ങളുടെ ചുണ്ടുകൾ നേർത്തതോ ഇടുങ്ങിയതോ ചെറുതോ ആണെങ്കിൽ ഇരുണ്ട നിറങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇരുണ്ട നിറങ്ങൾ നിങ്ങളുടെ ചുണ്ടുകളെ മെലിഞ്ഞതാക്കുന്നതിനൊപ്പം പ്രായം കൂട്ടുകയും ചെയ്യും.
- ഐഷാഡോ രീതി
ഐഷാഡോ പ്രയോഗിക്കുമ്പോൾ, അത് മുഴുവൻ കൺപോളകളിലും പുരട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈ രീതി പ്രായം തോന്നിപ്പിക്കും. കണ്ണുകളുടെ പുറം കോണുകളിൽ മാത്രം പുരട്ടുക എന്നതാണ് ഐഷാഡോ പ്രയോഗിക്കാനുള്ള ശരിയായ മാർഗം.
- ഐ ലൈനർ
താഴത്തെ ലിഡിൽ ലൈനർ അമിതമായി ഉപയോഗിക്കുന്നത് കണ്ണുകളെ ചെറുതാക്കി തോന്നിപ്പിക്കും. വിപരീത ഫലത്തിനായി, ലൈറ്റ് മേക്കപ്പ് പെൻസിൽ ഉപയോഗിക്കാം. ഇത് കണ്ണുകൾ വിടർന്നതായി തോന്നുന്നതിനൊപ്പം മികച്ച രൂപം നൽകുകയും ചെയ്യും.
- ബ്ലഷ് ഓൺ
ഇരുണ്ടതും തീവ്രവുമായ നിറങ്ങളോട് നോ പറയേണ്ട സമയമാണിത്. ബ്ലഷിനായി ഇരുണ്ട നിറങ്ങൾ ഉപയോഗിക്കുന്നത് നിങ്ങൾക്ക് പ്രായക്കൂടുതൽ തോന്നിപ്പിക്കും. കവിളുകളുടെ മുകൾ ഭാഗത്ത് ബ്ലഷർ പുരട്ടുക, മധ്യഭാഗത്തല്ല. കവിൾത്തടങ്ങൾ ഹൈലൈറ്റ് ചെയ്യുന്നതും നല്ലൊരു ഓപ്ഷനാണ്. ഇത് ഉപയോഗിക്കുമ്പോൾ നോസ് ഏരിയ്ക്കടുത്തായി പ്രയോഗിക്കരുത്.
- കൺപോളകൾ
പുരികങ്ങൾ നീണ്ടതും കട്ടിയുമുള്ളതാക്കാൻ ഇരുണ്ട പെൻസിൽ ഉപയോഗിക്കുന്നത് അഭംഗി പകരും. പുരികങ്ങൾക്ക് കൃത്രിമത്വം തോന്നിപ്പിക്കും. ഓവർ മേക്കപ്പ് ദൃശ്യമാകാതിരിക്കാൻ സ്വാഭാവിക കളർ പെൻസിൽ മാത്രം ഉപയോഗിക്കുക.
- ഇരുണ്ട വൃത്തങ്ങൾ
മേക്കപ്പ് ചെയ്തിട്ടും കണ്ണുകൾക്ക് താഴെയുള്ള കറുപ്പ് അടയാളം എടുത്തു കാട്ടുന്നുണ്ടോ? അമിതമായി കൺസീലർ ഉപയോഗിക്കുന്നതിന് പകരം കറക്റ്റർ ഉപയോഗിച്ച് അത് മറയ്ക്കാം. പലരും ഇത് ഉപയോഗിക്കാറില്ല, അതുകൊണ്ടാണ് പ്രായം കൂടുതലായി തോന്നിപ്പിക്കുന്നത്, ഇക്കാരണം കൊണ്ട് മുഖവും അത്ര ഭംഗിയുള്ളതായി തോന്നുകയുമില്ല. എന്നാൽ ഇരുണ്ട ഭാഗത്ത് വളരെ ലൈറ്റ് ആയി കറക്റ്റർ പുരട്ടി സ്പ്രെഡ് ചെയ്യുക. ഇത് മേക്കപ്പ് സ്വാഭാവികമാക്കും.
- ലിപ് ലൈനർ
ലിപ് ലൈനർ ചുണ്ടുകൾക്ക് ശരിയായ രൂപം നൽകാനും പൂർണ്ണമായ ലുക്ക് നൽകാനും ആവശ്യമാണ്, എന്നാൽ തെറ്റായ ഷേഡും കട്ടിയുള്ള ഇരുണ്ട ലൈനിംഗും ഉപയോഗിക്കുന്നത് ഉള്ള പ്രായത്തേക്കാൾ കൂടുതൽ പ്രായം തോന്നിപ്പിക്കും. കഴിയുന്നത്ര നാച്ചുറൽ രീതിയിൽ ഇത് ഉപയോഗിക്കുക, അതുവഴി നിങ്ങൾക്ക് മികച്ച ലുക്ക് കൈവരിക്കാം.
- പൗഡർ
പൗഡർ ഉപയോഗിക്കുന്നത് ചർമ്മത്തിലെ ചെറിയ അപൂർണതകൾ മറയ്ക്കാൻ ഒരു നല്ല ഓപ്ഷനാണ്, എന്നാൽ ഇത് അധികമായി പ്രയോഗിക്കുന്നത് മേക്കപ്പ് നശിപ്പിക്കും. ഇത് നിങ്ങളുടെ ചുളിവുകൾ ഉയർത്തിക്കാട്ടുകയും ചർമ്മത്തെ വരണ്ടതാക്കുകയും ചെയ്യും. അമിതമായ പൗഡർ കാരണം മുഖത്തിന്‍റെ തിളക്കവും നഷ്ടപ്പെടും.അതിനാൽ ഇക്കാര്യത്തിൽ മിതത്വം പാലിക്കാം. ഒപ്പം ലുക്ക് ഗംഭീരവുമാക്കാം.