ആകർഷകമായ സാരി ഏതൊരു സ്ത്രീയുടെയും സൗന്ദര്യം കൂട്ടുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. എല്ലാവർക്കും ചേരുന്ന ഒരു വസ്ത്രമാണ് സാരി. വ്യക്തിയ്ക്ക് വ്യത്യസ്തമായ ഒരു ഗംഭീര രൂപം നൽകുന്ന വേഷം. സാരിക്കൊപ്പം ഒരു ട്രെൻഡിംഗ് ബ്ലൗസ് കൂടിയാകുമ്പോൾ അതിന്റെ സൗന്ദര്യം പതിന്മടങ്ങു വർദ്ധിക്കുന്നു. സാരി ബ്ലൗസിന് ലുക്കിനെ ഗംഭീരമാക്കാനും വികലമാക്കാനും കഴിയുമെന്ന് പറയാം. അതിനാൽ, വളരെ ശ്രദ്ധയോടെ വേണം ബ്ലൗസ് തെരഞ്ഞെടുക്കാൻ, ഏറ്റവും പുതിയ ട്രെൻഡുകളെ പറ്റി മനസ്സിലാക്കുക.
സെലിബ്രിറ്റി ഡിസൈനറും അസോപാലാവിന്റെ സ്ഥാപകനുമായ വികാസ് ബൻസാലി അത്തരം ചില ട്രെൻഡി, സ്റ്റൈലിഷ് ബ്ലൗസുകളെ പരിചയപ്പെടുത്തുകയാണ്, സാരിയ്ക്ക് ശരിയായി പെയർ ചെയ്യാനും വിവാഹം പോലെ ഏത് വിശേഷാവസരത്തിലും ക്യൂട്ട് ലുക്ക് പകരാനും ഈ ട്രെൻഡി ബ്ലൗസുകൾ യോജിച്ചതാണ്.
ബെൽ സ്ലീവ്സ് ഗോൾഡ് പാർട്ടിവെയർ ബ്ലൗസ്
മെറ്റാലിക് മോട്ടിഫുകളും മോഡിഫൈഡ് മോട്ടിഫ്സുമുള്ള ബെൽ സ്ലീവ്സ് ഡൾ ഗോൾഡ് പാർട്ടിവെയർ ബ്ലൗസ് കോൺട്രാസ്റ്റ് കളർ സാരികൾക്കൊപ്പം പെയർ ചെയ്യുന്നത് സാരി ലുക്കിന് ക്യൂട്ടിലുക്ക് നൽകും.
ഹൈ നെക്ക് ക്യാപ് സ്റ്റൈൽ ടസിൽ സിൽക്ക് ബ്ലൗസ്
വളരെ ട്രെൻഡിയായ ഫാഷനാണ് ഹൈ നെക്ക് ക്യാപ് സ്റ്റൈൽ ബ്ലൗസ്. ഹൈ നെക്ക് ക്യാപ്പിനെ സ്ലീവുകളുമായി ബ്ലെൻഡ് ചെയ്തു രൂപകൽപ്പന ചെയ്തിരിക്കുന്ന ബ്ലൗസ് ക്യൂട്ടാണ്.
ഗോൾഡൻ എംബ്രോയ്ഡറി ആൻറ് റഫ്ൾഡ്
ഹൈ നെക്ക് ബ്ലൗസ് എംബ്രോയ്ഡറി ആൻഡ് റഫ്ൾഡ്നെക്ക് സിൽക്ക് ബ്ലൗസ് പരമ്പരാഗത ശൈലിയെയാണ് പ്രതിഫലിപ്പിക്കുന്നത്. പ്യുർ സിൽക്കിലുള്ള ഈ ബ്ലൗസിൽ ഗോൾഡൻ അല്ലെങ്കിൽ സിൽവർ എംബ്രോയ്ഡറിയ്ക്കൊപ്പം റഫ്ൾഡ് ഹൈ നെക്ക് ഈ സ്റ്റൈലിന് വേറിട്ട ലുക്ക് നൽകുന്നു. നിങ്ങളുടെ പ്രിയപ്പെട്ട സാരിയ്ക്കൊപ്പം ഈ ബ്ലൗസ് നിങ്ങളെ സ്റ്റൈലിഷ് ആക്കും.
ക്യാപ്പ് സ്റ്റൈൽ ബ്ലൗസ്
ക്യാപ്പ് സ്റ്റൈൽ ബ്ലൗസ് ടു പീസായി വരുന്ന ഒന്നാണ്. ക്യാപ്പ് സാധാരണയായി സുതാര്യമാണ്. സാരിക്കും ലെഹങ്കയ്ക്കും ഗ്ലാം ലുക്ക് നൽകുന്നു. തികച്ചും ക്യൂട്ടും സെക്സിയുമായ ലുക്ക് ആണ് ഈ സ്റ്റൈലിലൂടെ കൈ വരുന്നത്. ഈ ബ്ലൗസ് സിംപിൾ ഷിഫോൺ സാരിയ്ക്ക് നന്നായി ചേരും.
ഗോൾഡൻ ഹൈ നെക്ക് ബ്ലൗസ്
കനത്ത എംബ്രോയ്ഡറി ചെയ്ത ബ്ലൗസുകൾ ധരിക്കാൻ ഇഷ്ടമില്ലാത്തവർക്ക് ഗോൾഡൻ ഹൈ നെക്ക് ബ്ലൗസ് പരീക്ഷിക്കാം. അത് ഓർഗൻസ സാരിയ്ക്ക് മികച്ച ലുക്ക് നൽകും. സാരി കൂടുതൽ സുതാര്യമാകുമ്പോൾ, ഈ ബ്ലൗസ് കൂടുതൽ മനോഹരമായി ഹൈലൈറ്റൈഡ് ആയി കാണപ്പെടും.
ക്രോപ്പ് ടോപ്പ് ബ്ലൗസ്
ഹെവി വർക്ക് സാരികൾക്കൊപ്പം ക്രോപ്പ് ടോപ്പ് ബ്ലൗസ് ട്രൈ ചെയ്യാം. വളരെ ക്യൂട്ട് സ്റ്റൈൽ ആണിത്. ഈ സ്റ്റൈൽ വിവാഹ പാർട്ടിക്ക് അനുയോജ്യമാണ്.
സിക്വൻസ് ബ്ലൗസ് വിത്ത് ട്ടസൽ
സെലിബ്രിറ്റി ലുക്ക് വേണമെന്ന് ആഗ്രഹമുണ്ടോ എങ്കിൽ ഈ സ്റ്റൈലൻ ബ്ലൗസ് ഷിഫോൺ, സിൽക്ക് സാരികൾക്കൊപ്പം പെയർ ചെയ്തു നോക്കൂ. കറുപ്പ്, നേവി ബ്ലൂ അല്ലെങ്കിൽ മെറൂൺ പോലുള്ള പ്ലെയിൻ നിറത്തിലുള്ള സാരികൾക്കൊപ്പം ഈ ക്യൂട്ട് സ്റ്റൈൽ ഗംഭീരലുക്ക് നൽകും.
ബെൽറ്റുള്ള പ്ലെയിൻ ഹൈ നെക്ക് ബ്ലൗസ്
എംബ്രോയ്ഡറി വർക്ക് ചെയ്ത സാറ്റിൻ ഫാബ്രിക്കിൽ ഉള്ള സാരി ആരെയും ആകർഷിക്കും. ഹെവി വർക്ക് സാരിയോടൊപ്പം ഈ ബ്ലൗസ് അണിഞ്ഞു നോക്കൂ. ഒപ്പം ബ്രോഡ് ബെൽറ്റും കൂടി ധരിച്ച് പാർട്ടിയിൽ മിന്നിത്തിളങ്ങാം.
ഹാൾട്ടർ സ്റ്റൈൽ ബ്ലൗസ്
ചോളി ബ്ലൗസ് ധരിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ ബ്ലൗസ് വളരെ ഇഷ്ടപ്പെടും. ഷിഫോൺ, നെറ്റ് സാരികൾക്കൊപ്പം ഈ ബ്ലൗസ് ധരിക്കുക. ഇതിന് ഒരു ഹാൾട്ടർ നെക്ക് ഉണ്ട്. അത് ബാക്ക് വശത്തെ വളരെ അധികം മനോഹരമാക്കും. ഇത് പ്ലെയിൻ സാരിയുമായും ജോടിയാക്കാം.
പുഷ്പ പ്രിന്റഡ് ബ്ലൗസ്
നീല, മെറൂൺ അല്ലെങ്കിൽ പിങ്ക് പോലുള്ള ബ്രൈറ്റ് നിറങ്ങളിലുള്ള സാരികൾക്കൊപ്പം എക്കാലത്തെയും പ്രിയപ്പെട്ട ഈ സ്റ്റൈലൻ ബ്ലൗസ് പെയർ ചെയ്യാം. ബോർഡറിൽ മാത്രം വർക്ക് ഉള്ള പ്രിന്റഡ് അല്ലെങ്കിൽ പ്ലെയിൻ സാരിയ്ക്കൊപ്പവും ഈ ക്യൂട്ട് സ്റ്റൈൽ പരീക്ഷിച്ചു നോക്കാം.
ഓഫ്ഷോൾഡർ എംബ്രോയ്ഡറി ബ്ലൗസ്
ഒരു റോയൽ ലുക്ക് വേണം എന്നാഗ്രഹമുള്ളവർക്ക് ഈ ഡിസൈനിലുള്ള ബ്ലൗസ് തെരഞ്ഞെടുക്കാം. ഹെവി എംബ്രോയ്ഡറി ചെയ്ത ഈ ബ്ലൗസ്, ഇത് പ്ലെയിൻ, എംബ്രോയ്ഡറി സിൽക്ക് സാറ്റിൻ സാരികൾക്കൊപ്പം ജോടിയാക്കാം.
മഞ്ഞ ഓർഗൻസ ഡോറി എംബ്രോയ്ഡറി ബ്ലൗസ്
രാജകീയമായി തോന്നാൻ നിങ്ങൾക്ക് ഈ സ്റ്റൈൽ ബ്ലൗസ് ഡിസൈൻ തെരഞ്ഞെടുക്കാം. സിംപിൾ നെക്ക് ലൈനും മഞ്ഞ ഓർഗൻസയും ഉള്ള സിൽക്ക്, സാറ്റിൻ ബ്ലൗസിൽ വളരെ മനോഹരമായി കാണപ്പെടുന്നു. ഒരു ക്ലാസ്സി സിൽക്ക് സാരിക്കൊപ്പം ഇത് ധരിക്കാം.
വി നെക്ക് ബ്ലൗസ്
ഈ ഡിസൈനിലുള്ള ബ്ലൗസ് വളരെ ക്ലാസ്സി ലുക്ക് നൽകുന്നു. അത് ഫുൾ സ്ലീവ് ആയാലും ത്രീ ഫോർത്ത് ആയാലും ശരി വളരെ മനോഹരമാണ്. ലൈറ്റ് ഷേഡ് സാരിയ്ക്കൊപ്പം ഇത് മാച്ച് ചെയ്തു അണിഞ്ഞ് നോ മേക്കപ്പ് ലുക്ക് നിലനിർത്താം.
പാപ്ലം സ്റ്റൈൽ ബ്ലൗസ്
വി നെക്ക് പാപ്ലം സ്റ്റൈൽ ബ്ലൗസ് ഏതു സാരിക്കൊപ്പവും അണിയാം. പ്ലെയിൻ ബ്ലാക്ക് സാരിക്കൊപ്പവും ഇത് സ്റ്റൈൽ ചെയ്യാം. ഹെവി ലുക്ക് വേണമെങ്കിൽ മുടി കേൾ ചെയ്ത് ഹെവി ലുക്ക് പകരാം.