ഔട്ട് ഫിറ്റ്സ് എന്ത് തന്നെയാകട്ടെ, ആക്സസറീസ് സ്റ്റൈലിഷും ഫാഷനബിളും ആണെങ്കിൽ ലുക്ക് ഫാബുലസാകും തീർച്ച. ഇണങ്ങിയ ആക്സസറീസ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ….
ഹാൻഡ് ബാഗുകൾ
- ബോഡി ഷേപ്പിന് അനുസരിച്ച് ഹാൻഡ് ബാഗ് തെരഞ്ഞെടുക്കാം. പിയർ ഷേപ്പ് ശരീരപ്രകൃതിയുള്ളവർ വലിയ ബാഗ് തെരഞ്ഞെടുക്കരുത്.
- ശരീരത്തിന്‍റെ മുകൾഭാഗം ഹെവി ആയിട്ടുള്ളവർ നീളമുള്ളതും കനം കുറഞ്ഞതുമായ ബാഗ് തെരഞ്ഞെടുക്കണം.
- വയറു തുടങ്ങി താഴോട്ട് വണ്ണമുള്ളവർക്ക് ചെറിയ ബാഗ് ഇണങ്ങും.
- ജീൻസ്, ടീഷർട്ട്, കോട്ടൺ ഡ്രസ്സിനോടൊപ്പം ജൂട്ട്, ഇൻഡിഗോ ബാഗ് വെസ്റ്റേൺ ലുക്ക് പകരും.
- ലോംഗ് വൺ പീസ് ഡ്രസ്സിനൊപ്പം ക്ലച്ച് ബാഗ് സ്മാർട്ട് ലുക്ക് നൽകും.
ബെൽറ്റ്
- ഇപ്പോൾ ലതർ ബെൽറ്റുകളോട് ആണ് എല്ലാവർക്കും പ്രിയം. ഡ്രസ്സിന് ഫാൻസി ലുക്ക് വേണമെന്നുള്ളവർ ലെതർ ബെൽറ്റ് അണിഞ്ഞാൽ മതി.
- രോമ കുപ്പായം ആണെങ്കിൽ നേർത്ത മെറ്റാലിക് ബെൽറ്റ് അണിയാം.
- ബോഡി ഷേപ്പിന് അനുസരിച്ചുള്ള ബെൽറ്റ് തെരഞ്ഞെടുക്കാം.
- തടിച്ച അരക്കെട്ടുള്ളവർ ബെൽറ്റ് കുറച്ച് മുകളിൽ വച്ച് ധരിക്കാം.
- ഷർട്ടിനും ടൂണിക്കിനും മുകളിൽ ബെൽറ്റ് നന്നായി മാച്ച് ചെയ്യും.
- വളരെ വലിപ്പമുള്ള റാപ്പ് എറൗണ്ട് സ്റ്റൈലിഷ് ലുക്ക് പകരും.
- വയർ അല്പം തള്ളി നിൽക്കുന്നവരും നിരാശരാകേണ്ട, തിളക്കവും മറ്റുമുള്ള ബക്കിളില്ലാത്ത മീഡിയം സൈസ് ബെൽറ്റ് തെരഞ്ഞെടുക്കാം.
ഇയർ റിങ്‌സ്
- വട്ട മുഖക്കാർക്ക് നീളൻ ഇയർ റിങ്സ് അണിയാം.
- മീഡിയം സൈസിൽ വൃത്താകൃതിയിലുള്ള നീളൻ ഇയർ റിങ് സോ ഹൂപ്സോ ആണ് ചതുരമുഖക്കാർക്ക് ഇണങ്ങുക.
- ഓവൽ ഷേപ്പ് മുഖക്കാർക്ക് ഏതുതരം ഇയർ റിങ്സും അണിയാം.
- ഓഫ് ഷോൾഡർ ഡ്രസ്സ് നൊപ്പം വലിയ ഇയർ റിങ്ങുകൾ നന്നായി ഇണങ്ങും.
ചെയിൻ
- ചെറിയ നെക്ക് ലൈൻ ഉള്ളവർക്ക് ചെറിയ ഡിസൈനിലുള്ള ഡിസൈൻ ചെയിൻ ചേരും.
- കോളർ ഷർട്ടിന് നീളം ചെയിൻ അണിയാം.
- ഇടയ്ക്ക് ചെറുതും നീളമുള്ളതുമായ ചെയിൻ ഇടകലർത്തി മിക്സ് മാച്ച് ആക്കി അണിയാം.
ഷൂസ്, ചപ്പൽ
- എല്ലാത്തരം ബോഡി ടൈപ്പ്കാർക്ക് ഹൈ ഹീൽ ഫുട് വിയർ ഗ്ലാമറസ് ലുക്ക് നൽകും.
- പാർട്ടിക്ക് പോകുന്ന അവസരങ്ങളിൽ ക്യൂട്ട് ഹൈഹീൽ ചെരുപ്പ് അണിഞ്ഞോളൂ.
- ജീൻസ്, കാപ്രിസ് ധരിക്കുന്നവർക്ക് ഫ്ലാറ്റ് ചപ്പൽ മാച്ച് ആയിരിക്കും.
- നീളൻ ട്രൗസർ അണിയുന്നവർക്ക് പ്ലാറ്റ്ഫോം ഹീൽസ് നന്നായി ഇണങ്ങും.
- ബ്ലൂ ജീൻസിനൊപ്പം ഹിൽസ് ധരിക്കുന്നത് കാലുകൾക്ക് നീളം തോന്നിപ്പിക്കും.
- ഓഫീസിൽ പോകുന്നതിനു ഡെയിലിയറിനായോ കളർഫുൾ ഫ്ലാറ്റ്സോ സ്ലീപ് ഓൺ ഫൂട് വിയറോ തെരഞ്ഞെടുക്കാം.
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और