വണ്ണം കുറഞ്ഞവർക്ക് എല്ലാ തരം വസ്ത്രങ്ങളും യോജിക്കും എന്നൊരു ധാരണ പൊതുവെ ഉണ്ട്. എന്നാൽ അത് പൂർണമായും ശരിയല്ല എന്നതാണ് വാസ്തവം. മെലിഞ്ഞവർ ചില വസ്ത്രങ്ങൾ ധരിച്ചാൽ ഒന്നു കൂടെ മെലിഞ്ഞതായി കാണപ്പെടാറുണ്ട്. ഒരാൾക്ക് ചേരുന്ന വസ്ത്രം എന്ന് പറയുന്നത് ആ വ്യക്തിക്ക് കംഫർട്ടബിൾ ആയ വസ്ത്രമാണെന്നും കരുതുന്നവരുണ്ട്. എന്തായാലും സ്റ്റൈലിഷ് ആയി കാണാൻ ബ്രാൻഡഡ് വസ്ത്രങ്ങൾ അല്ലെങ്കിൽ വിലകൂടിയ വസ്ത്രങ്ങൾ ധരിക്കണം എന്നില്ല. അവയോട് പൊരുത്തപ്പെടുന്ന ആഭരണങ്ങളും പാദരക്ഷകളും പോലും നിർബന്ധമില്ല. പകരം സ്വന്തം ശരീരത്തിന് ഇണങ്ങുന്ന തുണിത്തരവും ഡിസൈനും ആകണം. അതായത് നിങ്ങളുടെ ഡ്രസ്സിംഗ് സെൻസ് സ്വന്തം ഫിഗർ അനുസരിച്ചായിരിക്കണം. പ്രത്യേകിച്ച് മെലിഞ്ഞവർ. അതിന് ഈ നുറുങ്ങുകൾ പിന്തുടരുക.
- ശരീരത്തിന് യോജിച്ച വസ്ത്രം
എല്ലാവരും നല്ല ഫിഗർ ഇഷ്ടപ്പെടുന്നു. എന്നാൽ നിങ്ങൾ വളരെ മെലിഞ്ഞവരാണെങ്കിൽ മൊത്തത്തിലുള്ള ലുക്ക് ബെറ്റർ ആകാൻ ചില കാര്യങ്ങൾകൂടി ശ്രദ്ധിക്കണം. വണ്ണം കുറഞ്ഞവർ ബോഡി ഫിറ്റ് വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കാം. ബോഡി ഫിറ്റ് വസ്ത്രങ്ങൾ നിങ്ങളെ ഒന്നു കൂടി മെലിഞ്ഞു കാണിക്കും. അതേ സമയം ഒരുപാടു അയഞ്ഞ വസ്ത്രങ്ങൾ ധരിക്കരുതെന്ന് ഓർമ്മിക്കുക അതും ബോറായിരിക്കും. എന്നാൽ മെലിഞ്ഞവർക്ക് ലുക്ക് മികച്ചതാക്കാൻ ലേയേർഡ് വസ്ത്രങ്ങൾ മികച്ച ഓപ്ഷനാണ്.
2) നിറങ്ങൾക്ക് പ്രാധാന്യം
നിറങ്ങൾ നമ്മുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതിനാൽ തിളക്കമുള്ളതോ കടും നിറങ്ങളിലുള്ളതോ ആയ വസ്ത്രങ്ങൾ ധരിക്കേണ്ടത് പ്രധാനമാണ്. വണ്ണം കുറഞ്ഞവർക്ക് ഈ നിറത്തിലുള്ള വസ്ത്രങ്ങളിൽ മെലിഞ്ഞതായി കാണില്ല.
3) ഹൊറിസോണ്ടൽ പാറ്റേൺ
തിരശ്ചീനമായ പാറ്റേൺ ഉള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. വേർട്ടിക്കൽ പാറ്റേൺ ഒഴിവാക്കുക. കാരണം ലംബമായ ഡിസൈൻ ആയാൽ കൂടുതൽ മെലിഞ്ഞതായി കാണപ്പെടും. കൂടാതെ പ്രിന്‍റ് പാറ്റേണിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും.
4) പാശ്ചാത്യ വസ്ത്രങ്ങൾ
പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ എ കട്ട്, ബേബി ഡോൾ കട്ട്, പഫ് സ്ലീവ് എന്നിവയിലേക്ക് പോകുക. ജഗിംഗ് അല്ലെങ്കിൽ സ്‌കിൻ ഫിറ്റ് ജീൻസ് ധരിക്കുന്നത് ഒഴിവാക്കുക. സ്‌ട്രെയിറ്റ് കട്ട്, ബൂട്ട്‌കട്ട്, ഫ്ലേർഡ് ജീൻസ് എന്നിവ മികച്ച ഓപ്ഷനാണ്. പെൻസിൽ പാവാടയ്ക്ക് പകരം ഫ്ലേർഡ് മിഡ് സ്കർട്ട് ധരിക്കാം.
5) എത്നിക്ക് വസ്ത്രങ്ങളിൽ
എത്നിക്ക് വസ്ത്രങ്ങളിൽ, തോളിലും ഇടുപ്പിലും വോളിയം ഉള്ള കുർത്തികൾ തിരഞ്ഞെടുക്കുക. അതായത്, അവ ചെറുതായി അയഞ്ഞതാണ്. എത്ര ഭംഗി ഉള്ള ഡിസൈൻ ആണെങ്കിലും ഷിഫോൺ, ജോർജറ്റ് തുടങ്ങിയ വസ്ത്രങ്ങൾ പരമാവധി ഒഴിവാക്കുന്നതായിരിക്കും ഉചിതം. പകരം പട്ടു പോലുള്ള വസ്ത്രങ്ങളാണ് നല്ലത്. പട്ട്, വെൽവെറ്റ് തുടങ്ങിയവ നല്ല ഓപ്ഷൻ ആണ്.