വേനൽക്കാലം തുടങ്ങുന്നതോടെ പുതുമ നിറഞ്ഞ എന്തെങ്കിലും ഫാഷൻ പരീക്ഷിക്കണമെന്ന് എല്ലാവരും ചിന്തിച്ചു തുടങ്ങും. ഈ വേനലിന് അണിയാൻ അത്തരം ചില കളക്ഷനുകളെക്കുറിച്ചറിയാം.
സീക്വൻസ് വർക്കുകൊണ്ട് അലങ്കരിച്ച വസ്ത്രം
വേനൽക്കാലത്ത് നക്ഷത്ര വർക്കുകളുള്ള (സീക്വൻസ്) തിളങ്ങുന്ന വസ്ത്രം അണിയാൻ ഇഷ്ടപ്പെടുന്നവരുണ്ട്. മികച്ചൊരു ദിവസത്തിന് തുടക്കം കുറിക്കാൻ സീക്വൻസ് വർക്കുള്ള ടോപ്പും ലെഗ്ഗിങും അണിയാം. അല്ലെങ്കിൽ എ ലൈൻ സ്കർട്ട് ധരിക്കാം. ഇവ രണ്ടും സ്റ്റൈലിഷ് ലുക്ക് പകരുന്നവയാണ്. ഗോൾഡൻ- സിൽവർ എന്നിങ്ങനെ തിളക്കമുള്ള നിറങ്ങൾക്കൊപ്പം ബ്ലൂ, ബ്ലാക്ക്, റെഡ്, ഓറഞ്ച്, യെല്ലോ, മജന്ത ബോൾഡ് നിറങ്ങൾ പരീക്ഷിക്കാം. ഇതിനൊപ്പം ഇളം നിറത്തിലുള്ള സ്കാർഫ് അല്ലെങ്കിൽ ജാക്കറ്റ് ധരിക്കാം. മാച്ചിംഗ് മാസ്കും കൂടിയാകുന്നതോടെ ലുക്ക് ഗംഭീരം.
പെസ്റ്റൽ നിറത്തിലുള്ള വസ്ത്രം
പെസ്റ്റൽ അതായത് ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ഈ സീസണിൽ കരുതി വയ്ക്കാം. ഇതൊരു മികച്ച ചോയിസാണ്. യെല്ലൊ, വയലറ്റ്, ഗ്രീൻ, റെഡ്, റോസ്, ഓറഞ്ച്, എന്നിങ്ങനെയുള്ള നിറങ്ങൾ ഈ സീസണിൽ കൂൾ ലുക്ക് പകരും. ഈ നിറങ്ങൾ ലൈറ്റ് ആണെങ്കിലും ആകർഷണീയമേറിയവയാണ്.
വിന്‍റേജ് ഫ്ളോറൽസ്
ഇത്തരം വസ്ത്രങ്ങൾ 40,50 നൂറ്റാണ്ടുകളിൽ ഉള്ളവയായിരുന്നു. എന്നാൽ ഇത് വീണ്ടും പോപുലറായിരിക്കുകയാണ്. ഫ്ളോറൽ ഡിസൈനുള്ള മാക്സി അല്ലെങ്കിൽ മിഡി ഡ്രസ് ധരിക്കാം. അല്ലെങ്കിൽ ഫ്ളോറൽ ടോപ്പിനൊപ്പം ഡെനീം ജാക്കറ്റ് ധരിച്ച് ഫാഷനബിളാകാം. ഇതിന് പുറമെ, ഫ്ളോറൽ പ്രിന്‍റുള്ള സ്കാർഫ്, മൊബൈൽ കവർ, ബാഗ് അല്ലെങ്കിൽ സോക്സ് എന്നിവ അണിഞ്ഞ് വേനൽക്കാല ഫാഷൻ കളർഫുള്ളാക്കാം.
ഹെറിറ്റേജ് ചെക്സ്
ഫോർമൽ വസ്ത്രങ്ങൾക്കായി തെരഞ്ഞെടുക്കാവുന്ന ഒന്നാണിത്. ഹെറിറ്റേജ് ചെക്ക് പാറ്റേണിന്‍റെ ഫ്ളോട്ടി ഫെമിനിൻ ബിസിനസ് സ്യൂട്ട് മികച്ചൊരു ഓപ്ഷനാണ്. ഏത് ഔദ്യോഗിക മീറ്റിംഗിനും ഇത് പെർഫക്റ്റാണ്. ഫ്ളോയേഡ് പെൻസിൽ സ്കർട്ട് അല്ലെങ്കിൽ ട്രൗസറിനൊപ്പം ലിനൻ ഷർട്ട് ധരിക്കാം. ചെക്ക് ഷർട്ട് ഡെയലി വെയറായി ധരിക്കാം. ഇത് ആകർഷണീയമാക്കുന്നതിനായി ഇതിനൊപ്പം സ്കാർഫും ധരിച്ച് ക്യൂട്ടാക്കാം.
ഫ്രിൻസി ഡ്രസ്
വൈകുന്നേരങ്ങൾ ഗംഭീരമാക്കുന്നതിന് അല്ലെങ്കിൽ ഡിന്നറിന് പോകുന്നതിനായി ഫ്രിൻസി സ്കർട്ട് ധരിക്കാം. ഇതിനൊപ്പം ഹൈഹീൽ സാൻഡൽ അണിയുന്നത് ലുക്കിനെ ഗംഭീരമാക്കും. കോക്ക്ടെയിൽ റിംഗ് അല്ലെങ്കിൽ മനോഹരമായ റൗണ്ട് ഇയർ റിംഗ്സും അണിഞ്ഞ് സ്റ്റൈലിഷാകാം.
ലൈലാക്ക് കളർ (ലൈറ്റ് പർപ്പിൾ)
ലൈലാക്ക് നിറം വേനൽക്കാലത്ത് അനുയോജ്യമായ നിറമാണ് ലാവൻഡർ ഷെയ്ഡ് പല തരത്തിൽ സ്റ്റൈൽ ചെയ്തണിയാം. ഡാർക്ക്, ലൈറ്റ് ഷെയ്ഡുകൾക്കൊപ്പം വെയർ ചെയ്‌ത് അണിയാവുന്ന ഒരു ക്യൂട്ട് നിറമാണിത്.
പെൻസിൽ സ്കർട്ട്
ഏത് കാലാവസ്‌ഥയിലും ധരിക്കാവുന്ന ഒരു മികച്ച ചോയിസായി അംഗീകരിക്കപ്പെട്ട വസ്ത്രമാണിത്. പെൻസിൽ സ്കർട്ടിനെ പാപ്ലം ടോപ്പ്, റഫിൾഡ് സ്ലീവ് ബ്ലൗസ് അല്ലെങ്കിൽ ഷർട്ട് എന്നിവയ്ക്കൊപ്പം വെയർ ചെയ്തണിയാം.
സ്റ്റൈലിഷ് കോൾഡ് ഷോൾഡേഴ്സ്
പലതരത്തിലുള്ള സ്റ്റൈലിംഗ് ഓപ്ഷനാണിത്. എല്ലാതരം വസ്ത്രങ്ങൾക്കൊപ്പം ഇതണിയാം. ഓഫീസിലാണെങ്കിൽ ഷർട്ടിന്‍റെ രൂപത്തിലോ പാർട്ടിക്കാണെങ്കിൽ ടോപ്പായോ ഈവനിംഗ് പാർട്ടിയ്ക്ക് ഗൗണായോ ഇതണിഞ്ഞ് സ്റ്റൈലിഷാകാം.
ഓഫ് ഷോൾഡേഴ്സ് ഡ്രസ്
എപ്പോഴും ട്രെൻഡിലുള്ള ഒരു വേഷമാണിത്. ഈ വർഷവും ഇതിന് ഡിമാന്‍റ് ഏറെയായിരിക്കും. ഏത് തരം ലോംഗ് നിക്കറിനൊപ്പമോ ചെറിയ ഡ്രസ് ടോപ്പിനൊപ്പമോ ഈ ഓഫ്ഷോൾഡേഴ്സ് ഡ്രസ് പരീക്ഷിക്കാം.
ബെൽബോട്ടം
80 കളിൽ തരംഗമായിരുന്ന ഒരു ഫാഷനാണിത്. എന്നാൽ ഈ ഫാഷൻ ഇപ്പോൾ വീണ്ടും തരംഗമായിരിക്കുകയാണ്. ഇതൊരു സ്റ്റൈലിഷ് റെട്രോ സമ്മർ ഓപ്ഷനാണ്.
വൈഡ് ലെഗ് ട്രൗസർ
വളരെ കംഫർട്ടിബിളായ ട്രൗസറാണിത്. ഒപ്പം സ്റ്റൈലിഷും. ഏതു തരത്തിലുള്ള സിൽക്ക്, ഷിമർ ടോപ്പിനൊപ്പമോ ഫുൾസ്ലീവ് ഷർട്ടിനൊപ്പമോ ഇത് പെയർ ചെയ്‌ത് സ്റ്റൈലിഷാകാം.