എല്ലാ സ്ത്രീകൾക്കും സാരി ഇഷ്ടമാണ്, എല്ലാ പ്രായത്തിനും രൂപത്തിനും ക്ലാസിനും അനുയോജ്യമായ ഇന്ത്യൻ സ്ത്രീകളുടെ വസ്ത്രമാണ് സാരി. ഇക്കാലത്ത് സാരി പ്രത്യേക അവസരത്തിൽ മാത്രം ധരിക്കേണ്ട ഒരു വസ്ത്രമായി മാറിയിരിക്കുന്നു… എന്നാൽ പലപ്പോഴും സ്ത്രീകൾ ഈ അവസരങ്ങളിൽ പോലും സാരി ധരിക്കുന്നതിൽ നിന്ന് പിന്മാറുന്നു, കാരണം സാരി ധരിക്കുന്നത് അവർക്ക് വളരെ ബുദ്ധിമുട്ടാണ്, എന്നിരുന്നാലും റെഡി- ടു- വെയർ സാരികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ അവയ്ക്ക് കൂടുതൽ ചിലവ് വരും. രണ്ടാമതായി, നിങ്ങൾക്ക് ആവശ്യമുള്ള സാരി ധരിക്കാൻ കഴിയില്ല, അതിനാൽ ഒരു റെഡി- ടു- വെയർ സാരി വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ. മുൻപോട്ട് പല്ലു ഇട്ട് കൊണ്ടുള്ള വേറിട്ട സ്റ്റൈൽ നിങ്ങൾക്ക് മുൻകൂട്ടി ഉണ്ടാക്കി വച്ചാൽ മിനിറ്റുകൾക്കുള്ളിൽ ധരിക്കാൻ കഴിയും. ഇത് എങ്ങനെ എന്ന് നോക്കാം.

ഘട്ടം 1- സാരി നിവർത്തി സാരിയുടെ അറ്റത്തും പല്ലിന്‍റെ 1-1  മീറ്റർ ഭാഗവും വിട്ട് 1 സേഫ്റ്റി പിൻ ഇടുക, ഈ രീതിയിൽ സാരിയുടെ ഏകദേശം 3.50 മീറ്റർ ഭാഗം മധ്യത്തിൽ വേർതിരിക്കും.

ഘട്ടം 2- ഇപ്പോൾ വിരലുകളുടെ സഹായത്തോടെ നടുവിൽ ഏകദേശം മുക്കാൽ മീറ്റർ ഭാഗത്ത്‌ പ്ലീറ്റുകൾ ഉണ്ടാക്കുക, അകത്ത് നിന്ന് ഒരു വലിയ സേഫ്റ്റി പിൻ ഇടുക.

ഘട്ടം 3- പ്ലീറ്റുകളിൽ, നിങ്ങൾക്ക് മുൻവശത്ത് നിന്ന് ആവശ്യമുള്ള ഡിസൈനിന്‍റെ ഫാൻസി പിന്നുകളും ഇടാം.

ഘട്ടം 4- പല്ലുവിന്‍റെ ഇടത് ഭാഗത്തിന്‍റെ നീളത്തിൽ പ്ലീറ്റുകൾ ഉണ്ടാക്കി പിൻ ചെയ്യുക. പല്ലുവിന്‍റെ പ്ലീറ്റ്‌സ് ധരിക്കുമ്പോൾ ആശയക്കുഴപ്പത്തിലാകാതിരിക്കാൻ പല്ലുവിന്‍റെ അടിഭാഗത്തും ഒരു പിൻ ഇടുക. പ്ലീറ്റുകളിൽ 2- 3 ഇടങ്ങളിൽ സേഫ്റ്റി പിന്നുകൾ ഇടുക, അതുവഴി നിങ്ങൾക്ക് അവ എളുപ്പത്തിൽ ധരിക്കാൻ കഴിയും.

സ്റ്റെപ്പ് 5- പല്ലുവിന്‍റെ പ്ലീറ്റുകൾ നിർമ്മിക്കുമ്പോൾ, ബ്ലൗസിന്‍റെ മുൻഭാഗം പൂർണ്ണമായും മറയ്ക്കുന്ന തരത്തിൽ മുകളിലെ പ്ലീറ്റ് മറ്റ് പ്ലീറ്റുകളേക്കാൾ അല്പം വീതിയുള്ളതായിരിക്കണമെന്ന് ഓർമ്മിക്കുക.

സ്റ്റെപ്പ് 6- എപ്പോൾ ധരിക്കണമെന്നുണ്ടെങ്കിലും പെറ്റിക്കോട്ടിന്‍റെ ഇടതുഭാഗം പൊതിഞ്ഞ്, പിന്നിലേക്ക് തിരിഞ്ഞ് പല്ലുവിന്‍റെ പ്ലീറ്റുകൾ മുന്നിലേക്ക് കൊണ്ടുവന്ന് ബ്ലൗസിനോട് കുത്തി വെയ്ക്കുക.

ഘട്ടം 7- അവസാനം ഒരു പിൻ ഉപയോഗിച്ച് തോളിൽ വരുന്ന പല്ലു പ്ലീറ്റുകൾ ബ്ലൗസിലേക്ക് ഘടിപ്പിക്കുക. പല്ലുവിന്‍റെ ബാക്കിയുള്ള എല്ലാ പിന്നുകളും നീക്കം ചെയ്യുക.

और कहानियां पढ़ने के लिए क्लिक करें...