നിങ്ങളും ഇപ്പോൾ ഒരു ചെറിയ ഡയറി സൂക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ടോ? ഓർമ്മക്കുറവ് പലരെയും നോട്ട് ബുക്ക് സൂക്ഷിക്കാൻ നിർബന്ധിതരാക്കി. എന്നാൽ എപ്പോഴെങ്കിലും ഈ നോട്ട് പുസ്തകം എവിടെയെങ്കിലും നിങ്ങൾ മറന്നുപോയാലോ…?
നിങ്ങളുടെ പ്രധാനപ്പെട്ട കാര്യങ്ങൾ പോലും ഓർത്തിരിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ ശ്രദ്ധിക്കുക. അൽഷിമേഴ്‌സിന്‍റെ പ്രാരംഭ ലക്ഷണങ്ങളാണിത്. നിങ്ങൾക്ക് വേണമെങ്കിൽ ഭക്ഷണത്തിൽ ചില കാര്യങ്ങൾ ഉൾപ്പെടുത്തി, ചില ശീലങ്ങൾ മാറ്റുന്നതിലൂടെ ഈ അപകടസാധ്യത വർദ്ധിക്കുന്നത് തടയാം.
അൽഷിമേഴ്സ് ഒരു അപകടകരമായ മസ്തിഷ്ക രോഗമാണ്. ഇത് തലച്ചോറിനെ നേരിട്ട് ബാധിക്കുന്നതിനാൽ ഓർമ്മശക്തി കുറയുന്നു.
ഡിമെൻഷ്യയുടെ ഏറ്റവും സാധാരണമായ രൂപമാണിത്. ഈ രോഗം പ്രായം കൂടുന്നത് അനുസരിച്ചു വർദ്ധിച്ചേക്കാം. 60-65 വയസ്സിനു ശേഷം, മിക്ക ആളുകളും അൽഷിമേഴ്‌സ് പരാതിപ്പെടുന്നു.
ചിലരിൽ ഇത് ജനിതകവും ആണ്. പലപ്പോഴും, തലയ്ക്ക് ഗുരുതരമായ ക്ഷതം അല്ലെങ്കിൽ വളരെയധികം സ്‌ട്രെസ് അനുഭവിക്കുന്നവർക്ക് ഈ രോഗം വരാൻ സാധ്യത അല്പം കൂടുതൽ ആണ് ,അതേസമയം . അൽഷിമേഴ്സിന് പ്രത്യേക മരുന്ന് ഇല്ല എന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം. പ്രതിരോധം മാത്രമാണ് പ്രതിവിധി.
ഇത്തരമൊരു സാഹചര്യത്തിൽ നമ്മൾ ജാഗ്രത പാലിക്കുകയും ഭക്ഷണത്തിൽ ചില കാര്യങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നതാണ് നല്ലത്.
ഭക്ഷണത്തിൽ ഈ 7 കാര്യങ്ങൾ ഉൾപ്പെടുത്തുക, അൽഷിമേഴ്സ് സാധ്യത കുറയ്ക്കുക:
- പച്ചക്കറികൾ
ഭക്ഷണത്തിൽ ഗ്രീൻ പച്ചക്കറികൾ ഉൾപ്പെടുത്തുക. വിറ്റാമിൻ എ, സി എന്നിവയുടെ മികച്ച ഉറവിടമാണ് അവ. മാനസികാരോഗ്യത്തിന് സഹായിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ചീര, ബ്രോക്കോളി, ബീൻസ്, മറ്റ് സമാനമായ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
- ഒമേഗ 3 കൊഴുപ്പുകൾ
സാൽമൺ മത്സ്യം, ട്യൂണ, മറ്റ് മത്സ്യങ്ങൾ എന്നിവ ആരോഗ്യകരമായ എണ്ണകളുടെയും ഒമേഗ 3 ഫാറ്റി ആസിഡുകളുടെയും നല്ല ഉറവിടങ്ങളാണ്. ഒമേഗ 3 അടങ്ങിയിട്ടുള്ള ഇത്തരം ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുക.
- വറുത്തത് ഒഴിവാക്കുക, പായ്ക്ക് ചെയ്ത ഭക്ഷണം വേണ്ടെന്ന് വെയ്ക്കാം
വറുത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ഇതുകൂടാതെ സംസ്കരിച്ച ഭക്ഷണവും ദോഷം ചെയ്യും. ഇവ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ വർദ്ധിപ്പിക്കുന്നു, ഇത് തലച്ചോറിന് അപകടകരമാണ്. ഇവയിൽ ഹൈഡ്രജനേറ്റഡ് ഓയിൽ അടങ്ങിയിട്ടുണ്ട്, ഇത് മാനസികാരോഗ്യത്തിന് അപകടകരമാണ്.
- ഫ്ളാക്സ് സീഡുകൾ
ഫ്ളാക്സ് സീഡുകളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഫ്ളാക്സ് സീഡുകൾ ബീറ്റാ- അമിലോയിഡ് ഫലകങ്ങളുടെ രൂപവത്കരണത്തെ തടയുന്നുവെന്ന് പല പഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇത് അൽഷിമേഴ്സ് സാധ്യത കുറയ്ക്കുന്നു.
- പഞ്ചസാര കുറച്ച് കഴിക്കുക
അമിതമായി പഞ്ചസാര കഴിക്കുന്നത് അപകടകരമാണ്. ഇത് രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കുന്നു, തലച്ചോറിനെ നശിപ്പിക്കുന്നതിനും ഒരു കാരണമാണ്.
- പഴങ്ങൾ കഴിക്കുന്നത് പ്രധാനമാണ്
പഴങ്ങളിൽ ആന്‍റി ഓക്‌സിഡന്‍റുകൾ, വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, സിങ്ക് തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അവയുടെ ഉപഭോഗം കൊണ്ടാണ് ഓർമ്മ നിലനിർത്തുന്നത്. കൂടാതെ അൽഷിമേഴ്‌സ് വരാനുള്ള സാധ്യതയും കുറയുന്നു.
- ഡ്രൈ ഫ്രൂട്സ്
അൽഷിമേഴ്സിൽ നിന്ന് അകന്നു നിൽക്കണമെങ്കിൽ തീർച്ചയായും ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് പതിവാക്കുക. അവയിൽ നാരുകൾ, കൊഴുപ്പ്, ആൻറി ഓക്സിഡന്‍റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്‍റെ പ്രവർത്തനം വർദ്ധിപ്പിക്കുകയും അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.