കാഷ്വലായി എവിടെയും ധൈര്യപൂർവ്വം കഫ്താൻ അണിയാം. ഫാബ്രിക്കിന്‍റെ പൊലിമയനുസരിച്ച് അൽപം പോഷ് ലുക്കിൽ പാർട്ടി വിയറായും ഉപയോഗിക്കാം

നമ്മുടെ നാട്ടിൽ ചിലരെങ്കിലും കരുതുന്നത്, കഫ്താൻ ഒരു ബീച്ച് ഡ്രസ്സ്‌ ആണെന്നാണ്. ഇതൊരു മികച്ച ബീച്ച് വസ്ത്രമാണെങ്കിലും, കഫ്താന്‍റെ ഉപയോഗം അതിനേക്കാൾ വളരെ വലുതാണ്. വാസ്തവത്തിൽ, ഏത് അവസരത്തിലും എളുപ്പത്തിൽ ധരിക്കാനും ആളുകളുടെ ശ്രദ്ധാ കേന്ദ്രം ആകാനും നിങ്ങൾക്ക് കഴിയുമെന്നതാണ് വാസ്തവം. എന്നാൽ അത് ശരിയായി സ്റ്റൈൽ ചെയ്യേണ്ടതുണ്ട് എന്ന് മാത്രം.

മനസിലാക്കാം കുറച്ചു കഫ്താൻ ചരിത്രം

കഫ്ത്താൻ എന്ന വസ്ത്രം പുരാതന മെസപൊട്ടേമിയൻ (ആധുനിക ഇറാഖ്) വംശത്തിൽ പെട്ടതാണെങ്കിലും ഇന്നത് പാശ്ചാത്യരുടെയും തെക്ക് പടിഞ്ഞാറൻ ഏഷ്യൻ വംശജരുടെയും ഇഷ്ട വേഷമായി മാറിയിരിക്കുകയാണ്. ഏത് തരം ഫാബ്രിക്കു കൊണ്ടും കഫ്താൻ തയ്യാറാക്കാം. കമ്പിളി നൂല്, കാഷ്മീരി സിൽക്ക്, കോട്ടൺ തുടങ്ങി സാഷ് കൊണ്ടും കഫ്താൻ നെയ്തെടുക്കാം. വ്യത്യസ്ത സംസ്ക്കാരത്തിൽ പെട്ടവരുടെയും പ്രിയ വേഷമാണിത്. റഷ്യ, തുർക്കി, അൾജീരിയ, മൊറോക്കോ, ആഫ്രിക്ക, പേർഷ്യ എന്നിങ്ങനെയുള്ള രാജ്യങ്ങളിലും ഇത് ഏറെ പോപ്പുലറാണ്. ചുരുക്കി പറഞ്ഞാൽ ഏതെങ്കിലും തദ്ദേശീയരിൽ മാത്രമായി ഒതുങ്ങി നിൽക്കാതെ കഫ്താൻ ഒരു സാർവ്വലൗലിക വേഷമായി മാറിയിരിക്കുകയാണ്.

നിശ്ചിതമായ സ്ലീവ് ഇല്ലാത്തതോ അരക്കെട്ടിൽ വലിച്ചു മുറുക്കുന്ന സ്ട്രിംഗ്സോ ഇല്ലാത്ത ഒരു ഫുൾലെംഗ്ത് കുപ്പായമാണിത്. എന്നിരുന്നാലും പിന്നീട് ഈ വേഷത്തിന്‍റെ സ്റ്റൈലിംഗിലും ഡിസൈനിലും ഏറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. കൈമുട്ടിന്‍റെയും കാൽമുട്ടിന്‍റെയും ഇറക്കത്തിലാണ് ഈ ടോപ്സ് വരുന്നത്.

ചിലതിൽ അരക്കെട്ട് ഭാഗത്ത് സ്ട്രിംഗ് ഉണ്ടായിരിക്കുകയില്ല. പ്രത്യേകിച്ച് ഫിറ്റിംഗ്സോ ഡെഫിനിഷനോ ഇല്ലാത്ത വളരെ ലൂസായ വേഷമാണിത്. ആർക്കും ഇണങ്ങുന്ന വേഷമായതിനാൽ എവിടെയും കൂൾ ആയി ക്യാരി ചെയ്യാം. ലൂസായതിനാലും വായു സഞ്ചാരമുള്ളതായതിനാലും ഏറെ കംഫർട്ടിബിളുമാണ്. ഫാഷൻ ട്രെന്‍റിൽ വന്നും പോയിരിക്കുന്ന ഒന്നാണിത്. കോട്ടൺ ഫാബ്രിക്കിലുള്ള കഫ്താനുകളാണ് വിപണിയിൽ ഏറെയുമുള്ളത്.

നിർഭാഗ്യവശാൽ കേരളത്തിൽ ഈ വേഷത്തെ നൈറ്റി കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകൾ ഇത് വീട്ടിലിടുന്ന വസ്ത്രമായോ നൈറ്റ് വിയറായോ ആണ് അണിയുന്നത്. കിടിലൻ സ്റ്റൈലിലുള്ള ഈ വേഷത്തെ നൈറ്റ് വിയറായി ചുരുക്കി കാണേണ്ടതില്ല. കാഷ്വലായി എവിടെയും ഇത് ധൈര്യപൂർവ്വം അണിയാം. ഫാബ്രിക്കിന്‍റെ പൊലിമയനുസരിച്ച് അൽപം പോഷ് ലുക്കിൽ പാർട്ടി വിയറായും ഇത് സ്റ്റൈൽ ചെയ്യാം.

സിൽക്ക്, സാറ്റിൻ ഫാബ്രിക്കുകളിലുള്ള കഫ്താനിന് പാർട്ടി വെയറിന്‍റെ ലുക്ക് തന്നെയുണ്ട്. ഫാഷൻ രംഗത്ത് ഗംഭീരമായ തിരിച്ചു വരവാണ് കഫ്താൻ നടത്തിയിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിന് മാറ്റ് പകരാൻ കഫ്താൻ പരീക്ഷണം നടത്തൂ.

और कहानियां पढ़ने के लिए क्लिक करें...