നമ്മുടെ ശരീരത്തിലെ ഓരോ മൂലകത്തിനും അതിന്‍റേതായ അളവുണ്ട്, അത് വിറ്റാമിനുകളോ കാൽസ്യമോ ഫോസ്ഫറസോ മറ്റ് രാസഘടകങ്ങളോ ആകട്ടെ. അമിതമായ അളവിൽ കാൽസ്യം കഴിക്കുന്നത് പല രോഗങ്ങൾക്കും നിങ്ങളെ ഇരയാക്കും. ഒരു പഠനം അനുസരിച്ച് ധമനികളിൽ കാൽസ്യം ഡെപ്പോസിറ്റ് (ധമനികളുടെ തടസ്സം) ഉണ്ടാകാം ഇത് ഹൃദയത്തിന് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്. എന്നിരുന്നാലും ഈ നിഗമനം കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ല.

മേരിലാൻഡിലെ ബാൾട്ടിമോറിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ അസിസ്റ്റന്‍റ് പ്രൊഫസർ ഐറിൻ മൈക്കോസ് പറയുന്നത്, “ഒരു സപ്ലിമെന്‍റായി ശരീരത്തിൽ കാൽസ്യം അധികമായി കഴിക്കുന്നത് ഹൃദയത്തെയും വാസ്കുലർ സിസ്റ്റത്തെയും നശിപ്പിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു എന്നാണ്.

‘ജേണൽ ഓഫ് ദി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ’ എന്ന ജേണലിൽ പഠനത്തിന്‍റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുഎസിൽ 2,700 പേരിൽ 10 വർഷമായി നടത്തിയ പഠനത്തിന് ശേഷമാണ് ഈ വിശകലനം.

പഠനത്തിനായി തിരഞ്ഞെടുത്ത പങ്കാളികളുടെ പ്രായം 45 മുതൽ 84 വയസ്സ് വരെയാണ്. ഇതിൽ 51 ശതമാനത്തോളം സ്ത്രീകളായിരുന്നു.

10 വർഷത്തെ പഠനത്തിൽ പ്രതിദിനം 1,022 മില്ലിഗ്രാം കാൽസ്യം പരമാവധി ഭക്ഷണത്തിൽ ഉപയോഗിക്കുന്നവർക്ക് ഹൃദ്രോഗ സാധ്യത കൂടുതലായില്ലെന്ന് ഗവേഷകർ കണ്ടെത്തി.

എന്നാൽ കാൽസ്യം ഒരു സപ്ലിമെന്‍റായി എടുത്ത പങ്കാളികൾക്ക് ഈ 10 വർഷങ്ങളിൽ അവരുടെ കൊറോണറി ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടാനുള്ള സാധ്യത 22 ശതമാനം കൂടുതലായിരുന്നു. 10 വർഷം കൊണ്ട് പൂജ്യത്തിൽ നിന്ന് അത് അതിവേഗം വളർന്നു. ഇത് ഹൃദ്രോഗത്തെ സൂചിപ്പിക്കുന്നു.

നോർത്ത് കരോലിന സർവകലാശാലയിലെ ചാപ്പൽ ഹിൽസ് ഗ്ലിനിംഗ്സ് സ്കൂളിൽ നിന്നുള്ള ജോൺ ആൻഡേഴ്സൺ പറഞ്ഞു: “ഭക്ഷണത്തിലെ കാൽസ്യവും സപ്ലിമെന്‍റൽ കാൽസ്യവും ഹൃദയത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കാൻ ഈ പഠനം സഹായിക്കുന്നു.”

और कहानियां पढ़ने के लिए क्लिक करें...