മിക്കവാറും എല്ലാ വിശേഷാവസരങ്ങളിലും സീമ സാരി വാങ്ങാറുണ്ട്, എന്നാൽ അതിന് ശേഷം എവിടെയെങ്കിലും പോകേണ്ടി വരുമ്പോൾ അവൾക്ക് ആ സാരിയോട് താല്പര്യം ഇല്ല.
അതുപോലെ നിങ്ങളും മാർക്കറ്റിൽ പോകുമ്പോഴെല്ലാം തീർച്ചയായും സാരി വാങ്ങും. എന്നിട്ടും എപ്പോഴും പറയാറുണ്ട്, എനിക്ക് ഉടുക്കാൻ ഒരു സാരി ഇല്ല എല്ലാം ഔട്ട് ഓഫ് ഫാഷൻ ആയിപ്പോയി. എന്ന് ശരിയല്ലേ!
സാരി വാങ്ങുന്ന ഓരോ സ്ത്രീയും അഭിമുഖീകരിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്‌നമാണ്. ഇന്ത്യൻ സ്ത്രീകളുടെ പ്രധാന വസ്ത്രമാണ് സാരി. ഇന്ന് സാരിയുടെ ട്രെൻഡ് കുറഞ്ഞിട്ടുണ്ടെങ്കിലും വിശേഷാവസരങ്ങളിൽ സ്ത്രീകൾ സാരി ധരിക്കാൻ ഇഷ്ടപ്പെടുന്നു. സ്ത്രീകളുടെ വ്യക്തിത്വം സാരിയിൽ തിളങ്ങുന്നു അതുപോലെ എല്ലാ രൂപത്തിലുള്ള സ്ത്രീകൾക്കും സാരി യോജിക്കുന്നു.
പലതരത്തിലുള്ള തുണിത്തരങ്ങളിലും ഡിസൈനുകളിലും സാരികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ബനാറസി, ചന്ദേരി, ബന്ധാനി മഹേശ്വരി, പോച്ചമ്പള്ളി, കാഞ്ജീവരം, ഷിഫോൺ തുടങ്ങിയ സാരികൾ ഓരോ സംസ്കാരത്തെ പ്രതിനിധീകരിക്കുന്നു. കോട്ടൺ, സിൽക്ക്, സെമി സിൽക്ക്, സിന്തറ്റിക് തുടങ്ങി വിവിധ തുണിത്തരങ്ങളിൽ സാരികൾ ലഭ്യമാണ്.
ഉത്സവകാലം ആരംഭിച്ചു കഴിഞ്ഞു ഈ സമയത്ത് ഉത്സവ സീസണിൽ ധരിക്കാൻ സാരി വാങ്ങുന്നതിനുള്ള ചില ടിപ്പുകൾ ഇതാ. അത് ഒരു സാരി വാങ്ങുന്നതിന് നിങ്ങൾക്ക് വളരെ സഹായകരമാകും. ഒരിക്കൽ വാങ്ങിയ സാരി വർഷങ്ങളോളം ഉപയോഗ ശൂന്യം ആവുകയുമില്ല.
- ഫാഷൻ അവഗണിക്കുക
ഫാഷൻ വന്നുകൊണ്ടേയിരിക്കും, അതിനാൽ സാരി വാങ്ങുമ്പോൾ ഫാഷന്‍റെ കാര്യം ശ്രദ്ധിക്കരുത്. ഉദാഹരണത്തിന്, ഇന്ന് സിമർ ഡിസൈനുകളിൽ നിന്നുള്ള സിംരി സാരികൾ ഫാഷനിലാണ്, എന്നാൽ കുറച്ച് കാലം മുമ്പ് വരെ തിളങ്ങുന്ന ബോർഡറുകളുള്ള സാരികൾ ഫാഷനിലായിരുന്നു. അതുകൊണ്ട്, ഫാഷൻ അവഗണിച്ച്, ഒരിക്കലും ഔട്ട് ഓഫ് ഫാഷനല്ലാത്ത ചന്ദേരി, ചിക്കൻ, ബനാറസി, ഷിഫോൺ തുടങ്ങിയ നിത്യഹരിത സാരികൾ വാങ്ങുക.
- എംബ്രോയ്‌ഡറി എന്നേക്കും നിത്യഹരിതം
ഏത് തുണിത്തരമായാലും പൂക്കൾ,ഇലകൾ തുടങ്ങിയ വർണ്ണാഭമായ നൂലുകളാൽ കൊത്തിവച്ചിരിക്കുന്ന വിവിധ ഡിസൈനുകളും സാരിയുടെ ഭംഗി കൂട്ടുന്നു. ജന്മദിനം, ആനിവേഴ്‌സറികൾ, വിവാഹം പോലുള്ള അവസരങ്ങളിൽ എളുപ്പത്തിൽ യൂസ് ചെയ്യാൻ കഴിയും എന്നതാണ് ഈ സാരികളുടെ പ്രത്യേകത.
- വിലകുറഞ്ഞതിൽ വീഴരുത്
നിങ്ങൾ നാലിന് പകരം രണ്ട് സാരി വാങ്ങിയാലും നല്ല തുണിത്തരങ്ങൾ, ബ്രാൻഡുകൾ, നല്ല കടകൾ എന്നിവയിൽ നിന്ന് മാത്രം വാങ്ങുക. തട്ടിപ്പിന് ഇരയാകരുത്.
- ഡ്യൂപ്ലിക്കേറ്റ് ഒഴിവാക്കുക
നിങ്ങളുടെ സുഹൃത്തു ധരിച്ച സാരി കണ്ട് അത് പോലെ ഒന്ന് വാങ്ങുന്നതിന് പകരം നിങ്ങളുടെ ആവശ്യവും ശരീര പ്രകൃതി യും മനസ്സിൽ വെച്ചുകൊണ്ട് ഒരു സാരി വാങ്ങുക, കാരണം പലപ്പോഴും മറ്റുള്ളവരെ കോപ്പിയടിച്ച് വാങ്ങുന്ന സാരി പിന്നീട് ഇഷ്ടപ്പെടുന്നില്ല, അതിനാൽ ഒരു സാരി വാങ്ങാൻ പോകുന്നതിന് മുമ്പ് നിങ്ങൾ സ്വയം ഉറപ്പാക്കുക. ഏത് തുണി, എത്ര ബജറ്റ് സാരി വാങ്ങണം.
- സിൽക്ക് നിത്യഹരിതമാണ്
ഒരിക്കലും ഫാഷനിൽ നിന്ന് പുറത്തുപോകാത്ത ഒരു തുണിത്തരമാണ് സിൽക്ക്. പ്യുവർ സിൽക്ക് വളരെ ചെലവേറിയതാണെങ്കിലും എല്ലാവരുടെയും ബജറ്റിൽ വരുന്നില്ലെങ്കിലും, ഇന്നത്തെ കാലത്ത് വിപണിയിൽ സെമി സിൽക്ക്, പേപ്പർ സിൽക്ക്, ആർട്ടിഫിഷ്യൽ സിൽക്ക് തുടങ്ങി നിരവധി ഓപ്ഷനുകൾ ഉണ്ട്, അവ പട്ട് പോലെ കാണപ്പെടുന്നു. അവയുടെ വില പട്ടിനേക്കാൾ കുറവാണ്.
- നിറം ശ്രദ്ധിക്കുക
എല്ലാ കളർ സാരിയും എല്ലാവർക്കും നല്ലതായി കാണില്ല. ഇരുണ്ട ചർമ്മത്തിന് ഇളം നിറങ്ങളും വെളുത്തവർക്ക് ബ്രൈറ്റ് നിറങ്ങളും നല്ലതായി കാണപ്പെടുമെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. എന്നാൽ യോജിക്കുന്ന നിറങ്ങൾ സ്വയം വെച്ചു നോക്കി വാങ്ങാൻ ശ്രദ്ധിക്കുക.
- കോട്ടൺ, പ്ലെയിൻ
നിങ്ങൾക്ക് ഉടുക്കാൻ കഴിയുമെങ്കിൽ കോട്ടൺ തുണിയേക്കാൾ മികച്ചത് മറ്റൊന്നില്ല, കാരണം അവ വളരെ ബജറ്റ് ഫ്രണ്ട്‌ലിയാണ്. കൂടാതെ, അവ, ഏത് അവസരത്തിലും ധരിക്കാം. ഏത് കളർ പ്ലെയിൻ സാരിയിലും ഹെവി ബ്ലൗസ് ജോടിയാക്കി നിങ്ങളുടെ ലോ ബജറ്റ് സാരി സ്പെഷ്യൽ ആക്കാനും കഴിയും.
ചില കാര്യങ്ങൾ മനസ്സിൽ വയ്ക്കുക
സാരി എന്തുതന്നെയായാലും, അത് ശരിയായി പരിപാലിക്കുക, കാരണം പലപ്പോഴും പരിചരണക്കുറവ് കാരണം ഏറ്റവും വിലകൂടിയ സാരികൾ പോലും ധരിക്കാൻ യോഗ്യമല്ലാതെവരാം.
ഷിഫോൺ വളരെ അതിലോലമായ തുണിത്തരമാണ്, ശുദ്ധമായ ഷിഫോൺ സാരികൾ വളരെ ചെലവേറിയതാണ്, അവ ഉപയോഗിച്ചതിന് ശേഷം പോളി ബാഗിലോ കോട്ടൺ തുണിയിലോ പൊതിഞ്ഞ് ഡ്രൈ-ക്ലീൻ ചെയ്ത് സൂക്ഷിക്കുക. ശരീരത്തിലെ വിയർപ്പിൽ നിന്ന് അവയുടെ നിറം കറുത്തതായി മാറുന്നു.
ഒരു സാരി വാങ്ങുമ്പോൾ, കടയുടമയോട് അതിന്‍റെ നിറത്തെയും തുണിയെയും കുറിച്ച് വിശദമായി അന്വേഷിക്കുക, കൂടാതെ അത് ഡ്രൈ ക്ലീൻ ചെയ്യേണ്ടതാണോ അതോ കൈ കൊണ്ട് കഴുകണോ എന്ന് ഈ വിവരങ്ങൾ മനസിലാക്കുക.
നിങ്ങളുടെ കുട്ടി ചെറുതാണെങ്കിൽ, കീറാനുള്ള സാധ്യത വർദ്ധിക്കുന്നതിനാൽ കോട്ടൺ, ജോർജറ്റ്, ഷിഫോൺ തുടങ്ങിയ അതിലോലമായ തുണിത്തരങ്ങൾ വാങ്ങുന്നത് ഒഴിവാക്കണം.