ചുരുങ്ങിയ നാളിനുള്ളിൽ ചാക്കോച്ചൻ ചിത്രം ‘ന്നാ താൻ കേസ് കൊട്’ നേടിയത് 25 കോടി. വെറും അഞ്ച് ദിവസത്തെ കളക്ഷൻ റിപ്പോർട്ട്‌ ആണിത്. വിദേശനാടുകളിൽ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ ചിത്രം പ്രദർശനത്തിന് എത്തുന്നതേ ഉള്ളൂ. കുഞ്ചാക്കോ ബോബന്‍റെ തന്‍റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി മാറി കഴിഞ്ഞു കോഴുമ്മൽ രാജീവൻ. കാലിക പ്രസക്തി കൈകാര്യം ചെയ്യുന്ന ഒരു മുഴുനീളൻ പൊട്ടിച്ചിരി ചിത്രമാണിത്. ചോക്ലേറ്റ് നായകൻ ലുക്ക്‌ മാറ്റിവച്ച് തികച്ചും വ്യത്യസ്തമായ രീതിയിലാണ് ചാക്കോച്ചൻ പടത്തിൽ വരുന്നത്. കാസർകോട് ഭാഷാ ശൈലിയെ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത.

എസ്. ടി. കെ ഫിലിംസും ഉദയയും ചേർന്ന് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ്. ആൻഡ്രോയിഡ് കുഞ്ഞപ്പനും കനകം കാമിനി കലഹത്തിനും ശേഷം രതീഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ്‌ ന്നാ താൻ കേസ് കൊട്.

പുതുമുഖങ്ങളുടെ പ്രകടനമാണ് ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പ്രത്യേകത. ഗായത്രി ശങ്കർ, പി. പി കുഞ്ഞികൃഷ്ണൻ, രാജേഷ് മാധവൻ, ബേസിൽ ജോസഫ്, ഉണ്ണിമായ, സിബി തോമസ് എന്നിവരാണ് മറ്റ് താരങ്ങൾ. പ്രദർശനത്തിന് എത്തുന്നത് മുമ്പ് തന്നെ ദേവദൂതർ പാടി… എന്ന പാട്ടിന് ചുവടു വയ്ക്കുന്ന ചാക്കോച്ചന്‍റെ ട്രെൻഡിംഗ് ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ഡോൺ വിൻസെന്‍റ് ആണ് ചിത്രത്തിന് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് മനോജ്‌ കണ്ണോത്. രസകരമായ മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് രാകേഷ് ഹരിദാസ് ആണ്. കുടുംബ പ്രേക്ഷകരും ചെറുപ്പക്കാരും എല്ലാവരും ഒന്നടങ്കം പറയുന്നു, ചാക്കോച്ചൻ ‘വേറെ ലെവൽ’ ആണെന്ന്.

और कहानियां पढ़ने के लिए क्लिक करें...