സോണി ടിവിയിൽ ‘കോൺ ബനേഗാ ക്രോർപതി’ എന്ന ഷോയുടെ 14-ാം സീസൺ ആരംഭിക്കുകയാണ്. ഈ ഷോ എല്ലാ റിയാലിറ്റി ഷോകളിലും ഏറ്റവും ജനപ്രിയമായ ഷോയാണ്, കൂടാതെ അതിന്‍റെ ടിആർപിയും ഏറ്റവും ഉയർന്നതാണ്. കാരണം ഈ ഷോയുടെ അവതാരകനായ മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, കുട്ടിയോ പ്രായമായവരോ എന്ന വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും സ്നേഹിക്കുന്ന താരമാണ്. അദ്ദേഹത്തിന് എണ്ണമറ്റ ആരാധകരുണ്ട്. കാരണം എല്ലാവരും അദ്ദേഹത്തിന്‍റെ ശൈലിയിലും ശബ്ദത്തിലും അഭിനയത്തിലും അകൃഷ്ടരാണ്.

ബഹുമുഖ പ്രതിഭ

ബച്ചന്‍റെ പെരുമാറ്റം എല്ലാവരോടും ഒരുപോലെയാണ്. തങ്ങളുടെ ആരാധകർക്ക് വേണ്ടിയാണ് ബച്ചൻ കുടുംബം മുംബൈയിൽ താമസിക്കുന്നത് തന്നെ. എല്ലാ ഞായറാഴ്ചയും അവർ എല്ലാവരും അവരുടെ വീടിന് പുറത്ത് വന്നു ആരാധകരെ കാണാൻ സമയം കണ്ടെത്തുന്നു. ബോളിവുഡിലെ രാജാവ് ഷഹൻഷാ, നൂറ്റാണ്ടിലെ മഹാനായകൻ എന്നിങ്ങനെ നിരവധി സ്ഥാനപ്പേരുകൾ അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. “പദ്മ വിഭൂഷൺ” എന്ന ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷിനൊപ്പം അദ്ദേഹത്തിന്‍റെ ഹിന്ദിയും വളരെ മികച്ചതാണ്. അദ്ദേഹത്തിന്‍റെ പ്രചോദനം പിതാവ് ഹരിവംശ് റായ് ബച്ചനിൽ നിന്നാണ്. അമിതാഭ് വളരെ നല്ല നടൻ, ഗായകൻ, എഴുത്തുകാരൻ, അവതാരകൻ, സംവിധായകൻ, എന്നതിലുപരി നല്ല വ്യക്തിയാണ്. അദേഹത്തിന്‍റെ ആദ്യ വരുമാനം മുന്നൂറ് രൂപ മാത്രമായിരുന്നു അത് ഇന്ന് കോടികളായി മാറി.

സിനിമകൾക്ക് പുറമെ ‘കോൻ ബനേഗാ ക്രോർപതി’ എന്ന ഷോയിൽ അദ്ദേഹത്തിന്‍റെ പങ്കാളിത്തത്തിന് വളരെ പ്രാധാന്യമുണ്ട്. തൊണ്ണൂറുകളിൽ അദേഹത്തിന് ഒരുപാട് കടബാധ്യതകൾ ഉണ്ടായിരുന്നു അദ്ദേഹത്തിന്‍റെ മിക്ക സിനിമകളും പരാജയപ്പെട്ടു. തുടർന്ന് 2000- ൽ ടെലിവിഷൻ ഷോകളിൽ അവതാരകനാകാൻ അദ്ദേഹത്തിന് ഒരു ഓഫർ ലഭിച്ചു. അതിൽ “കോൻ ബനേഗാ ക്രോർപതി” എന്ന ഷോയാണ് അദ്ദേഹം സ്വീകരിച്ചത്. ഈ ഷോ അദ്ദേഹത്തിന്‍റെ ജീവിതത്തെ വീണ്ടും മാറ്റിമറിച്ചു, അന്നുമുതൽ ഇന്നുവരെ അവസരം കിട്ടുമ്പോഴെല്ലാം അദ്ദേഹം ആ ഷോ ഹോസ്റ്റ് ചെയ്യുന്നു.

ജോലി കിട്ടുന്നു

ഈ ഷോയിൽ മത്സരാർത്ഥികളുമായുള്ള കൂട്ടുകെട്ടാണ് തനിക്ക് ഏറ്റവും പ്രധാനമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഷോയുടെ തിരിച്ചുവരവിനെ കുറിച്ച് അദ്ദേഹം പറയുന്നു, “ഓരോ തവണയും എനിക്ക് ഒരു ജോലി ലഭിച്ചുവെന്ന് എനിക്ക് തോന്നുന്നു. വരുന്ന എല്ലാ മത്സരാർത്ഥികളുമായും ബന്ധം പുലർത്താൻ ശ്രമിക്കും. ആളുകൾ ചിന്തിക്കുന്നുണ്ടാകണം, ഞാൻ ഇത് പ്രതി ഫലത്തിന് വേണ്ടി മാത്രമാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന്. എന്നാൽ മുംബൈയിലെ എന്‍റെ പ്രാരംഭ ഘട്ടവും വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. അതിനാൽ തന്നെ ഒരു മത്സരാർത്ഥി അവന്‍റെ യാത്ര പങ്കിടുമ്പോൾ എനിക്ക് അവനുമായി എന്നെത്തന്നെ ബന്ധപ്പെടുത്താൻ കഴിയും. ചില മത്സരാർത്ഥികളുണ്ട് അവരുടെ വാക്കുകൾ കേട്ട് ഞാൻ അത്ഭുതപ്പെടുന്നു. ഇതെല്ലാം എനിക്ക് അവരുടെ ത്യാഗം മനസ്സിലാക്കാനുള്ള അവസരം നൽകുന്നു.”

ഇതുകൂടാതെ, ഈ ഷോയിലൂടെ, അമിതാഭ് ബച്ചൻ മത്സരാർത്ഥികളുടെ പോരാട്ട ജീവിതത്തെക്കുറിച്ചും പ്രേക്ഷകരോട് പറയുന്നു. അങ്ങനെ അവരും മറ്റുള്ളവരുടെ ജീവിത കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു.

ഞാൻ ഇപ്പോഴും പരിഭ്രാന്തനാണ്

ഈ ഷോ ചെയ്യുമ്പോൾ അമിതാഭ് ബച്ചൻ ഇപ്പോഴും വളരെ പരിഭ്രാന്തനാണ്. ഷോ തുടങ്ങുന്നതിന് മുമ്പ് തന്നെ കൈകളും കാലുകളും വിറയ്ക്കാൻ തുടങ്ങും, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ, നാളത്തെ ഷോയെക്കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്, അങ്ങനെ എല്ലാം ശരിയായി കൈകാര്യം ചെയ്യുന്നു. ഷോ തുടങ്ങുന്നതിന് മുമ്പ് ഓരോ തവണയും ഇത്തരമൊരു അനുഭവം തനിക്ക് ഉണ്ടാകാറുണ്ട്. ഇതുകൂടാതെ, ഈ ഷോ സൃഷ്ടിച്ചവരുടെ ടീമിനും അമിതാഭ് നന്ദി പറയുന്നു. കാരണം അവരുടെ കഠിനാധ്വാനം കൊണ്ടാണ് ഇത്രയും മനോഹരമായ ഒരു ഷോ അവതരിപ്പിക്കാൻ അവർക്ക് കഴിയുന്നത്. മേജർ ഡിപി സിംഗ്, കേണൽ മിതാലി മധുമിത, മേരികോം, സുനിൽ ക്ഷേത്രി തുടങ്ങിയവരാണ് സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഈ ഷോയിലെ അതിഥികൾ.

എന്നിരുന്നാലും, ഈ ഷോ എല്ലാവർക്കും പ്രിയങ്കരമാകാനുള്ള കാരണം അമിതാഭ് ബച്ചന്‍റെ ശബ്ദമാണ്. 79 കാരനായ ഈ നടൻ ഒരിക്കലും തളർന്നിട്ടില്ല. പ്രായവും രോഗങ്ങളും അദ്ദേഹത്തിന്‍റെ ഗതിവേഗം കുറച്ചിട്ടുണ്ടാകാം പക്ഷേ അദ്ദേഹത്തിന്‍റെ ശബ്ദം എല്ലാ പ്രേക്ഷകരെയും ആകർഷിക്കുന്നതിൽ വിജയിക്കുന്നു. അപ്പോൾ അദ്ദേഹത്തെ മാത്രം വിളിക്കൂ അമിതാഭ് ബച്ചൻ ഈ നൂറ്റാണ്ടിന്‍റെ മെഗാസ്റ്റാർ.

और कहानियां पढ़ने के लिए क्लिक करें...