നീണ്ട ഭംഗിയുള്ള മുടി ഏതൊരു പെൺകുട്ടിയും സ്വപ്നം കാണുന്ന ഒന്നാണ്. മുടി നന്നായി വളരാൻ വേണ്ടി പല മാർഗ്ഗങ്ങളും പരീക്ഷിക്കുന്നവരാണ് നമ്മൾ. കേശസംരക്ഷണത്തിനു അനുയോജ്യമായ പലതും പ്രകൃതിയിൽ തന്നെയുണ്ട്.

മുടി സംരക്ഷിക്കുന്നതിനായി കെമിക്കൽ ചേരുവകൾ ഉള്ള സൗന്ദര്യ വർദ്ധക വസ്തുക്കൾക്ക് പകരം പ്രകൃതിദത്തമായവ ഉപയോഗിച്ച് മുടിയുടെ ആരോഗ്യവും കരുത്തും വർദ്ധിപ്പിക്കാം. കെമിക്കലുകൾ ഉള്ള സൗന്ദര്യ വർദ്ധകങ്ങൾ മുടിയ്ക്ക് ദോഷം ചെയ്യും.

നനഞ്ഞ മുടി ചീകുക

ആളുകൾ സാധാരണ ചെയ്യുന്ന ഒരു കാര്യമാണ് നനഞ്ഞ മുടി ചീകുക എന്നത്. എന്നാൽ ഇത് മുടിയ്ക്ക് വലിയ ദോഷം ചെയ്യും. കാരണം നനഞ്ഞിരിക്കുമ്പോൾ ഹെയർ ഫോളിക്കുകൾ വളരെ ദുർബലമായിരിക്കും. ഈ സാഹചര്യത്തിൽ മുടി ചീകുന്നത് മുടി പൊട്ടിപോകാനും വരണ്ടതും നിർജ്‌ജീവവുമാക്കാൻ ഇടവരുത്തും.

നനഞ്ഞ മുടി കെട്ടി വയ്ക്കരുത്.

നനഞ്ഞ മുടി പലരും കെട്ടി വയ്ക്കാറുണ്ട്. എന്നാൽ ഇത് തീർത്തും തെറ്റാണ്. നനഞ്ഞിരിക്കുമ്പോൾ മുടി വളരെ ദുർബലമായിരിക്കും. ഇത്തരത്തിൽ മുടി നനഞ്ഞിരിയ്ക്കുമ്പോൾ കെട്ടി വയ്ക്കുന്നത് മുടി പൊട്ടിപോകാൻ ഇടവരുത്തും. അതിനാൽ മുടി ഉണങ്ങിയശേഷം കെട്ടിവയ്ക്കുന്നതാണ് നല്ലത്.

രാത്രിയിൽ നനഞ്ഞ മുടിയുമായി ഉറങ്ങരുത്

രാത്രിയിൽ മുടി കഴുകുന്നവർ നനഞ്ഞ മുടിയുമായി ഉറങ്ങരുത്. ഇത് മുടിയ്ക്കും നമ്മുടെ ആരോഗ്യത്തിനും ഒരേ പോലെ ദോഷം ചെയ്യും. മുടിയ്ക്ക് കേടുപാടുകൾ വരുത്താൻ ഇത് കാരണമാകും. ജലദോഷം പോലുള്ള രോഗങ്ങൾ വരുത്തുകയും ചെയ്യും. ക്രമേണ രോഗപ്രതിരോധ ശേഷി ദുർബലമാകുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും. തലയിണ ഉപയോഗിക്കുന്നതാണ് ഉത്തമം.

നനഞ്ഞ മുടിയിൽ ടവൽ കെട്ടി വയ്ക്കരുത്

നനഞ്ഞിരിക്കുമ്പോൾ മുടിയിഴകൾ ഏറ്റവും ദുർബലവും മൃദുലവുമായിരിക്കും. ആ സമയത്ത് മുടി ടവൽ ഉപയോഗിച്ച് കെട്ടി വയ്ക്കുന്നത് മുടി പൊട്ടിപോകാൻ ഇടവരുത്തും. നനഞ്ഞ മുടിയിലെ അധികമുള്ള വെള്ളം ടവൽ ഉപയോഗിച്ച് മൃദുവായി തുടച്ച് കളയാൻ ശ്രമിക്കുക.

അമിതമായ സൂര്യപ്രകാശം

ചർമ്മാരോഗ്യത്തിന് എന്ന പോലെ തന്നെ അൾട്രാവയലറ്റ് രശ്മികൾ മുടിക്കും ദോഷം ചെയ്യാറുണ്ട്. മുടിയുടെ തിളക്കം നഷ്ടപ്പെടുത്തുകയും നിറത്തിൽ മാറ്റം വരുത്തുകയും ചെയ്യും. അതിനാൽ കടുത്ത വെയിൽ ഏല്ക്കുന്നത് ഒഴിവാക്കാം. മുടിയുടെ സ്വാഭാവികതയെ നശിപ്പിച്ച് മുടി വരണ്ടതും നിർജ്ജീവവുമാകും. മുടി പെട്ടെന്ന് പൊട്ടി പോകാൻ ഇത് ഇടവരുത്തും.

മുടിയുടെ ആരോഗ്യം പരിപാലിക്കുക എന്നത് വളരെ പ്രധാനമാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഉണ്ട്. മുടി കൊഴിച്ചിലും മുടിയുടെ ആരോഗ്യവും പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്നതാണ്. എന്നാൽ ഈ അവസഥയിൽ അതിന് പ്രതിരോധം തീർക്കുന്നതിന് വേണ്ടി ചില കാര്യങ്ങൾ നമുക്ക് ചെയ്യാവുന്നതാണ്.

വെളിച്ചെണ്ണയും നാരങ്ങാനീരും വെള്ളവും മിക്സ് ചെയ്ത് പുറത്തു പോകുന്നതിനു അരമണിക്കൂർ മുമ്പ് തലയിൽ സ്പ്രൈ ചെയ്യുന്നത് വെയിൽ കൊണ്ട് മുടിക്ക് ഉണ്ടാകുന്ന ദോഷത്തെ ഇല്ലാതാക്കും. മുടിക്ക് നല്ല തിളക്കം പകരും ഒപ്പം മുടി വരണ്ടു പോകുന്നത് തടയുകയും ചെയ്യും. മുടി ചീകുന്ന ചീപ്പിന്‍റെ കാര്യത്തിലും വേണം ശ്രദ്ധ. പ്ലാസ്റ്റിക് ചീപ്പ് ഉപയോഗിക്കുന്നതിനു പകരം മരത്തിന്‍റെ ചീപ്പ് ഉപയോഗിക്കാം. തലമുടി ചീകുന്നതിന് വേണ്ടി വുഡൻ ചീപ്പുകൾ ഉപയോഗിക്കുമ്പോൾ അത് അക്യൂപങ്ചർ എന്ന നിലയിലാണ് തലയോട്ടിയിൽ പ്രവർത്തിക്കുക. കൂടാതെ തലയോട്ടിയിൽ രക്ത ചംക്രമണത്തിന് സഹായിക്കുന്നു. മുടിയിൽ പ്രകൃതിദത്ത എണ്ണകൾ ശിരോചർമ്മത്തിലെ എല്ലാ ഭാഗത്തേക്കും എത്തിക്കുന്നു. ഇത് കൂടാതെ മുടിയ്ക്ക് തിളക്കം നല്കുന്നതിനും മുടിയുടെ ആരോഗ്യവും കരുത്തും വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മുടി പൊട്ടി പോവുകയുമില്ല. അതുപോലെ തന്നെ ഇത് മുടിയിഴകൾക്ക് പോഷകങ്ങൾ എത്തിക്കുന്നതിനും സഹായിക്കുന്നു.

മുടികൊഴിച്ചിലിന് പരിഹാരം കാണുന്നതിനും വുഡൻ ചീപ്പ് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയിലെ ജഡ ഇല്ലാതാക്കി വൃത്തിയായി ചീകുന്നതിന് സഹായിക്കുന്നു. ഒപ്പം മുടി പൊട്ടി പോകുന്നതിനെ തടയും.

और कहानियां पढ़ने के लिए क्लिक करें...