വെള്ളപ്പാണ്ട് (Vitiligo) ബാധിച്ച രോഗികളുടെ എണ്ണം നമ്മുടെ നാട്ടിൽ വർദ്ധിച്ചു വരികയാണ്. കൊച്ചു കുട്ടികൾ മുതൽ മുതിർന്ന വ്യക്തികളെ വരെ ബാധിക്കുന്ന ഈ രോഗം സമൂഹം വെറുപ്പോടെയാണ് വീക്ഷിക്കുന്നത്. എന്നാൽ സമൂഹത്തിൽ ഇറങ്ങി ജീവിക്കാൻ നിർബന്ധിക്കപ്പെടുന്ന രോഗിയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ജനിതക കാരണങ്ങളാലോ പാരിസ്ഥിതിക കാരണങ്ങളാലോ ആണ് വൈറ്റ്ലിഗോ അഥവാ ല്യുക്കോഡെർമ ഉണ്ടാകുന്നത്. ചർമ്മസംബന്ധമായ പ്രശ്നങ്ങൾ, സൺബേൺ, മാനസിക സംഘർഷം, പാരമ്പര്യ ഘടകങ്ങൾ, ശാരീരിക അസുഖങ്ങൾ, അമിതമായ ഉത്കണ്ഠ, പഴക്കം ചെന്ന ഉദര രോഗങ്ങൾ, കരളിന്‍റെ മോശമായ പ്രവർത്തനം, ദഹനവ്യവസ്ഥയിൽ ഉണ്ടാകുന്ന വിരകളും പരോപ ജീവികളും, പൊള്ളൽ, ഇറുകിയ വസ്ത്രം കൊണ്ടുണ്ടാകുന്ന സമ്മർദ്ദം, വിയർപ്പുഗ്രന്ഥികളുടെ മോശമായ പ്രവർത്തനം തുടങ്ങിയവയാണ് ഇതിന്‍റെ  ചില കാരണങ്ങൾ. ഇതൊരു സാംക്രമിക രോഗമല്ല, രക്തദൂഷ്യം കൊണ്ടോ അണുബാധയേറ്റോ അല്ല ഈ രോഗമുണ്ടാകുന്നത്.

രോഗം കൃത്യസമയത്ത് നിർണ്ണയിക്കുകയാണെങ്കിൽ ഫലപ്രദമായി തടയാനാവും. എന്നാൽ മിക്ക കേസുകളിലും രോഗം നിയന്ത്രണാതീതമായി തീരാറുണ്ട്. വൈറ്റ്ലിഗോ അഥവാ ല്യുക്കോഡെർമ എന്ന അവസ്ഥയ്ക്ക് ഇത് കാരണമായി തീരുന്നു. ശരീരത്തിൽ മുഴുവനും വെളുത്ത പാട് വ്യാപിക്കുന്ന സ്ഥിതിവിശേഷമാണിത്. ശാശ്വത മോചനം നേടുന്നതിന് ഫലപ്രദമായ സാങ്കേതികവിദ്യകൾ ഇപ്പോൾ മിക്ക ആശുപത്രികളിലും ലഭ്യമാണ്.

ശരീരത്തിലുണ്ടാകുന്ന വെളുത്തപാടുകൾ (ഏതു തരത്തിലുള്ളവയായാലും) അവഗണിക്കരുതെന്നാണ് ന്യൂഡൽഹി സ്കിൻ ലേസർ സെന്‍ററിന്‍റെ ഡയറക്ടർ ഡോ. മുനീഷ് പറയുന്നത്. ല്യൂക്കോഡർമ ബാധിച്ച വിവാഹപ്രായമെത്തിയ പെൺകുട്ടികൾക്ക് ഇത് ഏറെ മാനസിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. രോഗമുള്ളതിനാൽ ഇവർക്ക് വിവാഹം നീളുകയോ ചിലപ്പോൾ ജീവിതകാലം മുഴുവനും അവിവാഹിതരായി കഴിയേണ്ടി വരികയോ ചെയ്യാം. ഇത്തരക്കാർ സമൂഹത്തിൽ നിന്നും ഉൾവലിഞ്ഞു ജീവിക്കേണ്ടി വരുന്നുവെന്നതും ഭീകരമാണ്. ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയുണ്ടാവാം. ഇത്തരം രോഗികളിൽ അപകർഷതാബോധം ഉണ്ടാവുന്നുവെന്നതാണ് ഗുരുതരമായ പ്രശ്നം. അത് ആത്മവിശ്വസം നഷ്ടപ്പെടുത്താം.

ചികിത്സ എത്രത്തോളം വേണമെന്ന് രോഗി ആവശ്യപ്പെടുന്നത് അനുസരിച്ചാണ് ല്യൂക്കോഡർമ ചികിത്സയുടെ തോത് നിർ്ണണയിക്കുന്നത്. അത്തരം ചില ചികിത്സാ മാർഗ്ഗങ്ങളെപ്പറ്റിയാണ് ചുവടെ വിശദമാക്കുന്നത്.

മെലനോസൈറ്റ് ട്രാൻസ്പ്ലാന്‍റേഷൻ

വൈറ്റ്ലിഗോ പൂർണ്ണമായും ഭേദമാക്കാൻ കഴിയുന്ന ഒരു പ്രക്രിയയാണിത്. ഡോ. ലെനാർട്ട് ജുഹലിനും ഡോ. മാറ്റ്സ് ഔൾസനും ചേർന്നാണ് ഈ ചികിത്സാരീതി വികസിപ്പിച്ചെടുത്തത്. ടെക്നിക്കൽ ലാബിൽ വെച്ചു തന്നെ മെലനോസൈറ്റ് അഥവാ കോശങ്ങളെ വികസിപ്പിച്ചെടുത്ത് അവ രോഗബാധിത ചർമ്മത്തിൽ വെച്ചു പിടിപ്പിക്കുകയാണ് ചെയ്യുന്നത്.

ഈ ചികിത്സയ്ക്കായി രോഗിയുടെ ചർമ്മഭാഗം സാമ്പിളായി എടുക്കുന്നു. 4X2 സെ.മീ. വലിപ്പമുണ്ടായിരിക്കും സാമ്പിളിന്. അതിനുശേഷം ചർമ്മോപരിതല ഭാഗം നീക്കം ചെയ്ത് മെലനോസൈറ്റ് സസ്പെഷനെ രോഗബാധിത പ്രദേശത്ത് വ്യാപിപ്പിച്ച് പ്രത്യേക കൊളാജൻ ഡ്രസ്സിംഗ് ചെയ്യുന്ന രീതിയാണിത്. 6 ദിവസത്തിനു ശേഷം ഡ്രസ്സിംഗ് നീക്കം ചെയ്യുന്നു. അതിനു ശേഷം നാല് ആഴ്ചയ്ക്കുള്ളിൽ തന്നെ പതിയെ ചർമ്മത്തിന്‍റെ നിറം മാറി വരികയും 3- 4 മാസങ്ങൾക്കകം ചർമ്മം സ്വാഭാവിക നിറത്തിലുളളതായി തീരുകയും ചെയ്യുന്നു.

വൈറ്റ്ലിഗോ വ്യാപിക്കാതിരിക്കാനും രോഗം ഇല്ലാതാക്കാനും ഫലപ്രദമായ ഒരു മാർഗ്ഗമാണിത്. ചികിത്സ ഒരു ദിവസം കൊണ്ടുതന്നെ നടത്താനാകും. രോഗി ആശുപത്രിയിൽ കിടക്കേണ്ടിയും വരില്ല. ചെറിയ ഭാഗം തുടങ്ങി വലിയ ഭാഗം വരെ ഈ രീതിയിൽ ചികിത്സിച്ചു ഭേദപ്പെടുത്താം. ചർമ്മത്തിൽ പാടുകൾ പോലെയുള്ള പ്രശ്നങ്ങളൊന്നും അവശേഷിക്കുകയില്ല. കൈകളും ഉപ്പൂറ്റിയുമൊഴിച്ച് ശരീരത്തിലെ ഏത് ഭാഗത്തെ പാടുകളേയും ഇപ്രകാരം നിശ്ശേഷം മാറ്റാനാകും. മെലനോസൈറ്റ് സെൽ വെച്ചു പിടിപ്പിക്കൽ ഏറെ സുരഭിതവും ഫലപ്രദവുമായ ചികിത്സാമാർഗ്ഗമാണ്. സ്കിൻ ലേസർ സെന്‍ററിലും ഇത് ചെയ്യാം.

ഡ്യൂ പോലൈറ്റ്

കോൺസ്ട്രേറ്റഡ് ഫോട്ടോ തെറാപ്പി, ഫോക്കസ്ഡ് ഫോട്ടോ തെറാപ്പി എന്നും ഈ രീതിയെ വിശേഷിപ്പിക്കാറുണ്ട്. രോഗബാധിത ചർമ്മത്തിൽ ഫൈബർ കേബിളിലൂടെ പ്രകാശമേൽപ്പിച്ചാണ് ചികിത്സ നടത്തുന്നത്. വെളുത്ത പാട് മാറ്റുന്നതിൽ ഫോട്ടോതെറാപ്പി ഏറെ ഫലപ്രദമാണ്.

ഈ ചികിത്സകൊണ്ട് ധാരാളം പ്രയോജനങ്ങളുമുണ്ട്. രോഗബാധിത പ്രദേശത്തു മാത്രമേ പ്രകാശമേൽക്കുകയുള്ളൂ. ആരോഗ്യമുള്ള ചർമ്മത്തിന് അതുകൊണ്ട് യാതൊരുവിധ ദോഷങ്ങളുണ്ടാവുകയില്ല. എരിതേമാ തുടങ്ങിയ പ്രശ്നങ്ങളും സ്കിൻ ക്യാൻസറും ഉണ്ടാകാനുള്ള സാധ്യതയും തീരെ കുറവാണ്. ഈ പ്രക്രിയ വഴി എളുപ്പത്തിൽ ധാരാളം ഊർജ്ജം നൽകുന്നതിനാൽ ചികിത്സയ്ക്കെടുക്കുന്ന സമയവും വളരെ കുറവായിരിക്കും. ഫലം എളുപ്പത്തിൽ ലഭിക്കുകയും ചെയ്യുന്നു.

ഈ ടെക്നിക്കിൽ കൈകൾ കൊണ്ട് യന്ത്രം പിടിച്ച് പ്രകാശം നൽകുന്നതിനാൽ ശിരസ്സ്, മൂക്ക്, ചെവി തുടങ്ങിയ ശരീരഭാഗങ്ങളിലും ചികിത്സ അനായാസം നടത്താനാവും. കുട്ടികളിലും ഈ ചികിത്സ സുരക്ഷിതമായി നടത്താം. ചർമ്മത്തിനുള്ളിൽ വരെ ഊർജ്ജം കടത്തിവിടാനും മെലനോസൈറ്റു പോലെ ഉള്ളിലെ കോശങ്ങളെ അതുവഴി സ്വാധീനിക്കാനാവുമെന്നതാണ് ടാർഗറ്റഡ് ഫോട്ടോതെറാപ്പി കൊണ്ടുള്ള ഗുണം. അതുകൊണ്ട് ഡ്യു പോലൈറ്റ് (Due polite) ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ ഒരു ചികിത്സാരീതിയാണെന്ന് പറയാം.

സമ്മിശ്ര ചികിത്സ

വൈറ്റ്ലിഗോ സങ്കീർണ്ണമായൊരു രോഗമാണ്. രോഗിയുടെ പ്രായം, രോഗം മറ്റു ശരീരഭാഗങ്ങളിലേ്ക്ക് പടരുന്നുണ്ടോ തുടങ്ങിയ അവസ്ഥകളെ ആശ്രയിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. ഫുൾബോഡി ഫോട്ടോ തെറാപ്പി യൂണിറ്റ് പിയുവിഎ നാരോ ബാന്‍റ് യുവിവി എന്നീ രീതികളിലൂടെ ശരീരത്തിലെ വെള്ളപ്പാണ്ടുകൾ വലിയൊരു പരിധി വരെ ശരിയാക്കാനാവും.

ശരീരത്തിന്‍റെ കുറച്ചു ഭാഗത്തു മാത്രമാണ് രോഗം ബാധിച്ചിരിക്കുന്നതെങ്കിൽ അവരിൽ എക്സൈമർ പരീക്ഷിക്കാം. അതോടൊപ്പം രോഗിക്ക് മരുന്ന് കഴിക്കേണ്ടതായും പുരട്ടേണ്ടതായും വരാം. വെള്ളപ്പാടുകളിൽ കറുത്ത രോമങ്ങളുണ്ടെങ്കിൽ അതും ട്രീറ്റ്മെന്‍റിലൂടെ നഷ്ടമാവും. എന്നാൽ ഉപ്പൂറ്റി, കൈ, ചുണ്ട് എന്നീ രോമരഹിത ഭാഗങ്ങൾ വെള്ളനിറമാവുകയാണെങ്കിൽ ഇതിന്‍റെ ട്രീറ്റ്മെന്‍റിനായി മെലാനോസൈറ്റ് സെൽ ആണ് ഉപയോഗിക്കുന്നത്. വെള്ളപ്പാണ്ട് പടരാത്ത രോഗികളിലാണ് ഈ രീതി ഏറെ ഫലപ്രദമാവുക.

സർജറിയാണ് ഈ സാങ്കേതികവിദ്യയ്ക്കായി അവലംബിക്കുന്നത്. രോഗികൾ റബ്ബർ ചെരിപ്പ്, ബിന്ദി, ഹെയർ ഡൈ എന്നിവ തീർത്തും ഒഴിവാക്കണം. കാരണം ഇവ രോഗം അതീവഗുരുതരമാക്കും. കോസ്മെറ്റിക് രീതിയും അവലംബിക്കാവുന്നതാണ്. കമോഫ്ളോസ് (Camoflash) സിസ്റ്റത്തിലൂടെ പാടുകൾ അൽപനാൾ മറച്ചു വയ്ക്കാനാവും.

और कहानियां पढ़ने के लिए क्लिक करें...