കുളിച്ച ശേഷം തലമുടി ചീകുമ്പോൾ ചീപ്പ് നിറയെ മുടി… ശാന്തിയ്ക്ക് ടെൻഷനടിക്കാൻ കൂടുതലൊന്നും വേണ്ടായിരുന്നു. ഇങ്ങനെ ഈറന മുടി ചീകുമ്പോൾ എത്ര മുടിയാണ് കൊഴിയുന്നത് എന്നോർത്ത് ശാന്തിയെ പോലെ പലരും വിഷമിക്കാറുണ്ട്.

മുടി കൊഴിയുക സ്വാഭാവികമാണ്. ഒരു ദിവസം 50- 100 മുടി വര കൊഴിയുന്നതിൽ ആശങ്കപ്പെടേണ്ടതില്ല. പക്ഷേ, ഇതിലും കൂടുതൽ മുടി കൊഴിയുന്നു എങ്കിൽ വളരെ ശ്രദ്ധിക്കണം. അമിതമായ മുടി കൊഴിച്ചിൽ മുടിയുടെ ഉള്ള് കുറയ്ക്കാൻ ഇടയാക്കും.

കാരണങ്ങൾ

മുടി കൊഴിച്ചിലിനു പിന്നിൽ സ്ഥിരമോ താൽക്കാലികമോ ആയ കാരണങ്ങൾ ഉണ്ടാകും. ഒരു ഡോക്ടറെ സമീപിച്ച് പരിഹാരം തേടണം. അമിതമായ മുടി കൊഴിച്ചിൽ യുവാക്കളെയാണ് അധികവും വേവലാതിപ്പെടുത്തുന്നത്. ചിലരുൽ മുടി പൊട്ടുന്നത് സാധാരണമാണ്. മുടിയുടെ ആരോഗ്യം നശിച്ചു തുടങ്ങുമ്പോഴാണ് മുടി പൊട്ടുന്നതു പോലെയുള്ള പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. മുടി ചീകുന്ന ബ്രഷും ചീപ്പും ഇടയ്ക്കിടെ അഴുക്ക് കളഞ്ഞ് വൃത്തിയായി സൂക്ഷിക്കണം. പഴകിയ ചീപ്പ് മാറ്റി പുതയത് ഉപയോഗിക്കുക.

മുടിയിൽ കായ ഉണ്ടായാലും മുടി പെട്ടെന്ന് പൊട്ടാൻ ഇടവരും. ചീപ്പിന്‍റെ പല്ലുകൾക്ക് ഇടയിൽ കായ കുരുങ്ങി മുടി പൊട്ടുകയോ കൊഴിയുകയോ ചെയ്യാം.

ഉണങ്ങിയ മുടി മാത്രമേ ചീകാവൂ. മുടി ഉണക്കാൻ ഹെയർ ഡ്രയറും മറ്റും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

തലയോട്ടിക്കു പുറത്തെ ചില നിസ്സാര പ്രശ്നങ്ങളും മുടി കൊഴിച്ചിലിന് ഇടയാക്കും. താരൻ ആണ് ഈ കാര്യത്തിൽ മുഖ്യ വില്ലൻ. താരൻ വന്നാൽ ചെറിച്ചിൽ അനുഭവപ്പെടും. യുവാക്കളുടെ മുടി കൊഴിയുന്നതിന്‍റെ പ്രധാന കാരണം താരനാണ്. താരൻ മാറാൻ ഷാമ്പുവോ ഡോക്ടറുടെ നിർദ്ദേശ പ്രകാരം കുറച്ചു ദിവസം മരുന്നോ കഴിച്ചാഷ മതിയാകും. താരനുള്ളവർ ഉപയോഗിച്ച ചീപ്പും തോർത്തും മറ്റുള്ളവർ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ബ്യൂട്ടിപാർലറിൽ നിന്ന് മുടി വെട്ടി വന്നയുടനെ ആന്‍റി ഡാൻഡ്രഫ് ശാമ്പു ഉപയോഗിച്ച് മുടി കഴുകാൻ മറക്കരുത്. ഇത് താരൻ വരാനുള്ള സാധ്യത ഇല്ലാതാക്കും.

ഹോർമോണിന്‍റെ പ്രവർത്ത ഫലമായും മുടി കൊഴിയാം. പുരുഷന്മാരിലാണ് ഇത് കൂടുതലായും കണ്ടു വരുന്നത്. പുരുഷ ഹോർമോണായ ടെസ്റ്റാസ്റ്റിറോണിന്‍റെ പ്രവർത്തനം തലയോടട്ിയുടെ ഭാഗത്ത് കൂടുമ്പോഴാണ് മുടി കൊഴിച്ചിൽ ശക്തമായി കഷണ്ടി ഉണ്ടാകുന്നത്. ഇതിന് മരുന്ന് കഴിക്കുന്നത് മറ്റ് ചില പാർശ്വഫലങ്ങൾ ഉണ്ടാക്കും.

പ്രസവം കഴിഞ്ഞ് ആദ്യത്തെ രണ്ട് മൂന്ന് മാസങ്ങളിൽ ചിലരിൽ മുടി കൊഴിച്ചിൽ ഉണ്ടാകാം. ശാരീരികമായ മാറ്റങ്ങൾക്കൊപ്പമുള്ള താൽകാലികമായ ഒരു പ്രതിഭാസം മാത്രമാണ് ഇത്.

ടെൻഷനടിക്കുന്നതും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. രോഗപീഡകളും അവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസിക സംഘർഷങ്ങളും മുടി കൊഴിയാൻ ഇടയാക്കുന്നു. ചില പ്രത്യേക മരുന്നുകൾ കഴിക്കുന്നതിന്‍റെ പാർശ്വഫലമായും മുടി കൊഴിച്ചിൽ കണ്ടു വരാറുണ്ട്.

ഒട്ടും എണ്ണ തേക്കാത്തവരിലും സ്ഥിരമായി എണ്ണ ഉപയോഗിക്കാതെ ഷാമ്പൂ മാത്രം ഉപയോഗിക്കുന്നവരിലും മുടി കൊഴിച്ചിൽ പതിവാണ്. തലയ്ക്ക് നല്ല തണുപ്പ് ആവശ്യമാണ്. സ്ഥിരമായി ഷാമ്പൂ ഉപയോഗിക്കുമ്പോൾ ചർമ്മം വരളുകയും മുടി കൊഴിയുകയും ചെയ്യുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പ് തലയിൽ എണ്ണ തേച്ച് രാവിലെ കഴുകി കളായാം. കാരണം രാത്രി 10 മുതൽ 3 മണി വരെയാണ് തലയോട്ടി നന്നായി എണ്ണ ആഗിരണം ചെയ്യുക.

और कहानियां पढ़ने के लिए क्लिक करें...