വേനൽക്കാലത്ത് കേശസംക്ഷണം അതീവ പ്രാധാന്യമർഹിക്കുന്നു. കഠിനമായ ചൂടിൽ നിന്നും മുടിയെ സംരക്ഷിക്കുകയെന്നത് ഏറ്റവും പ്രധാനമാണ്.
മുടിയിൽ കഠിനമായ വെയിലേൽക്കാതെ
അത്തരം അവസരങ്ങളിൽ മുടിയിൽ വെയിലേൽക്കാതെ ശ്രദ്ധിക്കാം. പുറത്തു പോകുന്ന അവസരങ്ങളിൽ കുട ചൂടുകയോ തലയിൽ സ്കാർഫ് അണിയുകയോ ചെയ്യാം. അതുപോലെ ഹാറ്റ് ധരിക്കുന്നതും വെയിലിനേയും കാറ്റിനേയും പ്രതിരോധിക്കും.
മുടി ലൂസായി കെട്ടുക.
സൂര്യപ്രകാശം അധികമായി ഏല്ക്കുന്നത് പ്രതിരോധിക്കുന്നതിന് മുടി ലൂസായി കെട്ടി വയ്ക്കാം. ടൈറ്റായി കെട്ടി വയ്ക്കുന്നത് മുടി വലിയാനും പൊട്ടിപോകാനും ഇടവരുത്തും, പ്രത്യേകിച്ചും മുടി വരണ്ടിരിക്കുമ്പോൾ.
വേനൽക്കാലത്ത് തല എപ്പോഴും കഴുകേണ്ടതില്ല
ഈ സമയത്ത് തല എപ്പോഴും കഴുകുന്നത് സ്കാൽപിലെ നൈസർഗ്ഗീക എണ്ണയെ ഇല്ലാതാകും. സ്കാൽപിൽ അമിതമായ എണ്ണ രൂപപ്പെടുന്നുണ്ടെങ്കിൽ മുടി കഴുകാം. ഹോംമെയ്ഡ് അല്ലെങ്കിൽ നാച്ചുറൽ ഷാംപൂ ഉപയോഗിച്ച് തല കഴുകാം. കഞ്ഞിവെള്ളം കൊണ്ടോ ഉലുവ കുതിർത്തരച്ചത് കഞ്ഞിവെള്ളത്തിൽ ചേർത്തോ തല കഴുകി വൃത്തിയാക്കാം.
നനഞ്ഞ മുടി കെട്ടരുത്
നനഞ്ഞ മുടി കെട്ടരുത്. മുടി ഉണങ്ങിയ ശേഷം ചീകി കെട്ടി വയ്ക്കാം. നനഞ്ഞ മുടി വലിക്കുകയും പിടിക്കുകയും ചെയ്യുന്നത് മുടി വേരുകളെ ദുർബലമാക്കും. മുടി കൊഴിയാനത് ഇടയാക്കും
ചൂട് കുറയ്ക്കാം
മുടി ഡ്രയർ ഉപയോഗിച്ച് ഉണക്കുന്നത് പരമാവധി കുറയ്ക്കുക. കാറ്റിന്‍റെ സഹായത്തോടെ മുടി ഉണങ്ങിക്കോളും. അതിനാൽ ബ്ലോ ഡ്രയർ ഉപയോഗിക്കേണ്ടതില്ല. മുടി ഈ സമയത്ത് സ്ട്രെയിറ്റ്നർ ഉപയോഗിച്ച് സ്രെയിറ്റൻ ചെയ്യുന്നത് ഗുണകരമല്ല.
ഫ്രിസിലുക്ക് കുറയ്ക്കാൻ
വെള്ളം, അലോവേര ജെൽ, അവോക്കാഡോ ഓയിൽ എന്നിവ ചേർത്ത് മിക്സ് തയ്യാറാക്കി സ്പ്രേ ബോട്ടിലിൽ ഒഴിച്ച് സൂക്ഷിക്കുക. മുടി അമിതമായി വരണ്ടിരിക്കുന്ന സമയത്ത് ഇത് മുടിയിൽ സ്പ്രേ ചെയ്‌ത് കൊടുക്കാം. അർഗൺഓയിലും വെള്ളവും മിക്സ് ചെയ്ത് ഇപ്രകാരം ഉപയോഗിക്കാം.
മുടി കണ്ടീഷൻ ചെയ്യാം
ആപ്പിൾ സിഡർ വിനേഗറും വെള്ളവും ചേർത്തത് മുടിയിൽ അപ്ലൈ ചെയ്താൽ ഇത് ഒരു നാച്ചുറൽ കണ്ടീഷണറായാ പ്രവർത്തിക്കും. കുളി കഴിഞ്ഞശേഷം വെളിച്ചെണ്ണയും ഷിയ ബട്ടറും (അമിതമാകാതെ ശ്രദ്ധിക്കണം) മിക്സ് ചെയ്‌ത് തലമുടിയിൽ ലൈറ്റായി അപ്ലൈ ചെയ്യാം. മുടി നല്ല മൃദുലമാകാനും കുരുക്കില്ലാതെ മനോഹരമായി കിടക്കാനും ഈ കണ്ടീഷണർ ഉത്തമമാണ്. മുടിയ്ക്ക് നല്ല തിളക്കം പകരുന്ന നിറത്തിനൊപ്പം മുടി നല്ല ഇടതൂർന്നതായി തോന്നിപ്പിക്കാനും ഇത് സഹായിക്കും. ആഴ്ചയിലൊരിക്കൽ മുടി നാച്ചുറൽ ഡീപ് കണ്ടീഷൻ ചെയ്യാം. മുടിയ്ക്ക് എക്സ്ട്രാ മോയിസ്ച്ചർ നല്കാനാണിത്.
മുടിയ്ക്ക് സൺസ്ക്രീൻ
യുവി പ്രൊട്ടക്ഷൻ ഉള്ള ഷാംപൂ ഉപയോഗിക്കാം. എന്നാൽ രാസവസ്തുകൾ അടങ്ങിയവ ഉപയോഗിക്കാൻ പാടില്ല. സൺസ്ക്രീൻ തലയിൽ അപ്ലൈ ചെയ്‌ത ശേഷം മുടിയിഴകളിലൂടെ പതിയെ വിരലോടിക്കുക.
ഹോട്ട് ഓയിൽ റിൻസ്
വെളിച്ചെണ്ണ, ഒലീവ് ഓയിൽ, അവോക്കാഡോ എണ്ണ എന്നിവ മിക്സ് ചെയ്ത് മുടിവേരുകളിൽ അപ്ലൈ ചെയ്യുക. ശേഷം മുടി ഷാംപൂ ചെയ്യാം. മുടി മോയിസ്ച്ചുറൈസ് ആകും.
പല്ലകലമുള്ള ബ്രഷ് ഉപയോഗിക്കാം
മുടി നനഞ്ഞിരിക്കുമ്പോൾ സാധാരണ ചീപ്പുപയോഗിച്ച് ചീകുന്നത് മുടി പൊട്ടിപോകാൻ ഇടവരുത്തും. പല്ലകലമുള്ള ചീപ്പ്, ബ്രഷ് ഉപയോഗിച്ച് മുടിയിലെ കുരുക്ക് നീക്കാം.
പോഷക സമ്പുഷ്ടമായ ഭക്ഷണം
പ്രോട്ടീൻ, മിനറൽസ്, കാത്സ്യം റിച്ച് ഭക്ഷ്യവസ്തുക്കൾ ഡയറ്റിൽ ഉൾപ്പെടുത്തുക. മുടി ഹെൽത്തിയും ഇടതൂർന്നതുമാകും. ഒപ്പം ഫ്രഷ് പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുകയും വേണം. ഡ്രൈ നട്സ് പതിവായി കഴിക്കുക.