അണിഞ്ഞൊരുങ്ങി ലിപ്സ്റ്റിക്കും ഇട്ട് പോവാൻ റെഡി ആയി അല്ലേ… ഒരു നിമിഷം… സൗന്ദര്യം വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് നിങ്ങൾ ലിപ്സ്റ്റിക്ക് പുരട്ടിയത് അല്ലേ? പക്ഷേ, നിങ്ങൾ രോഗങ്ങളെ ക്ഷണിച്ചു വരുത്തുകയാണ്. അബോർഷൻ, വന്ധ്യത, കാൻസർ തുടങ്ങിയവയ്ക്കു പോലും ലിപ്സ്റ്റിക്കുകൾ കാരണമായിത്തീരാം.
ഉപയോഗിക്കുന്നത് ഗ്ലോസി ലിപ്സ്റ്റിക്ക് ആണെങ്കിൽ ഏറെ ശ്രദ്ധിക്കണം. അതിലെ രാസവസ്തുക്കൾ ക്യാൻസറിനു കാരണം ആകുന്നുണ്ടെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. ലിപ്സ്റ്റിക് ഗ്ലോസിയാക്കുന്നതിന് ബൂട്ടയിൽ ബെൻസോയിൽ ഫൈതലൈറ്റ് (ബി. ബി. പി) ആണ് ഉപയോഗിക്കുന്നത്. ഇത് ബ്രസ്റ്റ് ടിഷ്യുവിന്‍റെ വളർച്ചയെ പ്രതികൂലമായി ബാധിച്ച് ബ്രസ്റ്റ് ടിഷ്യുവിന്‍റെ വളർച്ചയെ പ്രതികൂലമായി ബാധിച്ച് ബ്രസ്റ്റ് ക്യാൻസറിനു കാരണം ആയിത്തീരുമെന്നാണ് ഫിലാഡൽഫിയ ഫോക്സ് ചേസ് ക്യാൻസർ സെന്‍ററിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായം.
ഡോ. ജോസ് റൂഡോയുടെ നേതൃത്യത്തിലുള്ള ഗവേഷകർ ഇതേക്കുറിച്ച് പറയുന്നു. “ബൂട്ടയിൽ ബെൻസോയിൽ ഫൈതലൈറ്റ് ശരീരത്തിലെ ഫാറ്റ് സെൽസ് വർദ്ധിപ്പിക്കുന്നു. ഇത് ബ്രസ്റ്റ് ക്യാൻസറിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. ഇതേക്കുറിച്ച് അന്തിമ നിർണ്ണയത്തിൽ എത്തുന്നതിനു മുമ്പ് ശാസ്ത്രജ്ഞർ എലികളിലാണിത് പ്രയോഗിച്ചത്. ബൂട്ടയിൽ ബെൻസോയിൽ ഫൈതലൈറ്റ് നെയിൽ പോളിഷിലൂടെയും ലിപ്സ്റ്റിക്കിലൂടെയും ശരീരത്തിൽ എത്തിച്ചേരും. ഈ രാസ വസ്തുക്കൾ കലർന്ന ഭക്ഷണം കഴിച്ച എലികളുടെ ജനിതക സ്വഭാവത്തിലും സ്തന ഗ്രന്ഥികളിലും മാറ്റങ്ങൾ ദൃശ്യമായി.”
ശരീരത്തിനു ഹാനികരം
സേഫ്റ്റി കോസ്മെറ്റിക്സിനു വേണ്ടി പ്രവഡത്തിക്കുന്ന അമേരിക്കയിലെ സർക്കാരിതര സംഘടനയായ ക്യാംപെയിൻ ഫോർ സേഫ് കോസ്മെറ്റിക്സ് നടത്തിയ പരീക്ഷണത്തിൽ കവർ ഗേൾ, ലോറിയൽ, ക്രിസ്ച്യൻ ഡിയോർ അടക്കം 33 ബ്രാന്‍റ് ലിപ്സ്റ്റിക്കുകളിൽ 61ശതമാനത്തോളം ഈയം കണ്ടെത്തി.
ഈയം ശരീരത്തെ ദുർബലപ്പെടുത്തും. ഇത് ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തിനകത്ത് അടിഞ്ഞു കൂടുന്നത് മൂലം അക്രമവാസന, അനീമിയ, ബ്രെയിൻ ഡാമേജ്, കിഡ്നി ഡാമേജ് എന്നിവയ്ക്കുള്ള സാധ്യത ഏറെയാണ്. ഗർങിണികളെയും കൊച്ചു കുട്ടികളെയുമാണ് ഇത് ഏറെ ബാധിക്കുന്നത്. പലപ്പോഴും ഇതു കാരണം സ്ത്രീകളിൽ ഗർഭധാരണത്തിനുള്ള സാധ്യത കുറയുന്നു. അബോർഷനുള്ള സാധ്യതയും ഏറെയാണ്. കണക്കുകൾ സൂചിപ്പിക്കുന്നത്, ഒരു സ്ത്രീ ജീവിതകാലത്ത് 4 പൗണ്ട് ലിപ്സ്റ്റിക് കഴിച്ചു തീർക്കുന്നു എന്നാണ്.
“ക്യാൻസർ ഉണ്ടാവുന്നതിനു കാരണം ബൂട്ടയിൽ ബെൻസോയിൽ ഫൈതലൈറ്റിലെ ഈയത്തിന്‍റെ സാന്നിധ്യം മാത്രമല്ല വ്യക്തിയുടെ ശരീരക്ഷമതയെയും ആശ്രയിച്ചിരിക്കും. ശരീരം ഈ കെമിക്കൽസിനെ എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. ചിലരിൽ ഈയത്തിന്‍റെ അംശം രോഗകാരണം ആകുമെങ്കിൽ മറ്റു ചിലരിൽ അത്ര കാര്യമായ ദോഷം വരുത്തുന്നില്ല.” ക്യാൻസർ രോഗ വിദഗ്ദ്ധ ഡോ. സൗമിത്ര പറയുന്നു.
പുരുഷന്മാരുടെ പ്രത്യുൽപാദന ശേഷിയേയും ഇത് ദോഷകരമായി ബാധിക്കും. ക്യാംപെയിൻ ഫോർ സേഫ് കോസ്മെറ്റിക്സ് എന്ന സംഘടനയുടെ സഹസ്ഥാപകൻ സ്റ്റെസി മാൽകൻ പറയുന്നു. “വില കുറഞ്ഞ ലിപ്സ്റ്റിക്കിനെ അപേക്ഷിച്ച് വില കൂടിയ ലിപ്സ്റ്റിക്കിൽ ഈയത്തിന്‍റെ അംശം കൂടുതലായിരിക്കും.”
“കോസ്മെറ്റിക് ഇൻഡസ്ട്രി കഴിവതും ഉൽപന്നങ്ങളിൽ ഈയം പോലുള്ള വിഷവസ്തുക്കളുടെ ഉപയോഗം നിർത്തണം. ഈയം ചേർക്കാതെയും ലിപ്സ്റ്റിക് നിർമ്മിക്കാവുന്നതേയുള്ളൂ.” മാൽകാൻ സമർത്ഥിക്കുന്നു.