ആധുനിക ജീവിതശൈലി, ദൈനംദിന തിരക്കുകൾ, ആഹാര ക്രമത്തിൽ വന്ന മാറ്റങ്ങൾ എല്ലാം ഡയബറ്റിസ് പോലുള്ള മാരക രോഗങ്ങൾക്ക് വഴിയൊരുക്കാറുണ്ട്. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികൾക്കാണ് ടി.വി കമ്പ്യൂട്ടർ ഗെയിംസ്, ഫാസ്റ്റ് ഫുഡ് എന്നിവയോട് കൂടുതൽ ക്രേസ്. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടി കലോറി നഷ്ടമാകാതെ വരുമ്പോഴാണ് ഡയബറ്റിസ് പോലുള്ള ജീവിതശൈലി രോഗങ്ങൾ എളുപ്പം പിടിപെടുന്നത്.

“ശരീരത്തിൽ ഷുഗറിന്‍റെ അളവ് ക്രമാതീതമായി വർദ്ധിക്കുകയും ബ്ലഡിൽ ഗ്ലൂക്കോസിന്‍റെ അളവ് അധികമാകുകയും ചെയ്യുന്ന അവസ്ഥയാണ് ഡയബറ്റിസ്.” ഹാർട്ട് സ്പെഷ്യലിസ്റ്റ് ഡോ. തൽവാർ പറയുന്നു.

ഭക്ഷണം കഴിക്കുന്നതിനു മുമ്പ് രക്തത്തിൽ ബ്ലഡ് ഷുഗർ അളവ് 101- 125 മി. ഗ്രാമിന് ഇടയിൽ വരുന്ന അവസ്ഥയാണ് പ്രീഡയബറ്റിസ്. ഇതിലും അധികം ബ്ലഡ് ഷുഗർ അളവ് ഉണ്ടാവുന്ന അവസ്ഥയാണ് ഡയബറ്റിസ്.

നാം കഴിക്കുന്ന അധിക ഭക്ഷണം ശരീരത്തിൽ എത്തി ഗ്ലൂക്കോസായി പരിണമിക്കുന്നു. പാൻക്രിയാസ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഒരു പ്രത്യേക ഹോർമോണായ ഇൻസുലിന്‍റെ സഹായത്താലാണ് ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത്. ശരീരത്തിൽ ഇതിന്‍റെ അളവ് കുറയുമ്പോൾ ഡയബറ്റിസ് ഉണ്ടാകും.

ഡയബറ്റിസ് രണ്ടു തരത്തിലുണ്ട്. ടൈപ്പ് 1. ടൈപ്പ് 2. ഇൻസുലിന്‍റെ അളവ് കുറയുന്നത് മൂലമാണ് ടൈപ്പ് 1 ഡയബറ്റിസ് ഉണ്ടാവുന്നത്. ഭക്ഷണത്തിലെ മാറ്റം, വ്യായാമക്കുറവ്, മാനസിക സമ്മർദ്ദം എന്നിവ ടൈപ്പ് 2 ഡയബറ്റിസിന് കാരണം ആയിത്തീരാറുണ്ട്. ഇത്തരത്തിലുള്ള പ്രമേഹ രോഗിയുടെ ശരീരത്തിൽ ഇൻസുലിന്‍റെ അളവ് നിയന്ത്രിക്കുക വിഷമകരമാകും. ഇത്തരം പ്രമേഹ രോഗികൾ പതിവായി ഇൻസുലിൻ എടുക്കേണ്ടതായി വരും. കൃത്യമായി ഷുഗർ ലെവൽ പരിശോധിക്കണം. ഷുഗർ ലെവൽ നിയന്ത്രിച്ചാൽ മറ്റ് യാതൊരു തരത്തിലുള്ള പ്രശ്നവുമുണ്ടാവില്ല. രോഗിക്ക് സാധാരണ ജീവിതം നയിക്കാനാവും. ടൈപ്പ് 2 പ്രമേഹ സാധ്യതയെ കാപ്പി കുടിക്കുന്നത് കുറയ്‌ക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ദിവസം മൂന്ന് കപ്പ് കാപ്പി വരെ കുടിക്കാം.

കാരണങ്ങൾ

  • അച്ഛനും അമ്മയും പ്രമേഹ രോഗികൾ ആണെങ്കിൽ മക്കൾക്കും പ്രമേഹ രോഗം വരാനുള്ള സാധ്യത നൂറു ശതമാനമാണ്.
  • അമിതവണ്ണവും ഡയബറ്റിസ് ഉണ്ടാവുന്നതിനുള്ള പ്രധാന കാരണമായി കരുതപ്പെടുന്നു.
  • മാനസിക സമ്മർദ്ദവും ഡയബറ്റിസിനു കാരണം ആകാറുണ്ട്.
  • പാൻക്രിയാസിലെ ഇൻഫെക്ഷനും ഡയബറ്റിസിനു കാരണമാകും.

ലക്ഷണങ്ങൾ

പ്രമേഹ രോഗത്തെ കുറിച്ച് ശരിയായ അറിവില്ലായ്മയാണ് രോഗം വ്യാപകമാകുന്നതിന്‍റെ പ്രധാന കാരണം. പലപ്പോഴും ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ പ്രമേഹത്തിന്‍റെ സൂചനകളാണെന്ന് മനസ്സിലാക്കാൻ സാധിക്കാത്തതെ വരുന്നതും രോഗത്തിന്‍റെ തീവ്രത കൂടാൻ കാരണമാകുന്നു. ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ മനസ്സിലാക്കാം…

  • കാഴ്ച ശക്തിയിൽ വ്യതിയാനം ഉണ്ടാകുക.
  • കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നുക, അണുബാധ.
  • കൈകാലുകൾ മരവിക്കുക, കൈകാൽ വേദനിക്കുക.
  • വന്ധ്യത
  • പ്രതീക്ഷിക്കും വിധം ജോലി ചെയ്യാൻ സാധിക്കാതെ വരിക.
  • മുറിവുകളും സാംക്രമിക രോഗങ്ങളും ഏറെ വൈകി മാത്രം മാറുക.
  • കാലിലെ മുറിവ്/ പഴുപ്പ്.
  • ചെറുപ്രായത്തിൽ തന്നെ ഹൃദ്രോഗ ലക്ഷണം.

മുൻകരുതലുകൾ

  • മധുരപലഹാരങ്ങൾ, പഞ്ചസാര, മിഠായി ഒഴിവാക്കാം.
  • ശരിയായ ഡയറ്റ് സ്വീകരിക്കുക, ധാരളം വെള്ളം കുടിക്കുക.
  • ബ്ലഡ് ഷുഗർ ലെവൽ കൃത്യമായി പരിശോധിക്കുക.
  • അമിതഭാരം കുറയ്ക്കുവാൻ ശ്രമിക്കുക.
  • ഗ്ലൂക്കോസ് ലെവൽ നിയന്ത്രിക്കുന്നതിന് പതിവായി വ്യായാമം ചെയ്യുക.
  • ഹൃദയം, കിഡ്നി, ബ്രെയിൻ തന്തുക്കൾ, ശ്വാസകോശം, കണ്ണ്, രോഗപ്രതിരോധ ശക്തി എന്നിവയെ ദോഷകരമായി ബാധിക്കാം എന്നതിനാൽ പ്രമേഹരോഗി ഡോക്ടറോട് ഇതേക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ആരായണം.
और कहानियां पढ़ने के लिए क्लिक करें...