സൗന്ദര്യ വിപണിയിലെ താരമാണ് മിനറൽ മേക്കപ്പ്. സ്കിൻ ഫ്രണ്ടലി ആണെന്നതും പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല എന്നതും മിനറൽ മേക്കപ്പിനെ വേറിട്ടതാക്കുന്നു. ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനൊപ്പം പ്രായം കൂടുന്തോറുമുണ്ടാകുന്ന ചർമ്മ സംബന്ധമായ പ്രശ്നങ്ങളെയും നൈസർഗികമായി തടയുന്നുവെന്നതാണ് മിനറൽ മേക്കപ്പിന്‍റെ സവിശേഷത. സൗന്ദര്യവർദ്ധക ഉൽപന്നങ്ങളിൽ ചേർക്കുന്ന മിനറൽ മേക്കപ്പ് സൗന്ദര്യ വിപണിയുടെ പുതിയ കണ്ടുപിടുത്തമല്ല. പ്രാചീനകാലം തൊട്ടെ ഇത് ഉപയോഗിച്ച് വരുന്നുണ്ട്.

പുരാതനകാലത്ത് ഈജിപ്തിലെ സ്ത്രീകൾ ഭൂമിക്കടിയിൽ നിന്നും കിട്ടുന്ന വിലപിടിപ്പുള്ള തിളക്കമേറിയ കല്ലുകൾ പൗഡർ രൂപത്തിലാക്കിയിരുന്നു. ഇതുകൊണ്ട് സൗന്ദര്യകൂട്ടുകൾതയ്യാറാക്കി മുഖം മിനുക്കാൻ ഉപയോഗിച്ചിരുന്നു എന്നാണ് ടരിത്രം പറയുന്നത്. അന്നത്തെ കാലത്ത് ഏറെ പ്രചാരമുഅളള സൗന്ദര്യ പരിചരണരീതി ആയിരുന്നുവത്രേ ഇത്. വിലപിട്പ്പുള്ള ഇത്തരം കല്ലുകളുടെ സവിശേഷത തിരിച്ചറിഞ്ഞ ആധുനിക സൗന്ദര്യ വിപണി ക്രീം ഫൗണ്ടേഷൻ, ഐഷാഡോ എന്നിവ തയ്യാറാക്കാൻ ഇത്തരം കല്ലുകളും ധാതു പദാർത്ഥങ്ങളും ഉപയോഗിച്ചു വരുന്നുണ്ട്. ഇതിനെ മാജിക് പൗഡറെന്ന് ആധുനിക വിപണി വിശേഷിപ്പിക്കുന്നത്.

സൗന്ദര്യത്തിനൊപ്പം സുരക്ഷിതത്വം

മുഖക്കുരു, അലർജി, വരണ്ട ചർമ്മം, ചർമ്മ സുഷിരം തുടങ്ങി ധാരാളം സൗന്ദര്യപ്രശ്നങ്ങൾ സ്രീകളിൽ പൊതുവേ കണ്ടു വരാറുണ്ടല്ലോ. നിലവാരം കുറഞ്ഞ മേക്കപ്പ് സാധനങ്ങളുടെ ഉപയോഗവും അവ കൃത്യമായി വൃത്തിയാക്കാത്തതുമാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. എന്നാൽ മിനറൽ മേക്കപ്പ് ചർമ്മത്തെ നൈസർഗികമായി പരിചരിക്കുകയാണ് ചെയ്യുന്നത്. ഇത് ഉപയോഗിക്കുന്നതുകൊണ്ട് ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുന്നില്ല.

നമ്പർ വൺ ഏജിംഗ് ഏജന്‍റാണ് സൂര്യൻ. എന്നാൽ മിനറൽ മേക്കപ്പിൽ ലഭ്യമായ സിങ്ക് ഓക്സൈഡ് യു.വി.എ, യു.വി.ബി കിരണങ്ങൾ ഏറ്റുള്ള റേഡിയേഷനിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ചർമ്മത്തെ പരിരക്ഷിക്കുന്ന മിനറൽ ക്രീമിൽ യാതൊരു വിധത്തിലുള്ള രാസവസ്തുക്കളോ ഡൈയോ അടങ്ങിയിട്ടില്ല. മിനറൽ ക്രീമിലുള്ള ടൈറ്റാനിയം ഡൈ ഓക്സൈഡിന്‍റെയും സിങ്ക് ഓക്സൈഡിന്‍റെയും പ്രകൃതിദത്തമായ ചേരുവ സൂര്യരശ്മികളെ പ്രതിരോധിക്കുന്നു.

വളരെ നൈസ് പൊടിയായതിനാൽ ഇത് പുരട്ടുമ്പോൾ നല്ല മാർദ്ദവം തോന്നും. സംവേദനക്ഷമതയേറിയ ചർമ്മമുള്ളവർക്ക് ഇത് അനായാസം ഉപയോഗിക്കുകയും ചെയ്യാം. ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നതു മൂലം ചർമ്മസുഷിരം അടഞ്ഞു പോകുന്നില്ല. അതിനാൽ ചർമ്മസുഷിരങ്ങൾ അടഞ്ഞു പോകുന്നതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാം.

മിനലറുകൾ ചേർത്ത് നിർമ്മിക്കുന്ന ക്രീമിൽ വിറ്റാമിനും ആന്‍റി ഓക്സൈഡുകളും ധാരാളമായീ അടങ്ങിയിരിക്കും.

പ്രതികൂല കാലാവസ്ഥയിൽ നിന്നും പ്രായം കൂടുന്തോറുമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നും ചർമ്മത്തിന് പരിപൂർണ്ണ സംരക്ഷണം ഇത് ഉറപ്പു വരുത്തുന്നു. ലേസർ, സ്കിൻ പീൽ എന്നീ ചികിത്സകൾക്കു ശേഷവും മിനറൽ മേക്കപ്പിടുന്നതു കൊണ്ട് യാതൊരു ദോഷവുമുണ്ടാകുന്നില്ല. മിനറൽ മേക്കപ്പിട്ട ശേഷവും ചർമ്മം ശരിയായ രീതിയിൽ ശ്വസിക്കുമെന്നാണ് സൗന്ദര്യവിദഗ്ദ്ധർ പറയുന്നത്. ടൈറ്റാനിയം, ഗോൾഡ്, സിങ്ക്, മഗ്നീഷ്യം, അലുമിനിയം, തുടങ്ങിയ മിനറലുകൾ ചർമ്മത്തിന് ഊർജ്ജസ്വലത പകരുന്നവയാണ്.

ഉപയോഗക്രമം

  • ഏറ്റവുമാദ്യം മിനറൽ ഫൗണ്ടേഷൻ പൗഡർ പുരട്ടാം.
  • ചർമ്മത്തിന് ഇത് വലിച്ചെടുക്കാൻ കുറച്ചു സമയം നല്കണം.
  • താഴെ നിന്ന് മുകളിലേക്ക് എന്ന രീതിയിൽ വേണം ഇത് പുരട്ടാൻ.
  • ആവശ്യമനുസരിച്ച് ലെയേഴ്സായി പുരട്ടാം.
  • മുഖത്തിന് ഈർപ്പം നല്കുന്നതിന് മിനറൽ മേക്ക്പ്പ് മോയിസ്ചറൈസറിനൊപ്പം ചേർത്തും ഉപയോഗിക്കാം.
  • മേക്കപ്പ് പൂർത്തിയാവുന്നതോടെ മുഖത്തിന് ഇത് സുതാര്യമായ പരിവേഷം നല്കുന്നു.
  • ഏറ്റവും മികച്ച മേക്കപ്പു പോലും വിയർപ്പിലും വെള്ളത്തിലും അലിഞ്ഞു പോകാറുണ്ട്. എന്നാൽ മിനറൽ മേക്കപ്പ് വാട്ടർ/സ്വെറ്റ് പ്രൂഫ് ആണ്. നൈസർഗികസൗന്ദര്യം പകരുന്നതിൽ മിനറൽ മേക്കപ്പ് ഫലപ്രദമാണ്.

മിനറൽ കോസ്മെറ്റിക്കിന്‍റെ ഗുണങ്ങൾ

  • ഇത് ദീർഘകാലം ചർമ്മത്തെ എല്ലാതരത്തിലും സംരക്ഷിക്കും.
  • സെൻസിറ്റീവ് സ്കിന്നിന് ഏറ്റവും ഫലവത്തായ ഉല്പന്നമാണിത്.
  • പ്രകൃതിദത്തമായ സൺസ്ക്രീനിന്‍റെ ഗുണം ചെയ്യുന്നു.
  • നാച്ചുറൽ ലുക്ക് കൈവരുത്തുന്നു.
  • സുഗന്ധരഹിതമായ എണ്ണയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് ചർമ്മത്തിൽ അലർജി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നവർക്ക് ഇത് ഉത്തമമാണ്.
  • മിനറൽ മേക്കപ്പ് അനായാസം നീക്കം ചെയ്യാനാവും.
और कहानियां पढ़ने के लिए क्लिक करें...