പ്രഭാതഭക്ഷണം കഴിക്കുന്നത് വളരെ പ്രധാനമാണ്, പക്ഷേ രാവിലെ പലർക്കും സമയമില്ലാത്തതിനാൽ ഒഴിവാക്കുകയും ചെയ്യും. എന്നാൽ എഗ് സാൻഡ്‌വിച്ചിന്‍റെ ഈ ടൈം സേവർ റെസിപ്പി ഉപയോഗിച്ച് നിങ്ങൾക്ക് ഈ പ്രശ്‌നത്തെ മറികടക്കാം.
2 സാൻഡ് വിച്ച് ഉണ്ടാക്കാൻ ആവശ്യമുള്ള ചേരുവകള്‍
ബ്രെഡ് കഷ്ണങ്ങൾ – 4 (ബ്രൗൺ ബ്രെഡും ഉപയോഗിക്കാം)
പുഴുങ്ങിയ മുട്ട – 2 (ചെറുതായി അരിഞ്ഞത്)
മയോന്നൈസ് അല്ലെങ്കിൽ വെണ്ണ – 4 ടീസ്പൂൺ
ചുവന്ന മുളക് തരിയായി പൊടിച്ചത് അല്ലെങ്കില്‍ ചില്ലി ഫ്ളേക്സ് – 1/2 ടീസ്പൂൺ
ഉപ്പ് – രുചിക്കനുസരിച്ച്
കുരുമുളക് പൊടി – രുചി അനുസരിച്ച്
നെയ്യ് – 2 ടീസ്പൂൺ
പച്ചമുളക് – 4 എണ്ണം (ചെറുതായി അരിഞ്ഞത്)
സാലഡിന് ആവശ്യമുള്ള ചേരുവകള്‍
തക്കാളി – 1 (ചെറുതായി അരിഞ്ഞത്)
പച്ച ഉള്ളി (സ്പ്രിംഗ് ഒനിയൻ) – 1/4 (ചെറുതായി അരിഞ്ഞത്)
സവാള – 1 (ചെറുതായി അരിഞ്ഞത്)
തയ്യാറാക്കുന്ന വിധം
വേവിച്ച മുട്ട, മയോണൈസ്, ചുവന്ന മുളക് പൊടിച്ചത്/ ചില്ലി ഫ്ളേക്സ്, പാകത്തിന് ഉപ്പ്, പച്ചമുളക് (എരിവുള്ളതാണെങ്കിൽ) കുരുമുളക് പൊടി എന്നിവ ഒരു പാത്രത്തിൽ ഇട്ട് നന്നായി മിക്സ് ചെയ്യുക.
ഈ മസാല മിശ്രിതം 2 ബ്രെഡ് സ്ലൈസുകളിൽ നന്നായി ഫില്‍ ചെയ്യുക.
ഇതിന് മുകളിൽ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി, ഉള്ളി, പച്ച ഉള്ളി എന്നിവ ഇടുക.
മറ്റൊരു സ്ലൈസ് ഉപയോഗിച്ച് സ്റ്റഫിംഗ് മൂടുക.
നോണ്‍സ്റ്റിക്ക് പാൻ ചൂടായായ ശേഷം തീ കുറച്ചു വയ്ക്കുക. പാനിൽ സാൻഡ്‌വിച്ച് വയ്ക്കുക, വശങ്ങളിൽ കുറച്ച് നെയ്യ് പുരട്ടുക.
നന്നായി മൊരിയുന്നതു വരെ സാൻഡ്‌വിച്ച് ചുട്ടെടുക്കാം. ഒരു പ്ലേറ്റിൽ മാറ്റി സോസ് അല്ലെങ്കില്‍ പൊതിന, മല്ലിയില ചട്നി ഉപയോഗിച്ച് ചൂടോടെ സെർവ് ചെയ്യാം.