കുടുംബാംഗങ്ങളോ ബന്ധുക്കളോ അയൽക്കാരോ ആരും ആകട്ടെ, സമ്മാനങ്ങൾ കൈമാറുന്നത് പരസ്പര ബന്ധത്തെ ശക്തിപ്പെടുത്തുന്നു. എന്നാൽ നിങ്ങളുടെ സ്നേഹമോ വാത്സല്യമോ പ്രകടിപ്പിക്കുന്നതിന്, വളരെ ചെലവേറിയ സമ്മാനങ്ങൾ നൽകേണ്ടതില്ല. വളരെ വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകുന്നതിലൂടെ, ഒരു വിധത്തിൽ, നിങ്ങൾ മറ്റൊരാളെ നന്ദിയുള്ളവരാക്കുന്നു, അത്തരം വിലയേറിയ സമ്മാനങ്ങൾ നിങ്ങൾക്ക് തിരിച്ച് നൽകാൻ കഴിയുന്നില്ലെങ്കിൽ ആ വ്യക്തിയ്ക്ക് ലജ്ജ തോന്നാം. വിലകൂടിയ സമ്മാനങ്ങൾ നൽകി നിങ്ങളുടെ അവകാശങ്ങൾ ഉറപ്പിക്കരുത്.
മനസ്സിൽ അകൽച്ച ഉണ്ടാക്കാനല്ല, ഇണക്കമുണ്ടാക്കാനാണ് സമ്മാനങ്ങൾ നൽകേണ്ടത്. അതേ സമയം, നിങ്ങളുടെ സ്നേഹം വിലയേറിയതാണോ വിലകുറഞ്ഞതാണോ എന്നത് പരിഗണിക്കാതെ സ്വീകകരിക്കുന്നയാൾ മനസ്സിലാക്കണം, കാരണം സമ്മാനങ്ങളിലൂടെയും സ്നേഹം പങ്കിടുന്നതിലൂടെയും ബഹുമാനം നൽകുകയാണ് ചെയുന്നത്. ചെലവുകുറഞ്ഞ എന്നാൽ നിങ്ങളുടെ ഓർമ്മ എപ്പോഴും നിലനിൽക്കുന്ന ഉപയോഗപ്രദമായ സമ്മാനങ്ങൾ നൽകുക.
എന്ത് സമ്മാനിക്കണം
100 മുതൽ 500 രൂപ വരെ വിലയുള്ള സമ്മാനങ്ങൾ വാങ്ങുക, സമ്മാനം വാങ്ങുന്നയാൾക്ക് പോലും നിങ്ങളുടെ ടാലെന്‍റിനെ പ്രശംസിക്കാതെ പിന്നെ മുന്നോട്ട് പോകാൻ കഴിയില്ല. ഓൺലൈനിൽ ഷോപ്പിംഗ് നടത്താൻ താൽപ്പര്യമുണ്ടെങ്കിൽ, വീട്ടിൽ നിന്ന് ഓർഡർ ചെയ്യാവുന്ന ചില ഉൽപ്പന്നങ്ങളുണ്ട്. വിപണിയിൽ നിരവധി മെഴുകുതിരികൾ ലഭ്യമാണ്, നിങ്ങൾക്ക് വ്യത്യസ്ത തരം മെഴുകുതിരികളോ ദിയകളോ ഉപയോഗിച്ച് ഒരു ഹാംപർ ഉണ്ടാക്കി സമ്മാനമായി നൽകാം.
ഇതുകൂടാതെ, വീട്ടുപകരണങ്ങളായ ലാമ്പ് ഷെയ്ഡ്, ലാമ്പ്, ചെറിയ എമൽഷൻ സ്റ്റിക്ക്, ബുക്ക് സ്റ്റാൻഡ്, ചൈനീസ് കെറ്റിൽ, മഗ് എന്നിവയും പോക്കറ്റിന് ഭാരമല്ല. ടൈംപീസ്, ഫോട്ടോ ഫ്രെയിമുകൾ, ഗ്ലാസ് അലങ്കാര വസ്തുക്കൾ, അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ, ട്രേകൾ എന്നിവയും നല്‍ക്കാം. ഇക്കാലത്ത് പല കമ്പനികളും ബിസ്‌ക്കറ്റുകളുടെയും ജ്യൂസുകളുടെയും പാക്കുകൾ പുറത്തിറക്കുന്നു, അവ വളരെ ചെലവേറിയതല്ല, എല്ലാവർക്കും ഇഷ്ടപ്പെടുന്നതുമാണ്.
രസകരമായ സമ്മാനം
കുട്ടികളുടെ സിനിമകൾ, വിദ്യാഭ്യാസ പരമായി സഹായിക്കുന്ന വീഡിയോകൾ ഇവ ഒക്കെ നൽകുക. വായിക്കാൻ അറിയാവുന്ന കുട്ടികൾക്ക് ഒരു കഥാ പുസ്തകമോ രസകരമായ വിഷയത്തെക്കുറിച്ചുള്ള പുസ്തകമോ സമ്മാനിക്കാം. അല്ലെങ്കിൽ കുട്ടികളുടെ മാസിക നൽകാം. നിറങ്ങൾ, കളറിംഗ് പുസ്തകങ്ങൾ തുടങ്ങിയവയും കുട്ടികളെ വളരെയധികം ആകർഷിക്കുന്നു.
ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നിങ്ങൾക്ക് ചെറിയ സമ്മാന ബോക്സ് നൽകാം, അവർക്ക് ചെടി സമ്മാനിക്കുന്നതും നല്ലത് തന്നെ. ടെറാക്കോട്ട, സെറാമിക് പാത്രങ്ങളിലുള്ള പ്ലാന്‍റുകൾ മാത്രമേ നൽകാവൂ. സ്ത്രീകൾക്ക് സൗന്ദര്യവർദ്ധക വസ്തുക്കൾ നൽകാം. തടികൊണ്ടുള്ള അലങ്കാരപ്പണികളും കുറഞ്ഞ വിലയ്ക്ക് ലഭിക്കും. വേണമെങ്കിൽ ഒരു പായ്ക്ക് വാൾ ഹാംഗിംഗുകളും രംഗോലി സ്റ്റിക്കറുകളും തയ്യാറാക്കാം.
ധാരാളം ഓപ്ഷനുകൾ
പേപ്പർ ലാമ്പുകളും നല്ല സമ്മാനം ആണ്. വിപണിയിൽ 100 മുതൽ 300 രൂപ വരെ കുറഞ്ഞ ബഡ്ജറ്റിൽ ഇവ ലഭിക്കും. മാജിക് ഫോൾഡിംഗ് വാസ് ഭംഗിയുള്ളതും സുലഭവുമായ ഇനമാണ്, കാരണം ഇത് പ്ലാസ്റ്റിക് പേപ്പർ ബാഗുകൾ കൊണ്ട് നിർമ്മിച്ചതാണ്, അതിനാൽ ഇത് പൊട്ടിപ്പോകാനും സാധ്യതയില്ല. പല തരം ഡിസൈനർ പാത്രങ്ങളും 400 മുതൽ 500 രൂപ വരെ ലഭിക്കും.
ദീപാവലിക്ക് നിങ്ങളുടെ സുഹൃത്തിനോ സഹോദരിക്കോ ഒരു സമ്മാനം നൽകാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ബ്രേസ്ലെറ്റ് നൽകാം. 300 മുതൽ 500 വരെ ചെലവിൽ ഇവ ഓൺലൈനിൽ ലഭ്യമാകൂന്നുണ്ട്. ഇക്കാലത്ത് എല്ലാവരും ഹെഡ്‌ഫോൺ ഉപയോഗിക്കുന്നു. അതുകൊണ്ട് മൊബൈൽ ഹെഡ്ഫോണുകൾ സമ്മാനമായി നൽകാം. വർണ്ണാഭമായ ഹെഡ്‌ഫോണുകൾ വിപണിയിൽ ലഭ്യമാകും. 500 രൂപയിൽ താഴെ വിലകുറഞ്ഞതും മോടിയുള്ളതുമായ ഹെഡ്‌ഫോണുകൾ സമ്മാനിക്കുന്നത് നല്ലൊരു ഓപ്ഷൻ ആണ്.
സ്വയം തയ്യാറാക്കാം
ഗിഫ്റ്റ് കാർഡുകളും ഒരു നല്ല ഓപ്ഷനാണ്. നിങ്ങൾക്ക് ഒരു ബാങ്ക് വഴിയോ നെറ്റ് ബാങ്കിംഗ് വഴിയോ സമ്മാന കാർഡ് ലഭിക്കും. ഈ അവസരത്തിൽ വിവിധ ബാങ്കുകൾ ഇത്തരം കാർഡുകൾ നൽകുന്നു. സിനിമാ ടിക്കറ്റുകൾ, റസ്റ്റോറന്‍റ് ബില്ലുകൾ, ഓഫ്‌ലൈൻ, ഓൺലൈൻ ഷോപ്പിംഗ് എന്നിവയ്ക്ക് ഈ കാർഡ് ഉപയോഗിക്കാം. ഈ സമ്മാന കാർഡുകൾ ഡെബിറ്റ് കാർഡുകൾ പോലെ പ്രവർത്തിക്കുന്നു.
നിങ്ങളുടെ സുഹൃത്തുക്കൾക്ക് പൂന്തോട്ട പരിപാലനം ഇഷ്ടമാണെങ്കിൽ, മനോഹരമായ ചട്ടികളിൽ ചെടികൾ സമ്മാനിക്കാം. നിങ്ങളുടെ സുഹൃത്ത് താമസിക്കുന്നത് ഒരു വലിയ ടെറസോ പൂന്തോട്ടമോ ഉള്ള ഒരു വീട്ടിലാണ് എങ്കിൽ നിങ്ങൾക്ക് ജൈവകൃഷിക്കുള്ള കിറ്റും സമ്മാനിക്കാം.
കുടുംബാംഗങ്ങൾക്ക് സ്വന്തം കൈകൊണ്ട് നിർമ്മിച്ച ചോക്ലേറ്റുകൾ, ജാം, ജെല്ലി മുതലായവ സമ്മാനമായി നൽകാം. ബേക്കിംഗ് അറിയാമെങ്കിൽ, നിങ്ങൾക്ക് രുചികരമായ കേക്കുകൾ തയ്യാറാക്കി സമ്മാനമായി നൽകാം.
പ്രത്യേക സമ്മാനം
നിങ്ങളുടെ സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ പ്രത്യേകമായി ചിലവഴിച്ച നിമിഷങ്ങളുടെ ഒരു സിഡി ഉണ്ടാക്കുക, തുടർന്ന് ദീപാവലി വേളയിൽ ആ സിഡി സമ്മാനിക്കുക. നിങ്ങൾക്ക് വേണമെങ്കിൽ, ഫോട്ടോ കൊളാഷ് ഉണ്ടാക്കി ദീപാവലിയിൽ സമ്മാനമായി നൽകാം. ആർക്കെങ്കിലും ഒരു പാട്ട് കേൾക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, അവരുടെ പ്രിയപ്പെട്ട പാട്ടുകളുടെ കളക്ഷൻ ഉണ്ടാക്കി അത് സമ്മാനിക്കാം. ഈ ദീപാവലിക്ക്, നിങ്ങളുടെ സമയം പ്രിയപ്പെട്ടവർക്കു സമ്മാനമായി നൽകണം, കാരണം ഇക്കാലത്ത് ഏറ്റവും വിലപ്പെട്ടത് സമയമാണ്. ദീപാവലിയുടെ എല്ലാ ഉത്തരവാദിത്തങ്ങൾക്കും തിരക്കുകൾക്കുമിടയിൽ നിങ്ങളുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ, അയൽക്കാർ എന്നിവരോടൊപ്പം 2- 4 മണിക്കൂർ ചിലവഴിക്കുക. ഒരുമിച്ച് ഭക്ഷണം കഴിക്കുക, ഇഷ്ടപ്പെടുന്നത് ചെയ്യുക.