ലേറ്റസ്റ്റ് ഡിസൈനർ ഡ്രസ്സ്… അപ്പ്ഡേറ്റഡ് ആക്സസറീസ്… ന്യൂ ട്രെൻഡി ഗാഡ്ജറ്റ്സ്… ഹെവി മേക്കപ്പ്… പാർട്ടിയിൽ ക്ലിക്കാവാൻ ഇത്രയെങ്കിലും വേണ്ടേ. കൂവിവിളിച്ച് ഫാഷനു ചുക്കാൻ പിടിച്ചവർ തന്നെ കളം മാറി ചവിട്ടുകയാണ്… മടുത്തു… തനി ബോറൻ!

ആക്സസറീസ് അധികം അണിയാതെ കണ്ണുകൾക്ക് ഡാർക്ക് ഡ്രാമാറ്റിക്ക് സെൻഷ്വൽ ലുക്ക് നൽകുന്ന അറേബ്യൻ മേക്കപ്പ് മതി ഇന്നിവർക്ക്. കണ്ണുകൾ ഹൈലൈറ്റ് ചെയ്യാൻ ഗോൾഡൻ, ബ്ലൂ, ഗ്രീൻ, പർപ്പിൾ, യെല്ലോ, ബ്ലാക്ക്, ഡാർക്ക് ഗ്രേ… ഇവയിലേതെങ്കിലും കളറുകൾ അപ്ലൈ ചെയ്യണമെന്നേയുള്ളൂ. മാച്ചിംഗ് ലെൻസ് കൂടി ഫിറ്റ് ചെയ്തോളൂ… കണ്ണിൽ നിന്നും കണ്ണെടുക്കാതെ ആരും നോക്കുമല്ലോ?

അറേബ്യൻ ഐ മേക്കപ്പ്

മുഖം വൃത്തിയാക്കിയ ശേഷം ഒരു ബ്രഷിന്‍റെ സഹായത്തോടെ മുഖത്ത് പ്രൈമർ തേച്ചു പിടിപ്പിക്കുക. ഇനി ഒരു ടിഷ്യു പേപ്പർ ഉപയോഗിച്ച് പതുക്കെ പാക് ചെയ്ത് അധികമുള്ള പ്രൈമർ നീക്കം ചെയ്യാം. കണ്ണിന്‍റെ ചുവടു ഭാഗത്ത് യെല്ലോ പ്രൈമർ പുരട്ടാം. ഐ മേക്കപ്പ് തുടങ്ങുന്നതിനു തൊട്ടു മുമ്പായി കണ്ണിനു ചുവട്ടിൽ നിന്നും ചെന്നിവരെയുള്ള ഭാഗത്ത് ഒരു സെല്ലോ ടേപ്പ് ഒട്ടിക്കുക. ശേഷം കൺപോളകളിൽ വിരലുപയോഗിച്ച് പതുക്കെ പാറ്റ് ചെയ്ത് ഷിമർ ജെൽ/ ഐ പ്രൈമർ പുരട്ടുക. ഇനി കൺപോളകൾക്ക് മീതെ ഗോൾഡൻ ഹൈലൈറ്റർ അപ്ലൈ ചെയ്യാം. അടുത്തതായി കൺപോളകളിൽ ഗ്രീൻ ഐഷാഡോ പുരട്ടുക. കണ്ണിന്‍റെ മുകൾ ഭാഗത്ത് കൺപീലിയോടു ചേർത്ത് കൺകോണുകളുടെ പുറത്തേക്ക് നീളുംവിധം കാജൽ പെൻസിൽ ഉപയോഗിച്ച് നീളത്തിൽ ഒരു വര വരച്ച് ബ്രഷിന്‍റെ സഹായത്തോടെ സാവകാശം മെർജ് ചെയ്യുക.

ഇനി മുകൾ കൺപോളകളുടെ മദ്ധ്യഭാഗത്ത് പിങ്ക് ഷാഡോ നൽകുക. ഇതും ബ്രഷ് ഉപയോഗിച്ച് മെർജ് ചെയ്‌ത് ക്രീമി ബ്ലാക്ക് ഐലൈനർ അപ്ലൈ ചെയ്യാം. വാട്ടർ ലൈൻ ഏരിയയിൽ കാജൽ പുരട്ടി താഴെ കളർ ഐ ലൈനർ അപ്ലൈ ചെയ്യാം. ഇനി സെല്ലോ ടേപ്പ് നീക്കം ചെയ്യാം. കണ്ണിനു ചുവട്ടിലായി വൈറ്റ് ഐ ഷാഡോ ബ്രഷിന്‍റെ സഹായത്തോടെ പുരട്ടുക. കാജൽ ഉപയോഗിക്കുന്നതിനു പകരം ലൈനർ ആവാം.

ഫെയ്സ് മേക്കപ്പ്

മുഖത്തും കഴുത്തിലും ബേസ് ഡോട്ടുകളായി മാർക്ക് ചെയ്യുക. ആദ്യം ഒരു പോളിഷിംഗ് ബ്രഷ് ഉപയോഗിച്ചും പിന്നീട് പൗഡർ ബ്രഷ് ഉപയോഗിച്ചും ബേസ് പതിയെ മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. ഫാൻ ബ്രഷിന്‍റെ സഹായത്തോടെ പിങ്ക് കളർ ബ്ലഷറും ലൈറ്റ് ഷൈനറും കവിളുകളിൽ പുരട്ടുക. ഇനി ബ്രൗൺ കളറുപയോഗിച്ച് നോസ് കട്ട് നൽകാം. ചുണ്ടുകളിൽ പിങ്ക് കളർ ലിപ്സ്റ്റിക്കും അപ്ലൈ ചെയ്യാം.

അറേബിയൻ ഹെയർ സ്റ്റൈൽ

മുടി ചീകി ഇയർ ടു ഇയർ പാർട്ടിംഗ് ചെയ്യുക. പുറകിലെ മുടി പൊക്കി പോണിടെയിലായി കെട്ടുക. മുൻവശത്തെ മുടി സൈഡ് പാർട്ടിംഗ് ചെയ്ത് പുറകിലേക്കെടുത്ത് സെറ്റ് ചെയ്ത് പിൻ ചെയ്യണം. ഇനി ആർട്ടിഫിഷ്യൽ സ്റ്റഫ് പോണിടെയിലായി സെറ്റ് ചെയ്ത് പിൻ ചെയ്യുക. പോണിയായി വച്ച മുടി ബാക്ക് കോമ്പിംഗ് ചെയ്ത് കെട്ടിന്‍റെ മുകളിൽ കൊണ്ട് വന്ന് സ്പ്രേ ചെയ്യുക. തുടർന്ന് പോണിയിലെ മുടിക്കെട്ടിന്‍റെ മുകളിലൂടെ ചുറ്റി താഴേക്കു കൊണ്ടു വന്ന് പിൻ ചെയ്യണം. കൊണ്ടയ്ക്ക് മുകളിലായി വെളുത്ത മുത്തുമാല സെറ്റ് ചെയ്യുക.

ബ്രൈഡൽ മേക്കപ്പ്

മുഖം വൃത്തിയാക്കിയ ശേഷം മുഖത്ത് ഓറഞ്ച് കൺസീലർ പുരട്ടുക. ഇനി സ്കിന്നിനു ചേരുന്ന ബേസ് ഒരു ബ്രഷിന്‍റെ സഹായത്തോടെ മുഖത്ത് തേച്ച് പിടിപ്പിക്കുക. അൽപം ക്രീമി വൈറ്റ് ഫൗണ്ടേഷൻ പുരട്ടാം. ഇതും ബ്രഷ് ഉപയോഗിച്ച് മെർജ് ചെയ്ത് വേണം അപ്ലൈ ചെയ്യുവാൻ. സ്കിൻ സുന്ദരമാവും. നിറവും തോന്നിക്കും.

ഇനി ഇതേ വൈറ്റ് ഫൗണ്ടേഷൻ ഉപയോഗിച്ച് ഹൈലൈറ്റ് ഏരിയ ഹൈലൈറ്റ് ചെയ്യുക. ഷൈനിംഗ് ഇഫക്ട് നൽകുന്നതിന് പീച്ച് കളറും പൗഡറും ആവശ്യമാണ്. ഇവ മുഖത്ത് അപ്ലൈ ചെയ്ത ശേഷം ഒരു ഫാൻ ബ്രഷ് ഉപയോഗിച്ച് ബ്ലഷറും പുരട്ടുക. പോളിഷിംഗ് ബ്രഷ് മുഖത്ത് വട്ടത്തിൽ ചലിപ്പിച്ച് പോളിഷിംഗ് നൽകാം. ഫെയ്സ് മേക്കപ്പ് പൂർത്തിയായ ശേഷം മാത്രം ഹെയർ സ്റ്റൈൽ ട്രൈ ചെയ്താൽ മതിയാവും. ബോളിവുഡ്, ഹോളിവുഡ്, ടിവി സീരിയൽ ചമയലോകത്ത് പ്രശസ്തയാണ് മേക്കപ്പ് ആർട്ടിസ്റ്റും ഹെയർ സ്റ്റൈലിസ്റ്റുമായ സോണിയ ബത്ര പിള്ള. ഒട്ടുമിക്ക സെലിബ്രിറ്റീസിനെയും ചായമണിയിച്ച് പരിചയവുമുണ്ട്. അഭിമുഖത്തിന്‍റെ പ്രസക്‌ത ഭാഗം:-

ഈ ഫീൽഡിനോട് താല്‌പര്യം തോന്നിയതെന്നു മുതൽക്കാണ്?

നന്നേ ചെറുപ്പം മുതൽക്കേ ബ്യൂട്ടി രംഗത്തോട് താല്‌പര്യം തോന്നിയിരുന്നു. കൊച്ചുകുട്ടിയായിരുന്നപ്പോൾ ഞാൻ പാവകളെയും മറ്റും അണിയിച്ചൊരുക്കാറുണ്ടായിരുന്നു. വളർന്നു വലുതായപ്പോൾ ഈയൊരിഷ്‌ടം കൂടിയെന്നു മാത്രം. 10-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ അങ്കുർ ബ്യൂട്ടി പാർലറിൽ നിന്നും ബ്യൂട്ടീഷ്യൻ ട്രെയിനിംഗ് ലഭിച്ചു. ഗ്രാജുവേഷന് ശേഷം അഡ്വാൻസ്‌ഡ് ട്രെയിനിംഗിനായി ഞാൻ ന്യൂയോർക്കിലേയ്‌ക്ക് പോയി.

പ്രേരണ…?

തുടക്കം മുതൽക്കേ അമ്മ കാര്യമായി സപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അച്‌ഛന് ചെറിയൊരു എതിർപ്പുണ്ടായിരുന്നു. അമ്മയുടെ സപ്പോർട്ട് ഒന്നുകൊണ്ടു മാത്രമാണ് എനിക്ക് ഈ ലക്ഷ്യം നേടാൻ സാധിച്ചത്.

കരിയറിന്‍റെ തുടക്കം?

ഞാൻ 2000 ത്തിൽ ഡൽഹി പ്രസ്സിലേക്ക് ഫോട്ടോ മോഡലിംഗിനായി അയച്ചു കൊടുത്തിരുന്നു. ഫോട്ടോയ്‌ക്ക് പിന്നിൽ ബ്യൂട്ടീഷ്യൻ എന്നെഴുതിയിരുന്നു. ബ്യൂട്ടീഷ്യൻ എന്നു കണ്ടാവണം ഫേബ് മീറ്റിംഗിൽ മേക്കപ്പ് എക്‌സ്‌പെർട്ട് എന്ന നിലയിൽ എന്നെ ക്ലാസ്സെടുക്കാനായി ക്ഷണിച്ചത്.

മേക്കപ്പ് ആർട്ടിസ്‌റ്റായി പ്രവർത്തിച്ച സിനിമകൾ, സീരിയലുകൾ??

ബോളിവുഡിൽ ലക്ഷ്യ, ഖോസല കാ ഗോസല, അമാവസ് കീ ഏക് രാത് എന്നിങ്ങനെ കുറേ ചിത്രങ്ങൾ ചെയ്‌തു. ഹോളിവുഡിൽ കുക്കിംഗ് വിത്ത് സ്‌റ്റെല്ലാ, ഹാർട്ട് ലാന്‍റിലും പ്രവർത്തിച്ചു. ടിവി സീരിയൽ കരോൾബാഗ് കി ഗലിയാം ഞാനാണ് ചെയ്‌തത്.

വിവാഹശേഷം ഭർത്താവിന്‍റെ പിന്തുണ?

ആദ്യം മുതൽക്കു തന്നെ ഭർത്താവ് ശരിക്കും സപ്പോർട്ടീവായിരുന്നു. ഭർത്താവിന്‍റെ പിന്തുണയൊന്നു കൊണ്ടു മാത്രമാണ്?എനിക്ക് ഇന്ന് ഈ രംഗത്ത് പിടിച്ചു നിൽക്കാൻ സാധിക്കുന്നത്.

ഇന്ത്യൻ ബ്യൂട്ടിയിൽ ഏറ്റവും ഇഷ്‌ടപ്പെടുന്നത്?

കണ്ണുകൾ, ഇതെന്‍റെ ഏകാഭിപ്രായമല്ല. എല്ലാവരും ഇക്കാര്യം പറയാറുണ്ട്.

മേക്കപ്പ്, ഹെയർ സ്‌റ്റൈലിൽ പുതിയ ട്രെന്‍റ് ഏതാണ്?

മേക്കപ്പിൽ സ്‌മോക്കി ലുക്ക്… സ്‌ട്രെയിറ്റ് ഹെയറിനു പകരം കേളി ഹെയറാണ് ഇന്നു ഫാഷൻ.

വിവാഹത്തിന് എത്രനാൾ മുമ്പ് ബ്യൂട്ടി ട്രീറ്റ്‌മെന്‍റ് തുടങ്ങണം? ബ്രൈഡൽ മേക്കപ്പ് നിർദ്ദേശങ്ങൾ?

വിവാഹത്തിനു മൂന്നുമാസം മുമ്പ് ട്രീറ്റ്‌മെന്‍റ് തുടങ്ങുന്നതാണ് അഭികാമ്യം. അതുമല്ലെങ്കിൽ 10 ദിവസം മുമ്പ് വീട്ടിൽ ചെയ്യാൻ പറ്റുന്ന സൗന്ദര്യപരിചരണം നട ത്താം. നാച്വറൽ തെറാപ്പിയും നല്ലതാണ്.

കുടുംബവും കരിയറും എങ്ങനെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നു?

ഇതുവരെ?ഒരു പ്രശ്നവും തോന്നിയിട്ടില്ല. എന്നാൽ ഇവ രണ്ടിലും ഒന്നു തെരഞ്ഞെടുക്കേണ്ട സ്‌ഥിതി വരികയാണെങ്കിൽ ഫാമിലിയാണെനിക്ക് പ്രധാനം.

और कहानियां पढ़ने के लिए क्लिक करें...