കോവിഡ് ഭീതിയിലായതിനാൽ ഭൂരിഭാഗംപ്പേരും ഇപ്പോൾ ഓൺലൈൻ പർച്ചെയ്സിംഗിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. വിപണിയിലെ തിരക്കുകളിൽ അകപ്പെടാതെ വീട്ടിലിരുന്ന് ഓൺലൈൻ പർച്ചേഴ്സ് നടത്താമെന്നത് ഇപ്പോൾ സൗകര്യപ്രദവും എളുപ്പമായിരിക്കുകയാണ്. ഇലക്ട്രോണിക് വസ്തുക്കൾ മുതൽ വീട്ടുസാധനങ്ങൾ വരെ ഓൺലൈനിലൂടെ വാങ്ങുന്നതിപ്പോൾ സാധാരണമായിരിക്കുന്നു. മാത്രവുമല്ല, ഉപ്പ് തൊട്ട് കർപ്പൂരം വരെ എന്തും ഇപ്പോൾ ഓൺലൈനിൽ ലഭ്യവുമാണ്.

ചെറിയ വസ്തുക്കളായ ഷൂസ്, വസ്ത്രങ്ങൾ, ബ്യൂട്ടി ഉത്പന്നങ്ങൾ എന്നിവ ഓൺലൈനിലൂടെ വാങ്ങിക്കുമ്പോൾ നമുക്കധികം കാര്യമായി ആലോചിക്കേണ്ടി വരാറില്ല. എന്നാൽ വിലയേറിയ വസ്തുക്കളായ ഫർണീച്ചർ പോലെയുള്ളവ വാങ്ങിക്കുമ്പോൾ വളരെയേറെ ആലോചിക്കേണ്ടതായുണ്ട്. കാരണം ഇതിന് ഒറ്റതവണ തന്നെ ധാരാളം പണം വേണ്ടി വരുന്നതിനാലാണ്.

ഫർണീച്ചർ എന്നത് വീട്ടിലേക്കുള്ള അത്യാവശ്യ വസ്തു മാത്രമല്ല വീടിന്‍റെ ലുക്കിന് ഗാംഭീര്യം പകരുന്ന ഒന്നുകൂടിയാണ്. ഈ സാഹചര്യത്തിൽ ഓൺലൈൻ ഫർണീച്ചർ വാങ്ങിക്കുമ്പോൾ അതിന്‍റെ ഡിസൈനിൽ മാത്രം ശ്രദ്ധിച്ചാൽ പോരാ, മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

ആവശ്യമാണെങ്കിൽ മാത്രം വാങ്ങുക

കാഴ്ചയിൽ ഭംഗിയുള്ളതും വിലകുറഞ്ഞതുമായ ഡിസൈനർ ഫർണീച്ചർ കണ്ടാലുടൻ മുന്നും പിന്നും ആലോചിക്കാതെ വാങ്ങുന്നവരുണ്ട്. വീടിനകത്തെ സ്‌ഥലപരിമിതിയോ സൗകര്യങ്ങളോ പരിഗണിക്കാതെ ഇത്തരത്തിൽ ഫർണീച്ചർ വാങ്ങിയിട്ടാൽ അത് മുറിയിൽ അസൗകര്യം സൃഷ്ടിക്കും. ഓൺലൈൻ ഫർണീച്ചർ വാങ്ങും മുമ്പ് സ്വന്തം ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകാം.

വിശ്വസനീയമായ സൈറ്റുകളിൽ നിന്നും വാങ്ങുക

ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ സൈറ്റുകളിൽ നിന്നും ഫർണീച്ചർ വാങ്ങുകയെന്നത് പ്രധാനമാണ്. സൈറ്റിന്‍റെ സെക്യൂരിറ്റി അറിയുന്നതിനായി ലൈക് ഐക്കൺ ക്ലിക്ക് ചെയ്യാം. പ്രൊഡക്റ്റുകളുമായി ബന്ധപ്പെട്ട റിവ്യൂസ് വായിക്കുക. കമ്പനിയുമായി ഇമെയിലൂടെയോ ഫോണിലൂടെയോ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിക്കാം. അങ്ങനെയാവുമ്പോൾ പ്രൊഡക്റ്റിന്‍റെ കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ പറ്റും. സൈറ്റ് അപഡേറ്റ്ഡാണോ എന്നു കൂടി അറിയുക.

മെഷർമെന്‍റ് ശ്രദ്ധിക്കുക

ഓരോ ഫർണീച്ചറും പല വലിപ്പത്തിലും സൈസിലും പാറ്റേണിലും ഉള്ളവയാകാം. അതിന്‍റെ മെറ്റിരിയലും വ്യത്യസ്തമായിരിക്കാം. ഫർണീച്ചറിനെക്കുറിച്ച് ഓണലൈനിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ ശരിയായവണ്ണം വായിച്ച് മനസിലാക്കുക. ഡിസൈനിനൊപ്പം, വീട്ടിലുള്ള സ്പേസിനും പ്രാധാന്യം നൽകണം.

ടേംസ് ആന്‍റ് കണ്ടീഷൻസ് ശ്രദ്ധിക്കുക

ഓൺലൈൻ ഫർണീച്ചർ വാങ്ങും മുമ്പെ ടേംസ് ആന്‍റ് കണ്ടീഷനിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം വളരെ ചെറിയ അക്ഷരത്തിലാവാം എഴുതിയിരിക്കുക. അതുമായി ബന്ധപ്പെട്ട ഡിസ്ക്രിപ്ഷനിലുള്ള ടേംസ് ആന്‍റ് കണ്ടീഷൻ ശ്രദ്ധയോടെ വായിക്കുക. ഏറ്റവും പ്രധാനപ്പെട്ട കാര്യം വളരെ ചെറിയ അക്ഷരത്തിലെഴുതിയിട്ടുണ്ടാവാം. അവയിലേക്ക് ശ്രദ്ധ പോകാത്തവിധത്തിലാവാം. പിന്നീട് എന്തെങ്കിലും തർക്കമുണ്ടായാൽ വേണ്ടപ്പെട്ടർക്ക് ഇത്തരം നിബന്ധനകൾ ഉപയോഗിച്ച് വിദഗ്ദ്ധമായി തടിയൂരാം. ഇതിന് പുറമെ ഫർണീച്ചർ ഫൈനലൈസ് ചെയ്യുന്നതിന് മുമ്പായി കസ്റ്റമർ റിവ്യൂസ് വായിക്കാം. ഇതിൽ നിന്നും കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റും. മെറ്റിരിയൽ, അതിന്‍റെ നിറം എന്നിങ്ങനെയുള്ള വിവരങ്ങൾ നിരീക്ഷിച്ച് സെലക്റ്റ് ചെയ്യുന്നതിന് അൽപ്പം സമയവും ലഭിക്കും. ഇത്തരത്തിൽ തെറ്റായ ഉത്പന്നങ്ങൾ വാങ്ങുന്നതിൽ നിന്നും രക്ഷപ്പെടുകയും ചെയ്യാം.

ഡെലിവറി ചാർജ്

ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോൾ നമ്മൾ മിക്കപ്പോഴും ഡെലിവറി ചാർജിന്‍റെ കാര്യം ശ്രദ്ധിക്കാറില്ല. വിലയേറിയ പ്രൊഡക്റ്റ് വാങ്ങിക്കുന്നതിനാൽ പ്രൊഡക്റ്റ് ഫ്രീയായി ഡെലിവറി (free home delivery) ചെയ്യുമെന്ന ധാരണ സ്വഭാവികമായും മിക്കവർക്കുമുണ്ടാകാം. പക്ഷെ അങ്ങനെ എല്ലായ്പ്പോഴും സംഭവിക്കണമെന്നില്ല. ഷിപ്പിംഗ് ചാർജ് നൽകേണ്ടി വരാം. ഇതൊരു ചീറ്റിംഗായി കസ്റ്റമറിന് തോന്നാം. കാരണം ഫർണീച്ചറിന്‍റെ വിലയ്ക്ക് പുറമെ ഷിപ്പിംഗ് ചാർജും കൂടിയാകുന്നതോടെ പർച്ചെയ്സിംഗ് അൽപം കോസ്റ്റിലിയായി മാറാം.

വാങ്ങും മുമ്പ് വിഷ് ലിസ്റ്റ് തയ്യാറാക്കാം

ഓൺലൈൻ ഫർണീച്ചർ വാങ്ങുകയെന്നത് അത്രയെളുപ്പമല്ല. കസ്റ്റമറിന് നല്ല റിസർച്ച് നടത്തേണ്ടതായി വരും. അതുകൊണ്ട് ഏതെങ്കിലും പ്രൊഡക്റ്റ് വാങ്ങിക്കും മുമ്പ് ഒരു വിഷ് ലിസ്റ്റ് (wish list) തയ്യാറാക്കുക. ഇതിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഫർണീച്ചറിന്‍റെ ഒരു ലിസ്റ്റ് തയ്യാറാക്കാം. ഒടുവിൽ തിരഞ്ഞെടുത്ത ഓപ്ഷനുകളിൽ നിന്നും സൗകര്യപ്രദവും നല്ല റിവ്യൂസ് ഉള്ളതുമായ പ്രൊഡക്റ്റ് സെലക്റ്റ് ചെയ്യാം. ഇത് ഷോപ്പിംഗ് കുറച്ചുകൂടി എളുപ്പമുള്ളതാക്കും.

വില താരതമ്യം ചെയ്യാം

ഇന്‍റർനെറ്റിൽ ധാരാളം ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുണ്ട്. ഓരോ സൈറ്റിലും ഒരെ പ്രൊഡക്റ്റ് പല റേറ്റുകളിൽ കാണപ്പെടാം. അതുകൊണ്ട് സെലക്റ്റ് ചെയ്‌ത ഫർണീച്ചറിന് മറ്റ് സൈറ്റുകളിലുള്ള വിലകളുമായി താരതമ്യം ചെയ്ത് നോക്കാൻ മറക്കരുത്. പല സൈറ്റുകളിലും ഒരേ പ്രൊഡറ്റിന്‍റെ തന്നെ വിലയിൽ ഒരു രൂപ തുടങ്ങി 10,000 രൂപ വരെ വ്യത്യാസം കാണപ്പെടാം. മറ്റൊന്ന്, വില കുറവുണ്ടെന്ന് കരുതി ലോക്കലായതും ഈട് നിൽക്കാത്ത തടി കൊണ്ടുള്ളതുമായ ഫർണീച്ചർ വാങ്ങരുത്. വിലയ്ക്കൊപ്പം ക്വാളിറ്റി ചെക്ക് ചെയ്യാനും മറക്കരുത്.

ക്യാഷ് ഓൺ ഡെലിവറി മികച്ച ഓപ്ഷൻ

ഡ്യൂപ്ലിക്കേറ്റ് പ്രൊഡക്റ്റ് അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ചീറ്റിംഗിൽ നിന്നും രക്ഷപ്പെടുന്നതിന് ഉള്ള ഒരു ഉപാധിയാണ് ക്യാഷ് ഓൺ ഡെലിവറി (cash on delivery) എന്നുള്ള ഓപ്ഷൻ. സെലക്റ്റ് ചെയ്യുകയെന്നത്. ഇതിന്‍റെ സിഒഡി (COD) എന്നാണ് പറയുക. പ്രൊഡക്റ്റ് സ്വീകരിച്ച ശേഷം പേയ്മെന്‍റ് നടത്തുന്ന ഓപ്ഷനാണിത്.

റിട്ടേൺ പോളിസി (Return policy)

ഇത് നല്ലൊരു പോളിസിയാണ്. പലപ്പോഴും ഫർണീച്ചർ ഡെലിവറിയായ ശേഷം ആ പ്രൊഡക്റ്റ് ഇഷ്ടമായില്ലെങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും ഡിഫക്റ്റ് ഉണ്ടെങ്കിൽ നിശ്ചിത കാലയളവിൽ പ്രൊഡക്റ്റ് റിട്ടേൺ ചെയ്യാം. ഇനി കമ്പനിയ്ക്ക് നോ റിട്ടേൺ പോളിസിയുണ്ടെങ്കിൽ മടക്കി നൽകുകയെന്നത് പ്രയാസകരമായിരിക്കും. അതിനാൽ റിട്ടേൺ ഓപ്ഷൻ ഉള്ള സൈറ്റിൽ നിന്നും പർച്ചെയ്സ് ചെയ്യാൻ ശ്രദ്ധിക്കുക. ഐറ്റത്തിന് എന്തെങ്കിലും ഡാമേജ് ഉണ്ടെങ്കിൽ ആ പ്രൊഡക്റ്റ് സ്വീകരിക്കാതെ മടക്കി നൽകുന്നതാണ് ഉചിതം. ഡാമേജ് പീസിന്‍റെ ചിത്രം പകർത്തി അയക്കുകയും ചെയ്യാം. ഇത് കസ്റ്റമറിന് ഒരു തെളിവായി സൂക്ഷിക്കാം.

और कहानियां पढ़ने के लिए क्लिक करें...