പച്ചക്കറിള്‍ കഴിക്കാന്‍ ഒട്ടും താല്പര്യമില്ലാത്ത കുട്ടികളെ പച്ചക്കറിള്‍ കഴിപ്പിക്കാനുള്ള ഒരു ഉപായം കൂടിയാണ് ഈ വിഭവം. ലളിതവും രുചികരവുമായ വെജി ലോഗ് ഉണ്ടാക്കി കുട്ടികള്‍ക്ക് നൽകാം. അധികം ചേരുവകളില്ലാതെ വീട്ടിലുള്ള പച്ചക്കറികള്‍ ഉപയോഗിച്ചും ഈ വിഭവം തയ്യാറാക്കാം. ബ്രേക്ക്‌ഫാസ്റ്റ് ആയും ഉച്ച ഭക്ഷണമായും വളരെ നല്ല ചോയ്സ് ആയ വെജി ലോഗും വെജ് ഫില്ലേർസും ഉണ്ടാക്കുന്ന വിധം നോക്കാം…

ചേരുവകൾ:

ബ്രെഡ് സ്ലൈസ് രണ്ടെണ്ണം

ചീസ് ഡിപ്പ് അര കപ്പ്

കാരറ്റ് ഗ്രേറ്റ് ചെയ്‌തത് പകുതി

മുളപ്പിച്ച ധാന്യങ്ങൾ കാൽ കപ്പ്

ബേബി കോൺ രണ്ടെണ്ണം

കടലപ്പൊടി കാൽ കപ്പ്

കുരുമുളക് പൊടി കാൽ ടീസ്‌പൂൺ

വറുക്കുന്നതിനാവശ്യമായ എണ്ണ

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

കടലപ്പൊടി, ഉപ്പ്, കുരുമുളകു പൊടി എന്നിവ യോജിപ്പിച്ച് പേസ്‌റ്റ് തയ്യാറാക്കുക.

ഈ മിശ്രിതത്തിൽ ബേബി കോൺ മുക്കി ചൂടാക്കിയ എണ്ണയിൽ വറുത്തെടുക്കുക. പക്കവട തയ്യാർ.

ബ്രഡ് സ്ലൈസിൽ ചീസ് സിപ്പ് പുരട്ടുക. ഇനി മീതെ കാരറ്റ്, മുളപ്പിച്ച ധാന്യങ്ങൾ, പക്കവട എന്നിവ വച്ച് ലോഗ് പോലെ റോൾ ചെയ്‌ത് വിളമ്പാം.

 

വെജ് ഫില്ലേർസ്

ചേരുവകൾ:

മൈദ ഒരു കപ്പ്

എണ്ണ കാൽ കപ്പ്

ഉപ്പ് കാൽ ടീസ്‌പൂൺ

സവാള അരിഞ്ഞത് ഒരെണ്ണം

തക്കാളി ഒരെണ്ണം

സ്വീറ്റ് കോൺ ഒരു ടേബിൾ സ്‌പൂൺ

കാപ്‌സിക്കം പകുതി

പനീർ കാൽ കപ്പ്

ചീസ് ഗ്രേറ്റ് ചെയ്‌തത് കാൽ കപ്പ്

ഒറിഗാനോ അര ടീസ്‌പൂൺ

ടൊമാറ്റോ സോസ് അര ടേബിൾ സ്‌പൂൺ

എണ്ണ ഒരു ടേബിൾ സ്‌പൂൺ.

veg filler

തയ്യാറാക്കുന്ന വിധം:

മൈദയിൽ ആവശ്യത്തിന് ഉപ്പും എണ്ണയും ചേർത്ത് ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കുക.

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാള അരിഞ്ഞത്, കാപ്‌സിക്കം, സ്വീറ്റ് കോൺ എന്നിവയിട്ട് വഴറ്റുക.

ഇനി തക്കാളി അരിഞ്ഞത്, ടൊമാറ്റോ സോസ്, പനീർ, ഉപ്പ് എന്നിവ ചേർക്കാം. ഫില്ലിംഗ് തയ്യാർ.

തയ്യാറാക്കിയ മാവ് ഉപയോഗിച്ച് ഉരുളകൾ തയ്യാറാക്കി കാൽ ഇഞ്ച് വലുപ്പത്തിൽ പരത്തിയെടുക്കുക.

ചപ്പാത്തിയുടെ പകുതി ഭാഗത്തായി സവാള അരിഞ്ഞത്, ടൊമാറ്റോ സോസ്, ചീസ് ഗ്രേറ്റ് ചെയ്‌തതും ഇടാം.

ചപ്പാത്തി മടക്കി വശങ്ങൾ ഒട്ടിക്കുക. ഇത് ഒരു ട്രേയിലേക്ക് പകർത്തുക. ശേഷം നേരത്തെ തന്നെ ചൂടാക്കിയ ഓവനിൽ വച്ച് 10-12 മിനിറ്റുവരെ ബേക്ക് ചെയ്യുക. വെജ് ഫില്ലർ തയ്യാർ.

और कहानियां पढ़ने के लिए क्लिक करें...