makeup ചെയ്യുമ്പോൾ നിങ്ങളുടെ മുഖത്തിന്‍റെ സൗന്ദര്യം മാത്രമല്ല വർദ്ധിക്കുന്നത്, മനസ്സിലെ ആത്മവിശ്വാസവും ഉയരുന്നു. പക്ഷേ കൃത്യമായി മേക്കപ്പ് ചെയ്‌തില്ലെങ്കിൽ ഫലം വിപരീതമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. താഴെ കൊടുത്തിരിക്കുന്ന മേക്കപ്പ് ടിപ്‌സുകൾ നിങ്ങളുടെ സൗന്ദര്യ സങ്കൽപ്പങ്ങളെ കൂടുതൽ മിഴിവുറ്റതാക്കും. സുന്ദരികളെ ഇതു വായിച്ചു നോക്കൂ…
- പ്രായമുള്ളവർ ഗ്ലോസി മേക്കപ്പ് (glossy makeup) ചെയ്യാതിരിക്കുന്നതാണ് നല്ലത്. ലൈറ്റ് മേക്കപ്പാണ് ഇത്തരക്കാർക്ക് ഇണങ്ങുക. ഷിമർ (shimmer) മുതലായവ പ്രായം കൂടുതലുള്ളവർ ഉപയോഗിക്കരുത്.
- മേക്കപ്പ് റിമൂവ് ചെയ്‌ത ശേഷം മോയിച്ചുറൈസർ (moisturizer) തീർച്ചയായും ഉപയോഗിക്കണം.
- ചുണ്ടുകൾക്ക് നേരിയ ഔട്ട് ലൈൻ ഇടുകയാണെങ്കിൽ കൂടുതൽ ആകർഷകമാകും.
- ഡാർക്ക് ബ്രൗൺ ബ്ലഷർ ഷേഡ് കൊണ്ട് കവിളിൽ കൺഡൂറിംഗ് ചെയ്‌താൽ മുഖത്തിന് അഴക് കൂടും.
- നെറ്റിത്തടത്തിലെ മുടി ഇഴകൾ കട്ടിയുള്ളതാണെങ്കിൽ വൊല്യുമനൈസ്സിംഗ് മസ്‌ക്കാര പ്രയോഗിക്കാം.
- കരിവാളിപ്പ് മാറാനായി മുഖത്തും കഴുത്തിലും വെണ്ണയും ചെറു നാരങ്ങാനീരും ചേർത്ത മിശ്രിതം പുരട്ടി പത്ത് മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകാം.
- ബ്ലാക്ക് ഹെഡ്സിൽ നിന്നും വരണ്ട ചർമ്മത്തിൽ നിന്നും മോചനം നേടാനായി ദിവസവും രണ്ട് ലിറ്റർ വെള്ളം കുടിച്ചാൽ മതി.
- മേക്കപ്പ് ചെയ്യുന്നതിനു മുമ്പായി രാവിലെ ഫ്രഷാവാനും ഗ്ലോയിംഗ് ലഭിക്കാനും ലോഷൻ പുരട്ടാം.
- ഇൻസ്റ്റന്‍റ് ഗ്ലോ (instant glow) ലഭിക്കാനായി ഏതാനും തുള്ളി ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ജോജോബാ ഓയിലോ കവിളെല്ലിലും ബ്രോ ബോൺസിലും പുരട്ടുക. എന്നിട്ട് അവിടെ ഹൈലൈറ്റർ ഷിമർ ക്രീം എന്നിവ പുരട്ടുക.
- ആർട്ടിഫിഷ്യൽ കൺപീലികൾ (artificial eye lashes) ഉപയോഗിക്കുന്നതിനു മുമ്പ് നാച്ച്യുറൽ കൺപീലിയുമായി മാച്ച് ചെയ്യുന്നതിനും പെർഫക്‌ട് ലുക്ക് ലഭിക്കുന്നതിനുമായി മുറിക്കണം.
- ക്രീമി ഐ പെൻസിൽ ഉപയോഗിച്ച ശേഷം ബ്രഷ് ഉപയോഗിച്ച് ബ്ലെൻഡ് ചെയ്യുക. അത് ഐ ഷേഡ് പോലെ പ്രവർത്തിക്കും. കുറെ അധികം സമയം അതിന്‍റെ ഇഫക്‌ട് ലഭിക്കുകയും ചെയ്യും.
- ഐബ്രോ ഡിഫൈൻ ചെയ്യാനായി ബ്രോ പൗഡർ ഉപയോഗിക്കാം. ബ്രഷ് ഉപയോഗിച്ച് ചെയ്യണമെന്ന് മാത്രം.
- ലിപ്‌സ്‌റ്റിക്കിന്‍റെ നിറം ലൈറ്റാക്കണമെങ്കിൽ ചുണ്ടിൽ പുരട്ടിയ ശേഷം മുകളിലായി ഫൗണ്ടേഷൻ ഇട്ട് മിക്‌സ് ചെയ്യുക. ലിപ്‌സ്‌റ്റിക് ലൈറ്റാവുകയും ദീർഘനേരം നിൽക്കുകയും ചെയ്യും.
- ഡ്രൈ ലിപ് ലൈനർ ഉപയോഗിക്കും മുമ്പ് ചുണ്ടിൽ ലിപ് ബാം പുരട്ടുക. അപ്പോൾ ലിപ് ലൈനർ പ്രയോഗം എളുപ്പമാകും.
- ബ്ലഷർ ഷേഡ് ലൈറ്റാക്കണമെങ്കിൽ ട്രാൻസ്‌ലൂസന്‍റ് പൗഡറും ലൈറ്റ് ഷിമറും ഉപയോഗിക്കാം.
- ലിപ് ബാമിനു പകരം ഐ ക്രീം പുരട്ടിയ ശേഷം അതിനു മുകളിൽ ലിപ് ലൈനറും ലിപ്‌സ്‌റ്റിക്കും അപ്ലൈ ചെയ്യാം.
- എപ്പോഴും വാട്ടർ പ്രൂഫ് ഐ ലൈനർ ഉപയോഗിക്കുമ്പോൾ അപ്പർ ലാഷസിലൂടെ വരച്ച് നാചുറൽ ലുക്കിനായി ലോവർ ലിഡിൽ കാജൽ അപ്ലൈ ചെയ്യാം.
- ഐ ലൈനറും ലിപ് ലൈനറും ഷാർപ്പ് ചെയ്യുമ്പോൾ പൊട്ടി പോകാം. അതുകൊണ്ട് അവ കൂർപ്പിക്കും മുമ്പേ 10-15 മിനിറ്റ് ഫ്രിഡ്‌ജിൽ വച്ചാൽ മതി. ലൈനർ നന്നായി ഷാർപ്പ് ചെയ്യാൻ പറ്റും.
- ഗ്ലോയിംഗ്/ നാചുറൽ സ്‌കിൻ ടോൺ ലഭിക്കാനായി ഫൗണ്ടേഷനും മോയിസ്‌ചുറൈസറും മിക്‌സ് ചെയ്‌ത് ഉപയോഗിച്ചാൽ മതി.
- കണ്ണ് വലുതായി തോന്നിക്കാനായി വൈറ്റ് ലൈനർ ഉപയോഗിക്കുക.
- പാദങ്ങളും കൈകളും ഭംഗിയാക്കാൻ ആഴ്‌ചയിൽ മാനിക്യൂറും പെഡിക്യൂറും ചെയ്യാൻ മറക്കരുത്.
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और