യന്ത്ര സമാനമായ ജീവിത ശൈലി, അസമയത്ത് ഭക്ഷണം കഴിക്കുക, ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കുക, അമിതമായ ടെൻഷൻ… സ്‌ത്രീകൾ ഇന്ന് പലവിധ രോഗങ്ങൾക്ക് അടിമകളാവുകയാണ്. അതിലൊന്നാണ് പോളിസിസ്‌റ്റിക്ക് ഓവറി സിൻഡ്രോം. പ്രായപൂർത്തിയായ നിരവധി സ്‌ത്രീകളിൽ ആ അവസ്‌ഥ കണ്ടു വരുന്നുണ്ട്.

ക്രമം തെറ്റിയുള്ള മാസമുറയും ഹോർമോൺ അസുന്തിലാതാവസ്‌ഥയും ആണ് പ്രധാന കാരണം. ഓരോ പത്ത് പേരിലും 5 പേർ പിസിഒഎസ് അവസ്‌ഥ അഭിമുഖീകരിക്കുന്നുണ്ട്. ഇതുമൂലം ശരീരത്തിൽ ദഹനശേഷിയ്‌ക്ക് സഹായകരമായ ഗ്രന്ഥികളുടെ കാര്യക്ഷമത കുറയുന്നു. പ്രത്യുൽപാദന വ്യവസ്‌ഥയും തകരാറിലാവും.

ലക്ഷണങ്ങൾ

  • മാസമുറയിലെ ക്രമക്കേടുകൾ, 2-3 മാസം മാസമുറ ഇല്ലാതിരിക്കുക
  • അമിത രോമ വളർച്ച
  • മുഖക്കുരു ധാരാളം ഉണ്ടാവുക
  • അമിത വണ്ണം
  • അണ്ഡാശയത്തിൽ സിസ്‌റ്റുകൾ

“രോഗനിർണ്ണയം നടത്തുന്നതിനു ആദ്യം രക്‌ത പരിശോധന നടത്തുന്നു. തുടർന്ന് അൾട്രാസൗണ്ട് പരിശോധനയും നടത്തുന്നു. അൾട്രാസൗണ്ട് പരിശോധനയിൽ അണ്ഡാശയത്തിന്‍റെ വലുപ്പം മിനിമം സൈസ് 6 എംഎംൽ നിന്നും 8-10 എംഎം വരെയെത്തുകയാണെങ്കിൽ രോഗഗ്രസ്‌തയാണെന്നനുമാനിക്കാനാവും” ഡോ. ഇന്ദിര ഗണേശൻ പറയുന്നു.

ചികിത്സ

പിസിഒഎസിന്‍റെ ചികിത്സ പ്രധാനമായും രോഗലക്ഷണങ്ങളെ ആശ്രയിച്ചിരിക്കുന്നു. അമിതവണ്ണം ഇതിന്‍റെ എല്ലാ ലക്ഷണങ്ങളും അധികരിപ്പിക്കും. അതിനാൽ ശരീരഭാരം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. കൊഴുപ്പു കൂടിയ ഭക്ഷണങ്ങൾ നിയന്ത്രിക്കുക, കൃത്യമായി വ്യായാമം ചെയ്യുക എന്നിവ വളരെ പ്രധാനമാണ്. ശരീര ഭാരം കുറയുമ്പോൾ തന്നെ ചിലരിൽ രോഗലക്ഷണങ്ങൾ കുറയാറുണ്ട്.

പ്രമേഹം, രക്‌താതിസമ്മർദ്ദം എന്നിവ പോലെ പിസിഒഎസും ദീർഘകാല രോഗമാണ്. അതു കൊണ്ട് തന്നെ രോഗം കൃത്യസമയത്ത് കണ്ടെത്തി ചികിത്സ തേടണം.

പ്രൊജസ്‌ട്രോൺ, ഈസ്‌ട്രജൻ എന്നീ സ്‌ത്രീ ഹോർമോണുകൾ സന്തുലിതമാകുന്നതിനുള്ള മരുന്നു നൽകുന്നതും ചികിത്സയുടെ ഭാഗമാണ്.

പിസിഒഎസ് ഉള്ളവരിൽ ഹോർമോണുകളുടെ അസന്തുലിതാവസ്‌ഥ മൂലം അണ്ഡവിസർജ്‌ജനം ശരിയായി നടക്കാതെ വരാം. അതിനാൽ ഗർഭധാരണത്തിനും കാലതാമസം വന്നേക്കാം. പിസിഒഎസ് മൂലമുള്ള വന്ധ്യതയ്‌ക്ക് ഫലപ്രദമായ പലതരം മരുന്നുകൾ ലഭ്യമാണ്.

രോഗം വരാതെ തടയാം

  • ശരീരത്തിലും മുഖത്തും അസ്വഭാവികമായ രോമവളർച്ചയോ മുഖക്കുരുവോ കാണുന്ന പക്ഷം ഉടൻ ചികിത്സ തേടുക
  • ഗർഭധാരണം വൈകിക്കരുത്
  • ഗർഭാശയത്തിന്‍റെ പുറംപാളി നേർത്തതാണെങ്കിൽ ക്യാൻസർ വരാതിരിക്കുന്നതിനായി മുൻകരുതൽ കൈക്കൊള്ളുക.
  • കൊഴുപ്പുണ്ടാക്കുന്ന കോശങ്ങളുടെ വളർച്ച നിയന്ത്രിക്കുക. ഇതു വഴി ഹൃദയസംബന്ധമായ രോഗങ്ങൾ നിയന്ത്രിക്കാനാവും.

മകളുടെ ശരീരാരോഗ്യ കാര്യങ്ങളിൽ അമ്മമാരുടെ പരിപൂർണ്ണമായ ശ്രദ്ധയാവശ്യമാണ്. മകൾക്ക് അമിതവണ്ണമുണ്ടെങ്കിൽ അത് കുറയ്‌ക്കാൻ ഫലപ്രദമായ മാർഗ്ഗങ്ങൾ തേടണം. ഭക്ഷണകാര്യത്തിൽ ചിട്ട പുലർത്തണം. നല്ല ആരോഗ്യശീലങ്ങൾ മകൾക്ക് പറഞ്ഞു കൊടുക്കുക.

ശരിയായ സമയത്ത് ചികിത്സ നേടിയില്ലെങ്കിൽ രോഗം ശരീരത്തെയുടനീളം ബാധിച്ചേക്കാം. ദഹനശേഷിയുള്ള ഗ്രന്ഥികളെ ദുർബലപ്പെടുത്തും. വേരോടെ കളഞ്ഞില്ലെങ്കിൽ ഓവേറിയൻ ക്യാൻസർ, സ്‌തനാർബുദം, പ്രമേഹം, പ്രത്യുൽപ്പാദന തകരാർ എന്നിവയുണ്ടാവും.

और कहानियां पढ़ने के लिए क्लिक करें...